ബിഗ് ബാഷിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കി ഖ്വാജ

ടെസ്റ്റ് ദൗത്യത്തിനു ശേഷം ബിഗ് ബാഷിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കി ഉസ്മാന്‍ ഖ്വാജ. ഇന്ന് നടന്ന മത്സരത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെയുള്ള ടീമിലേക്ക് മടങ്ങിയെത്തിയ ഖ്വാജ മികച്ചൊരു അര്‍ദ്ധ ശതകമാണ് പൂര്‍ത്തിയാക്കിയത്. ടിം ബ്രെസ്നനെ സിക്സര്‍ പായിച്ച് തന്റെ അര്‍ദ്ധ ശതകം തികച്ച ഉസ്മാന്‍ ഖ്വാജ അതിനായി 31 പന്തുകളാണ് നേരിട്ടത്. തന്റെ ആറാം ബിഗ് ബാഷ് അര്‍ദ്ധ ശതകമാണ് ഇന്ന് ഉസ്മാന്‍ ഖ്വാജ നേടിയത്. 16ാം ഓവറില്‍ ആഷ്ടണ്‍ അഗറിനു വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 61 പന്തില്‍ നിന്ന് 85 റണ്‍സാണ് ഉസ്മാന്‍ ഖ്വാജ നേടിയത്. നാല് സിക്സുകളും 8 ബൗണ്ടറിയുമാണ് ഖ്വാജ നേടിയത്. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് സിഡ്നി തണ്ടര്‍ നേടിയത്.

കാല്ലം ഫെര്‍ഗൂസണ്‍(25), ബെന്‍ റോഹ്റര്‍(22*), ഷെയിന്‍ വാട്സണ്‍(21), കുര്‍ട്ടിസ് പാറ്റേര്‍സണ്‍(14) എന്നിവരായിരുന്നു തണ്ടറിന്റെ മറ്റു സ്കോറര്‍മാര്‍. പെര്‍ത്തിനു വേണ്ടി ടിം ബ്രെസ്നന്‍ രണ്ടും മൈക്കല്‍ കെല്ലി, ആഷ്ടണ്‍ അഗര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിഡ്നി തണ്ടറിനു ടോസ്, ബാറ്റ് ചെയ്യും

പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെ സിഡ്നി തണ്ടര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ തണ്ടര്‍ നായകന്‍ ഷെയിന്‍ വാട്സണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഉസ്മാന്‍ ഖ്വാജ ഓസ്ട്രേലിയന്‍ ഡ്യൂട്ടി കഴിഞ്ഞ് തിരികെ ഓപ്പണര്‍ സ്ഥാനത്തേക്ക് എത്തുന്നത് ടീമിനു ഗുണം ആകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ജോസ് ബട്‍ലര്‍ ഇംഗ്ലണ്ട് ഡ്യൂട്ടിയ്ക്കായി മടങ്ങുന്നത് ടീമിനു തിരിച്ചടിയാണ്. അതേ സമയം ആന്‍ഡ്രൂ ടൈ, ഡേവിഡ് വില്ലി എന്നിവരുടെ സേവനങ്ങള്‍ പെര്‍ത്തിനു നഷ്ടമാകും. ഇരുവരും ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അംഗങ്ങളാണ് എന്നതാണ് കാരണം. ഓസ്ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ തിരികെ ടീമിലേക്ക് എത്തിയിട്ടുണ്ട്.

