Picsart 23 07 04 12 39 31 634

AIFF Awards; ചാങ്തെയും മനീഷയും ഇന്ത്യയിലെ മികച്ച താരങ്ങൾ, മലയാളികളുടെ അഭിമാനമായി പ്രിയ കോച്ചും ഷിൽജി ഷാജിയും

എ ഐ എഫ് എഫ് ഈ വർഷത്തെ ഇന്ത്യൻ ഫുട്ബോളിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ വിങ്ങർ ലാലിയൻസുവാല ചാങ്തെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ചാങ്തെ ആദ്യമായാണ് ഈ പുരസ്കാരം നേടുന്നത്. ഇന്ത്യക്ക് ആയും മുംബൈ സിറ്റിക്ക് ആയും ചാങ്തെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഇപ്പോൾ യൂറോപ്പിൽ കളിക്കുന്ന മനീഷ കല്യാൺ ആണ് മികച്ച വനിതാ താരമായത്. മുൻ ഗോകുലം കേരള താരമായ മനീഷ ഇപ്പോൾ സൈപ്രസ് ക്ലബായ അപോളനിലാണ് കളിക്കുന്നത്‌. മലയാളി താരം ഷിൽജി ഷാജി മികച്ച എമേർജിംഗ് വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ യുവ ടീമുകൾക്കായും ഗോകുലം കേരളക്കായും ഷിൽജി ഷാജി അടുത്ത കാലത്തായി നല്ല പ്രകടനങ്ങൾ ആണ് നടത്തിയിട്ടുള്ളത്.

ഇന്ത്യൻ ലെഫ്റ്റ് ബാക്ക് ആകാശ് മിശ്രയാണ് മികച്ച പുരുഷ എമേർജിങ് താരമായത്. ആകാശ് മിശ്ര ഹൈദരബാദിനായും ഇന്ത്യക്കായും ഏറെ കാലമായി ഗംഭീര ഫുട്ബോൾ കളിക്കുന്നു. ഒഡീഷയെ സൂപ്പർ കപ്പ് കിരീടത്തിലേക്ക് എത്തിച്ച ക്ലിഫോർഡ് മിറാണ്ട മികച്ച പുരുഷ കോച്ചായി. മലയാളി പരിശീലക ആയ പ്രിയ പി വി മികച്ച വനിതാ പരിശീലകയായി. ഇപ്പോൾ ഇന്ത്യയുടെ യുവ ടീമിനൊപ്പവും സീനിയർ ടീമിനൊപ്പവും പ്രിയ പ്രവർത്തിക്കുന്നുണ്ട്.

Exit mobile version