മാച്ച് ഫിക്സിംഗ് ക്രിമിനല്‍ കുറ്റമാക്കിയാല്‍ ഭൂരിഭാഗം ബോര്‍ഡ് അംഗങ്ങളും ജയിലനകത്താകും – റഷീദ് ലത്തീഫ്

മാച്ച് ഫിക്സിംഗ് ക്രിമിനല്‍ കുറ്റമാക്കിയാല്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് അംഗങ്ങളില്‍ ഭൂരിഭാഗവും ജയിലനകത്താകുമെന്ന് പറഞ്ഞ് റഷീദ് ലത്തീഫ്. ഇതിനെക്കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പുറത്ത് വിട്ടാല്‍ അത് വലിയ വിവാദങ്ങള്‍ക്കാവും കാരണമാകുക എന്ന് റഷീദ് ലത്തീഫ് പറഞ്ഞു. ഉമര്‍ അക്മലിന്റെ വിലക്കിന് പിന്നാലെ പല താരങ്ങളും മാച്ച് ഫിക്സിംഗ് ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മാച്ച് ഫിക്സിംഗ് അന്വേഷണങ്ങള്‍ മുമ്പ് പലപ്പോഴും അട്ടിമറിച്ച സംഭവങ്ങള്‍ ഒട്ടനവധിയായിരുന്നുവെന്നും മാച്ച് ഫിക്സിംഗ് കാര്യങ്ങള്‍ വരുമ്പോള്‍ പാക്കിസ്ഥാന്‍ അധികാരികള്‍ ഏതറ്റം വരെയും പോകുമെന്നും പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ വെളിപ്പെടുത്തി. മുമ്പും പല താരങ്ങളും ഇത്തരം ബുക്കികളുടെ സമീപനം വളരെ വൈകി പറഞ്ഞിട്ടുണ്ടെന്ന് റഷീദ് ലത്തീഫ് പറഞ്ഞു.

മുഹമ്മദ് ഇര്‍ഫാനും മുഹമ്മദ് നവാസും റിപ്പോര്‍ട്ട് ചെയ്തത് എപ്പോളാണെന്ന് അറിയാമോ? വളരെ വൈകിയാണ് അവര്‍ ബോര്‍ഡുകളെ അറിയിച്ചത്, അതിന് പിന്നില്‍ കാരണവും ഉണ്ട്. പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ എത്ര താരങ്ങള്‍ ഇത്തരത്തില്‍ വെളിപ്പെടുത്താതെ ഇരിക്കുന്നുണ്ടെന്നും അറിയണമെന്ന് റഷീദ് ലത്തീഫ് പറഞ്ഞു.

Exit mobile version