ലൂടൺ ഞെട്ടിച്ചു, ലിവർപൂളിന്റെ രക്ഷകനായി ലൂയിസ് ഡിയസ്

പ്രീമിയർ ലീഗിൽ ലിവർപൂളിനെ ഞെട്ടിച്ച് ലൂടൺ ടൗൺ. പ്രീമിയർ ലീഗിലെ കുഞ്ഞൻ ക്ലബായ ലൂടൺ ലിവർപൂളിനെ ഇന്ന് സമനിലയിൽ പിടിച്ചു. ലൂടന്റെ ഹോം ഗ്രൗണ്ടിൽ 1-1 എന്ന സമനിലയിൽ ആണ് കളി അവസാനിച്ചത്. 95ആം മിനുട്ടിലെ ലൂയിസ് ഡിയസിന്റെ ഫിനിഷ് ആണ് ലിവർപൂളിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്.

ഇന്ന് ലിവർപൂളിന്റെ തുടരെ തുടരെയുള്ള ആക്രമണങ്ങൾ മറികടന്ന് ഒരു കൗണ്ടർ അറ്റാക്കിലൂടെയാണ് ലൂടൺ ഇന്ന് ലിവർപൂൾ പ്രതിരോധം മറികടന്ന് ഗോൾ നേടി. ഇന്ന് ആദ്യ പകുതിയിൽ ലിവർപൂളിന് ഗോൾ നേടാൻ ആയിരുന്നില്ല. രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ സലാ ഒരുക്കിയ ഒരു സുവർണ്ണവസരം നൂനിയസ് നഷ്ടപ്പെടുത്തിയത് ആയിരുന്നു ലിവർപൂളിന് ലഭിച്ച ഏറ്റവും മികച്ച അവസരം.

80ആം മിനുട്ടിൽ ലിവർപൂളിന്റെ ഒരു സെറ്റ് പീസിൽ നിന്ന് ആണ് ലൂടന്റെ കൗണ്ടർ അറ്റാക്ക് വന്നത്. ബാർക്ക്ലി നയിച്ച കൗണ്ടർ അറ്റാക്ക് കബോരെയിലേക്ക് എത്തി. കബോരെ നൽകിയ ക്രോസ് ഒരു ഡൈവിംഗ് ഫിനിഷിലൂടെ തഹിത് ചോംഗ് വലയിൽ എത്തിച്ചു. സ്കോർ 1-0. ചോങ്ങിന്റെ ലൂടൺ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്‌.

മത്സരത്തിന്റെ 95ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ലൂയിസ് ഡയ്സ് ലിവർപൂളിന് സമനില നൽകി‌. ഈ സമനിലയോടെ ലൂടൺ 6 പോയിന്റുമായി 17ആം സ്ഥാനത്തേക്ക് ഉയർന്നു. ലിവർപൂൾ 24 പോയിന്റുമായി നാലാം സ്ഥാനത്തും നിൽക്കുന്നു.

തഹിത് ചോങ് ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇല്ല

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ വിങ്ങർ തഹിത് ചോങ് ഇനി ക്ലബിനൊപ്പം ഇല്ല. ചോങ്ങിനെ ചാമ്പ്യൻഷിപ്പ് ക്ലബായ ബർമിങ്ഹാം സ്ഥിര കരാറിൽ സ്വന്തമാക്കി. കഴിഞ്ഞ വർഷം ലോണിൽ ചോങ് ബർമിങ്ഹാമിനായി കളിച്ചിരുന്നു‌.

ഒരു സീസൺ മുമ്പ് സീസണിൽ താരം ജർമ്മൻ ക്ലബായ വെർഡർ ബ്രെമനിലും ബെൽജിയം ക്ലബായ ക്ലബ് ബ്രുഷെയിലും ലോണിൽ പോയിരുന്നു. 22കാരനായ താരം യുണൈറ്റഡിനൊപ്പം പ്രീസീസൺ ടൂറിൽ ഉണ്ടായിരുന്നു. യുണൈറ്റഡിനു വേണ്ടി 19 മത്സരങ്ങൾ ചോങ് കളിച്ചിട്ടുണ്ട്. 2016ൽ ആണ് ചോങ്ങ് യുണൈറ്റഡിൽ എത്തിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തഹിത് ചോങ് വീണ്ടും ലോണിൽ ബർമിങ്ഹാമിലേക്ക് പോകും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ വിങ്ങർ തഹിത് ചോങിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ലോണിൽ അയക്കും. ചോങ്ങിനെ ചാമ്പ്യൻഷിപ്പ് ക്ലബായ ബർമിങ്ഹാം തന്നെ ആകും വീണ്ടും ലോണിൽ സ്വന്തമാക്കുന്നത്. ഒരു വർഷത്തെ ലോൺ കരാറിൽ താരത്തെ വിട്ടു നൽകാൻ യുണൈറ്റഡ് തയ്യാറാണ്.

ഒരു സീസൺ മുമ്പ് സീസണിൽ താരം ജർമ്മൻ ക്ലബായ വെർഡർ ബ്രെമനിലും ബെൽജിയം ക്ലബായ ക്ലബ് ബ്രുഷെയിലും ലോണിൽ പോയിരുന്നു. 22കാരനായ തഹിത് ചോങ് യുണൈറ്റഡിനൊപ്പം പ്രീസീസൺ ടൂറിൽ ഉണ്ടായിരുന്നു. ഇതിനകം യുണൈറ്റഡിനു വേണ്ടി 19 മത്സരങ്ങൾ ചോങ് കളിച്ചിട്ടുണ്ട്. 2016ൽ ആണ് ചോങ്ങ് യുണൈറ്റഡിൽ എത്തിയത്. പക്ഷെ താരം ഈ സീസൺ കഴിഞ്ഞാൽ ക്ലബ് വിടും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Exit mobile version