യുഎഇ ടി20 മീഡിയ റൈറ്റ്സ് സ്വന്തമാക്കി സീ നെറ്റ്‍വര്‍ക്ക്

വരാനിരിക്കുന്ന യുഎഇ ടി20 ലീഗിന്റെ മീഡിയ അവകാശങ്ങള്‍ എസ്സൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സീ നെറ്റ്‍വര്‍ക്കിന് നല്‍കി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. 10 വര്‍ഷത്തേക്കുള്ള മീഡിയ അവകാശങ്ങളാണ് കൂറ്റന്‍ തുകയ്ക്ക് ബോര്‍ഡ് വിറ്റത്. 120 മില്യൺ യുഎസ് ഡോളര്‍ നല്‍കിയാണ് സീ നെറ്റ്‍വര്‍ക്ക് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

സോണി സ്പോര്‍ട്സിലും മത്സരങ്ങള്‍ കാണിക്കുമെന്നാണ് കരാര്‍. സീയും സോണിയും തമ്മിലുള്ള മെര്‍ജര്‍ ഉടന്‍ സംഭവിക്കുമെന്നാണ് ലഭിയ്ക്കുന്ന സൂചന. ഇതിനാൽ തന്നെ സോണി സ്പോര്‍ട്സ് ലേല നടപടികളിൽ പങ്കെടുത്തിരുന്നില്ല.

ബിസിസിഐയുടെ മുന്‍ സിഇഒ രാഹുല്‍ ജോഹ്രി ഇപ്പോള്‍ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സൗത്ത് ഏഷ്യ ബിസിനസ്സ് വിഭാഗത്തിന്റെ പ്രസിഡന്റായി ചേര്‍ന്നിരുന്നു. അദ്ദേഹമാണ് ഈ ഡീല്‍ സാധ്യമാക്കിയതിന് കാരണമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ബിസിസിഐ താല്‍ക്കാലിക സിഇഒ ആയി ഹേമംഗ് അമിന്‍

ഐപിഎല്‍ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ആയ ഹേമംഗ് അമിന്‍ ഇനി ബിസിസിഐയുടെ താല്‍ക്കാലിക സിഇഒ. രാഹുല്‍ ജോഹ്രി ബിസിസിഐ സിഇഒ സ്ഥാനം രാജിവെച്ചതോടെയാണ് ഹേമംഗിന് നറുക്ക് വീണത്. ഐപിഎലിന്റെ സിഒഒ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഹേമംഗ്.

2017ല്‍ ആണ് ഹേമംഗ് അമിന്‍ ഐപിഎല്‍ സിഒഒ ആയി ചുമതലയേല്‍ക്കുന്നത്. അദ്ദേഹം ബിസിസിഐ സിഇഒ ആയിരുന്ന രാഹുല്‍ ജോഹ്രിയ്ക്കായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

രഞ്ജി മത്സരങ്ങളും മറ്റ് ആഭ്യന്തര മത്സരങ്ങള്‍ നടത്തുന്നതിലും ബുദ്ധിമുട്ടുണ്ടാകും

ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിത്തറയായ ആഭ്യന്തര ക്രിക്കറ്റിനെയും ഇപ്പോളത്തെ പ്രതിസന്ധി സാരമായി ബാധിക്കുമെന്ന് പറഞ്ഞ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി. ഇന്ത്യയില്‍ ആറ് മാസത്തിനിടെ ബിസിസിഐ സാധാരണ 2000 മത്സരങ്ങളാണ് ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം നടത്തുന്നത്. ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ഈ മത്സരങ്ങളെല്ലാം എങ്ങനെ നടത്തുമെന്നത് ശ്രമകരമായ കാര്യമാണെന്നും ജോഹ്രി പറഞ്ഞു.

ഇന്ത്യയില്‍ രഞ്ജിയില്‍ ഹോം എവേ രീതിയിലുള്ള മത്സരങ്ങള്‍ കളിക്കുമ്പോള്‍ തന്നെ ടീമുകള്‍ യാത്ര ചെയ്യേണ്ടതായി വരും അത് 50 മുതല്‍ മൂവായിരം കിലോമീറ്റര്‍ വരെയാകാം. ഇപ്പോളത്തെ ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള യാത്ര അനുവദിക്കുവാന്‍ ഇടയില്ല. അതിനാല്‍ തന്നെ ഈ ലീഗുകളെല്ലാം എങ്ങനെ നടത്തുമെന്നത് ബിസിസിഐ ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്നും ബിസിസിഐ സിഇഒ പറഞ്ഞു.

