മാഞ്ചസ്റ്റർ യുണൈറ്റഡും റൂബൻ അമോറിമുമായി കരാർ ധാരണയിലെത്തി, 24ന് ആദ്യ മത്സരം

പുതിയ പരിശീലകനായി റൂബൻ അമോറിമിനെ നിയമിക്കാൻ സ്പോർട്ടിംഗ് ലിസ്ബണുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തി. 39 കാരനായ അമോറിം, മാഞ്ചസ്റ്റർ സിറ്റിക്കെതിരായ നിർണായക മത്സരം ഉൾപ്പെടെ, അടുത്ത മൂന്ന് മത്സരങ്ങളിൽ സ്‌പോർട്ടിംഗിൽ തന്നെ തുടരും. നവംബർ 24-ന് ഇപ്‌സ്‌വിച്ച് ടൗണിനെതിരായ മത്സരത്തിന് മുമ്പ് അദ്ദേഹം ഔദ്യോഗികമായി യുണൈറ്റഡിൽ ചേരും.

ഈ മത്സരം വരെയുള്ള മത്സരങ്ങളിൽ നിസ്റ്റൽ റൂയ് തന്നെയാകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ. ഇന്നലെ ലീഗ് കപ്പിൽ ലെസ്റ്റർ സിറ്റിക്ക് എതിരായ മത്സരത്തിൽ നിസ്റ്റൽ റൂയ് ആയിരുന്നു ടീമിനെ നയിച്ചത്. ഈ മത്സരം 5-2ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിരുന്നു.

അമോറിമിൻ്റെ കരാറിൽ 10 മില്യൺ യൂറോ റിലീസ് ക്ലോസും 30 ദിവസത്തെ നോട്ടീസ് പിരീഡും ഉൾപ്പെടുന്നു, എന്നാൽ യുണൈറ്റഡ് നേരത്തെ റിലീസ് ചെയ്യുന്നതിന് 1 മില്യൺ യൂറോ അധികമായി നൽകാമെന്ന് സമ്മതിച്ചു.

റൂബൻ അമോറിം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ ആകും

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ പുതിയ പരിശീലകനായി സ്‌പോർട്ടിംഗ് ലിസ്ബണിൻ്റെ മുഖ്യ പരിശീലകനായ റൂബൻ അമോറിം എത്തും. ക്ലബ് അമോറിമിന്റെ 10 മില്യൺ യൂറോ (11 മില്യൺ ഡോളർ) റിലീസ് ക്ലോസ് അടക്കാൻ തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ. 39 കാരനായ പരിശീലകനാണ് യുണൈറ്റഡിന്റെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ ഉണ്ടായിരുന്നത്. ഇപ്പോൾ രണ്ട് ക്ലബുകളും തമ്മിൽ പൂർണ്ണ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

പോർച്ചുഗീസ് യുവ കോച്ചിന് മികച്ച റെക്കോർഡ് ആണ് ഇതുവരെയുള്ള കരിയറിൽ ഉള്ളത്. സ്‌പോർട്ടിംഗിനെ രണ്ട് പ്രൈമിറ ലിഗ കിരീടങ്ങളിലേക്കും രണ്ട് ലീഗ് കപ്പുകളിലേക്കും അദ്ദേഹം നയിച്ചു, മുമ്പ് 2020 ൽ ബ്രാഗയ്‌ക്കൊപ്പം ഒരു ലീഗ് കപ്പ് കിരീടവും നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ ആയിരുന്നു ടെൻ ഹാഗിനെ പുറത്താക്കിയത്. അവർ താൽക്കാലിക പരിശീലകനായി നിസ്റ്റൽ റുയിയെ നിയമിച്ചിട്ടുണ്ട്.

റൂബൻ അമോറിമിനെ പരിശീലകനായി നിയമിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം

മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിലെ സ്‌പോർട്ടിംഗ് ലിസ്ബണിൻ്റെ മുഖ്യ പരിശീലകനായ റൂബൻ അമോറിമിനെ അവരുടെ പുതിയ മാനേജരായി നിയമിക്കുന്നതിനുള്ള ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. ക്ലബ് അമോറിമിന്റെ 10 മില്യൺ യൂറോ (11 മില്യൺ ഡോളർ) റിലീസ് ക്ലോസ് പാലിക്കാൻ തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ. 39 കാരനായ പരിശീലകനാണ് യുണൈറ്റഡിന്റെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ ഉള്ളത്.

പോർച്ചുഗീസ് യുവ കോച്ചിന് മികച്ച റെക്കോർഡ് ആണ് ഉള്ളത്. സ്‌പോർട്ടിംഗിനെ രണ്ട് പ്രൈമിറ ലിഗ കിരീടങ്ങളിലേക്കും രണ്ട് ലീഗ് കപ്പുകളിലേക്കും അദ്ദേഹം നയിച്ചു, മുമ്പ് 2020 ൽ ബ്രാഗയ്‌ക്കൊപ്പം ഒരു ലീഗ് കപ്പ് കിരീടവും നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ആയിരുന്നു ടെൻ ഹാഗിനെ പുറത്താക്കിയത്. അവർ താൽക്കാലിക പരിശീലകനായി നിസ്റ്റൽ റുയിയെ നിയമിച്ചിട്ടുണ്ട്.

Exit mobile version