സ്കലോണിക്ക് അർജന്റീനയിൽ പുതിയ കരാർ

ലയണൽ സ്കലോനി 2026 ജൂലൈ വരെ അർജന്റീനയുടെ മുഖ്യ പരിശീലകനായി തുടരും. സ്കലോണി ദേശീയ ടീമിനൊപ്പം പുതിയ കരാർ ഒപ്പുവെച്ചു. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ഈ വാർത്ത ആരാധകരും ഫുട്ബോൾ നിരീക്ഷകരും പ്രതീക്ഷിച്ചത് ആയിരുന്നു‌. ടീമിനെ അടുത്ത ലോകകപ്പ് വരെ നയിക്കാനുള്ള ആഗ്രഹം സ്കലോണി നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.

ഖത്തറിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് സ്കലോനിയുടെ നേതൃത്വത്തിൽ അർജന്റീന 36 വർഷത്തിന് ശേഷം തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടിയിരുന്നു. ലോകകപ്പ് വിജയത്തിന് മുമ്പ്, സ്‌കലോനിയുടെ അർജന്റീന കോപ്പ അമേരിക്കയും ഫൈനൽസിമയും നേടിയിട്ടുണ്ട്.

സ്കലോണി അടുത്ത ലോകകപ്പിലും അർജന്റീനയെ നയിക്കും, പുതിയ കരാർ ഒപ്പുവെക്കും

ലയണൽ സ്കലോനി 2026 ജൂലൈ വരെ അർജന്റീനയുടെ മുഖ്യ പരിശീലകനായി തുടരും. സ്കലോണി ഉടൻ പുതിയ കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ വാർത്ത ആരാധകരും ഫുട്ബോൾ നിരീക്ഷകരും പ്രതീക്ഷിച്ചത് ആയിരുന്നു‌. ടീമിനെ അടുത്ത ലോകകപ്പ് വരെ നയിക്കാനുള്ള ആഗ്രഹം സ്കലോണി നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, കരാർ ഉടൻ ഒപ്പിടുകയും ഉടൻ ഔദ്യോഗികമായി അർജന്റീന ഇത് പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഖത്തറിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് സ്കലോനിയുടെ നേതൃത്വത്തിൽ അർജന്റീന 36 വർഷത്തിന് ശേഷം തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടിയിരുന്നു. ലോകകപ്പ് വിജയത്തിന് മുമ്പ്, സ്‌കലോനിയുടെ അർജന്റീന കോപ്പ അമേരിക്കയും ഫൈനൽസിമയും നേടിയിട്ടുണ്ട്.

“ചരിത്ര നിമിഷമാണ്, എല്ലാവരും ആസ്വദിക്കുക” – സ്കലോനി

അർജന്റീനയെ ലോക ചാമ്പ്യന്മാരാക്കിയ പരിശീലകൻ സ്കലോണിയുടെ ആദ്യ പ്രതികരണം എത്തി. ഈ വിജയത്തിൽ എനിക്ക് അഭിമാനമുണ്ട് എന്ന് സ്കലോനി മത്സരശേഷം സംസാരിച്ചു. ഈ ടീം തന്നെ പ്രൗഡ് ആക്കുന്നു എന്നും സ്കലോനി പറഞ്ഞു.

മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് എനിക്ക് ആവേശം കുറവാണ് എന്ന് പറയാം എന്ന് സ്കലോണി തമാശയായി പറഞ്ഞു. പക്ഷേ ഇന്ന് ഞാൻ സ്വതന്ത്രനാണ് എന്നും ഈ വിജയം തന്റെ ടീമിന്റെ ആണെന്നും ഈ വിജയം താരങ്ങൾ ആഘോഷിക്കട്ടെ എന്നും സ്കലോണി പറഞ്ഞു.

ഇതൊരു ചരിത്ര നിമിഷമാണ് ആളുകൾ ഈ നിമിഷം ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും സ്‌കലോനി പറഞ്ഞു.

