ഇന്ത്യൻ പ്രതീക്ഷയായ അനാഹത് സിംഗ് ബ്രിട്ടീഷ് ജൂനിയർ ഓപ്പൺ U17 കിരീടം നേടി

ഇന്ത്യയുടെ വളർന്നുവരുന്ന സ്ക്വാഷ് സെൻസേഷൻ, അനാഹത് സിംഗ്, അണ്ടർ 17 വിഭാഗത്തിൽ അഭിമാനകരമായ ബ്രിട്ടീഷ് ജൂനിയർ ഓപ്പൺ നേടി മികച്ച നേട്ടത്തോടെ ഈ വർഷം ആരംഭിച്ചു. ടൂർണമെൻ്റിലെ ടോപ് സീഡായ പതിനാറുകാരി ഈജിപ്തിൻ്റെ മാലിക എൽ കരാക്‌സിക്കെതിരായ ഫൈനലിൽ തൻ്റെ ക്ലാസ് പ്രകടിപ്പിച്ചു.

ആവേശകരമായ അഞ്ച് ഗെയിം മത്സരത്തിൽ മാലികയെ 4-11, 11-9, 6-11, 11-5, 11-3 എന്ന സ്‌കോറിന് 37 മിനിറ്റിനുള്ളിൽ പരാജയപ്പെടുത്തിയാണ് അനാഹത്ത് കിരീടം സ്വന്തമാക്കിയത്.

കിരീടത്തിലേക്കുള്ള അവളുടെ യാത്ര ശ്രദ്ധേയമായിരുന്നു. സെമിയിൽ മറ്റൊരു ഈജിപ്ഷ്യൻ താരം റുഖയ്യ സലേമിനെ കടുത്ത പോരാട്ടത്തിനൊടുവിലാണ് അനാഹത്ത് മറികടന്നത്. 36 മിനിറ്റിനുള്ളിൽ 3-1 (9-11, 11-6, 11-8, 11-6) എന്ന സ്‌കോറിന് ജയിച്ചായിരുന്നു അവൾ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത.

മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യ സ്ക്വാഷ് ഫൈനലിലേക്ക്

മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യ വനിത സ്ക്വാഷ് ടീം വിഭാഗം മത്സരത്തിന്റെ ഫൈനലിലേക്ക്. ഗെയിംസിലെ ഒന്നാം സീഡുകാരായ, ഫൈനലിലേക്ക് സാധ്യത കല്പിച്ചിരുന്ന ടീമായ മലേഷ്യയെ അട്ടിമറിച്ച സ്വര്‍ണ്ണ മെഡല്‍ മത്സരത്തിനാണ് ഇന്ത്യ യോഗ്യത നേടിയിരിക്കുന്നത്. 2-0 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം.

ഫൈനലില്‍ ഹോങ്കോംഗ്-ജപ്പാന്‍ മത്സരത്തിലെ വിജയികളെയാവും ഇന്ത്യ നേരിടുക. അഞ്ച് തവണ ഏഷ്യന്‍ ചാമ്പ്യനായിരുന്ന നിക്കോള്‍ ഡേവിഡിനെ അട്ടിമറിച്ച് ജോഷ്ന ചിന്നപ്പയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. വ്യക്തിഗത മത്സരത്തില്‍ മലേഷ്യന്‍ താരങ്ങളോട് ഇന്ത്യന്‍ താരങ്ങള്‍ ഏതാനും ദിവസം മുമ്പ് സെമിയില്‍ പരാജയപ്പെട്ടിരുന്നു.

സ്ക്വാഷിലും നിരാശ, ജോഷ്ന ചിന്നപ്പയും ദീപിക പള്ളിക്കലിനും വെങ്കലം മാത്രം

തങ്ങളുടെ സെമി ഫൈനല്‍ മത്സരത്തില്‍ ജോഷ്ന ചിന്നപ്പയും ദീപിക പള്ളിക്കലിനും തോല്‍വിയേറ്റു വാങ്ങേണ്ടി വന്നതോടെ സ്ക്വാഷില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ദീപിക പള്ളിക്കല്‍ മലേഷ്യയുടെ നിക്കോള്‍ ഡേവിഡിനോട് 0-3 എന്ന സ്കോറിനു പരാജയപ്പെട്ടപ്പോള്‍ ജോഷ്ന ചിന്നപ്പ 1-3 എന്ന സ്കോറിനു മലേഷ്യയുടെ തന്നെ ശിവശങ്കരി സുബ്രമണ്യത്തോട് പരാജയപ്പെട്ടു.

സെമിയില്‍ കടന്നതിനാല്‍ ഇരുവര്‍ക്കും വെങ്കല മെഡല്‍ ലഭിക്കും എന്നത് മാത്രമാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസം.

മെഡല്‍ ഉറപ്പാക്കി ജോഷ്‍ന ചിന്നപ്പയും സെമിയില്‍

ദീപിക പള്ളിക്കലിനു പിന്നാലെ ജോഷ്ന ചിന്നപ്പയും ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് മത്സരയിനത്തില്‍ നിന്ന് മെഡല്‍ ഉറപ്പാക്കി. ജോഷ്ന ചിന്നപ്പയും ഇന്ന് വനിത സിംഗിള്‍സ് സെമി ഉറപ്പാക്കിയതോടെ മത്സരയിനത്തില്‍ നിന്ന് ഇന്ത്യയ്ക്ക് കുറഞ്ഞത് രണ്ട് വെങ്കല മെഡലുകളെങ്കിലും ഉറപ്പായിട്ടുണ്ട്. നേരത്തെ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍ സെമിയില്‍ കടന്നിരുന്നു.

3-1 എന്ന സ്കോറിനായിരുന്നു ജോഷ്‍നയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയം. ഹോങ്കോംഗിന്റെ ചാന്‍ ഹോ ലിംഗിനെയാണ് ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്.

ദീപിക പള്ളിക്കല്‍ സെമിയില്‍, മെഡല്‍ ഉറപ്പിച്ചു

സ്ക്വാഷില്‍ ഇന്ത്യയുടെ മെഡല്‍ സാധ്യത നിലനിര്‍ത്തി ദീപിക പള്ളിക്കല്‍. ഇന്ന് തന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ 3-0 ന്റെ വിജയം നേടിയ ദീപിക ഇതോടെ ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് വനിത സിംഗിള്‍സ് മത്സരത്തില്‍ സെമിയില്‍ കടന്നിട്ടുണ്ട്.

അതേ സമയം പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സൗരവ് ഘോഷാല്‍ ഹരീന്ദര്‍ പാലിനെ 3-1നു പരാജയപ്പെടുത്തി സെമിയില്‍ കടന്നു.

Exit mobile version