AIFF Awards; ചാങ്തെയും മനീഷയും ഇന്ത്യയിലെ മികച്ച താരങ്ങൾ, മലയാളികളുടെ അഭിമാനമായി പ്രിയ കോച്ചും ഷിൽജി ഷാജിയും

എ ഐ എഫ് എഫ് ഈ വർഷത്തെ ഇന്ത്യൻ ഫുട്ബോളിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ വിങ്ങർ ലാലിയൻസുവാല ചാങ്തെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ചാങ്തെ ആദ്യമായാണ് ഈ പുരസ്കാരം നേടുന്നത്. ഇന്ത്യക്ക് ആയും മുംബൈ സിറ്റിക്ക് ആയും ചാങ്തെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഇപ്പോൾ യൂറോപ്പിൽ കളിക്കുന്ന മനീഷ കല്യാൺ ആണ് മികച്ച വനിതാ താരമായത്. മുൻ ഗോകുലം കേരള താരമായ മനീഷ ഇപ്പോൾ സൈപ്രസ് ക്ലബായ അപോളനിലാണ് കളിക്കുന്നത്‌. മലയാളി താരം ഷിൽജി ഷാജി മികച്ച എമേർജിംഗ് വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ യുവ ടീമുകൾക്കായും ഗോകുലം കേരളക്കായും ഷിൽജി ഷാജി അടുത്ത കാലത്തായി നല്ല പ്രകടനങ്ങൾ ആണ് നടത്തിയിട്ടുള്ളത്.

ഇന്ത്യൻ ലെഫ്റ്റ് ബാക്ക് ആകാശ് മിശ്രയാണ് മികച്ച പുരുഷ എമേർജിങ് താരമായത്. ആകാശ് മിശ്ര ഹൈദരബാദിനായും ഇന്ത്യക്കായും ഏറെ കാലമായി ഗംഭീര ഫുട്ബോൾ കളിക്കുന്നു. ഒഡീഷയെ സൂപ്പർ കപ്പ് കിരീടത്തിലേക്ക് എത്തിച്ച ക്ലിഫോർഡ് മിറാണ്ട മികച്ച പുരുഷ കോച്ചായി. മലയാളി പരിശീലക ആയ പ്രിയ പി വി മികച്ച വനിതാ പരിശീലകയായി. ഇപ്പോൾ ഇന്ത്യയുടെ യുവ ടീമിനൊപ്പവും സീനിയർ ടീമിനൊപ്പവും പ്രിയ പ്രവർത്തിക്കുന്നുണ്ട്.

ഇന്ത്യൻ യുവതാരം ഷിൽജി ഷാജി ആശുപത്രി വിട്ടു

വൈറൽ ന്യുമോണിയ ബാധിച്ച് അഞ്ച് ദിവസനായി ആശുപത്രിയിൽ ആയിരുന്ന ഇന്ത്യൻ ഇന്റർനാഷണലും അറ്റാക്കിംഗ് മിഡ്ഫീൽഡറുമായ ഷിൽജി ഷാജിയെ ഇന്ന് ഡിസ്ചാർജ് ചെയ്തു. പൂർണ്ണ സുഖം പ്രാപിക്കുന്നതുവരെ ഷിൽജി അടുത്ത കുറച്ച് ദിവസത്തേക്ക് ഡൽഹിയിൽ ഒരു സ്വകാര്യ പരിചരണത്തിൽ തുടരും എന്ന് എ ഐ എഫ് എഫ് അറിയിച്ചു.

AFC വിമൻസ് U17 ഏഷ്യൻ കപ്പ് ക്വാളിഫയർ റൗണ്ട് 1 ടൂർണമെന്റ് കളിക്കാൻ കിർഗിസ് റിപ്പബ്ലിക്കിലെ ഭിസ്‌കെക്കിലേക്ക് ഇന്ത്യ അണ്ടർ 17 വനിതാ ടീം പുറപ്പെടുന്നതിന് ഒരു രാത്രി മുമ്പാണ് ഇൻഡോറിൽ 16 വയസ്സുകാരിയായ മലയളിതാരം അസുഖബാധിതയായത്‌. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ കൂടുതൽ മെഡിക്കൽ പരിശോധനകൾക്കും ചികിത്സയ്ക്കുമായി ഷിൽജിയെ ഡൽഹിയിലേക്ക് കൊണ്ടുവരികയായിരുന്നു.

“എഎഫ്‌സി യോഗ്യതാ മത്സരത്തിന്റെ ആദ്യ റൗണ്ട് നഷ്ടമായത് നിരാശാജനകമാണ്. അതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. എന്നിരുന്നാലും, മാനസികമായി ഞാൻ അവരോടൊപ്പമുണ്ടെന്ന് പെൺകുട്ടികളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു” ഷിൽഹി ഷാജി പറഞ്ഞു.