താരങ്ങളുടെയും ക്രിക്കറ്റ് ആരാധകരുടെയും സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും മത്സരവുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും എല്ലാം ആരോഗ്യവും രക്ഷയുമാണ് ബിസിസിഐ നോക്കേണ്ടതെന്നും അനുയോജ്യമായ തീരുമാനം മാത്രമേ ഉണ്ടാകുകയുള്ളുവെന്നും ജോഹ്രി വ്യക്തമാക്കി.

ഗേറ്റ് വരുമാനം ചെറുതെങ്കിലും ഏറെ പ്രാധന്യമുള്ളത് – ബിസിസിഐ സിഇഒ

അടച്ചിട്ട സ്റ്റേഡിയത്തില്‍ കളി നടത്തേണ്ടി വരുമ്പോള്‍ നഷ്ടമാകുന്നത് ചെറിയ വരുമാനമാണെങ്കിലും അത് ഏറെ പ്രാധാന്യമുള്ള വരുമാനമാണെന്ന് ഓര്‍ക്കണമെന്ന് പറഞ്ഞ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി. ഗേറ്റ് റെവന്യു ഇന്ന് ചെറിയൊരു വരുമാനമാണ് എന്നാല്‍ അത് വളരെ പ്രാധാന്യമുള്ളതാണെന്ന് ജോഹ്രി വ്യക്തമാക്കി.

രണ്ട് മാസത്തിലധികമായി ക്രിക്കറ്റ് പൂര്‍ണ്ണമായി നിലചതിനാല്‍ തന്നെ പല ബോര്‍ഡുകളും അടച്ചിട്ട സ്റ്റേഡിയത്തില്‍ കളി നടത്തുക എന്നത് ആലോചിച്ച് വരികയാണ്. അതിന് അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ലഭിയ്ക്കുന്നതെങ്കിലും ക്രിക്കറ്റിന്റെ മടങ്ങി വരവ് സാധ്യമാകണമെങ്കില്‍ ഇത്തരം നടപടികള്‍ ആവശ്യമായ ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

ഐപിഎല്‍ മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിലും ഗേറ്റ് വരുമാനം കുറവാണ് എന്നാല്‍ അതിന്റെ പ്രാധാന്യം ഏറുന്നത് ഇത്തരത്തിലുള്ള വരുമാനം കൂടുതലും സ്റ്റേഡിയത്തിന്റെ പരിപാലനത്തിനായാണ് ചെലവഴിക്കുന്നതെന്നും അതിനാല്‍ തന്നെ ഈ വരുമാനം മൂല്യത്തില്‍ ഏറെ വലുതാണെന്നും ജോഹ്രി പറഞ്ഞു.

രാഹുല്‍ ജോഹ്രിയ്ക്കെതിരെ അന്വേഷണത്തിനു മൂന്നംഗ പാനല്‍

#MeToo ആരോപണത്തില്‍ കുടുങ്ങിയ ബിസിസിഐയുടെ സിഇഒ രാഹുല്‍ ജോഹ്രിയ്ക്കെതിരെ അന്വേഷണത്തിനു മൂന്നംഗങ്ങളുള്ള സ്വതന്ത്ര പാനല്‍ പ്രഖ്യാപിച്ച് ബിസിസിഐ. 15 ദിവസങ്ങള്‍ക്കം സിഒഎയ്ക്ക് ഈ പാനല്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയുന്നത്. അതേ സമയം അന്വേഷണം കഴിഞ്ഞ് ഇതിന്മേലൊരു തീരുമാനം വരുന്നത് വരെ ജോഹ്രി തന്റെ അവധി തുടരുമെന്നും അറിയിച്ചു.

സിഒഎയിലെ അംഗം ഡയാന എഡുല്‍ജി രാഹുല്‍ ജോഹ്രിയുടെ രാജി ആവശ്യപ്പെട്ടുവെന്നാണ് ബിസിസിഐയുടെ മീഡിയ റിലീസ് സൂചിപ്പിക്കുന്നത്. മറ്റൊരു സ്ഥാപനത്തിനു വേണ്ടി ജോഹ്രി ജോലി ചെയ്യുന്ന സമയത്ത് നടന്ന സംഭവമാണ് ഇപ്പോള്‍ #MeToo കാംപെയ്‍നിലൂടെ പുറത്ത് വന്നത്.

Exit mobile version