“ധോണിക്ക് ശേഷം ഒരു ഫിനിഷറെ കിട്ടിയിട്ടില്ല, അതിനായാണ് അന്വേഷണം” – രോഹിത്

ധോണിയെ പോലെ ഒരു ഫിനിഷർക്കായാണ് ഇന്ത്യ അന്വേഷണം നടത്തുന്നത് എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. അടുത്ത വർഷം നാട്ടിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ഒരു ഫിനിഷറെ കണ്ടെത്തേണ്ടതുണ്ടെന്ന് ഇന്ത്യൻ വൈറ്റ് ബോൾ നായകൻ രോഹിത് ശർമ്മ സമ്മതിച്ചു.

“ഏകദിനത്തിൽ ഫിനിഷറുടെ പങ്ക് വളരെ പ്രധാനമാണ്, എന്നാൽ എംഎസ് ധോണിയുടെ വിരമിക്കലിന് ശേഷം ആ റോളിലേക്ക് യോഗ്യരായ ആരെയും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല,” രോഹിത് സമ്മതിച്ചു.

“ഞങ്ങൾ ഹാർദിക്കിനെ പരീക്ഷിച്ചു, ജഡേജ പോലും അവിടെ കളിച്ചിട്ടുണ്ട്, പക്ഷേ ആ സ്ലോട്ടിനായി ഞങ്ങൾ കൂടുതൽ ബാക്ക്-അപ്പുകൾ സൃഷ്ടിക്കേണ്ടതുണ്ട്. ഒരു നിർണായക ഘട്ടത്തിൽ ആണ് ഒരു ഫിനിഷർ ബാറ്റ് ചെയ്യുന്നത്, പലപ്പോഴും, അവന്റെ സംഭാവന ഒരു ഗെയിം മാറ്റിമറിച്ചേക്കാം” രോഹിത് പറഞ്ഞു.

ആദ്യ ഏകദിനത്തിൽ ആര് ഓപ്പൺ ചെയ്യും എന്ന് രോഹിത് ശർമ്മ വ്യക്തമാക്കി

ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇഷാൻ കിഷൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വ്യക്തമാക്കി. വേറെ ഒരു ഓപ്ഷൻ ഇല്ലാ എന്നും അതാണ് ഇഷനും താനും ഓപ്പൺ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കെ എൽ രാഹുൽ രണ്ടാം ഏകദിനത്തിന് മാത്രമെ ടീമിൽ ചേരുകയുള്ളൂ മറ്റു ഓപ്പണേഴ്സ് ആയ ശിഖർ ധവാനും റുതുരാജ് ഗെയ്‌ക്‌വാദും കോവിഡ് -19 പോസിറ്റീവ് ആയി അഹമ്മദാബാദിൽ ഐസൊലേഷനിലാണ്. പകരക്കാരനായ മായങ്ക് അഗർവാൾ ഇപ്പോഴും ക്വാറന്റൈനിലുമാണ്.

“കോഹ്ലിയും രോഹിത് ശർമ്മയും തിളങ്ങിയില്ല എങ്കിൽ പാകിസ്ഥാനെതിരെ ഇന്ത്യ വിഷമിക്കും”

ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും വലിയ റൺസ് നേടിയില്ലെങ്കിൽ 2022 ലെ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന്റെ സമ്മർദ്ദം നേരിടാൻ ഇന്ത്യ പാടുപെടുമെന്ന് മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ്. നിലവിൽ ഇവർ രണ്ട് പേരെയുമാണ് ഇന്ത്യ ആശ്രയിക്കുന്നത് ഇവർ തിളങ്ങിയില്ല എങ്കിൽ പാകിസ്ഥാൻ പോലുള്ള ടീമുകൾക്കെതിരായ മത്സരത്തിൽ വരുന്ന സമ്മർദത്തെ നേരിടാൻ ഇന്ത്യക്ക് ആകില്ല എന്നും ഹഫീസ് പറഞ്ഞു.

Photo: Twitter/@BCCI

“ഇപ്പോൾ, പാകിസ്ഥാൻ ടീം വളരുകയാണ്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വിരാടും രോഹിതും വളരെ പ്രധാനപ്പെട്ട കളിക്കാരാണെന്ന് ഞാൻ കരുതുന്നു, പാകിസ്ഥാൻ പോലുള്ള വലിയ ഗെയിമുകളിൽ, ഇരുവരും റൺസ് നേടിയില്ലെങ്കിൽ, മറ്റുള്ളവർക്ക് അത് വളരെ ബുദ്ധിമുട്ടാണ്. വലിയ കളികളുടെ സമ്മർദ്ദം നേരിടാൻ ഇന്ത്യയുടെമറ്റു കളിക്കാർക്ക് ആകില്ല” – ഹഫീസ് പറഞ്ഞു.

