തിരുവനന്തപുരത്തെ സ്പോർട്സ് ഹബ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മഹാരാഷ്ട്രയ്‌ക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് മത്സരത്തിന്റെ രണ്ടാം ദിനം കേരളത്തിന്റെ ടോപ്പ് ഓർഡർ തകർച്ച നേരിട്ടു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 40 ഓവറിൽ 152/6 എന്ന നിലയിലാണ് കേരളം.
ഒന്നാം ഇന്നിംഗ്‌സിൽ മഹാരാഷ്ട്ര നേടിയ 239 റൺസിനേക്കാൾ 87 റൺസ് പിന്നിലാണ് കേരളം നിലവിൽ. തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം, കേരള ഇന്നിംഗ്സിന് സഞ്ജു സാംസൺ (54 റൺസ്, 63 പന്തിൽ) ആണ് കരുത്തായത്. അഞ്ച് ബൗണ്ടറികളും ഒരു കൂറ്റൻ സിക്‌സും ഉൾപ്പെടെ വേഗത്തിൽ റൺസ് നേടിയ സഞ്ജു, ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനുമായി (36 റൺസ്, 52 പന്തിൽ) ചേർന്ന് അഞ്ചാം വിക്കറ്റിൽ 57 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി.
രോഹൻ എസ്. കുന്നുമ്മൽ 28 പന്തിൽ 27 റൺസെടുത്ത് തുടക്കത്തിൽ വേഗത നൽകിയെങ്കിലും ജലജ് സക്സേനയുടെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി. സൽമാൻ നിസാർ (10), അങ്കിത് ശർമ്മ (2) എന്നിവരുടെ സാന്നിധ്യം അടുത്ത സെഷനിലേക്കുള്ള കേരളത്തിന്റെ പ്രതീക്ഷകൾ നിലനിർത്തുന്നു.
മഹാരാഷ്ട്ര ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കേരളത്തിന് മേൽ സമ്മർദ്ദം ചെലുത്തി. ആറ് ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി സാംസൺ, അസ്ഹറുദ്ദീൻ എന്നിവരുൾപ്പെടെ രണ്ട് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തിയ വിക്കി ഓസ്‌ത്വാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 49 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തിയ ആർ.എൻ. ഗുർബാനിയും തിളങ്ങി. അക്ഷയ് ചന്ദ്രൻ, ബി. അപരാജിത് എന്നിവരെയാണ് ഗുർബാനി പുറത്താക്കിയത്. ആർ.എസ്. ഘോഷും ജലജ് സക്സേനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Kerala vs Maharashtra Ranji Trophy Elite: Lunch Day 2 Highlights
Fall of Wickets: 23, 35, 35, 75, 132, 141
Venue: Sports Hub International Cricket Stadium, Trivandrum
Score: Kerala 152/6 (40.0 overs) trail Maharashtra 239 (84.1 overs) by 87 runs
Top Performers: Sanju Samson (54), Mohammed Azharuddeen (36), Vicky Ostwal (2/10), R N Gurbani (2/49)
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ മഹാരാഷ്ട്രയുടെ ആദ്യ ഇന്നിങ്സ് 239 റൺസിന് അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിൻ്റെ ബൌളിങ് മികവാണ് മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകർത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റിന് 35 റൺസെന്ന നിലയിലാണ്.
മഴയെ തുടർന്ന് രണ്ട് മണിക്കൂറിലേറെ വൈകിയാണ് രണ്ടാം ദിവസം കളി തുടങ്ങിയത്. വാലറ്റത്ത് വിക്കി ഓസ്വാളും രാമകൃഷ്ണ ഘോഷും നടത്തിയ ചെറുത്തുനില്പാണ് മഹാരാഷ്ട്രയുടെ സ്കോർ 200 കടത്തിയത്. ഇരുവരും ചേർന്ന് 59 റൺസാണ് എട്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 31 റൺസെടുത്ത രാമകൃഷ്ണ ഘോഷിനെ പുറത്താക്കി അങ്കിത് ശർമ്മയാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. പത്ത് റൺസെടുത്ത രജനീഷ് ഗുർബാനിയെ പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. ഒടുവിൽ വിക്കി ഓസ്വാളും പുറത്തായതോടെ 239 റൺസിന് മഹാരാഷ്ട്ര ഇന്നിങ്സിന് അവസാനമായി. 38 റൺസെടുത്ത വിക്കി ഓസ്വാൾ ബേസിലിൻ്റെ പന്തിൽ എൽബിഡബ്ല്യു ആവുകയായിരുന്നു. കേരളത്തിന് വേണ്ടി നിധീഷ് അഞ്ചും ബേസിൽ മൂന്നും ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമ്മയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റേത് മോശം തുടക്കമായിരുന്നു. സ്കോർ 23ൽ നില്ക്കെ അക്ഷയ് ചന്ദ്രനെ രജനീഷ് ഗുർബാനി എൽബിഡബ്ല്യുവിൽ കുടുക്കി. 21 പന്തുകൾ നേരിട്ട അക്ഷയ് റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. ചായയ്ക്ക് പിരിയുന്നതിന് തൊട്ടു മുൻഫ് ഗുർബാനിയുടെ പന്തിൽ ബാബ അപരാജിത്തും പുറത്തായി. ആറ് റൺസെടുത്ത അപരാജിത്തിനെ ഗുർബാനി മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. മറുവശത്ത് മനോഹരമായി ബാറ്റിങ് തുടരുകയായിരുന്ന രോഹൻ കുന്നുമലിൻ്റേതായിരുന്നു അടുത്ത ഊഴം. 28 പന്തുകളിൽ നാല് ഫോറടക്കം 27 റൺസെടുത്ത രോഹൻ, ജലജ് സക്സേനയുടെ പന്തിൽ എൽബിഡബ്ല്യു ആയാണ് മടങ്ങിയത്. തുടർന്ന് മഴ കാരണം കളി നേരത്തെ നിർത്തുകയായിരുന്നു.
തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ പുതിയ സീസണ് കരുത്തോടെ തുടക്കമിട്ട് കേരള ടീം. മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തിൽ ആദ്യ ദിവസം കളി നിർത്തുമ്പോൾ ശക്തമായ നിലയിലാണ് കേരളം. ആദ്യം ബാറ്റ് ചെയ്യുന്ന മഹാരാഷ്ട്ര ഏഴ് വിക്കറ്റിന് 179 റൺസെന്ന നിലയിലാണ് അദ്യ ദിനം കളിയവസാനിപ്പിച്ചത്. പേസ് ബൌളർമാരുടെ തകർപ്പൻ ബൌളിങ്ങാണ് ആദ്യ ദിനം കേരളത്തിന് ആധിപത്യം സമ്മാനിച്ചത്.
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കേരളത്തിന് ബൌളർമാർ നല്കിയത് സ്വപ്നതുല്യമായ തുടക്കമായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തിൽ തന്നെ അപകടകാരിയായ പൃഥ്വീ ഷാ പുറത്തായി. മനോഹരമായ പന്തിലൂടെ പൃഥ്വീ ഷായെ നിധീഷ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. തൊട്ടടുത്ത പന്തിൽ സിദ്ദേഷ് വീറിനെ നിധീഷ് മൊഹമ്മദ് അസറുദ്ദീൻ്റെ കൈകളിലെത്തിച്ചു. രണ്ടാം ഓവറിൻ്റെ ആദ്യ പന്തിൽ തന്നെ ആർഷിൻ കുൽക്കർണ്ണിയെ പുറത്താക്കി ബേസിൽ എൻ പിയും വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ബാറ്റിൽ തട്ടിയുയർന്ന പന്ത് രോഹൻ കുന്നുമ്മൽ അതിമനോഹരമായി കയ്യിലൊതുക്കുകയായിരുന്നു. ആർഷിൻ മടങ്ങുമ്പോൾ മൂന്ന് വിക്കറ്റ് പൂജ്യമെന്ന നിലയിലായിരുന്നു മഹാരാഷ്ട്ര.
തൻ്റെ അടുത്ത ഓവറിൽ ക്യാപ്റ്റൻ അങ്കിത് ബാവ്നയെ പുറത്താക്കി ബേസിൽ മഹാരാഷ്ട്രയ്ക്ക് വീണ്ടും പ്രഹരമേല്പിച്ചു. തുടർന്നെത്തിയ സൌരഭ് നവാലെയെ നിധീഷും പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 18 റൺസെന്ന നിലയിൽ വലിയൊരു തകർച്ചയെ നേരിടുകയായിരുന്നു മഹരാഷ്ട്ര. പുറത്തായ അഞ്ചിൽ നാല് ബാറ്റർമാരും പൂജ്യത്തിനായിരുന്നു മടങ്ങിയത്. എന്നാൽ ആറാം വിക്കറ്റിൽ ഒത്തു ചേർന്ന ഋതുരാജ് ഗെയ്ക്വാദും ജലജ് സക്സേനയും ചേർന്നാണ് മഹാരാഷ്ട്രയെ കരകയറ്റിയത്. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 122 റൺസാണ് കൂട്ടിച്ചേർത്തത്.
49 റൺസെടുത്ത ജലജ് സക്സേനയെ പുറത്താക്കി നിധീഷ് തന്നെയാണ് ഈ കൂട്ടുകെട്ടിനും അവസാനമിട്ടത്. നിധീഷിൻ്റെ പന്തിൽ ജലജ് എൽബിഡബ്ല്യുവിൽ കുടുങ്ങുകയായിരുന്നു. വൈകാതെ സെഞ്ച്വറിക്കരികെ ഋതുരാജ് ഗെയ്ക്വാദും മടങ്ങി. 91 റൺസെടുത്ത ഗെയ്ക്വാദിനെ ഏദൻ ആപ്പിൾ ടോമാണ് എൽബിഡബ്ല്യുവിലൂടെ പുറത്താക്കിയത്. 151 പന്തുകളിൽ 11 ഫോറുകൾ അടങ്ങുന്നതായിരുന്നു ഗെയ്ക്വാദിൻ്റെ ഇന്നിങ്സ്. കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 179 റൺസെന്ന നിലയിലാണ് മഹാരാഷ്ട്ര. പത്ത് റൺസോടെ വിക്കി ഓസ്വാളും 11 റൺസോടെ രാമകൃഷ്ണ ഘോഷുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി നിധീഷ് നാലും ബേസിൽ രണ്ടും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.
