ഓസ്‌ട്രേലിയയിൽ ഇന്ത്യ എയ്ക്ക് വേണ്ടി സായി സുദർശൻ സെഞ്ച്വറിയുമായി തിളങ്ങി

മക്കെയിൽ നടന്ന ഇന്ത്യ എയും ഓസ്‌ട്രേലിയ എയും തമ്മിലുള്ള ആദ്യ അനൗദ്യോഗിക ടെസ്റ്റിനിടെ ഓസ്‌ട്രേലിയൻ മണ്ണിൽ തൻ്റെ കന്നി സെഞ്ച്വറി നേടി, വാഗ്ദാനമായ യുവ പ്രതിഭയായ സായ് സുദർശൻ തൻ്റെ മികച്ച ഫോം തുടർന്നു. സായ് സുദർശൻ 312 എന്ന മികച്ച സ്കോർ രണ്ടാം ഇന്നിങ്സിൽ ഉയർത്തി. 225 എന്ന വിജയ ലക്ഷ്യം ഇന്ത്യ അവർക്ക് മുന്നിൽ വെച്ചു.

88 റൺസ് സ്‌കോർ ചെയ്ത ദേവദത്ത് പടിക്കലിനൊപ്പം സുദർശൻ മൂന്നാം വിക്കറ്റിൽ 196 റൺസിൻ്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. സായ് സുദർശൻ 103 റൺസ് ആണ് നേടിയത്. 200 പന്ത് നേരിട്ട സായ് സുദർശൻ 9 ഫോറുകൾ അടിച്ചു. 32 റൺസ് എടുത്ത ഇഷാൻ കിഷന് രണ്ടാം ഇന്നിംഗ്സിലും നിരാശയാണ് ലഭിച്ചത്.

https://twitter.com/cricketcomau/status/1852505310746878247?t=Gzjv3dNze2dUC8UV4hGWsw&s=19

ഇന്ത്യക്ക് ടോസ്, സായ് സുദർശൻ ടീമിൽ

സിംബാബ്‌വേക്ക് എതിരായ രണ്ടാം ടി ട്വന്റി മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ടോസ് വിജയിച്ച ക്യാപ്റ്റൻ ഗിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നലെ ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതാണ് ഇന്ന് ബാറ്റിംഗിലേക്ക് ഇന്ത്യ മാറാൻ കാരണം.

ഇന്നലെ പരാജയപ്പെട്ട ടീമിൽ നിന്ന് ഒരു മാറ്റം ഇന്ന് ഇന്ത്യ വരുത്തി. ബോളർ ഖലീൽ അഹമ്മദ് പുറത്തു പോവുകയും പകരം സായി സുദർശൻ ടീമിൽ വരികയും ചെയ്തു. ബാറ്റിംഗ് കൂടുതൽ ശക്തമാക്കേണ്ടതുണ്ട് എന്ന് തോന്നിയതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എന്ന് ടോസ് വിജയിച്ച ശേഷം ഗിൽ പറഞ്ഞു.

India (Playing XI): Shubman Gill(c), Abhishek Sharma, Ruturaj Gaikwad, Sai Sudharsan, Riyan Parag, Rinku Singh, Dhruv Jurel(w), Washington Sundar, Ravi Bishnoi, Avesh Khan, Mukesh Kumar

അനായാസം ഇന്ത്യ, 17 ഓവറിലേക്ക് വിജയം പൂർത്തിയാക്കി

ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിൽ അനായാസ വിജയം നേടി. 117 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 17 ഓവറിലേക്ക് ലക്ഷ്യം കണ്ടു. സായ് സുദർശന്റെയും ശ്രേയസ് അയ്യറിന്റെയും അർധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വിജയം നേടിയത്‌. 43 പന്തിൽ നിന്ന് 55 റൺസ് എടുത്ത് സായ് സുദർശൻ പുറത്താകാതെ നിന്നു. 9 ഫോർ താരം നേടി.

ശ്രേയസ് അയ്യർ 45 പന്തിൽ നിന്ന് 52 റൺ എടുത്ത് പുറത്തായി. 5 റൺസ് എടുത്ത റുതുരാജിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ അര്‍ഷ്ദീപും അവേശ് ഖാനും കൂടി ദക്ഷിണാഫ്രിക്കയെ വട്ടം ചുറ്റിച്ചപ്പോള്‍ ടീം 27.3 ഓവറിൽ 116 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 28 റൺസ് നേടിയ ടോണി ഡി സോര്‍സിയാണ് ടോപ് ഓര്‍ഡറിൽ മികച്ചതെങ്കില്‍ 33 റൺസുമായി ആന്‍ഡിലേ ഫെഹ്ലുക്വായോ ദക്ഷിണാഫ്രിക്കയെ വന്‍ നാണക്കേടിൽ നിന്ന് കരകയറ്റി.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് അഞ്ചും അവേശ് ഖാന്‍ 4 വിക്കറ്റും നേടി. മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്താകുകയായിരുന്നു. രണ്ടാം ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടമായ ശേഷം സോര്‍സിയുടെ മികവിൽ ദക്ഷിണാഫ്രിക്ക മുന്നോട്ട് പോയെങ്കിലും താരത്തെയും പുറത്താക്കി അര്‍ഷ്ദീപ് ആതിഥേയരെ പ്രതിരോധത്തിലാക്കി.

പിന്നീട് അവേശ് ഖാന്‍ വിക്കറ്റ് വേട്ട ആരംഭിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 58/7 എന്ന നിലയിലേക്ക് വീണു. പിന്നീട് ആന്‍ഡിലേ ഫെഹ്ലുക്വായോയുടെ ഒറ്റയാള്‍ പോരാട്ടം ആണ് ദക്ഷിണാഫ്രിക്കയെ നൂറ് കടക്കുവാന്‍ സഹായിച്ചത്. വാലറ്റത്തെ കൂട്ടുപിടിച്ച് താരം ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍ ആകുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

33 റൺസ് നേടിയ താരത്തെ പുറത്താക്കി അര്‍ഷ്ദീപ് തന്റെ അഞ്ചാം വിക്കറ്റ് നേടി.  കുല്‍ദീപിനാണ് അവസാന വിക്കറ്റ് ലഭിച്ചത്. തബ്രൈസ് ഷംസി 11 റൺസുമായി പുറത്താകാതെ നിന്നു.

അഞ്ച് വിക്കറ്റുമായി ശരവണകുമാര്‍, തമിഴ്നാട് ഫൈനലില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ കടന്ന് തമിഴ്നാട്. കേരളത്തിനെ പരാജയപ്പെടുത്തി സെമിയിലെത്തിയ തമിഴ്നാട് ഇന്ന് ഹൈദ്രാബാദിനെതിരെ ശരവണകുമാറിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തിൽ എതിരാളികളെ 18.3 ഓവറിൽ 90 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 14.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കുകയായിരുന്നു.

ശരവണകുമാര്‍ 5 വിക്കറ്റ് നേടിയപ്പോള്‍ 25 റൺസ് നേടിയ തനയ് ത്യാഗരാജന്‍ ആണ് ഹൈദ്രാബാദിന്റെ ടോപ് സ്കോറര്‍. എം അശ്വിന്‍, എം മുഹമ്മദ് എന്നിവര്‍ തമിഴ്നാടിനായി 2 വീതം വിക്കറ്റ് നേടി. വിജയ് ശങ്കര്‍ 43 റൺസും സായി സുദര്‍ശന്‍ 34 റൺസ് നേടിയും ആണ് തമിഴ്നാട് വിജയത്തിന്റെ ചുക്കാന്‍ പിടിച്ചത്.

 

Exit mobile version