ലോകകപ്പിനായി ശ്രീലങ്ക ഓസ്ട്രേലിയയിലേക്ക് യാത്ര തിരിച്ചു

ഈ മാസം ഓസ്ട്രേലിയയിൽ നടക്കുന്ന പുരുഷ ടി20 ലോകകപ്പിനു വേണ്ടി ശ്രീല‌ക ഓസ്ട്രേലിയയിലേക്ക് യാത്ര തിരിച്ചു. ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക ലോകകപ്പിലും കിരീടം ഉയർത്താൻ ആകുമെന്ന പ്രതീക്ഷയിലാണ്. ഇതിനു മുമ്പ് ഒരു തവണ ശ്രീലങ്ക ടി20 ലോകകപ്പ് നേടിയിട്ടുണ്ട്‌‌. സൂപ്പർ 12ന് നേരിട്ട് യോഗ്യത നേടാൻ സാധിക്കാത്തത് കൊണ്ട് ആദ്യ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ശ്രീലങ്കയ്ക്ക് കളിക്കേണ്ടതുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയ, യു എ ഇ, നെതർലാന്റ്സ് എന്നിവർ ആണ് ശ്രീലങ്കയ്ക്ക് ഒപ്പം ഉള്ളത്‌. ഈ ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമെ അവർക്ക് സൂപ്പർ 12ൽ എത്താൻ ആകൂ. ലോകകപ്പിന് മുന്നോടിയായി ശ്രീലങ്ക അയർലണ്ടിന് എതിരെയും സിംബാബ്‌വെക്ക് എതിരെയും സന്നാഹ മത്സരങ്ങൾ കളിക്കും.

ഉള്ളത് കൊണ്ട് ഓണം

ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഓരോരുത്തരായി തിളങ്ങി വരുന്നുണ്ട്. എന്നാലും രാഹുലിൻ്റെയും കോഹ്ലിയുടെയും അസ്ഥിരമായ ഫോം ഇപ്പഴും ഒരു തലവേദന തന്നെ. ആദ്യ പത്ത് ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിക്കാൻ നമുക്ക് ഇപ്പഴും സാധിക്കുന്നില്ല. മിക്ക കളികളിലും മിഡിൽ ഓർഡർ ബാറ്റേഴ്‌സാണ് ഒരു മാന്യമായ സ്‌കോർ നേടാനായി പരിശ്രമിക്കുന്നത്. ഇങ്ങനെ തുടർച്ചയായി മുന്നോട്ട് പോകാൻ സാധിക്കില്ല. മിഡിൽ ഓർഡർ കളിക്കാർക്ക് പരിമിതികളുണ്ട്. ടീം മാനേജ്‌മെന്റ് ഇപ്പഴും പറയുന്നത് രാഹുലും കോഹ്‌ലിയും രോഹിതും പരിചയസമ്പത്തുള്ള കളിക്കാരാണ്, അവർക്കു കുറച്ചു കൂടി സമയം കൊടുക്കൂ എന്നാണു. ഇനി ഒരു മാസം പോലുമില്ല വേൾഡ് കപ്പ് തുടങ്ങാൻ എന്ന കാര്യം അവരെ തിരിച്ചു ഓർമിപ്പിക്കുന്നു.