മത്സരം ജിയോ ഹോട്ട്സ്റ്റാറില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും
തിരുവനന്തപുരം : രഞ്ജി ട്രോഫിയുടെ പുതിയ സീസണ് നാളെ തുടക്കം. ആദ്യ മത്സരത്തിൽ മഹാരാഷ്ട്രയാണ് കേരളത്തിൻ്റെ എതിരാളി. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനുറച്ചാണ് കേരള ടീം പുതിയ സീസണായി തയ്യാറെടുക്കുന്നത്. മൊഹമ്മദ് അസറുദ്ദീൻ നയിക്കുന്ന ടീമിൽ സൂപ്പർ താരം സഞ്ജു സാംസനുമുണ്ട്. മത്സരം ജിയോഹോട്ട് സ്റ്റാറില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
കേരളത്തെ സംബന്ധിച്ച് രഞ്ജി ട്രോഫിയിലെ ഏറ്റവും മികച്ച സീസണായിരുന്നു കഴിഞ്ഞ തവണത്തേത്. ഒറ്റ മത്സരത്തിൽ പോലും തോൽവി വഴങ്ങാത്തൊരു സീസൺ. ഫൈനലിൽ കിരീടം കൈവിട്ടെങ്കിലും ആദ്യ ഇന്നിങ്സ് ലീഡിൻ്റെ മികവിലായിരുന്നു വിദർഭ ജേതാക്കളായത്. കർണ്ണാടകയും പഞ്ചാബും ഹരിയാനയും മധ്യപ്രദേശും അടക്കമുള്ള കരുത്തന്മാരുടെ ഗ്രൂപ്പിൽ നിന്നായിരുന്നു രണ്ടാം സ്ഥാനക്കാരായി കേരളം നോക്കൌട്ടിലേക്ക് മുന്നേറിയത്.
രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളത്തിൻ്റെ സ്ഥാനം. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ കടുത്തൊരു ഗ്രൂപ്പ് തന്നെയാണ് ഇത്തവണത്തേതും. പഞ്ചാബ്, മധ്യപ്രദേശ്, കർണ്ണാടക, സൗരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ബാറ്റിങ് – ബൌളിങ് നിരകൾ ഫോമിലേക്ക് ഉയർന്നാൽ ഇവരെയൊക്കെ മറികടക്കാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്ന് കഴിഞ്ഞ സീസണിൽ കേരള ടീം തെളിയിച്ചതാണ്. മികച്ച പ്രകടനവുമായി ടീമിൻ്റെ ഫൈനൽ പ്രവേശനത്തിന് വഴിയൊരുക്കിയ കഴിഞ്ഞ തവണത്തെ താരങ്ങൾ ഭൂരിഭാഗം പേരും ഇത്തവണയും ടീമിനൊപ്പമുണ്ട്.
ബാറ്റിങ് നിരയിൽ സഞ്ജുവിൻ്റെ സാന്നിധ്യം ടീമിൻ്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഏതാനും മത്സരങ്ങളിൽ മാത്രമാണ് സഞ്ജുവിന് ഇറങ്ങാൻ കഴിഞ്ഞത്. ഇത്തവണ കൂടുതൽ മല്സരങ്ങളിൽ സഞ്ജു ടീമിനൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെൻ്റ്. കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ മുഹമ്മദ് അസറുദ്ദീനാണ് ക്യാപ്റ്റൻ. അസറുദ്ദീനൊപ്പം മധ്യനിരയുടെ കരുത്തായി സച്ചിൻ ബേബിയും സൽമാൻ നിസാറുമുണ്ട്. കെസിഎല്ലിൽ തകർപ്പൻ ഫോമിലായിരുന്ന രോഹൻ കുന്നുമ്മൽ ഓപ്പണറായി ടീമിലുണ്ട്. ഒപ്പം അഹ്മദ് ഇമ്രാനും വത്സൽ ഗോവിന്ദും അടക്കമുള്ള താരങ്ങൾ കൂടി ചേരുമ്പോൾ ഏതൊരു ടീമിനോടും കിടപിടിക്കുന്ന ബാറ്റിങ് നിരയാണ് ടീമിൻ്റേത്.
നിധീഷ് എംഡി, ബേസിൽ എൻ പി,ഏദൻ ആപ്പിൾ ടോം തുടങ്ങിയവരാണ് ബൌളിങ് നിരയിലുള്ളത്. ഒപ്പം മറുനാടൻ താരങ്ങളായി ബാബ അപരാജിത്തും അങ്കിത് ശർമ്മയും കൂടിയുണ്ട്. ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് ബാബ അപരാജിത്ത്. ആദ്യ മത്സരത്തിൽ ശക്തരായ എതിരാളികളെ തന്നെയാണ് കേരളത്തിന് നേരിടാനുള്ളത്. മഹാരാഷ്ട്രയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിഞ്ഞാൽ, പുതിയ സീസണ് ആത്മവിശ്വാസത്തോടെ തുടക്കമിടാൻ കേരളത്തിനാകും.
അങ്കിത് ബാവ്നയാണ് മഹാരാഷ്ട്ര ടീമിൻ്റെ ക്യാപ്റ്റൻ. ദേശീയ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന പൃഥ്വീ ഷായും ഋതുരാജ് ഗെയ്ക്വാദുമാണ് മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ നയിക്കുന്നത്. പരിശീലന മല്സരത്തിൽ മുംബൈയ്ക്കെതിരെ പൃഥ്വീ ഷാ ഉജ്ജ്വല സെഞ്ച്വറി നേടിയിരുന്നു. കരിയറിൽ ഒരു തിരിച്ചുവരവ് ലക്ഷ്യമിടുന്ന താരത്തെ സംബന്ധിച്ച് ഈ സീസൺ നിർണ്ണായകമാണ്.