“ഞങ്ങൾ (പാകിസ്ഥാൻ) ഒരു ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ വിജയിക്കുകയാണെങ്കിൽ, ഞാൻ അതിന്റെ ഭാഗമാകണമെന്ന് എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. അത് സംഭവിച്ചു എന്നതിൽ ഞാൻ അഭിമാനിക്കുന്നു, ഞാൻ അതിന്റെ ഭാഗമായിരുന്നു.” കഴിഞ്ഞ ലോകകപ്പിലെ ഇന്ത്യക്കെതിരായ ജയത്തെ കുറിച്ച് ഹഫീസ് പറഞ്ഞു.

രോഹിതിന് അർധ സെഞ്ച്വറി, സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയയെ എളുപ്പത്തിൽ മറികടന്ന് ഇന്ത്യ

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് വിജയം. ഇന്ന് ഓസ്ട്രേലിയയെ നേരിട്ട ഇന്ത്യ 9 വിക്കറ്റിന്റെ വലിയ വിജയമാണ് നേടിയത്‌. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ 152 റൺസിൽ പിടിച്ചു നിർത്താൻ ഇന്ത്യക്ക് ആയിരുന്നു. 5 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ 152 റൺസ് എടുത്തത്. അവറ്റ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് 57 റൺസും സ്റ്റോയിനിസ് 41 റൺസും മാക്സ്‌വെൽ 37 റൺസും എടുത്തു. ഇന്ത്യക്കായി അശ്വിൻ രണ്ടു വിക്കറ്റും ജഡേജ, ഭുവനേശ്വർ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. ഇന്ത്യക്കായി വിരാട് കോഹ്ലി ഇന്ന് രണ്ട് ഓവർ പന്ത് എറിഞ്ഞിരുന്നു.

153 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അനായാസമാണ് ലക്ഷ്യത്തിൽ എത്തിയത്. ഓപ്പണറും ഇന്നത്തെ ക്യാപ്റ്റനും ആയിരുന്ന രോഹിത് ശർമ്മ 41 പന്തിൽ 60 റൺസ് എടുത്തു റിട്ടയർ ചെയ്തു. 3 സിക്സും രണ്ട് ഫോറും അടങ്ങുന്നത് ആയിരുന്നു രോഹിതിന്റെ ഇന്നിങ്സ്. മറ്റൊരു ഓപ്പണറായ രാഹുൽ 39 റൺസ് എടുത്താണ് പുറത്തായത്. സൂര്യകുമാർ 27 പന്തിൽ 38 റൺസും ഹാർദിക് പാണ്ഡ്യ 8 പന്തിൽ 14 റൺസുമായി 17.5 ഓവറിലേക്ക് ഇന്ത്യം വിജയം പൂർത്തിയാക്കി.

പെര്‍ത്തില്‍ അശ്വിനും രോഹിത്തുമില്ല, പൃഥ്വി ഷായും പുറത്ത് തന്നെ

അഡിലെയ്ഡിലെ വിജയത്തിനു ശേഷം പെര്‍ത്തില്‍ വിജയത്തുടര്‍ച്ച തേടിയെത്തുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. ആദ്യ ടെസ്റ്റ് കളിച്ച രോഹിത് ശര്‍മ്മയും രവിചന്ദ്രന്‍ അശ്വിനും പെര്‍ത്തില്‍ നാളെ ആരംഭിയ്ക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ ഭാഗമാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയായിരുന്നു. പരിക്കാണ് ഇരു താരങ്ങള്‍ക്കും വിനയായി മാറിയിരിക്കുന്നത്. സന്നാഹ മത്സരത്തില്‍ പരിക്കേറ്റ പൃഥ്വി ഷായും പുറത്ത് തന്നെയാകുമെന്ന് ഇന്ത്യ വ്യക്തമാക്കി.

അശ്വിനു പകരം രവീന്ദ്ര ജഡേജയും രോഹിത് ശര്‍മ്മയ്ക്ക് പകരം ഹനുമ വിഹാരിയും ടീമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെര്‍ത്തിലെ പേസ് ബൗളിംഗിനു അനുകൂലമായ പിച്ചില്‍ ഇന്ത്യ ജഡേജയ്ക്ക് പകരം ഭുവനേശ്വര്‍ കുമാറിനെയോ ഉമേഷ് യാദവിനെയോ ഉള്‍പ്പെടുത്തിയാലും അത്ഭുതപ്പെടാനില്ല.

രണ്ടാം ടെസ്റ്റിനുള്ള 13 അംഗ സ്ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യ: വിരാട് കോഹ്‍ലി, മുരളി വിജയ്, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കമാര്‍, ഉമേഷ് യാദവ്

Exit mobile version