മിഡിൽ ഓർഡറിൽ സൂര്യകുമാറും, പാണ്ട്യയും മോശമില്ലാത്ത വിധം കളിക്കുന്നുണ്ട്. ഓപ്പണിങ് ബാറ്റേഴ്‌സ് അവരവരുടെ ചുമതല ഭംഗിയാക്കിയാൽ ഇവർക്ക് കുറച്ചു കൂടി റിലാക്സ് ചെയ്തു കളിക്കാൻ സാധിച്ചേക്കും. ദിനേഷിനെ അവസാന ഓവറുകൾക്കായി മാത്രം മാറ്റി നിറുത്തരുത്, കുറച്ചു കൂടി നേരത്തെ ഇറങ്ങാൻ സാധിച്ചാൽ നന്നായി കളിക്കാൻ സാധിച്ചേക്കും. ഇൻ ഫോം കളിക്കാരനെ പിഞ്ച് ഹിറ്റർ മാത്രമായി ഒതുക്കരുത്. പന്തിൻ്റെ സിലക്ഷൻ ശരിയായിരുന്നോ അല്ലയോ എന്ന് ഇനി ചർച്ച ചെയ്തിട്ട് കാര്യമില്ല, ടീമിൽ എടുത്ത ശേഷം പ്ലെയിങ് പതിനൊന്നിൽ സ്ഥാനം സ്ഥിരമല്ലാത്തത് ആ കളിക്കാരനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എല്ലാവരും കൈവിടുന്ന ചില കളികൾ പന്ത് തിരികെ പിടിച്ച സംഭവങ്ങൾ മറക്കണ്ട.

പക്ഷെ ഒരു ബോളറുടെ ചിലവിൽ പന്തിനെ ടീമിൽ ഉൾപ്പെടുത്താൻ പറ്റില്ലല്ലോ. അതെ ബോളിങ് നിര ഇപ്പഴും കുത്തഴിഞ്ഞു കിടക്കുകയാണ്. ഹാർദിക് ടീമിൽ ഉള്ളത് കൊണ്ട് ഒരു ബോളറുടെ സ്ഥാനം കൂടുതലായി കിട്ടും എന്നുള്ളത് ആശ്വാസം തന്നെ. പന്തിനേയും ദിനേശിനെയും ഒരുമിച്ചു എടുക്കാതിരിക്കുകയാണെങ്കിൽ ബാക്കി വരുന്നത് അഞ്ചു ബോളിങ് സ്ഥാനങ്ങളാണ്.

പ്രകടനം കൊണ്ട് ഇപ്പോൾ തന്നെ സ്പിൻ ഡോളേഴ്‌സ്‌ ആയ അക്‌സർ പട്ടേലും, യുസ്വേന്ദ്ര ചാഹലും ഇടം നേടിയിട്ടുണ്ട്, ബുംറയെയും ഉറപ്പിക്കാം. പിന്നീട് ഉള്ള രണ്ട് സ്ഥാനങ്ങളിലേക്ക് ഭുവിയും ഹർഷൻ പട്ടേലും മാത്രമാണ് ഇപ്പോൾ നമുക്ക് മുന്നിൽ ഉള്ളത്. അവരുടെ ഓവറുകളിൽ ഉള്ള റൺ ഒഴുക്കാണ് ഇപ്പോൾ ടീം നേരിടുന്ന വലിയ പ്രശ്നം. ഷമിയെ ടീമിൽ എടുക്കാതിരുന്നത് മണ്ടത്തരമായി പലരും പറഞ്ഞു കഴിഞ്ഞു. വേൾഡ് കപ്പിലേക്കുള്ള എടുക്കാതെ തന്നെ ഓസ്‌ട്രേലിയയുമായി 3 കളികൾ കളിക്കാനിരുന്ന സമയത്താണ് കൊറോണ വന്നു ഷമിക്ക് പുറത്തിരിക്കേണ്ടി വന്നത്. ഡെർത്ത് ഓവറുകളിൽ രോഹിത് ശർമ്മ വിയർക്കുന്ന കാഴ്ചയാണ് നാം കണ്ടത്. അവസാന ഓവറുകളിൽ പതിനഞ്ചും ഇരുപതും റണ്ണുകൾ വിട്ടു കൊടുത്താൽ പിന്നെ ജയിക്കാനായി എന്ത് സാധ്യതയാണ് നമുക്കുള്ളത്?

