Picsart 23 02 09 20 57 23 276

വീണ്ടും ഷിൽജിക്ക് നാലു ഗോളുകൾ, ഇന്ത്യക്ക് വൻ വിജയം

ഇന്ത്യൻ അണ്ടർ 17 ടീമിന് വീണ്ടും വലിയ വിജയം. ജോർദാനെതിരെ 6-0 എന്ന സ്കോറിനാണ് ഇന്ത്യ വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ 7-0നും ജോർദാനെ തോൽപ്പിച്ചിരുന്നു‌. ഇന്നും മലയാളി താരം ഷിൽജി ഷാജിയാണ് താരമായത്. ഇന്നും ഷിൽജി നാലു ഗോളുകൾ സ്കോർ ചെയ്തു. കഴിഞ്ഞ മത്സരത്തിലും ഗോകുലത്തിന്റെ താരം നാലു ഗോളുകൾ നേടിയിരുന്നു‌. 24, 77, 82, 94 മിനുട്ടുകളിൽ ആയിരിന്നു ഷിൽജിയുടെ ഗോളുകൾ.

പൂജയും ഇന്ത്യക്ക് ആയി ഇന്ന് ഗോൾ നേടി. ഒരു സെൽഫ് ഗോളും ഇന്ത്യക്ക് അനുകൂലമായി വന്നു‌. മലയാളി താരമായ അഖിലയും ആര്യയും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

Exit mobile version