Picsart 23 04 06 19 03 11 254

ട്രാവുവിനെ പുറത്താക്കി ഐസോൾ സൂപ്പർ കപ്പ് ഫൈനൽ റൗണ്ടിൽ

മഞ്ചേരിയിൽ നടന്ന സൂപ്പർ യോഗ്യത പോരാട്ടത്തിൽ ട്രാവുവിനെ തോൽപ്പിച്ച് കൊണ്ട് ഐസോൾ ഫൈനൽ റൗണ്ടിലേക്ക് മുന്നേറി. ഇന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ പിറന്ന ഏക ഗോളിന്റെ ബലത്തിൽ ആയിരുന്നു ഐസോൾ ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയത്‌.

64ആം മിനുട്ടിൽ ആണ് ഐസോൾ വിജയ ഗോൾ നേടിയത്. പകരക്കാരനായിറങ്ങിയ സൈലോയുടെ ഗോൾ കിക്ക് റീ ബൗണ്ടായി ഇവാന്റെ കാലുകളിലെത്തി. ഇവാൻ വളരെ സുന്ദരമായി വലത് പോസ്റ്റിലേക്കടിച്ചു ഐസോളിനെ മുന്നിലെത്തിച്ചു. ഈ ഗോൾ വിജയം ഉറപ്പിക്കുക ആയിരുന്നു.

ഐസോൾ ഇനി ഗ്രൂപ്പ്‌ ബിയിൽ ഹൈദരാബാദ് എഫ്സിയുമായി ഏറ്റ് മുട്ടും. ഒമ്പതാം തിയതി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചു മണിക്കാണ് ഐസോളിന്റെ മത്സരം.

Exit mobile version