ഉള്ളത് കൊണ്ട് ഓണം എന്ന ചൊല്ല് ഓർത്തു കൊണ്ട് ഓസ്‌ട്രേലിയയിലേക്ക് പ്‌ളെയിൻ കയറുകയേ ഇനി വഴിയുള്ളൂ. വിദേശ രാജ്യങ്ങളിൽ ഓണം ഒക്ടോബർ വരെ ആഘോഷിക്കാറുണ്ട് എന്ന സത്യം തിരിച്ചറിഞ്ഞു, അടുത്ത ഒരു മാസത്തിനുള്ളിൽ ഇവർക്കെല്ലാം ഫോം തിരിച്ചു കിട്ടി, നമുക്ക് കിട്ടാതെ പോയ ആ ഓണം ബമ്പർ വേൾഡ് കപ്പിൽ കിട്ടട്ടെ എന്ന് ആഗ്രഹിക്കാം.

ഇന്ന് നടക്കാനിരിക്കുന്ന ഹൈദരാബാദ് കളിയിൽ മിക്കവാറും പന്ത് പുറത്തിരിക്കും, അഞ്ചു ബോളേഴ്‌സുമായി ടീം ഇറങ്ങും എന്നാണു കരുതപ്പെടുന്നത്. പക്ഷെ മഴയുടെ കളി പ്രതീക്ഷിക്കുന്ന ഗ്രൗണ്ടിൽ, തേപ്പുപെട്ടികളും, ഹെയർ ഡ്രൈയറും ആകും ബിസിസിഐ ഇന്നും കരുതുക. ഔട്‍ഫീൽഡ് കുതിർന്നാൽ റൺ ഒഴുക്ക് കുറയും. സീരീസ് തീരുമാനിക്കുന്ന കളിയായതു കൊണ്ട് ഇരുകൂട്ടരും വാശിയിലാകും. വേൾഡ് കപ്പിന് മുൻപ് ഒരു സീരീസ് ജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

ലോകകപ്പിനായുള്ള സ്കോട്ട്ലൻഡ് ടീമും പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള സ്കോട്ട്ലൻഡ് ടീം പ്രഖ്യാപിച്ചു. 15 കളിക്കാരുടെ ടീം ആണ് സ്കോട്ട്‌ലൻഡ് പ്രഖ്യാപിച്ചത്. പരിചയസമ്പന്നനായ ബാറ്റർ റിച്ചാർഡ് ബെറിംഗ്ടൺ ആണ് ക്യാപ്റ്റൻ. പരിചയസമ്പന്നരായ സീമർമാരായ അലി ഇവാൻസും ഗാവിൻ മെയിനും ബാറ്റർ ഒലിവർ ഹെയർസും ടീമിൽ ഇല്ല.

Scotland T20 World Cup squad: Richard Berrington (c), George Munsey, Michael Leask, Bradley Wheal, Chris Sole, Chris Greaves, Safyaan Sharif, Josh Davey, Matthew Cross, Calum MacLeod, Hamza Tahir, Mark Watt, Brandon McMullen, Michael Jones, Craig Wallace.

ഏഷ്യ കപ്പിലെ പ്രശ്നം പാക്കിസ്ഥാന്റെ ലോകകപ്പ് ടീമിലുമുണ്ട് – ഷൊയ്ബ് അക്തര്‍

ഏഷ്യ കപ്പിൽ പാക്കിസ്ഥാന് തിരിച്ചടിയായ മധ്യ നിര എന്ന പ്രശ്നത്തിന് പാക്കിസ്ഥാന്‍ തങ്ങളുടെ ടി20 ലോകകപ്പിനുള്ള ടീമിൽ പരിഹാരണം കണ്ടെത്തിയിട്ടില്ലെന്ന് വിമര്‍ശിച്ച് മുന്‍ പാക്കിസ്ഥാന്‍ താരം ഷൊയ്ബ് അക്തര്‍. ഇതിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നിശിതമായി വിമര്‍ശിക്കുവാനും ഷൊയ്ബ് അക്തര്‍ മടിച്ചില്ല.

