Picsart 23 02 16 12 12 14 294

സ്കലോണി അടുത്ത ലോകകപ്പിലും അർജന്റീനയെ നയിക്കും, പുതിയ കരാർ ഒപ്പുവെക്കും

ലയണൽ സ്കലോനി 2026 ജൂലൈ വരെ അർജന്റീനയുടെ മുഖ്യ പരിശീലകനായി തുടരും. സ്കലോണി ഉടൻ പുതിയ കരാർ ഒപ്പുവെക്കും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ വാർത്ത ആരാധകരും ഫുട്ബോൾ നിരീക്ഷകരും പ്രതീക്ഷിച്ചത് ആയിരുന്നു‌. ടീമിനെ അടുത്ത ലോകകപ്പ് വരെ നയിക്കാനുള്ള ആഗ്രഹം സ്കലോണി നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, കരാർ ഉടൻ ഒപ്പിടുകയും ഉടൻ ഔദ്യോഗികമായി അർജന്റീന ഇത് പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഖത്തറിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് സ്കലോനിയുടെ നേതൃത്വത്തിൽ അർജന്റീന 36 വർഷത്തിന് ശേഷം തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം നേടിയിരുന്നു. ലോകകപ്പ് വിജയത്തിന് മുമ്പ്, സ്‌കലോനിയുടെ അർജന്റീന കോപ്പ അമേരിക്കയും ഫൈനൽസിമയും നേടിയിട്ടുണ്ട്.

Exit mobile version