വർഷങ്ങളായി കേരളത്തിൻ്റെ ഓൾ റൌണ്ട് കരുത്തായിരുന്ന ജലജ് സക്സേന ഇത്തവണ മഹാരാഷ്ട്രയ്ക്കൊപ്പമുണ്ട്. ഭാവിയുടെ താരമായി വിലയിരുത്തപ്പെടുന്ന അർഷിൻ കുൽക്കർണ്ണിയാണ് മഹാരാഷ്ട്രയുടെ മറ്റൊരു ഓൾ റൌണ്ടർ. രജനീഷ് ഗുർബാനിയും വിക്കി ഓസ്വാളുമടങ്ങുന്ന ബൌളിങ് നിരയും കരുത്തുറ്റതാണ്.
ആകെയുള്ള ഏഴ് മത്സരങ്ങളിൽ നാലെണ്ണം കേരളത്തിൽ വച്ചാണ് നടക്കുക. പഞ്ചാബ്, മധ്യപ്രദേശേ്, ഗോവ എന്നീ ടീമുകളുമായാണ് കേരളത്തിൻ്റെ എവേ മത്സരങ്ങൾ.
തിരുവനന്തപുരം : രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുഹമ്മദ് അസറുദ്ദീനാണ് ടീമിൻ്റെ ക്യാപ്റ്റൻ. സഞ്ജു സാംസനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാബ അപരാജിത്താണ് വൈസ് ക്യാപ്റ്റൻ. ഈ മാസം 15-നാണ് രഞ്ജി ട്രോഫിയുടെ പുതിയ സീസണ് തുടക്കമാകുന്നത്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മല്സരത്തിൽ മഹാരാഷ്ട്രയാണ് കേരളത്തിൻ്റെ എതിരാളികൾ.
ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലെത്തി ചരിത്രം സൃഷ്ടിച്ച കഴിഞ്ഞ സീസണിലെ മിക്ക അംഗങ്ങളെയും ഇത്തവണയും ഉൾപ്പെടുത്തിയിട്ടുണ്ട്. സച്ചിൻ ബേബിക്ക് പകരം മുഹമ്മദ് അസറുദ്ദീൻ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് എത്തിയതാണ് പ്രധാന മാറ്റം. ഈ സീസണിലെ ദുലീപ് ട്രോഫിയിൽ ദക്ഷിണ മേഖല ടീമിനെ നയിച്ചതും അസറുദ്ദീനായിരുന്നു. കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ അസറുദ്ദീൻ, ടീമിൻ്റെ ഫൈനൽ വരെയുള്ള മുന്നേറ്റത്തിലും നിർണ്ണായക പങ്കു വഹിച്ചു. അസറുദ്ദീനൊപ്പം, സഞ്ജു സാംസനും, രോഹൻ കുന്നുമ്മലും, സൽമാൻ നിസാറും, അഹ്മദ് ഇമ്രാനും, ബാബ അപരാജിത്തും, വത്സൽ ഗോവിന്ദും, ഷോൺ റോജറുമടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് ഇത്തവണത്തേത്. നിധീഷ് എംഡി, ബേസിൽ എൻ പി, അങ്കിത് ശർമ്മ, ഏദൻ ആപ്പിൾ ടോം എന്നിവരടങ്ങുന്ന ബൌളിങ് നിരയും കരുത്തുറ്റതാണ്.
തമിഴ്നാട് ബാറ്റർ ബാബ അപരാജിത്തും മധ്യപ്രദേശിൻ്റെ ഇടംകയ്യൻ സ്പിന്നർ അങ്കിത് ശർമ്മയുമാണ് ഇത്തവണത്തെ അതിഥി താരങ്ങൾ. ബാബ അപരാജിത്ത് കഴിഞ്ഞ സീസണിലും ടീമിനൊപ്പമുണ്ടായിരുന്നു.
രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഇത്തവണ കേരളം സ്ഥാനം പിടിച്ചിരിക്കുന്നത്. ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, , കർണ്ണാടക, സൌരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച അമയ് ഖുറേസിയ തന്നെയാണ് ഇത്തവണത്തെയും ഹെഡ് കോച്ച്.
കേരള ടീം – മുഹമ്മദ് അസറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത്ത് (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൻ, രോഹൻ എസ് കുന്നുമ്മൽ, വത്സൽ ഗോവിന്ദ് ശർമ്മ, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി, സൽമാൻ നിസാർ, അങ്കിത് ശർമ്മ, നിധീഷ് എം ഡി, ബേസിൽ എൻ പി, ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ, ഷോൺ റോജർ, അഭിഷേക് പി നായർ.
ഒഫീഷ്യൽസ്
നസീര്‍ മച്ചാന്‍ (ടീം മാനേജര്‍ ), അമയ് ഖുറേസിയ ( ഹെഡ് കോച്ച്), ഡേവിസ് ജെ മണവാളൻ ( കോച്ച്), വൈശാഖ് കൃഷ്ണ (സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിങ് കോച്ച്), ഉണ്ണികൃഷ്ണൻ ആർ എസ് ( ഫിസിയോതെറാപ്പിസ്റ്റ്), ഗിരീഷ് ഇ കെ ( ത്രോ ഡൌൺ സ്പെഷ്യലിസ്റ്റ്), ദീപേഷ് ശർമ്മ ( ത്രോ ഡൌൺ സ്പെഷ്യലിസ്റ്റ്), വിജയ് ശ്രീനിവാസൻ പി എസ് ( പെർഫോമൻസ് അനലിസ്റ്റ്), കിരൺ എ എസ് ( ടീം മെസ്സ്വർ)പി പ്രശാന്ത് (സെലക്ഷൻ കമ്മറ്റി ചെയർമാൻ)
ഒരു ഇടവേളയ്ക്ക് ശേഷം മലയാളി താരം കരുൺ നായർ കർണാടക ടീമിലേക്ക് മടങ്ങിയെത്തുന്നു. 2022-ൽ കർണാടക ക്രിക്കറ്റ് അസോസിയേഷനുമായി തെറ്റിപ്പിരിഞ്ഞ് വിദർഭയിലേക്ക് മാറിയ കരുൺ നായർ, പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുകയാണ്. കഴിഞ്ഞ സീസണിൽ മികച്ച ഫോമിലായിരുന്ന താരം രഞ്ജി ട്രോഫിയിൽ 863 റൺസും വിജയ് ഹസാരെ ട്രോഫിയിൽ 779 റൺസും നേടിയിരുന്നു.