ശരാശരി മനുഷ്യര്‍ക്ക് ശരാശരിക്കാരായ താരങ്ങളെ മാത്രമേ ഇഷ്ടമാകുകയുള്ളുവെന്നാണ് പാക്കിസ്ഥാന്റെ ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് അക്തര്‍ പ്രതികരിച്ചത്. പാക്കിസ്ഥാന്‍ ലോകകപ്പിൽ മോശം പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കില്‍ സെലക്ടര്‍മാരും ബോര്‍ഡും ഒരു പോലെ ഉത്തരവാദികളാകുമെന്നാണ് അക്തര്‍ പറഞ്ഞത്.

പാക്കിസ്ഥാന്‍ ബാറ്റിംഗിന് ആഴം ഇല്ലെന്നും ഓസ്ട്രേലിയയിലേക്ക് ഈ ബാറ്റിംഗുമായി ടീം ചെല്ലുകയാണെങ്കിൽ ആദ്യ റൗണ്ടിൽ പുറത്തായാലും അത്ഭുതപ്പെടാനില്ലെന്നും അക്തര്‍ പറഞ്ഞു.

ഏഷ്യാ കപ്പ് ചാമ്പ്യന്മാർ ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ശ്രീലങ്ക അത്ഭുതങ്ങൾ തുടരുമോ?

ഏഷ്യാ കപ്പ് ചാമ്പ്യൻമാരായ ശ്രീലങ്ക ലോകകപ്പിനായുള്ള 15 പേരുടെ ടീം പ്രഖ്യാപിച്ചു. 15 അംഗ ടീമിൽ ദുഷ്മന്ത ചമീരയെയും ലഹിരു കുമാരയെയും ശ്രീലങ്ക ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവർ ഫിറ്റ്നസ് വീണ്ടെടുത്തു എങ്കിൽ മാത്രമെ അന്തിമമായ സ്ക്വാഡിൽ ഉണ്ടാകൂ എന്ന് ശ്രീലങ്ക അറിയിച്ചു. ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് കൊണ്ട് ഏഷ്യ കപ്പ് നേടിയ ശ്രീലങ്ക ലോകകപ്പിലും ഈ മികവ് തുടരാൻ ആകും എന്ന വിശ്വാസത്തിലാണ്.

T20 World Cup squad: Dasun Shanaka (c), Danushka Gunathilaka, Pathum Nissanka, Kusal Mendis, Charith Asalanka, Bhanuka Rajapaksa, Dhananjaya de Silva, Wanindu Hasaranga, Maheesh Theekshana, Jeffrey Vandersay, Chamika Karunaratne, Dushmantha Chameera (Subject to fitness), Lahiru Kumara (Subject to fitness), Dilshan Madushanka, Pramod Madushan

Standby Players: Ashen Bandara, Praveen Jayawickrema, Dinesh Chandimal, Binura Fernando, Nuwanidu Fernando

സിംബാബ്‌വെ ലോകകപ്പ് സ്ക്വാഡ്, ക്യാപ്റ്റൻ തിരികെയെത്തി

ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിനായുള്ള സിംബാബ്‌വെ സ്ക്വാഡ് പ്രഖ്യാപിച്ചു. ടീമിനെ നയിക്കാൻ ആയി ക്യാപ്റ്റൻ ക്രെയ്ഗ് എർവിൻ പരിക്ക് മാറി തിരികെ എത്തിയിട്ടുണ്ട്. പേസ് ബൗളർ ബ്ലെസിംഗ് മുസാറബാനിയും പരിക്ക് മാറി ടീമിലേക്ക് എത്തി. ടെൻഡായ് ചതാര, വെല്ലിംഗ്ടൺ മസകാഡ്‌സ, മിൽട്ടൺ ഷുംബ എന്നിവരും സ്ക്വാഡിൽ തിരികെ എത്തിയിട്ടുണ്ട്.

