Picsart 24 07 15 18 19 20 030

അറോഹോ ഡിസംബർ വരെ പുറത്തിരിക്കും, ബാഴ്സലോണക്ക് വൻ തിരിച്ചടി

അറോഹോ കളത്തിലേക്ക് തിരിച്ചുവരാൻ ഡിസംബർ എങ്കിലും ആകും. ബാഴ്സലോണക്ക് വലിയ തിരിച്ചടിയാകും ഇത്. അറോഹോക്ക് പരിക്ക് മാറാൻ സർജറി വേണം എന്നാണ് ഇപ്പോൾ ക്ലബ് വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബർ വരെ താരം പുറത്തിരിക്കും എന്നതിനാൽ ബാഴ്സലോണ ഡിഫൻസ് ശക്തമാക്കാൻ ആയി പുതിയ സൈനിംഗ് നടത്തേണ്ടി വരും.

ബ്രസീലിനെതിരായ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനിടെ ആയിരുന്നു ഉറുഗ്വേ താരം റൊണാൾഡ് അറോഹോക്ക് പരിക്കേറ്റത്. അതിനു ശേഷം കോപ അമേരിക്കയിൽ താരം കളിച്ചിരുന്നില്ല.

സെൻട്രൽ ഡിഫൻഡർക്ക് ബാഴ്സലോണക്ക് ഒപ്പം ഉള്ള പ്രീ-സീസൺ തയ്യാറെടുപ്പുകളും വരാനിരിക്കുന്ന സീസണിൻ്റെ തുടക്കവും നഷ്‌ടമാകും എന്നു ലാറ്റിനമേരിക്കൻ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. ബാഴ്സലോണയുടെ പ്രധാന താരങ്ങളിൽ ഒരാളാണ് അറോഹോ.

Exit mobile version