ബിഗ് ബാഷ് ബഹിഷ്പകരിക്കൂ, നാല് കോടി സ്വന്തമാക്കൂ – ഓസ്ട്രേലിയന്‍ താരങ്ങളെ ലക്ഷ്യമിട്ട് യുഎഇ ടി20 ലീഗ്

പ്രതി വര്‍ഷം നാല് കോടിയുടെ കരാര്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് മുന്നിലേക്ക് വെച്ച് യുഎഇ ടി20 ലീഗ്. 15 ഓസ്ട്രേലിയന്‍ താരങ്ങള്‍ക്കായി ആണ് ഈ ഓഫറുമായി യുഎഇ ടി20 ലീഗ് രംഗത്തെത്തിയിരിക്കുന്നത്.

ബിഗ് ബാഷിന്റെ അതേ സമയത്ത് നടക്കുന്ന ടി20 ലീഗിൽ ഈ താരങ്ങളെ പങ്കെടുപ്പിക്കുവാന്‍ എന്ന ലക്ഷ്യത്തോടെയാണ് ഈ മോഹവാഗ്ദാനവുമായി യുഎഇ ടി20 ലീഗ് വന്നിരിക്കുന്നത്.

താരങ്ങളെ നിലനിര്‍ത്തുവാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഏറെ പണിപ്പെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഐപിഎൽ ഫ്രാഞ്ചൈസികള്‍ക്ക് തങ്ങളുടെ താരങ്ങളെ യുഎഇ ടി20 ലീഗിൽ സൈന്‍ ചെയ്യാം

യുഎഇ ടി20 ലീഗിൽ പങ്കെടുക്കുന്ന ഐപിഎൽ ഫ്രാഞ്ചൈസികള്‍ക്ക് അവരുടെ ഐപിഎല്‍ ടീമിലെ താരങ്ങളെ സൈന്‍ ചെയ്യാം എന്ന് അറിയിച്ച് യുഎഇ ബോര്‍ഡ്. മൂന്ന് ഐപിഎൽ ഫ്രാഞ്ചൈസികളാണ് യുഎഇ ടി20 ലീഗിൽ പങ്കെടുക്കുന്നത്. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവരാണ് ഈ ടീമുകള്‍.

ഇപ്പോളുള്ള ഐപിഎൽ റോസ്റ്ററില്‍ നാല് വരെ താരങ്ങളുമായി ടീമുകള്‍ക്ക് കരാറിലെത്താം എന്നാണ് അറിയുന്നത്. ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് സുനിൽ നരൈന്‍, ആന്‍ഡ്രേ റസ്സൽ പോലെയുള്ള താരങ്ങളെ ടീമിലെത്തിക്കാം.

മുംബൈ ഇന്ത്യന്‍സിന് കീറൺ പൊള്ളാര്‍ഡ്, ജോഫ്ര ആര്‍ച്ചര്‍, ടിം ഡേവിഡ് എന്നിവരുമായും കരാറിലെത്തുവാനുള്ള അവസരം ഉണ്ട്.

യുഎഇ ലീഗിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ടീം, പേര് അബു ദാബി നൈറ്റ് റൈഡേഴ്സ്

യുഎഇയിലെ ഏറ്റവും പുതിയ ടി20 ലീഗിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ടീം. ഇത് സംബന്ധിച്ച വിവരം യുഎഇ ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിടുകയായിരുന്നു. അബു ദാബി ആസ്ഥാനമാക്കിയാണ് കെകെആര്‍ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ടീമിനെ അബു ദാബി നൈറ്റ് റൈഡേഴ്സ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

ആറ് ഫ്രാഞ്ചൈസികള്‍ അടങ്ങുന്ന ലീഗിൽ ഇതോടെ ആറ് ടീമുകളും ആയിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം ആണ് ടൂര്‍ണ്ണമെന്റ് നടക്കുക. മുകേഷ് അംബാനി, ഗൗതം അദാനി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഗ്ലേസര്‍ കുടുംബം, ഡൽഹി ക്യാപിറ്റൽസിന്റെ കിരൺ കുമാര്‍ ഗ്രന്ഥി, കാപ്രി ഗ്ലോബലിന്റെ രാജേഷ് ശര്‍മ്മ എന്നിവരാണ് മറ്റു ഫ്രാഞ്ചൈസി ഉടമകള്‍.

യുഎഇ ടി20 ലീഗിൽ ടീമിനെ സ്വന്തമാക്കി ജിഎംആർ ഗ്രൂപ്പ്

യുഎഇയിൽ ഉടൻ ആരംഭിക്കുവാനിരിക്കുന്ന ടി20 ലീഗിൽ ടീമിനെ സ്വന്തമാക്കി ജിഎംആര്‍ ഗ്രൂപ്പ്. മുമ്പ് ഐപിഎലില്‍ ഡൽഹി ക്യാപിറ്റൽസ് ഉടമകലായിരുന്നു ജിഎംആര്‍ ഗ്രൂപ്പ്. ഐപിഎലില്‍ 14 സീസണിലെ പരിചയസമ്പത്തിൽ നിന്ന് പഠിച്ച കാര്യങ്ങള്‍ യുഎഇ ടി20 ലീഗിലും നടപ്പിലാക്കാനാകും ഈ ഫ്രാഞ്ചൈസിയിലൂടെ ശ്രമിക്കുക എന്ന് ജിഎംആര്‍ ഗ്രൂപ്പ് വ്യക്തമാക്കി.

മുകേഷ് അംബാനി, ഗൗതം അദാനി, ഗ്ലേസര്‍ കുടുംബം, ഷാരൂഖ് ഖാന്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങളാണ് ലീഗിൽ ടീമുകള്‍ സ്വന്തമാക്കിയിട്ടുള്ളത്.

യുഎഇ ടി20 മീഡിയ റൈറ്റ്സ് സ്വന്തമാക്കി സീ നെറ്റ്‍വര്‍ക്ക്

വരാനിരിക്കുന്ന യുഎഇ ടി20 ലീഗിന്റെ മീഡിയ അവകാശങ്ങള്‍ എസ്സൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സീ നെറ്റ്‍വര്‍ക്കിന് നല്‍കി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. 10 വര്‍ഷത്തേക്കുള്ള മീഡിയ അവകാശങ്ങളാണ് കൂറ്റന്‍ തുകയ്ക്ക് ബോര്‍ഡ് വിറ്റത്. 120 മില്യൺ യുഎസ് ഡോളര്‍ നല്‍കിയാണ് സീ നെറ്റ്‍വര്‍ക്ക് മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

സോണി സ്പോര്‍ട്സിലും മത്സരങ്ങള്‍ കാണിക്കുമെന്നാണ് കരാര്‍. സീയും സോണിയും തമ്മിലുള്ള മെര്‍ജര്‍ ഉടന്‍ സംഭവിക്കുമെന്നാണ് ലഭിയ്ക്കുന്ന സൂചന. ഇതിനാൽ തന്നെ സോണി സ്പോര്‍ട്സ് ലേല നടപടികളിൽ പങ്കെടുത്തിരുന്നില്ല.

ബിസിസിഐയുടെ മുന്‍ സിഇഒ രാഹുല്‍ ജോഹ്രി ഇപ്പോള്‍ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സൗത്ത് ഏഷ്യ ബിസിനസ്സ് വിഭാഗത്തിന്റെ പ്രസിഡന്റായി ചേര്‍ന്നിരുന്നു. അദ്ദേഹമാണ് ഈ ഡീല്‍ സാധ്യമാക്കിയതിന് കാരണമെന്നാണ് ലഭിയ്ക്കുന്ന വിവരം.

Exit mobile version