Picsart 23 03 26 18 08 44 567

മലയാളി താരം ഷിൽജി ഷാജിക്ക് അഞ്ചു ഗോൾ, ഭൂട്ടാൻ ഗോൾ വല നിറച്ച് ഇന്ത്യ

SAFF U-17 വനിതാ ചാമ്പ്യൻഷിപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യയുടെ U-17 വനിതാ ഫുട്ബോൾ ടീം ഭൂട്ടാനെതിരെ 9-0ന്റെ ഉജ്ജ്വല വിജയം രേഖപ്പെടുത്തി. മലയാളി താരം ഷിൽജി ഷാജി ഇന്ന് അഞ്ചു ഗോളുകളുമായി ഇന്ത്യയുടെ മികച്ച താരമായി. 35 വാര അകലെ നിന്ന് ഒരു അത്ഭുതകരമായ ഷോട്ടിലൂടെ മേനക ഇന്ത്യയുടെ സ്കോറിംഗ് ആരംഭിച്ചു. ഇന്ത്യക്കായി ആദ്യ നാല് മത്സരങ്ങളിൽ മൂന്ന് ഹാട്രിക്കുകൾ നേടിയ ഷിൽജി ഷാജി, അഞ്ചു ഗോളുകൾ കൂടി തന്റെ അക്കൗണ്ടിലേക്ക് ഇന്ന് ചേർത്തു. 12, 62, 69, 76, 79 മിനുട്ടുകളിൽ ആയിരിന്നു ഷിൽജിയുടെ ഗോളുകൾ.

സിബാനി ദേവി, തോബിസാന, പൂജ എന്നിവർ ഓരോ ഗോളും ഇന്ന് നേടി. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടക്കാനുള്ള സാധ്യത വർധിപ്പിച്ചു ‌ മാർച്ച് 28 ന് റഷ്യയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Exit mobile version