ഷിൽജി ഷാജി ഇന്ത്യൻ ടീമിൽ നിന്ന് പിന്മാറി

എഎഫ്‌സി വനിതാ അണ്ടർ 17 ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട് 1 ടൂർണമെന്റിനുള്ള ഇന്ത്യൻ അണ്ടർ 17 വനിതാ ടീമിലേക്ക് അറ്റാക്കിംഗ് മിഡ്ഫീൽഡർ ഷിൽജി ഷാജിക്ക് പകരക്കാരിയായി ജാർഖണ്ഡിന്റെ നിഷിമ കുമാരിയെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചു.

AIFF അവരുടെ ‘ഗ്രൂപ്പ് എഫ്’ മത്സരത്തിനായി ഏപ്രിൽ 19 ന് 23 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 26 ന് ആതിഥേയരായ കിർഗിസ് റിപ്പബ്ലിക്കിനെതിരെയും ഏപ്രിൽ 28 ന് ബിസ്‌കെക്കിൽ മ്യാൻമറിനെതിരെയും ഇന്ത്യ കളിക്കും. അസുഖം കാരണം ആണ് ഷിൽജി ടീമിക് നിന്ന് പുറത്തായത്. ഇൻഡോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷിൽജി ഷാജിയെ ഇന്നലെ രാത്രി വൈറൽ ന്യുമോണിയ സ്ഥിരീകരിച്ചു.

16 വയസുകാരിയായ ഷിൽജിയെ കൂടുതൽ പരിശോധനകൾക്ക് വിധേയയാക്കുന്നതിനും എഐഎഫ്‌എഫിന്റെ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ അവളുടെ സുഖം പ്രാപിക്കുന്നത് നിരീക്ഷിക്കുന്നതിനുമായി ദേശീയ ഫെഡറേഷൻ ഡൽഹിയിലേക്ക് മാറ്റും.

ബംഗ്ലാദേശിൽ നടന്ന SAFF U17 വനിതാ ചാമ്പ്യൻഷിപ്പിൽ 8 അന്താരാഷ്ട്ര ഗോളുകൾ നേടി ഷിൽജി ശ്രദ്ധ നേടിയിരുന്നു. നേരത്തെ ജനുവരിയിൽ, ജോർദാനെതിരെ നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിൽ നാല് ഗോളുകൾ വീതം നേടി ഇന്ത്യയുടെ വിജയത്തിൽ ഷിൽജി നിർണായക പങ്ക് വഹിച്ചിരുന്നു.

ഇന്ത്യ അണ്ടർ 17 ടീം പ്രഖ്യാപിച്ചു, 3 മലയാളി താരങ്ങൾ ടീമിൽ

ഇന്ത്യൻ അണ്ടർ 17 വനിതാ ടീമിൽ മൂന്ന് മലയാളി ഇടം നേടി. ഏപ്രിൽ 24 മുതൽ കിർഗിസ് റിപ്പബ്ലിക്കിൽ നടക്കുന്ന വനിതാ U1-7 എഎഫ്‌സി ഏഷ്യൻ കപ്പ് ക്വാളിഫയർ റൗണ്ട് 1-ന് വേണ്ടിയുള്ള 23 അംഗ ടീമിനെ ആണ് ഇന്ന് പ്രഖ്യാപിച്ചത്. പി വി പ്രിയ ആണ് ടീമിന്റെ മുഖ്യ പരിശീലക.

ആതിഥേയരായ കിർഗിസ് റിപ്പബ്ലിക്കും മ്യാൻമറും അടങ്ങുന്ന ഗ്രൂപ്പ് എഫിലാണ് ഇന്ത്യ. ഏപ്രിൽ 26ന് ആതിഥേയർക്കെതിരെയും പിന്നീട് ഏപ്രിൽ 28ന് മ്യാൻമറിനെതിരെയുമാണ് ഇന്ത്യയുടെ മത്സരം. ധാക്കയിൽ നടന്ന SAFF U-17 വനിതാ ചാമ്പ്യൻഷിപ്പിൽ ടോപ് സ്കോറർ ആയ ഷിൽജി ഷാജിയും അഖില രാജനും ആര്യ അനിൽകുമാറും ആണ് ടീമിൽ ഉൾപ്പെട്ട മലയാളി താരങ്ങൾ.

The squad:

Goalkeepers: Sarangthem Khambi Chanu, Anisha Oraon, Khushi Kumari.

Defenders: Yendrembam Thoi Thoi Devi, Toijam Thoibisana Chanu, Heena Khatun, Vikshit Bara, Juhi Singh, Akhila Rajan, Arya Anilkumar, Irom Sonibia Devi.