T20 World Cup squad: Craig Ervine (c), Ryan Burl, Regis Chakabva, Tendai Chatara, Bradley Evans, Luke Jongwe, Clive Madande, Wessly Madhevere, Wellington Masakadza, Tony Munyonga, Blessing Muzarabani, Richard Ngarava, Sikandar Raza, Milton Shumba, Sean Williams

RESERVES: Tanaka Chivanga, Innocent Kaia, Kevin Kasuza, Tadiwanashe Marumani, Victor Nyauchi

ലോകകപ്പിനായുള്ള അഫ്ഗാനിസ്താൻ ടീം പ്രഖ്യാപിച്ചു, ഏഷ്യാകപ്പിൽ നിന്ന് പ്രധാന മാറ്റങ്ങൾ

അഫ്ഗാനിസ്താൻ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ഏഷ്യ കപ്പിൽ ഇറങ്ങിയ ടീമിൽ നിന്ന് അഞ്ചു മാറ്റങ്ങൾ അഫ്ഗാന്റെ സ്ക്വാഡിൽ ഉണ്ട്. മൊഹമ്മദ് നബി ആണ് ക്യാപ്റ്റൻ.

ഏഷ്യാ കപ്പ് ടീമിലുണ്ടായിരുന്ന സമിയുള്ള ഷിൻവാരി, ഹഷ്മത്തുള്ള ഷാഹിദി, അഫ്സർ സസായി, കരീം ജനത്, നൂർ അഹമ്മദ് എന്നിവരാണ് സ്ക്വാഡിൽ നിന്ന് പുറത്തായത്. ദാർവിഷ് റസൂലി, ഓൾറൗണ്ടർ ക്വയ്സ് അഹമ്മദ്, പേസർ സലിം സാഫി എന്നിവർ ടീമിൽ ഇടംനേടി.

Afghanistan’s T20 World Cup squad:

Nabi (C), Rashid, Gurbaz, Najibullah Zadran, Azmatullah Omarzai, Darwish Rasooli, Farid Ahmad, Farooqi, Zazai, Ibrahim Zadran, Majeeb, Naveen, Qais, Salim Safi and Usman Ghani.

Reserves: Afsar Zazai, Sharafuddin Ashraf, Rahmat Shah, Gulbadin Naib

ലോകകപ്പിനായുള്ള ബംഗ്ലാദേശ് ടീം പ്രഖ്യാപിച്ചു, അത്ഭുതങ്ങൾ നടത്താൻ ആകുമോ?

ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനാായുള്ള 15 അംഗ സ്ക്വാഡ് ബംഗ്ലാദേശ് പ്രഖ്യാപിച്ചു. മഹമ്മദുള്ള ടീമിൽ ഇടം നേടിയില്ല. ഷാക്കിബ് അൽ ഹസൻ ആണ് ടീമിനെ നയിക്കുന്നത്. ഇതേ ടീം ന്യൂസിലൻഡിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലും കളിക്കും. അവിടെ ബംഗ്ലാദേശും പാകിസ്ഥാനും ന്യൂസിലൻഡും പരസ്പരം ഏറ്റുമുട്ടും.


Bangladesh squad for the T20 World Cup:

Shakib (C), Liton Das, Yasir Ali, Afif, Nurul Hasan, Sabbir, Najmul Hossain Shanto, Mosaddek, Mehidy Hasan, Saifuddin, Mustafizur, Hasan Mahmud, Taskin, Ebadot, Nasum Ahmed.

