Picsart 23 05 09 01 33 03 777

ധോണി വിരമിക്കില്ല എന്ന് സുരേഷ് റെയ്ന

ഐപിഎൽ 2023ന് ശേഷം സിഎസ്‌കെ ക്യാപ്റ്റൻ ധോണി വിരമിക്കില്ലെന്നും അടുത്ത സീസണിൽ കളിക്കാൻ മടങ്ങിവരുമെന്നും മുൻ ചെന്നൈ സൂപ്പർ കിംഗ്‌സ് ബാറ്റർ സുരേഷ് റെയ്‌ന. കഴിഞ്ഞ സീസൺ എന്ന പോലെ വിരമിക്കൾ അഭ്യൂഹങ് സീസൺ അവസാനം ധോണി അവസാനിപ്പിക്കും എന്നും റെയ്ന പറഞ്ഞു.

“ടോസ്സിൽ ഡാനി മോറിസൺ തന്നോട് ചോദിച്ചപ്പോൾ ധോണി പറഞ്ഞ രീതിയിൽ അദ്ദേഹം തുടർന്നും കളിക്കുമെന്ന് ഞാൻ കരുതുന്നു” റെയ്ന പറഞ്ഞു. ധോണി നല്ല ഫിറ്റ്നസിൽ ആണ് ഇപ്പോൾ ഉള്ളത്. നന്നായി ബാറ്റുചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അദ്ദേഹം കളി തുടരുന്നത് ഐപി‌എല്ലിനും ഇന്ത്യൻ ക്രിക്കറ്റിനും നല്ലതാണ്. റെയ്ന തുടർന്ന്യ്.

അദ്ദേഹം കളിക്കുന്നത് തുടരണം. എല്ലാ മത്സരത്തിനു ശേഷവും ധോണിയുടെ സാന്നിദ്ധ്യം വളരെ പ്രധാനമാണ്. ഒരുപാട് കളിക്കാർ അദ്ദേഹത്തിൽ നിന്ന് പഠിക്കുന്നുണ്ട്. റെയ്ന കൂട്ടിച്ചേർത്തു.

Exit mobile version