പ്രീക്വാർട്ടർ മത്സരം വേഗത്തിൽ ആക്കിയതിനെ വിമർശിച്ച് അർജന്റീന പരിശീലകൻ, കൂടുതൽ വിശ്രമം അർഹിക്കുന്നു

ഖത്തർ ലോകകപ്പിലെ പ്രീക്വാർട്ടർ ഫിക്സ്ചറിനെ വിമർശിച്ച് അർജന്റീന പരിശീലകൻ സ്കലോനി. ഗ്രൂപ്പ് ഘട്ടം അവസാനിച്ച് 72 മണിക്കൂറിനകം വീണ്ടും കളിക്കേണ്ടി വരുന്നത് ശരിയല്ല എന്ന് സ്കലോണി പറഞ്ഞു. ഇന്നലെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച അർജന്റീനക്ക് ഇനി ശനിയാഴ്ച രാത്രി ആണ് പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയെ നേരിടേണ്ടത്.

ഞങ്ങൾ ഗ്രൂപ്പിൽ ഒന്നാമതായിട്ടും ഏകദേശം രണ്ട് ദിവസത്തിനുള്ളിൽ കളിക്കുന്നത് ഒട്ടും ശരിയല്ല എന്ന് ഞാൻ കരുതുന്നു. സ്കലോനി പറയുന്നു. എനിക്ക് ഫിക്സ്ചർ ഇങ്ങനെ ആയത് മനസ്സിലാക്കാൻ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ഈ കളി കഴിയും മുമ്പ് തന്നെ സമയം പുലർച്ചെ ഒരു മണിയോടടുത്തു… ഇനി വ്യാഴം, പിന്നെ ഒരുക്കമാണ്., ഇത് നല്ല അവസ്ഥയല്ല. എല്ലാവർക്കും ഒരുപോലെയാണ്. ഗ്രൂപ്പിൽ ഞങ്ങൾ ഒന്നാമതാണ്. ഞങ്ങൾ കൂടുതൽ വിശ്രമം അർഹിക്കുന്നു. അർജന്റീന കോച്ച് കൂട്ടിച്ചേർത്തു.

“താൻ അർജന്റീന കോച്ച് അല്ലായിരുന്നെങ്കിൽ ടിക്കറ്റ് എടുത്ത് വന്ന് മെസ്സിയുടെ കളി കണ്ടേനെ”

ലയണൽ മെസ്സി എന്ന ഇതിഹാസ താരത്തെ പരിശീലിപ്പിക്കാൻ കഴിയുന്നത് വലൊയ ഭാഗ്യമാണെന്ന് അർജന്റീന പരിശീലകൻ സ്കലോനി. തനിക്ക് മെസ്സിക്കും അദ്ദേഹത്തിന്റെ ടീമംഗങ്ങൾക്കും നല്ല സാഹചര്യം ഒരുക്കി കൊടുക്കാനും നല്ല പ്രകടനങ്ങൾ നടത്താനുള്ള അന്തരീക്ഷം ഒരുക്കി കൊടുക്കാനും ഇതുവരെ ആയിട്ടുണ്ട്. സ്കലോനി പറഞ്ഞു.

നിങ്ങൾ എവിടെ നിന്ന് വന്നാലും നിങ്ങൾ പിന്തുണയ്ക്കുന്ന ടീം ഏതായാലും നിങ്ങൾ ലിയോയെ ആസ്വദിക്കണം. അദ്ദേഹം പറഞ്ഞു. എല്ലാവരും അവനെ സ്നേഹിക്കുന്നു. ഞാൻ അവന്റെ പരിശീലകനല്ലായിരുന്നുവെങ്കിൽ, ഞാൻ അവൻ കളിക്കുന്നത് കാണാൻ ഒരു ടിക്കറ്റ് വാങ്ങുന്നുണ്ടാകുമായിരുന്നു. സ്കലോനി പറഞ്ഞു.