“ഐ പി എല്ലിൽ തിളങ്ങിയ മൂന്ന് താരങ്ങളെ താൻ ആയിരുന്നെങ്കിൽ ലോകകപ്പ് ടീമിൽ എടുത്തേനെ”

മൂന്ന് താരങ്ങളുടെ ലോകകപ്പ് ടീമിലെ അഭാവത്തെ കുറിച്ച് വിമർശനവുമായി മുൻ ഇന്ത്യൻ സെലക്ടർ വെങ്സർക്കർ. ഞാൻ ആയിരുന്നു എങ്കിൽ ടി20 ലോകകപ്പിനായി മുഹമ്മദ് ഷമി, ഉംറാൻ മാലിക്, ശുഭ്മാൻ ഗിൽ എന്നിവരെ തിരഞ്ഞെടുക്കുമായിരുന്നു. എന്ന് അദ്ദേഹം പറഞ്ഞു. അവർക്കെല്ലാം മികച്ച ഐപിഎൽ സീസൺ ഉണ്ടായിരുന്നതിനാൽ അവർ ടി20യിൽ ഇന്ത്യക്കായി സ്ഥിരമായി കളിക്കേണ്ടവരാണ്. വെങ്‌സർക്കറിനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

നേരത്തെ മുൻ സെലക്ടർ ആയ ക്രിസ് ശ്രീകാന്തും സെലക്ഷനിലെ തന്റെ അതൃപ്തി അറിയിച്ചിരുന്നു. അദ്ദേഹം മൊഹമ്മദ് ഷമിയെ ടീമിൽ എടുക്കാത്തതിനെ ആയിരുന്നു വിമർശിച്ചത്. ഷമി ടീമിൽ ഇല്ല എന്നത് പലരുടെയും വിമർശനം ഉയരാൻ കാരണമായിട്ടുണ്ട്.

“ദീപക് ഹൂഡ ലോകകപ്പിലെ ആദ്യ മത്സരം മുതൽ കളിക്കണം” – ഇർഫാൻ

ഇന്ത്യക്ക് ലോകകപ്പിൽ ഒരു ആറാം ബൗളർ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ ലോകകപ്പിലെ ആദ്യ മത്സരം മുതൽ ദീപക് ഹൂഡയെ കളിപ്പിക്കണം എന്ന് മുൻ ഇന്ത്യൻ പേസർ ഇർഫാൻ പഠാൻ.

“ദീപക് ഹൂഡ ആദ്യ കളി മുതൽ കളിക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നു, കാരണം അവൻ ആറാമത്തെ ബൗളിംഗ് ഓപ്ഷനാണ്, കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ ആറാം ബൗളർ ഇല്ലാത്തതിനാൽ കഷ്ടപ്പെട്ടിരുന്നു. മധ്യനിരയിൽ ഒരു ഇടങ്കയ്യനെ കളിപ്പിക്കണോ അതോ ഹൂഡയെ കളിപിക്കണോ എന്നത് ഇന്ത്യ തീരുമാനിക്കണം. ഹൂഡയെ കളിപ്പിക്കുന്നതിനെ ആണ് താൻ അനുകൂലിക്കുന്നത്‌. പഠാൻ പറഞ്ഞു.

സ്പിന്നേഴ്സ് ആയ ചാഹലിന് ഒപ്പം അശ്വിൻ ആണ് കളിക്കേണ്ടത്‌. അശ്വിന്റെ അവസാന വർഷങ്ങളിലെ എക്കോണമി റൈറ്റും ഒപ്പം അശ്വിന്റെ ബാറ്റിംഗും പരിഗണിക്കണമെന്നും ഇർഫാൻ പറഞ്ഞു.

ഒടുവിൽ ലോകകപ്പിന് ടീം ഇന്ത്യ, അത്യാവശ്യം ആശയക്കുഴപ്പവും

ഇന്ന് വൈകിട്ട് ബിസിസിഐ വേൾഡ് കപ്പിനുള്ള ടീം പ്രഖ്യാപിച്ചു. ഏതാണ്ട് പ്രതീക്ഷിച്ച രീതിയിൽ തന്നെയാണ് ടീം ലൈനപ്പ്. പക്ഷെ ലേശം കൗതുകം കൂടുതലുള്ള സിലക്ടേഴ്‌സ് ആയത് കൊണ്ട് ചില വിരോധാഭാസങ്ങൾ കുത്തിക്കയറ്റാൻ മറന്നിട്ടില്ല!