പെര്‍ത്ത് സ്കോര്‍ച്ചേര്‍സ്: മൈക്കല്‍ ക്ലിംഗര്‍, വില്യം ബോസിസ്റ്റോ, കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഹിള്‍ട്ടണ്‍ കാര്‍ട്റൈറ്റ്, ആഷ്ടണ്‍ ടര്‍ണര്‍, ആഡം വോഗ്സ്, ആഷ്ടണ്‍ അഗര്‍, ടിം ബ്രെസ്നന്‍, മാത്യൂ കെല്ലി, മിച്ചല്‍ ജോണ്‍സണ്‍, ജോയല്‍ പാരീസ്

സിഡ്നി തണ്ടര്‍: ഉസ്മാന്‍ ഖ്വാജ, കുര്‍ടിസ് പാറ്റേര്‍സണ്‍, ഷെയിന്‍ വാട്സണ്‍, കാലം ഫെര്‍ഗൂസണ്‍, ബെന്‍ റോഹ്റര്‍, അര്‍ജ്ജുന്‍ നായര്‍, മിച്ചല്‍ മക്ലെനാഗന്‍, ജേ ലെന്റണ്‍, ഫവദ് അഹമ്മദ്, ക്രിസ് ഗ്രീന്‍, ഗുരീന്ദര്‍ സന്ധു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

റഷീദ് ഖാന്‍ മാന്‍ ഓഫ് ദി മാച്ച്, പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി സ്ട്രൈക്കേഴ്സ്

സിഡ്നി തണ്ടറിനെ 25 റണ്‍സിനു പരാജയപ്പെടുത്തി ബിഗ് ബാഷ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ഇന്ന് തണ്ടറിനെതിരെ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടുകയായിരുന്നു. കോളിന്‍ ഇന്‍ഗ്രാം(48), അലക്സ് കാറേ(34) എന്നിവര്‍ക്ക് മാത്രമാണ് സ്ട്രൈക്കേഴ്സ് നിരയില്‍ തിളങ്ങാനായത്. 6 പന്തില്‍ നിന്ന് 16 റണ്‍സ് നേടി പുറത്താകാതെ നിന്ന റഷീദ് ഖാനാണ് അവസാന ഓവറുകളില്‍ സ്ട്രൈക്കേഴ്സിനായി ആഞ്ഞടിച്ചത്. ഫവദ് അഹമ്മദ് മൂന്നും ഗുരീന്ദര്‍ സന്ധു രണ്ടും വിക്കറ്റ് വീഴ്ത്തി സ്ട്രൈക്കേഴ്സിന്റെ ബാറ്റ്സ്മാന്മാരെ പിടിച്ചു കെട്ടുകയായിരുന്നു.

ചേസിംഗിനിറങ്ങിയ തണ്ടറിനു മികച്ച തുടക്കമാണ് ലഭിച്ചത്. ഏഴാം ഓവറില്‍ ജോസ് ബട്‍ലറെ(21) പുറത്താക്കി റഷീദ് ഖാന്‍ ആണ് തണ്ടറിനു ആദ്യ പ്രഹരം നല്‍കിയത്. കുര്‍ട്ടിസ് പാറ്റേര്‍സണ്‍(29) ബില്ലി സ്റ്റാന്‍ലേക്കിനു വിക്കറ്റ് നല്‍കി മടങ്ങിയതോടെ പിന്നീട് മത്സരത്തില്‍ കാര്യമായ പ്രഭാവമുണ്ടാക്കുവാന്‍ തണ്ടറിനായില്ല. ബെന്‍ റോഹ്‍റര്‍ 13 പന്തില്‍ 29 റണ്‍സ് നേടി പൊരുതി നോക്കിയെങ്കിലും മൈക്കല്‍ നേസേറിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിലൊരാളായി പുറത്തായതോടെ തണ്ടറിന്റെ പ്രതീക്ഷ അവസാനിച്ചു. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് മാത്രമേ സിഡ്നി തണ്ടറിനു നേടാനായുള്ളു.