Midfielders: Nongmeikapam Shibani Devi, Lourembam Menaka Devi, Shivani Toppo, Babita Kumari, Cindy Remruatpuii Colney, Shveta Rani, Sulanjana Raul, Remi Thokchom, Lalita Boypai.

Forwards: Kajal Kumari, Shilji Shaji, Pooja

മലയാളി താരം ഷിൽജി ഷാജിക്ക് അഞ്ചു ഗോൾ, ഭൂട്ടാൻ ഗോൾ വല നിറച്ച് ഇന്ത്യ

SAFF U-17 വനിതാ ചാമ്പ്യൻഷിപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യയുടെ U-17 വനിതാ ഫുട്ബോൾ ടീം ഭൂട്ടാനെതിരെ 9-0ന്റെ ഉജ്ജ്വല വിജയം രേഖപ്പെടുത്തി. മലയാളി താരം ഷിൽജി ഷാജി ഇന്ന് അഞ്ചു ഗോളുകളുമായി ഇന്ത്യയുടെ മികച്ച താരമായി. 35 വാര അകലെ നിന്ന് ഒരു അത്ഭുതകരമായ ഷോട്ടിലൂടെ മേനക ഇന്ത്യയുടെ സ്കോറിംഗ് ആരംഭിച്ചു. ഇന്ത്യക്കായി ആദ്യ നാല് മത്സരങ്ങളിൽ മൂന്ന് ഹാട്രിക്കുകൾ നേടിയ ഷിൽജി ഷാജി, അഞ്ചു ഗോളുകൾ കൂടി തന്റെ അക്കൗണ്ടിലേക്ക് ഇന്ന് ചേർത്തു. 12, 62, 69, 76, 79 മിനുട്ടുകളിൽ ആയിരിന്നു ഷിൽജിയുടെ ഗോളുകൾ.

സിബാനി ദേവി, തോബിസാന, പൂജ എന്നിവർ ഓരോ ഗോളും ഇന്ന് നേടി. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടക്കാനുള്ള സാധ്യത വർധിപ്പിച്ചു ‌ മാർച്ച് 28 ന് റഷ്യയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

മലയാളി താരം ഷിൽജി ഷാജിക്ക് ഹാട്രിക്ക്, ഇന്ത്യക്ക് സാഫ് കപ്പിൽ വിജയത്തോടെ തുടക്കം

ബംഗ്ലാദേശിലെ ധാക്കയിലുള്ള ബിഎസ്എസ്എസ് മൊസ്തഫ കമാൽ സ്റ്റേഡിയത്തിൽ നടന്ന 2023 സാഫ് അണ്ടർ 17 വനിതാ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയുടെ അണ്ടർ 17 ടീം നേപ്പാളിനെതിരെ 4-1ന്റെ വലിയ വിജയം നേടി. മലയാളി താരം ഷിൽജി ഷാജി ഹാട്രിക്കുമായി കളിയിലെ താരമായി. മത്സരം ആരംഭിച്ച് പത്താം മിനുട്ടിൽ തന്നെ ഷിൽജി ഇന്ത്യക്ക് ലീഡ് നൽകി.

40, 81 മിനുട്ടുകളിലും ഷിൽജി ഇന്ത്യക്കായി ഗോളുകൾ നേടി. പൂജയും ഇന്ത്യക്ക് വേണ്ടി ഗോൾ നേടി. ഇതോടെ ഇന്ത്യയുടെ വിജയം പൂർത്തിയായി. ബർഷ അലി ആണ് നേപാളിനായി ഗോൾ നേടിയത്‌

വീണ്ടും ഷിൽജിക്ക് നാലു ഗോളുകൾ, ഇന്ത്യക്ക് വൻ വിജയം

ഇന്ത്യൻ അണ്ടർ 17 ടീമിന് വീണ്ടും വലിയ വിജയം. ജോർദാനെതിരെ 6-0 എന്ന സ്കോറിനാണ് ഇന്ത്യ വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ 7-0നും ജോർദാനെ തോൽപ്പിച്ചിരുന്നു‌. ഇന്നും മലയാളി താരം ഷിൽജി ഷാജിയാണ് താരമായത്. ഇന്നും ഷിൽജി നാലു ഗോളുകൾ സ്കോർ ചെയ്തു. കഴിഞ്ഞ മത്സരത്തിലും ഗോകുലത്തിന്റെ താരം നാലു ഗോളുകൾ നേടിയിരുന്നു‌. 24, 77, 82, 94 മിനുട്ടുകളിൽ ആയിരിന്നു ഷിൽജിയുടെ ഗോളുകൾ.

പൂജയും ഇന്ത്യക്ക് ആയി ഇന്ന് ഗോൾ നേടി. ഒരു സെൽഫ് ഗോളും ഇന്ത്യക്ക് അനുകൂലമായി വന്നു‌. മലയാളി താരമായ അഖിലയും ആര്യയും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

Exit mobile version