അവസാന നിമിഷം രക്ഷകനായി അറോഹോ, ജിറോണയെ മറികടന്ന് ബാഴ്‌സലോണ


ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന ലാ ലിഗ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ, ജിറോണയെ 2-1ന് പരാജയപ്പെടുത്തി. ഉറുഗ്വായ് പ്രതിരോധനിര താരം റൊണാൾഡ് അറോഹോ 93-ാം മിനിറ്റിൽ വിജയഗോൾ നേടി. ഇതോടെ ബാഴ്‌സ താൽക്കാലികമായി പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. നാളെ ഗെറ്റാഫെയെ നേരിടുന്ന റയൽ മാഡ്രിഡിനേക്കാൾ ഒരു പോയിൻ്റ് മാത്രം മുന്നിലാണ് ഇപ്പോൾ ബാഴ്‌സ.


ജൂൾസ് കൂണ്ടെയും ലാമിൻ യമാലും ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ പെഡ്രി ആദ്യ ഗോൾ നേടി. എന്നാൽ ജിറോണ തോൽവി വഴങ്ങാൻ തയ്യാറായില്ല. ആക്സൽ വിറ്റ്സെൽ ഒരു ഓവർഹെഡ് കിക്കിലൂടെ സമനില ഗോൾ നേടി ഹോം ഗ്രൗണ്ടിലെ കാണികളെ നിശബ്ദരാക്കി.

അവസാന നിമിഷം ഫ്ലിക്ക് അറോഹോയെ മുന്നോട്ട് കയറ്റി കളിക്കാൻ ഫ്ലിക്ക് അയച്ചു – ആ ചൂതാട്ടം ഫലം കണ്ടു. ഫ്രാങ്കി ഡിയോങ്ങിൻ്റെ ഒരു ഡീപ് ക്രോസ്, അറോഹോ വിജയഗോൾ ആക്കി മാറ്റി.

ബാഴ്സയുടെ റൊണാൾഡ് അറോഹോക്ക് പരിക്ക്! ഒരു മാസത്തോളം പുറത്തിരിക്കാൻ സാധ്യത

സെവിയ്യക്കെതിരായ ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ അറോഹോയ്ക്ക് പരിക്കേറ്റു. 22ആം മിനുറ്റിക് സൗളിന്റെ ടാക്കിളിനെ തുടർന്ന് ബാഴ്‌സലോണ പ്രതിരോധ താരം റൊണാൾഡ് അറോഹോ സബ് ചെയ്യപ്പെട്ട് പുറത്ത് പോവുക ആയിരുന്നു. പൗ ക്യൂബാർസി പകരക്കാരനായി ഇറങ്ങി. കണങ്കാലിലെ പരിക്കിന്റെ വ്യാപ്തി നിർണ്ണയിക്കാൻ ഉറുഗ്വേക്കാരൻ ഇന്ന് മെഡിക്കൽ പരിശോധനകൾക്ക് വിധേയനാകും.

ഒരു മാസത്തിലധികം അദ്ദേഹത്തിന് വിശ്രമം വേണ്ടിവരുമെന്ന് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അറോഹോയുടെ കരിയറിൽ പരിക്കുകൾ അവസാന സീസണുകളിലെ സ്ഥിരം പ്രശ്നമാണ്. അടുത്തിടെ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ച താരത്തിന്റെ പരിക്ക് ക്ലബിനും ആരാധാകർക്കും വലിയ നിരാശയാണ് നൽകുന്നത്‌

റൊണാൾഡ് അറൗഹോ ബാഴ്‌സലോണയിൽ 2031 വരെയുള്ള കരാർ ഒപ്പുവെച്ചു

എഫ്‌സി ബാഴ്‌സലോണ താരം റൊണാൾഡ് അറോഹോ ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 2031 ജൂൺ 30 വരെ താരത്തിന്റെ കരാർ നീട്ടിയതായി ക്ലബ് അറിയിച്ചു.

2018 ൽ ബാഴ്‌സലോണയിൽ ചേർന്ന അറോഹോ തുടക്കത്തിൽ ബാഴ്‌സ ബിക്ക് വേണ്ടി കളിച്ചുകൊണ്ട് ആണ് കാറ്റലൻ ക്ലബിലെ കരിയർ ആരംഭിച്ചത്‌. 2019 ഒക്ടോബർ 6 ന് സെവില്ലയ്‌ക്കെതിരായ മത്സരത്തിൽ സീനിയർ അരങ്ങേറ്റം കുറിച്ചു.

ക്ലബ്ബിനായി ഇതുവരെ 154 ലധികം മത്സരങ്ങൾ കളിച്ച അറോഹീ എട്ട് ഗോളുകളും ആറ് അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്.

അറോഹോ ഡിസംബർ വരെ പുറത്തിരിക്കും, ബാഴ്സലോണക്ക് വൻ തിരിച്ചടി

അറോഹോ കളത്തിലേക്ക് തിരിച്ചുവരാൻ ഡിസംബർ എങ്കിലും ആകും. ബാഴ്സലോണക്ക് വലിയ തിരിച്ചടിയാകും ഇത്. അറോഹോക്ക് പരിക്ക് മാറാൻ സർജറി വേണം എന്നാണ് ഇപ്പോൾ ക്ലബ് വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബർ വരെ താരം പുറത്തിരിക്കും എന്നതിനാൽ ബാഴ്സലോണ ഡിഫൻസ് ശക്തമാക്കാൻ ആയി പുതിയ സൈനിംഗ് നടത്തേണ്ടി വരും.