3 വിക്കറ്റ് വീഴ്ത്തി മൈക്കല്‍ നേസേറും രണ്ട് വീതം വിക്കറ്റ് നേടി റഷീദ് ഖാന്‍, പീറ്റര്‍ സിഡില്‍ എന്നിവരും സ്ട്രൈക്കേഴ്സ് നിരയില്‍ തിളങ്ങി. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും നിര്‍ണ്ണായകമായ പ്രകടനം പുറത്തെടുത്ത റഷീദ് ഖാനാണ് മാന്‍ ഓഫ് ദി മാച്ച്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തണ്ടറിനെതിരെ അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് ബാറ്റ് ചെയ്യും

സിഡ്നി തണ്ടറിനെതിരെ അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് ആദ്യം ബാറ്റ് ചെയ്യും. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് അഞ്ചാം സ്ഥാനത്തിലുള്ള സിഡ്നി തണ്ടറിനെ നേരിടുമ്പോള്‍ തീപ്പാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാമെന്നാണ് ഏവരുടെയും പ്രതീക്ഷ. ടോസ് ലഭിച്ച സ്ട്രൈക്കേഴ്സ് നായകന്‍ ട്രാവിസ് ഹെഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്: ജേക്ക് വെതേറാള്‍ഡ്, അലക്സ് കാറേ, ട്രാവിസ് ഹെഡ്, കോളിന്‍ ഇന്‍ഗ്രാം, ജോനാഥന്‍ വെല്‍സ്, ജേക്ക് ലേമാന്‍, മൈക്കല്‍ നേസേര്‍, റഷീദ് ഖാന്‍, പീറ്റര്‍ സിഡില്‍, ബെന്‍ ലൗഗ്ലിന്‍, ബില്ലി സ്റ്റാന്‍ലേക്ക്

സിഡ്നി തണ്ടര്‍: കുര്‍ടിസ് പാറ്റേര്‍സണ്‍, ജോസ് ബ‍ട്‍ലര്‍, ഷെയിന്‍ വാട്സണ്‍, കാല്ലം ഫെര്‍ഗൂസണ്‍, ബെന്‍ റോഹ്റര്‍, റയാന്‍ ഗിബ്സണ്‍, അര്‍ജ്ജുന്‍ നായര്‍, ക്രിസ് ഗ്രീന്‍, മിച്ചല്‍ മക്ലെനാഗന്‍, ഗുരീന്ദര്‍ സന്ധു, ഫവദ് അഹമ്മദ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പൊരുതി നോക്കി ബട്‍ലര്‍, തണ്ടറിനെ വീഴ്ത്തി ഹറികെയിന്‍സിനു ആദ്യ ജയം

ജോസ് ബട്‍ലര്‍ നേടിയ 81 റണ്‍സിന്റെ ബലത്തില്‍ അവസാന നിമിഷം വരെ പൊരുതി നോക്കിയ സിഡ്നി തണ്ടറിനെ വീഴ്ത്തി ഹോബാര്‍ട്ട് ഹറികെയിനിനു ബിഗ് ബാഷ് ഏഴാം സീസണിലെ ആദ്യ ജയം. അവസാന ഓവറില്‍ 23 റണ്‍സ് വേണ്ടിയിരുന്ന തണ്ടറിനു എന്നാല്‍ ആദ്യ പന്തില്‍ റണ്‍ഔട്ട് രൂപത്തില്‍ ബട്‍ലറിനെ നഷ്ടമായത് തിരിച്ചടിയായി. 43 പന്തില്‍ നിന്ന് 7 ബൗണ്ടറിയും 5 സിക്സുകളും സഹിതമാണ് തന്റെ 81 റണ്‍സ് ബട്‍ലര്‍ അടിച്ചു കൂട്ടിയത്. 190 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ സിഡ്നി തണ്ടര്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 180/8 എന്ന നിലയിലായിരുന്നു. 36 റണ്‍സ് വീതം നേടി കുര്‍ട്ടിസ് പാറ്റേര്‍സണ്‍, ഷെയിന്‍ വാട്സണ്‍ എന്നിവരെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റാര്‍ക്കും തന്നെ കാര്യമായ പ്രഭാവം സിഡ്നി തണ്ടറിനു വേണ്ടി പുറത്തെടുക്കുവാന്‍ കഴിഞ്ഞില്ല.