ഈ പ്രകടനം ഏഴ് വർഷത്തിന് ശേഷം താരത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിക്കാൻ സഹായിച്ചു. അതേസമയം, കർണാടക പേസ് ബൗളർ വാസുക്കി കൗശിക് ഗോവയിലേക്ക് മാറാൻ തീരുമാനിച്ചു. ഗോവ ക്രിക്കറ്റ് അസോസിയേഷൻ താരത്തിന് എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകി. ഗോവയുടെ പേസ് ബൗളിംഗ് നിരയെ ശക്തിപ്പെടുത്താൻ അർജുൻ തെണ്ടുൽക്കറിനൊപ്പം കൗശിക്കും ചേരും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 93 വിക്കറ്റുകൾ നേടിയിട്ടുള്ള കൗശിക് ഗോവയുടെ പ്രധാന ബൗളറായിരിക്കും. നേരത്തെ യുവതാരം യശസ്വി ജയ്സ്വാളിനെ സ്വന്തമാക്കാൻ ഗോവ ശ്രമിച്ചിരുന്നുവെങ്കിലും താരം മുംബൈയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി 2025-26 രഞ്ജി ട്രോഫി സീസണിൽ നിർണായകമായ ഘടനാപരമായ മാറ്റങ്ങൾ ബിസിസിഐ പ്രഖ്യാപിച്ചു. പുതിയ പ്രൊമോഷൻ-റെലഗേഷൻ സമ്പ്രദായവും രണ്ട് ഘട്ടങ്ങളിലായുള്ള സമയക്രമവുമാണ് ഇതിൽ പ്രധാനപ്പെട്ടവ. ഇത് ആഭ്യന്തര റെഡ്-ബോൾ ക്രിക്കറ്റിന്റെ മത്സരശേഷിയും ഗുണനിലവാരവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
വരാനിരിക്കുന്ന സീസൺ 2025 ഒക്ടോബർ 15 ന് ആരംഭിച്ച് 2026 ഫെബ്രുവരി 28 ന് അവസാനിക്കും. ടൂർണമെന്റ് രണ്ട് ഘട്ടങ്ങളിലായി നടക്കും: ആദ്യ ഘട്ടം ഒക്ടോബർ 15 മുതൽ നവംബർ 19 വരെയും രണ്ടാം ഘട്ടം ജനുവരി 22 മുതൽ ഫെബ്രുവരി 1 വരെയും. നോക്കൗട്ട് മത്സരങ്ങൾ ഫെബ്രുവരി 6 മുതൽ 28 വരെ നടക്കും.
ഏറ്റവും പ്രധാനപ്പെട്ട പരിഷ്കരണങ്ങളിലൊന്ന്, പ്ലേറ്റ് ഗ്രൂപ്പിൽ നിന്ന് ഒരു ടീമിനെ മാത്രം പ്രൊമോട്ട് ചെയ്യുകയും ഒരു ടീമിനെ മാത്രം റെലഗേറ്റ് ചെയ്യുകയും ചെയ്യും എന്നതാണ്. നേരത്തെ രണ്ട് ടീമുകളെ സ്ഥാനക്കയറ്റം നൽകുകയോ തരംതാഴ്ത്തുകയോ ചെയ്യുന്ന രീതിക്ക് പകരമാണിത്. 2018-19 ൽ വടക്കുകിഴക്കൻ ടീമുകൾ ഉൾപ്പെടെ ഒമ്പത് പുതിയ ടീമുകളെ ചേർത്തതിന് ശേഷം ഉയർന്നുവന്ന ഗുണനിലവാര ആശങ്കകൾക്ക് മറുപടിയായാണ് ഈ നീക്കം.
ഉദാഹരണത്തിന്, കഴിഞ്ഞ സീസണിൽ എലൈറ്റ് ഡിവിഷനിലായിരുന്ന മേഘാലയക്ക് കളിച്ച ഏഴ് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പുതിയ പ്രൊമോഷൻ-റെലഗേഷൻ നിയമം 2026-27 ഗ്രൂപ്പിംഗ് മുതൽ ജൂനിയർ തലത്തിലുള്ള മത്സരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പുരുഷ മൾട്ടി-ഡേ ടൂർണമെന്റുകൾക്കും ബാധകമാകും.