വേൾഡ് കപ്പ് ടീം പ്രഖ്യാപനത്തോടൊപ്പം ഓസ്‌ട്രേലിയയുടെ ഇന്ത്യൻ T20 പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെയും, സൗത്ത് ആഫ്രിക്കയുടെ ഇന്ത്യൻ T20 പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ ടീമും സൗത്ത് ആഫ്രിക്കൻ ടീമും പര്യടനം നടത്തുന്നത് വേൾഡ് കപ്പിന് മുൻപായത് കൊണ്ട് പ്രഖ്യാപിക്കുന്നതിൽ തെറ്റില്ല. പക്ഷെ, വേൾഡ് കപ്പ് ടീമിനെ പ്രഖ്യാപിച്ചിട്ടു, അതിന് രണ്ടാഴ്ച്ച മുമ്പേയുള്ള കളികൾക്ക് വേറെ ടീമുകളെ ടീമുകളെ പ്രഖ്യാപിക്കുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല.

വേൾഡ് കപ്പിനുള്ള ടീമിന് ഒരു യൂണിറ്റ് എന്ന നിലക്ക് മറ്റ് ടീമുകളുമായി കളിക്കാൻ അവസരം നൽകുകയായിരുന്നു വേണ്ടത്. അതിന് പകരം മൂന്ന് കളിക്കാരോട് ഈ രണ്ട് ടീമുകളുമായി കളിക്കാൻ നിൽക്കാതെ ബാംഗ്ലൂരിലെ എൻസിഎയിൽ കണ്ടീഷനിങ്ങിനായി ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഇത് കുറച്ചു ആശങ്കപ്പെടുത്തുന്ന വാർത്തയാണ്, ഭുവി, ഹാർദിക്, ആർശദീപ് എന്നിവർ പൂർണ്ണമായും ഫിറ്റ് അല്ലെ എന്നൊരു ചോദ്യം ഉയർന്നിട്ടുണ്ട്. അങ്ങനെയാണെങ്കിൽ എന്തിന് അവരെ ടീമിൽ എടുത്തു?

ജഡേജയുടെ ഗ്രൗണ്ടിന് പുറത്തുള്ള കസർത്തുകളാണ് സിലക്ടേഴ്സിനെ ആദ്യം കുരുക്കിയത്. അവർ മനസ്സിൽ നേരത്തെ കണ്ട് വച്ചിരുന്ന കോമ്പിനേഷൻ ജഡേജ പരിക്കേറ്റത്തോടെ മാറ്റേണ്ടി വന്നു. ജഡേജക്ക് പകരം കുറച്ചെങ്കിലും ബോൾ ചെയ്യാൻ സാധിക്കുന്ന ഹൂഡയെയാണ് അവർ ടീമിൽ ഉൾപ്പെടുത്തിയത്. ഹൂഡ എത്രത്തോളം ഫലപ്രദമായ ബോളറാണ് എന്നതാണ് പ്രശ്‌നം. മാത്രമല്ല ഹൂഡയുടെ ബാറ്റിംഗ് നിരയിലെ സ്ഥാനം താഴെയായിരിക്കും എന്നതിനാൽ ഒരു പിഞ്ച് ഹിറ്റർ എന്ന നിലയിൽ പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമോ എന്നും ആലോചന വേണം.

രാഹുൽ ഒരു ഓപ്പണർ എന്ന നിലയിൽ നമുക്ക് ധൈര്യം തരുന്നില്ല. വേൾഡ് കപ്പിന് മുൻപ് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ രാഹുലിന്റെയും ടീമിന്റെയും വേൾഡ് കപ്പ് പ്രകടനത്തെ അത് ബാധിക്കും. ആത്മവിശ്വാസമില്ലാതെ വേൾഡ് കപ്പിലേക്ക് പോകുന്ന കളിക്കാരൻ, ടീമിന്റെ മനോവീര്യത്തെയും തകർക്കും എന്നത് കൊണ്ടാണത്.