മത്സരത്തില്‍ 9 റണ്‍സിന്റെ ജയമാണ് ഹോബാര്‍ട്ട് നേടിയത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ജോഫ്ര ആര്‍ച്ചര്‍, കാമറൂണ്‍ ബോയസ് എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഹോബാര്‍ട്ടിനായി ഇടം പിടിച്ചത്. ഇതില്‍ തന്നെ ബോയസിന്റെ ബൗളിംഗ് പ്രകടനമായിരുന്നു ശ്രദ്ധേയം. 3 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കാമറൂണ്‍ ബോയസ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.

നേരത്തെ ഡി’ആര്‍ക്കി ഷോര്‍ട്ടിന്റെ 97 റണ്‍സിന്റെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ബെന്‍ മക്ഡര്‍മട്ടിന്റെയും ബലത്തില്‍ ഹോബാര്‍ട്ട് 189 റണ്‍സ് നേടിയിരുന്നു. മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തിലാണ് ഈ കൂറ്റന്‍ സ്കോര്‍ ഹോബാര്‍ട്ട് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജയം തേടി സിഡ്നി തണ്ടര്‍ ഹോബാര്‍ട്ടിനെതിരെ, ബൗളിംഗ് തിരഞ്ഞെടുത്തു

ഷെയിന്‍ വാട്സണ്‍ നേതൃത്വം നല്‍കുന്ന സിഡ്ന തണ്ടര്‍ തങ്ങളുടെ വിജയക്കുതിപ്പ് തുടരുവാന്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിനെതിരെ. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.40 നു ആരംഭിക്കുന്ന മത്സരത്തില്‍ സിഡ്നി തണ്ടര്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ജോസ് ബട്‍ലറുടെ ബാറ്റിംഗ് മികവും ബൗളര്‍മാരും ചേര്‍ന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഒരു പറ്റം ഓള്‍റൗണ്ടര്‍മാരെ ആശ്രയിച്ചാണ് ഹറികെയിന്‍സ് തങ്ങളുടെ ബിഗ് ബാഷ് പ്രയാണം ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ കാര്യമായ ഒരു പ്രഭാവം ഇതുവരെ ഉണ്ടാക്കാന്‍ ടീമിനായിട്ടില്ല. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ടീം ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. സിഡ്നി തണ്ടര്‍ നാല് പോയിന്റുമായി നാലാം സ്ഥാനത്ത് നില നില്‍ക്കുന്നു. സിഡ്നി തണ്ടറിന്റെ അഞ്ചാം മത്സരമാണിത്.

ഹോബാര്‍ട്ട് ഹറികെയിന്‍സ്: അലക്സ് ഡൂളന്‍, ഡി`ആര്‍ക്കി ഷോര്‍ട്ട്, ബെന്‍ മക്ഡര്‍മട്ട്, ജോര്‍ജ്ജ് ബെയിലി, മാത്യൂ വെയിഡ്, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, കാമറൂണ്‍ ബോയസ്, ക്ലൈവ് റോസ്, ജോഫ്ര ആര്‍ച്ചര്‍, സൈമണ്‍ മിലെങ്കോ, തൈമല്‍ മില്‍സ്

സിഡ്നി തണ്ടര്‍: കുര്‍ട്ടിസ് പാറ്റേര്‍സണ്‍, ജോസ് ബട്‍ലര്‍, ഷെയിന്‍ വാട്സണ്‍, കാലം ഫെര്‍ഗൂസണ്‍, ബെന്‍ റോഹ്റര്‍, റയാന്‍ ഗിബ്സണ്‍, ക്രിസ് ഗ്രീന്‍, അര്‍ജ്ജുന്‍ നായര്‍, ഫവദ് അഹമ്മദ്, മിച്ചല്‍ മക്ലെനാഗന്‍, ഗുരീന്ദര്‍ സന്ധു

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version