ദുലീപ് ട്രോഫി സോണൽ ഫോർമാറ്റിലേക്ക് മടങ്ങുന്നു 2025-26 ആഭ്യന്തര സീസൺ ദുലീപ് ട്രോഫിയോടെയാണ് ആരംഭിക്കുക. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 15 വരെ പരമ്പരാഗത സോണൽ ഫോർമാറ്റിലേക്ക് ദുലീപ് ട്രോഫി തിരിച്ചെത്തും. അതത് സോണൽ സെലക്ഷൻ കമ്മിറ്റികളാണ് ടീമുകളെ തിരഞ്ഞെടുക്കുക. ഇറാനി കപ്പ് ഒക്ടോബർ 1 മുതൽ 5 വരെ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫി (SMAT): പുതിയ സൂപ്പർ ലീഗ് ഫോർമാറ്റ് വൈറ്റ്-ബോൾ ഫോർമാറ്റിൽ, സയ്യിദ് മുഷ്താഖ് അലി ട്രോഫി (SMAT) നവംബർ 26 മുതൽ ഡിസംബർ 18 വരെ നടക്കും. നോക്കൗട്ട് റൗണ്ടുകൾക്ക് മുമ്പായി ഒരു സൂപ്പർ ലീഗ് ഘട്ടം അവതരിപ്പിച്ചു. ഇത് യോഗ്യത നേടുന്ന ടീമുകൾക്ക് മൂന്ന് അധിക മത്സരങ്ങൾ നൽകും. ഗ്രൂപ്പ് എ, ബി എന്നിവയിൽ നിന്നുള്ള മികച്ച ടീമുകൾ ഫൈനൽ കളിക്കും, അതേസമയം കഴിഞ്ഞ സീസണിലെ ഏറ്റവും താഴെയുള്ള ആറ് ടീമുകൾ പ്ലേറ്റ് ഡിവിഷനിൽ ഉൾപ്പെടും. കൂടാതെ, പോയിന്റുകളിലും വിജയങ്ങളിലും സമനിലയാണെങ്കിൽ നെറ്റ് റൺറേറ്റ് ഇനി യോഗ്യത നിർണ്ണയിക്കും – ഇത് ഹെഡ്-ടു-ഹെഡ് ക്ലോസിന് പകരമായിരിക്കും.
The Economics Behind Ranji Match Fees: India’s Domestic Cricket Lifeline
The Ranji Trophy is hard. It’s miles away from glamour, nowhere near the hype. Four days on unpredictable wickets, heavy legs, and little crowd noise — that’s the reality. It’s where real cricketers are built. Not on YouTube clips, not in front of fireworks. On grit. On discipline. On getting through the grind.
Look, the IPL gets the headlines. India caps get the respect. But what about the lads who are in Himachal in January, freezing, chasing a draw to stay in Elite Group B? They’re the ones doing the heavy lifting. They don’t have sponsors. They’ve got one shot — and that’s Ranji.
And for years, the pay didn’t back the effort. You had fellas playing their guts out and getting paid less than a half-decent office job. It was wrong. No other word for it. You can’t ask someone to treat cricket like a full-time profession and then toss them scraps for their trouble.
This piece is about those players — the ones who might never hit a six in the IPL but still turn up day after day. We’ll break down what Ranji match fees look like today, how they’ve changed, and where they need to go. Because if you’re serious about cricket in India, then you’d better start talking about the Ranji per match fees — not just stadium noise and sponsorship deals. The real game starts far away from the spotlight, in places where dedication matters more than glitz — unlike online casino slots, where it’s all about quick thrills and instant wins.
Evolution of Ranji Match Fees: From Tokens to Livelihoods
Go back to the ’90s — playing in the Ranji Trophy was mostly for pride. Players earned peanuts. A few hundred rupees per day, at best. Enough to cover bus fare and tea, not much more. Forget match bonuses. There were no contracts. No safety nets.
Even into the early 2000s, the idea of cricket as a reliable job outside the national team was shaky. The Ranji Trophy match fees didn’t reflect the physical toll, the travel, or the grinding nature of the tournament.
But things changed when the BCCI became a commercial machine. After the 2007–08 IPL boom, with broadcast rights selling for billions, domestic players finally started seeing crumbs — and eventually, real cuts — of the pie. Reforms in 2010 bumped daily fees. In 2021, a landmark move brought a tiered payment system. No more one-size-fits-all. Experience started paying.
Today, Ranji regulars can make a decent living. Not just survive, but actually plan ahead. Buy a house. Fund a career. And while it’s still not close to IPL money, the gap has narrowed — and that’s vital for the sport’s health.
“Without strong domestic pay, you can’t expect strong national performance. Ranji is the spine of Indian cricket.” – Rahul Dravid
He’s not wrong. If you underpay your foundation, the whole building shakes.
Current Ranji Trophy Match Fee Structure (2025 Update)
The 2021-22 season flipped the script. For the first time, Ranji per match fees were linked to a player’s experience. The logic was simple — reward loyalty, skill, and consistency. Here’s how it looks now in 2025:
Current Ranji Match Fees (2025 Edition)
Experience Level
Match Fee (INR) per Day
Fee per 4-Day Match
Notes
Above 40 First-Class
₹60,000
₹240,000
Veteran slab
Between 21–40 Matches
₹50,000
₹200,000
Mid-level professionals
Below 20 Matches
₹40,000
₹160,000
Entry-level domestic players
This system has leveled the field. Newbies still earn fair pay, while old hands — those who’ve put in years of graft — finally see recognition in numbers. And with over 9 games in a Ranji season, veterans could earn over ₹20 lakh annually just in match fees, not counting extras. That’s real money. Not superstardom. But stability.
How Ranji Players Earn: Beyond the Per Match Fees
Ranji match fees are the core, but they’re not the whole pie. Many state boards throw in sweeteners — performance bonuses, daily allowances, and in some cases, retainer contracts for star players. Plus, if your team makes the knockouts, you get more matches — and more earnings.