ഷമിയെ പുറത്തിരുത്തി അർഷദീപിനെ തിരഞ്ഞെടുത്തതും അത്ഭുതപ്പെടുത്തി. ദീർഘകാല പരിചയമുള്ള ഷമിയെ ടെസ്റ്റ് ബോളർ എന്നു മുദ്രകുത്തരുത്. അങ്ങനെയെങ്കിൽ പിന്നെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ എന്തിനാണ് തിരഞ്ഞെടുത്തത്!

സഞ്ജുവിന് വിനയായത് പന്തും ഡികെയും വിക്കറ്റ് കീപ്പർമാരാണ് എന്ന വസ്തുതയാണ്. മൂന്ന് സ്‌പെഷ്യലിസ്റ്റ് കീപ്പർമാരെ ഒരേ സമയം ഒരു ടീമിലും എടുക്കാൻ സാധിക്കില്ല. പന്ത് ഒരു ബിഗ് ഹിറ്റർ അല്ല എന്ന് പറയുമ്പോൾ തന്നെ, അപകട ഘട്ടങ്ങളിൽ ഒരു ആങ്കർ റോൾ കളിക്കാൻ പന്തിന് കഴിയും എന്നതാണ് പ്ലസ് പോയിന്റായി കണ്ടത്.

മുൻനിര ബാറ്റർമാർ നന്നായി കളിച്ചാൽ ബാക്കിയുള്ള കോമ്പിനേഷൻ നമുക്ക് പേടിക്കേണ്ട കാര്യമില്ല. അത് പോലെ യഥാർത്ഥ ബോളർമാർ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചാൽ വേറെ ആരെയും ആശ്രയിക്കേണ്ടിയും വരില്ല. അങ്ങനെ സംഭവിക്കട്ടെ എന്ന് കരുതാം, കാത്തിരിക്കാം.

“ഹർഷാൽ പട്ടേലിനെ ഒഴിവാക്കി മൊഹമ്മദ് ഷമിയെ ലോകകപ്പ് ടീമിൽ എടുക്കണമായിരുന്നു”

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡിൽ മൊഹമ്മദ് ഷമി ഉണ്ടാകണം ആയിരുന്നു എന്ന് മുൻ ഇന്ത്യൻ സെലക്ടർ ക്രിസ് ശ്രീകാന്ത്. ഞാൻ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നെങ്കിൽ ഷമി തീർച്ചയായും ടീമിലുണ്ടാകുമായിരുന്നു എന്ന് ശ്രീകാന്ത് പറഞ്ഞു.

ഓസ്‌ട്രേലിയയിലാണ് കളിക്കുന്നത്, ഷമിക്ക് ബൗൺസ് ലഭിക്കുന്ന സ്ഥലം, ഷമിക്ക് നേരത്തെ വിക്കറ്റ് നേടാനും ഇന്ത്യക്ക് നേട്ടം ഉണ്ടാക്കാനും ആകും, അതിനാൽ ഹർഷൽ പട്ടേലിന് പകരം ഞാൻ ആണെങ്കിൽ ഷമിയെ എടുക്കുമായിരുന്നു. അദ്ദേഹം പറഞ്ഞു.

ഹർഷൽ പട്ടേൽ ഒരു നല്ല ബൗളറാണ്, അതിൽ സംശയമില്ല, എന്നാൽ മുഹമ്മദ് ഷമിയാണ് ഈ ലോകകപ്പിന് ശരിയായ ആൾ. ഷമി ടെസ്റ്റ് ക്രിക്കറ്റിനോ ഏകദിന ക്രിക്കറ്റിനോ മാത്രമുള്ള ആളാണ് എന്ന് പറയുന്നത് ശരിയല്ല. ഈ കഴിഞ്ഞ ഐപിഎല്ലിൽ നന്നായി കളിച്ച താരമാണ് അതുകൊണ്ട് ഷമി ടീമിൽ നിർബന്ധമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version