അർജന്റീന പരിശീലകൻ ഇന്ന് ജമൈക്കയ്ക്ക് എതിരായ മത്സര ശേഷം സംസാരിക്കുകയായിരുന്നു.

സ്കലോനിയിൽ വിശ്വാസം, 2026 ലോകകപ്പ് വരെ അർജന്റീനയെ പരിശീലിപ്പിക്കും

2026 ലോകകപ്പ് വരെ ലയണൽ സ്‌കലോനി അർജന്റീനയുടെ ദേശീയ ടീമിന്റെ പരിശീലകനായി തുടരും എന്ന് അർജന്റീന അറിയിച്ചു. ഇന്ന് ജമൈക്കയെ പരാജയപ്പെടുത്തിയ ശേഷം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ചിക്വി ടാപിയയാണ് ഇന്ന് പ്രസ്താവന നടത്തിയത്.

സ്കലോനിയിൽ വിശ്വാസം അർപ്പിക്കുന്നു എന്നും അദ്ദേഹം ദീർഘകാലം പരിശീലകനായി തുടരും എന്നും ടാപിയ പറഞ്ഞു. 2018ൽ സാമ്പോളി പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ ആയിരുന്നു സ്കലോനി അർജന്റീന ടീം ക്യാമ്പിന്റെ ചുമതലയേറ്റത്.

1993 കോപ്പ അമേരിക്കയ്ക്ക് ശേഷമുള്ള ആദ്യ പ്രധാന കിരീടം കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്കയിലൂടെ അർജന്റീനക്ക് നേടി കൊടുക്കാൻ സ്കലോണിക് ആയിരുന്നു., 2019 ജൂലൈക്ക് ശേഷം ഒരു മത്സരം പോലും അർജന്റീന തോറ്റിട്ടില്ല. 35-ഗെയിം അപരാജിത കുതിപ്പിലാണ് അവർ ഉള്ളത്.

സ്കലോണി അർജന്റീനയുടെ പരിശീലകനായി തുടരും

അർജന്റീനയുടെ പരിശീലകനായി നിലവിലെ കോച്ച് സ്കലോണി തുടരും. 2022 ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങൾക്കാണ് സ്കലോണിയെ പരിശീലകനായി അർജന്റീന ഫുട്ബോൾ ഫെഡറേഷൻ നിയമിച്ചത്. താത്കാലിക പരിശീലകനായി സ്കലോണി മികച്ച പ്രകടനം കാഴ്ചവെച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് സ്കലോണിയെ സ്ഥിരം പരിശീലകനായി നിയമിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചത്. സ്കലോണിക്ക് കീഴിൽ അർജന്റീന കോപ്പ അമേരിക്കയിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. സെമി ഫൈനലിൽ ചാമ്പ്യന്മാരായ ബ്രസീലിനോട് തോറ്റായിരുന്നു അർജന്റീന പുറത്തായത്.

മുൻ പരിശീലകനായിരുന്ന സാംപോളിയുടെ സഹ പരിശീലകനായിരുന്നു സ്കലോണി. റഷ്യൻ ലോകകപ്പിൽ അർജന്റീനയുടെ മോശം പ്രകടനത്തെ തുടർന്ന് സാംപോളി അർജന്റീന പരിശീലക സ്ഥാനത്ത് നിന്ന് പുറത്ത് പോയിരുന്നു. തുടർന്നാണ് താത്കാലിക അടിസ്ഥാനത്തിൽ സ്കലോണിയെ അർജന്റീന പരിശീലകനാക്കിയത്.  സെപ്റ്റംബറിൽ ചിലിയുമായും മെക്സിക്കോയുമായും അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. 2020 മാർച്ചിൽ തുടങ്ങുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾ 2021 നവംബറിലാണ് അവസാനിക്കുക.

Exit mobile version