Then there’s the knock-on effect: exposure. A good Ranji season boosts your stock for IPL scouts. Even if you’re unsold, a strong domestic record bumps your base price in future auctions.
Here’s how Ranji players make money outside of basic match fees:
Other Income Sources for Ranji Players
Match-winning bonuses from state associations
Daily travel and lodging allowances during the season
Retainer contracts for top performers at the state level
Higher IPL base price through consistent Ranji performances
Even sponsorships and local brand tie-ups occasionally come through, especially for players from big teams like Mumbai, Delhi, or Karnataka.
So while Ranji Trophy match fees are the foundation, they often unlock bigger doors for those who can slog through the mud and shine.
Comparison with Other Domestic Leagues
Is India generous to its domestic warriors? Depends who you ask.
Compared to the past, absolutely. Compared to global standards — a mixed bag.
Australia and England pay more, but their systems are leaner. Fewer teams, fewer players. India’s domestic pool is massive. That stretches the purse. Still, the current Ranji per match fees hold their own.
Ranji vs. Global Match Fees (per 4-day match)
Ranji Trophy (India): ₹1.6–2.4 Lakhs
County Cricket (UK): ₹3–4 Lakhs equivalent
Sheffield Shield (AUS): ₹3.5–5 Lakhs equivalent
Quaid-e-Azam Trophy (PAK): ₹1.2–1.5 Lakhs
Now, players in England or Australia may earn more per game, but they also face higher living costs. Plus, India’s Ranji system now gives a broader base a livable income — a big shift from a decade ago.
Still, there’s room to grow. Especially in consistency. Some state boards delay payments. Infrastructure in certain zones still lags. But at least financially, the system’s no longer broken.
Challenges and Controversies in Ranji Payments
Here’s the thing — it’s not all rosy. The Ranji match fees sound solid on paper, but in reality, there’s a patchy underbelly few want to talk about.
First off, payment delays. While the BCCI sets the standard and sends money down the chain, state associations handle distribution. That’s where things jam. Some boards move fast. Others drag their feet for months. For players, that gap means unpaid rent, stalled treatments, or families waiting on basics. It’s not just an inconvenience — it’s survival for some.
Then there’s the regional gap. States like Mumbai, Karnataka, or Delhi run like slick machines. Bigger sponsorships, better facilities, faster payments. But in places like Nagaland or Manipur, infrastructure is thin, exposure is low, and sometimes even basic kits are substandard. Same tournament, different universe.
Add to that the silence. Many players don’t speak up. They fear being blacklisted, dropped, or labeled troublemakers. And when they do talk, it’s usually after retirement. That says plenty.
Cricket boards have their own excuses: paperwork delays, audit bottlenecks, fund clearance. But none of that helps the guy waiting for his Ranji per match fees six months after playing his heart out.
Bottom line? Until the flow of money is as consistent as the promises made, there’s still a fight left in this system.
The Future of Ranji Match Fees: BCCI’s Road Ahead
The good news? There’s movement. The Lodha Committee cracked open the BCCI a few years back and shook some old habits. One key point: look after domestic players better. Pay them on time. Give them protection. Offer pensions. That idea’s slowly picking up steam.
The explosion of digital rights has added fuel. Viacom18 and Star aren’t just splashing cash for India games — domestic broadcasts are getting a piece too. That brings visibility. And with visibility comes money.
But here’s the kicker — that revenue needs to trickle down. If BCCI earns hundreds of crores through streaming, domestic pros grinding in Valsad or Cuttack deserve more than scraps. Raising Ranji Trophy match fees across the board is one step. But the game needs insurance plans, post-retirement security, and mental health support too.
What Needs to Happen Next:
Standardize payment timelines across all state boards
Introduce pension plans for players with over 50 first-class matches
Mandate annual insurance coverage for all domestic cricketers
Digital bonuses — revenue-sharing models tied to viewership
The groundwork has been laid. Now it needs accountability — not committees, but delivery.
Investing in the Grassroots
Every time you hear a debutant tear up talking about their Ranji days, you realise what this tournament means. It’s where India’s cricket identity is shaped — far from glamour, built on grit.
Fair Ranji match fees don’t just keep the lights on — they keep the pipeline flowing. They ensure the next Bumrah, Pujara, or Jadeja doesn’t drop out because cricket couldn’t pay the bills.
Not everyone makes it to the top. But all of them hold up the structure. That’s why Ranji per match fees must keep rising — not as charity, but as deserved pay for skilled professionals holding India’s cricketing future together.
As the sport modernises, domestic cricketers should never feel like second-class citizens. Because if they crumble, the whole house collapses.
Frequently Asked Questions
1. What is the current Ranji match fee per player? Players currently earn between ₹160,000 to ₹240,000 per match depending on experience. Veterans (40+ matches) receive the highest pay.
2. Are Ranji players paid for training or only matches? Only official matches count for base payments. However, players do receive allowances for travel, accommodation, and camp participation.
3. Do all Ranji teams offer equal pay? Match fees are fixed by the BCCI, so the core amount remains the same. That said, wealthier state associations may add extra bonuses or better facilities.
4. Can Ranji players live off their earnings? Top-level domestic players can earn ₹20–25 lakh a year from matches alone. Others often add coaching gigs, IPL stints, or government jobs to keep steady income.
