കിരീടമുയര്‍ത്തുക പാക്കിസ്ഥാന്‍: റഷീദ് ലത്തീഫ്

ഏഷ്യ കപ്പ് 2018 കിരീടം ഉയര്‍ത്തുക പാക്കിസ്ഥാനായിരിക്കുമെന്ന് പറഞ്ഞ് റഷീദ് ലത്തീഫ്. യുഎഇയില്‍ സെപ്റ്റംബര്‍ 15 മുതല്‍ 28 വരെ നടക്കുന്ന ഏഷ്യ കപ്പ് 2018 ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ കോഹ്‍ലി ഇല്ലാത്തതിനാല്‍ ശക്തി ക്ഷയിച്ച ടീമാണെന്നും മുന്‍ പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ 19നു നടക്കുന്ന മത്സരത്തിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് റഷീദ് അഭിപ്രായപ്പെട്ടു.

ഇത് കൂടാതെ കഴിഞ്ഞ കൂറേ വര്‍ഷമായി പാക്കിസ്ഥാന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് യുഎഇ. ഇതിന്റെ ആനുകൂല്യവും ടീമിനു ലഭിക്കുമന്ന് റഷീദ് ലത്തീഫ് അഭിപ്രായപ്പെട്ടു. ടൂര്‍ണ്ണമെന്റില്‍ കളിക്കുന്ന മറ്റേത് ടീമിനെക്കാളും യുഎഇ സാഹചര്യങ്ങള്‍ അടുത്തറിയാവുന്നത് പാക്കിസ്ഥാനാണ്. വിരാട് കോഹ്‍ലി ഇല്ലാത്ത ഇന്ത്യയെ പക്ഷേ പാക്കിസ്ഥാന്‍ വിലകുറച്ച് കാണരുതെന്ന് മുന്‍ പാക്കിസ്ഥാന്‍ താരം മുന്നറിയിപ്പ് നല്‍കി.

Exit mobile version