ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റ് നഷ്ടം, അവസാന ദിവസം ജയത്തിനായി നേടേണ്ടത് 260 റണ്‍സ്

ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ മേല്‍ക്കൈ നേടി ശ്രീലങ്ക. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 177/5 എന്ന നിലയില്‍ ആണ്. മത്സരം ഏകദേശം ടീം പരാജയപ്പെടുമെന്ന് ഉറപ്പാണ്.

അവസാന ദിവസം അഞ്ച് വിക്കറ്റ് കൈവശമുള്ളപ്പോള്‍ 260 റണ്‍സാണ് വിജയത്തിനായി ടീം നേടേണ്ടത്. രമേശ് മെന്‍ഡിസ് മൂന്നും പ്രവീണ്‍ ജയവിക്രമ രണ്ടും വിക്കറ്റാണ് നേടിയത്.

40 റണ്‍സ് നേടിയ മുഷ്ഫിക്കുര്‍ റഹിം ആണ് ഇതുവരെ ടീമിന്റെ ടോപ് സ്കോറര്‍. മോമിനുള്‍ ഹക്ക്(32), സൈഫ് ഹസ്സന്‍(34), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(26), തമീം ഇക്ബാല്‍(24൦ എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

നിലവില്‍ 14 റണ്‍സുമായി ലിറ്റണ്‍ ദാസും 4 റണ്‍സ് നേടി മെഹ്ദി ഹസനുമാണ് ക്രീസിലുള്ളത്.

Exit mobile version