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ കേരളം കൈവരിച്ചത് ജയ സമാന നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിനെ ആദരിക്കുന്നതിനായി ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കരുത്തരായ വിദർഭയെ ആദ്യ ഇന്നിങ്സിൽ മറികടക്കുമെന്ന പ്രതീതിയായിരുന്നു ഒരുഘട്ടത്തിൽ നിലനിന്നിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിചയസമ്പന്നതയും യുവത്വവും കലർന്ന ടീമിന്റെ മികവാർന്ന പ്രകടനത്തിന്റെ ഫലമാണ് കേരളം കൈവരിച്ച ഈ നേട്ടം.ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച സച്ചിൻ ബേബി, മുഹമ്മദ് അസറുദ്ദീൻ സൽമാൻ നിസാർ, ജലജ് സക്സേന, ആദിത്യ സർവതെ, എം.ഡി നിതീഷ് തുടങ്ങിയ താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സക്സേനയെയും സർവതെയെയും മറുനാടൻ താരങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടെന്നും അത് ശരിയല്ലെന്നും അവർ കേരള സമൂഹത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും കെസിഎയുടെ ഇടപെടലിലൂടെ വലിയ മുന്നേറ്റമാണ് കായിക മേഖലയിൽ കേരളത്തിനുണ്ടായിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്യുവാൻ കെസിഎയ്ക്ക് സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കേരള ടീം ക്യാപ്റ്റൻ സച്ചിൻ ബേബി റണ്ണർ അപ്പ് ട്രോഫി മുഖ്യമന്ത്രിക്ക് കൈമാറി.
കേരളത്തിന് എന്നും അഭിമാനിക്കാവുന്ന മികച്ച വിജയം കൈവരിച്ച ടീമിലെ ഓരോ അംഗങ്ങളും ഭാവി തലമുറയ്ക്ക് മാതൃകയായി മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ലഹരിക്ക് എതിരെ ഉള്ള പോരാട്ടത്തിൽ കായിക മേഖലയ്ക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ക്രിക്കറ്റ് താരങ്ങൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉണ്ടാകണമെന്നും അഭിപ്രായപ്പെട്ടു.
കായിക മന്ത്രി അബ്ദു റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ കെ. രാജൻ, ജി.ആർ അനിൽ, പി. രാജീവ്, എം,ബി രാജേഷ്, എംഎൽഎമാർ, പൗരപ്രമുഖർ, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ കെസിഎ പാരിതോഷികമായി നൽകുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാറും അറിയിച്ചു.ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ടീമിനെ ആദരിക്കുന്നതിനായി തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ചടങ്ങിലാണ് KCA പാരിതോഷികം പ്രഖ്യാപിച്ചത്.
തുക എല്ലാ ടീം അംഗങ്ങൾക്കും മാനേജ്മെന്റിനുമായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. രഞ്ജി ഫൈനലിൽ വിദർഭയോട് സമനില വഴങ്ങിയത് കൊണ്ടായിരുന്നു കേരളത്തിന് കിരീടം നഷ്ടമായത്.
തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിനെ കേരള സർക്കാർ ആദരിക്കുന്നു. ഇന്ന് ( ചൊവ്വാഴ്ച – 4/03/25) വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വച്ച് നടക്കുന്ന അനുമോദന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ കായികമന്ത്രി അബ്ദു റഹിമാൻ അധ്യക്ഷനായിരിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, നിയമ സഭാ സ്പീക്കർ എ. എൻ ഷംസീർ, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ് , പി. രാജീവ് , ജി.ആർ അനിൽ, കെ.ബി ഗണേഷ് കുമാർ, മുഹമ്മദ് റിയാസ് , കെ.സി.എ സെക്രട്ടറി വിനോദ്.എസ് കുമാർ, കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, KCA ഭാരവാഹികൾ , മെമ്പർമാർ എംഎൽഎമാർ, പൗരപ്രമുഖർ എന്നിവർ പങ്കെടുക്കും.
തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ടീം തിരിച്ചുവരുന്നത് അസോസിയേഷൻ ചാർട്ടർ ചെയ്ത സ്വകാര്യ വിമാനത്തിലാണ്.
കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ ടീമിനെ തിരികെ കൊണ്ടുവരാൻ നാഗ്പൂരിലെത്തി. ഇവർക്കൊപ്പം തിരികെ ഇന്ന് രാത്രി 9.30 ന് എയർ എംബ്രേർ ജെറ്റിൽ എത്തുന്ന ടീമംഗങ്ങളെ കെ.സി.എ ഭാരവാഹികളും അംഗങ്ങളും ചേർന്ന് സ്വീകരിക്കും. തുടർന്ന് ട്രോഫിയുമായി കെ.സി.എ ആസ്ഥാനത്ത് എത്തുന്ന ടീമിനെ പ്രത്യേകമായി ആദരിക്കും.
അണ്ടർ-14 , അണ്ടർ- 16 ടീമിനെ നേരത്തെ കേരള ക്രിക്കറ്റ് അസോസിയെഷൻ നാഗ്പൂരിൽ ഫൈനൽ കാണാൻ എത്തിച്ചിരുന്നത് ദേശീയതലത്തിൽ വലിയ പ്രശംസപിടിച്ചുപറ്റിയിരുന്നു.
ഹോട്ടൽ ഹയാത്തിലാണ് കേരള ടീമിന് താമസം ഒരുക്കിയിരിക്കുന്നത്.
നാളെ വൈകുന്നേരം 6-ന് ഹയാത്തിൽ നടക്കുന്ന അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കായികമന്ത്രി അബ്ദു റഹിമാൻ, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ് , പി. രാജീവ് , എംഎൽഎമാർ, പൗരപ്രമുഖർ എന്നിവർ പങ്കെടുക്കും