“ധോണി നാലു ഡോട്ട് ബോൾ കളിച്ചാൽ പകരം നാലു സിക്സ് അടിക്കാൻ പറ്റുന്ന താരം, കോഹ്ലിക്ക് അതിനാകില്ല”

വിരാട് കോഹ്ലിയെ വിമർശിച്ച് മുൻ പാകിസ്താൻ ക്യാപ്റ്റൻ റഷീദ് ലത്തീഫ്. വിരാട് കോഹ്‌ലി ഒരിക്കലും ഒരു നല്ല ടി20 കളിക്കാരനല്ല എന്ന് റഷീഫ് ലത്തീഫ് പറഞ്ഞു. കെയ്ൻ വില്യംസൺ, ജോ റൂട്ട് അല്ലെങ്കിൽ സ്റ്റീവ് സ്മിത്ത് എന്നിവരുമായി എല്ലാവരും കോഹ്ലിയെ താരതമ്യപ്പെടുത്തുന്നു, പക്ഷേ അവരാരും ടി20യിൽ മാച്ച് വിന്നിംഗ് ഇന്നിങ്സ് കളിക്കുന്നവർ‌ അല്ല. മികച്ച ഏകദിന താരം മാത്രമാണ് വിരാട് കോലി. പാകിസ്താൻ മുൻ ക്യാപ്റ്റൻ പറഞ്ഞു.

അദ്ദേഹത്തിന് രോഹിത് ശർമ്മയോ സൂര്യകുമാർ യാദവോ ആകാൻ കോഹ്ലിക്ക് കഴിയില്ല എന്നും ഒരു യുട്യൂബ് ഷോയിൽ ലത്തീഫ് പറഞ്ഞു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയും കോഹ്ലി ഇതേ ശൈലിയിൽ ആണ് കളിക്കുന്നത്. എംഎസ് ധോണിയെ പോലെയും അല്ല കോഹ്ലി. 3-4 ഡോട്ട് ബോളുകൾ കളിച്ചാൽ 3-4 സിക്‌സറുകളും അടിക്കാനാകുന്ന താരമാണ് ധോണി. കോഹ്ലിക്ക് അതിനാകില്ല. 30-35 പന്തുകൾ കളിച്ച ശേഷമാണ് വിരാട് കോഹ്‌ലി അടിച്ചു തുടങ്ങുന്നത് തന്നെ. റഷീദ് ലത്തീഫ് വിമർശിച്ചു

മാച്ച് ഫിക്സിംഗ് ക്രിമിനല്‍ കുറ്റമാക്കിയാല്‍ ഭൂരിഭാഗം ബോര്‍ഡ് അംഗങ്ങളും ജയിലനകത്താകും – റഷീദ് ലത്തീഫ്

മാച്ച് ഫിക്സിംഗ് ക്രിമിനല്‍ കുറ്റമാക്കിയാല്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് അംഗങ്ങളില്‍ ഭൂരിഭാഗവും ജയിലനകത്താകുമെന്ന് പറഞ്ഞ് റഷീദ് ലത്തീഫ്. ഇതിനെക്കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പുറത്ത് വിട്ടാല്‍ അത് വലിയ വിവാദങ്ങള്‍ക്കാവും കാരണമാകുക എന്ന് റഷീദ് ലത്തീഫ് പറഞ്ഞു. ഉമര്‍ അക്മലിന്റെ വിലക്കിന് പിന്നാലെ പല താരങ്ങളും മാച്ച് ഫിക്സിംഗ് ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മാച്ച് ഫിക്സിംഗ് അന്വേഷണങ്ങള്‍ മുമ്പ് പലപ്പോഴും അട്ടിമറിച്ച സംഭവങ്ങള്‍ ഒട്ടനവധിയായിരുന്നുവെന്നും മാച്ച് ഫിക്സിംഗ് കാര്യങ്ങള്‍ വരുമ്പോള്‍ പാക്കിസ്ഥാന്‍ അധികാരികള്‍ ഏതറ്റം വരെയും പോകുമെന്നും പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ വെളിപ്പെടുത്തി. മുമ്പും പല താരങ്ങളും ഇത്തരം ബുക്കികളുടെ സമീപനം വളരെ വൈകി പറഞ്ഞിട്ടുണ്ടെന്ന് റഷീദ് ലത്തീഫ് പറഞ്ഞു.

മുഹമ്മദ് ഇര്‍ഫാനും മുഹമ്മദ് നവാസും റിപ്പോര്‍ട്ട് ചെയ്തത് എപ്പോളാണെന്ന് അറിയാമോ? വളരെ വൈകിയാണ് അവര്‍ ബോര്‍ഡുകളെ അറിയിച്ചത്, അതിന് പിന്നില്‍ കാരണവും ഉണ്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ എത്ര താരങ്ങള്‍ ഇത്തരത്തില്‍ വെളിപ്പെടുത്താതെ ഇരിക്കുന്നുണ്ടെന്നും അറിയണമെന്ന് റഷീദ് ലത്തീഫ് പറഞ്ഞു.

കിരീടമുയര്‍ത്തുക പാക്കിസ്ഥാന്‍: റഷീദ് ലത്തീഫ്

ഏഷ്യ കപ്പ് 2018 കിരീടം ഉയര്‍ത്തുക പാക്കിസ്ഥാനായിരിക്കുമെന്ന് പറഞ്ഞ് റഷീദ് ലത്തീഫ്. യുഎഇയില്‍ സെപ്റ്റംബര്‍ 15 മുതല്‍ 28 വരെ നടക്കുന്ന ഏഷ്യ കപ്പ് 2018 ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ കോഹ്‍ലി ഇല്ലാത്തതിനാല്‍ ശക്തി ക്ഷയിച്ച ടീമാണെന്നും മുന്‍ പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ 19നു നടക്കുന്ന മത്സരത്തിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് റഷീദ് അഭിപ്രായപ്പെട്ടു.

ഇത് കൂടാതെ കഴിഞ്ഞ കൂറേ വര്‍ഷമായി പാക്കിസ്ഥാന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് യുഎഇ. ഇതിന്റെ ആനുകൂല്യവും ടീമിനു ലഭിക്കുമന്ന് റഷീദ് ലത്തീഫ് അഭിപ്രായപ്പെട്ടു. ടൂര്‍ണ്ണമെന്റില്‍ കളിക്കുന്ന മറ്റേത് ടീമിനെക്കാളും യുഎഇ സാഹചര്യങ്ങള്‍ അടുത്തറിയാവുന്നത് പാക്കിസ്ഥാനാണ്. വിരാട് കോഹ്‍ലി ഇല്ലാത്ത ഇന്ത്യയെ പക്ഷേ പാക്കിസ്ഥാന്‍ വിലകുറച്ച് കാണരുതെന്ന് മുന്‍ പാക്കിസ്ഥാന്‍ താരം മുന്നറിയിപ്പ് നല്‍കി.

Exit mobile version