ബ്രസീലിനെതിരായ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനിടെ ആയിരുന്നു ഉറുഗ്വേ താരം റൊണാൾഡ് അറോഹോക്ക് പരിക്കേറ്റത്. അതിനു ശേഷം കോപ അമേരിക്കയിൽ താരം കളിച്ചിരുന്നില്ല.

സെൻട്രൽ ഡിഫൻഡർക്ക് ബാഴ്സലോണക്ക് ഒപ്പം ഉള്ള പ്രീ-സീസൺ തയ്യാറെടുപ്പുകളും വരാനിരിക്കുന്ന സീസണിൻ്റെ തുടക്കവും നഷ്‌ടമാകും എന്നു ലാറ്റിനമേരിക്കൻ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണയുടെ പ്രധാന താരങ്ങളിൽ ഒരാളാണ് അറോഹോ.

അറോഹോക്ക് കോപ അമേരിക്ക സെമി നഷ്ടമാകും, രണ്ട് മാസത്തോളം പുറത്ത്

ബ്രസീലിനെതിരായ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനിടെ പരിക്കേറ്റ റൊണാൾഡ് അറോഹോ അടുത്ത 6 മുതൽ 8 ആഴ്ച വരെ കളിക്കില്ല എന്ന് റിപ്പോർട്ട് ‌ ഉറുഗ്വേക്കും ബാഴ്‌സലോണക്കും വലിയ തിരിച്ചടിയാണ് ഇത്. ഈ ടൂർണമെൻ്റിലുടനീളം ഉറുഗ്വേക്ക് ആയി മികച്ച പ്രകടനം കാഴ്ചവച്ച അറോഹോ സെമിയിൽ കൊളംബിയയെ നേരിടാൻ ഉണ്ടാകില്ല എന്ന് ഉറുഗ്വേ സ്ഥിരീകരിച്ചിട്ടുണ്ട്.

സെൻട്രൽ ഡിഫൻഡർക്ക് ബാഴ്സലോണക്ക് ഒപ്പം ഉള്ള പ്രീ-സീസൺ തയ്യാറെടുപ്പുകളും വരാനിരിക്കുന്ന സീസണിൻ്റെ തുടക്കവും നഷ്‌ടമാകും എന്നു ലാറ്റിനമേരിക്കൻ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണയുടെ പ്രധാന താരങ്ങളിൽ ഒരാളാണ് അറോഹോ.

പരിക്ക് ഭേദമായി, ബാഴ്സയുടെ അരോഹോ തിരിച്ചെത്തുന്നു

മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ബാഴ്‌സയുടെ ഉറുഗ്വേയൻ താരം റൊണാൾഡ് അരോഹോ കളത്തിലേക്ക് തിരിച്ചെത്തുന്നു. ഈ വാരം നടക്കുന്ന കോപ്പ ഡെൽ റേ മത്സരത്തിൽ ബാഴ്‌സ ജേഴ്‌സിയിൽ താരം തിരിച്ചെത്തും എന്നാണ് സൂചനകൾ. മൂന്നാം ഡിവിഷൻ ക്ലബ്ബ് ആയ ഇന്റർസിറ്റി ആണ് മത്സരത്തിൽ ബാഴ്‌സയുടെ എതിരാളികൾ. നേരത്തെ എസ്പാന്യോളിനെതിരായ മത്സരത്തിന് മുൻപ് തന്നെ താരത്തിന് കളത്തിൽ ഇറങ്ങാൻ മെഡിക്കൽ ഗ്രീൻ ലൈറ്റ് കിട്ടിയിരുന്നെങ്കിലും ബെഞ്ചിൽ തന്നെ ആയിരുന്നു സ്ഥാനം.

താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരായ മത്സരം ദീർഘകാലത്തിന് ശേഷം മടങ്ങിയെത്തുന്ന അരോഹോക്ക് കൂടുതൽ യോജിച്ചതാവും. സെപ്റ്റംബർ 23ന് നടന്ന ഉറുഗ്വേയുടെ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചു കയറിയ താരം പിന്നീട് പരിശോധനകൾക്ക് ശേഷം ഫിൻലന്റിൽ വെച്ചു ശസ്‌ത്രക്രിയക്കും വിധേയനായിരുന്നു. ശേഷം ഉറുഗ്വേയുടെ ലോകകപ്പ് ടീമിലും ഇടം പിടിച്ചിരുന്നെങ്കിലും ടൂർണമെന്റിലുടനീളം ബാഴ്‌സയുടെ സൂഷ്മ നിരീക്ഷണത്തിൽ ആയിരുന്നു താരം. തുടർന്ന് കളത്തിൽ ഇറങ്ങാനും സാധിച്ചിരുന്നില്ല. താരത്തിന്റെ മടങ്ങി വരവ് ബാഴ്‌സയുടെ ഡിഫെൻസിന് കരുത്തേക്കും എന്ന കാര്യത്തിൽ സംശയമില്ല.

Exit mobile version