ബാബറിനെ നഷ്ടമായെങ്കിലും വിജയം കൈവിടാതെ പാക്കിസ്ഥാന്‍

അവസാന ദിവസം ജയിക്കുവാന്‍ വേണ്ടിയിരുന്ന 83 റൺസ് ആദ്യ സെഷനിൽ തന്നെ നേടി ഗോള്‍ ടെസ്റ്റിൽ വിജയം കരസ്ഥമാക്കി പാക്കിസ്ഥാന്‍.  ഇന്ന് 3 വിക്കറ്റുകള്‍ കൂടി നഷ്ടമായപ്പോള്‍ ടീം 4 വിക്കറ്റ് വിജയം ആണ് നേടിയത്.

48/3 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന് 24 റൺസ് നേടിയ ബാബര്‍ അസമിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 79 റൺസായിരുന്നു.

പിന്നീട് ഇമാം ഉള്‍ ഹക്കും സൗദ് ഷക്കീലും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 43 റൺസാണ് നേടിയത്. സൗദ് ഷക്കീലിനെ രമേശ് മെന്‍ഡിസ് പുറത്താക്കുമ്പോളേക്കും പാക്കിസ്ഥാന്‍ വിജയത്തിന് തൊട്ടരികെ എത്തിയിരുന്നു.

30 റൺസായിരുന്നു സൗദ് ഷക്കീൽ നേടിയത്. തുടര്‍ന്ന് സര്‍ഫ്രാസ് അഹമ്മദിനെ പ്രഭാത് ജയസൂര്യ പുറത്താക്കിയെങ്കിലും വിജയം പാക്കിസ്ഥാന് 4 റൺസ് അകലെയായിരുന്നു.   എന്നാൽ അതേ ഓവറിലെ അടുത്ത പന്തിൽ സിക്സര്‍ പറത്തി അഗ സൽമാന്‍ പാക്കിസ്ഥാന്‍ വിജയം ഉറപ്പാക്കി. ഇമാം ഉള്‍ ഹക്ക് 50 റൺസുമായി പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി പ്രഭാത് ജയസൂര്യ നാല് വിക്കറ്റ് നേടി.

 

 

101/5 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാന്റെ രക്ഷയ്ക്കെത്തി ആറാം വിക്കറ്റ് കൂട്ടുകെട്ട്

ഗോളിൽ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്കയ്ക്കെതിരെ 221/5 എന്ന നിലയിൽ എത്തി പാക്കിസ്ഥാന്‍. ലങ്കന്‍ സ്കോറിനൊപ്പമെത്തുവാന്‍ ടീം ഇനിയും 91 റൺസാണ് നേടേണ്ടത്. ഒരു ഘട്ടത്തിൽ 101/5 എന്ന നിലയിലേക്ക് ടീം തകര്‍ന്നുവെങ്കിലും സൗദ് ഷക്കീൽ – അഗ സൽമാന്‍ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയ 120 റൺസാണ് ടീമിന്റെ രക്ഷയ്ക്കെത്തിയത്.

സൗദ് ഷക്കീൽ 69 റൺസും അഗ സൽമാന്‍ 61 റൺസും നേടിയാണ് ക്രീസിലുള്ളത്. ശ്രീലങ്കയ്ക്കായി പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റ് നേടി.

വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തുന്ന സ്പിന്നർ എന്ന ചരിത്രം എഴുതി പ്രഭാത് ജയസൂര്യ

ശ്രീലങ്കയുടെ ഇടംകൈയ്യൻ സ്പിന്നർ പ്രബത്ത് ജയസൂര്യ ഗാലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്നലെ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. 50 ടെസ്റ്റ് വിക്കറ്റുകൾക്ക് ഏറ്റവും വേഗതയേറിയ സ്പിന്നറായി ജയസൂര്യ മാറി. തന്റെ ഏഴാം ടെസ്റ്റിൽ ആണ് താരം 50 വിക്കറ്റിൽ എത്തിയിരിക്കുന്നത്. 1951 ഡിസംബറിൽ തന്റെ എട്ടാം ടെസ്റ്റ് മത്സരത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ പൂർത്തിയാക്കിയ മുൻ വെസ്റ്റ് ഇൻഡീസ് ഇടംകൈയ്യൻ സ്പിന്നർ ആൽഫ് വാലന്റൈന്റെ റെക്കോർഡ് ആണ് അദ്ദേഹം തകർത്തത്.

1888 ഓഗസ്റ്റിൽ ആറ് ടെസ്റ്റുകളിൽ നിന്ന് 50 ടെസ്റ്റ് വിക്കറ്റുകൾ തികച്ച ഓസ്ട്രേലിയയുടെ ചാർലി ടർണറുടെ പേരിലാണ് ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റ് നേടിയ റെക്കോർഡ് ഇപ്പോഴും ഉള്ളത്. അയർലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ പോൾ സ്റ്റെർലിങ്ങിന്റെ വിക്കറ്റാണ് ജയസൂര്യയെ ഈ നാഴികക്കല്ലിൽ എത്തിച്ചത്. ജയസൂര്യ തന്റെ ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

Fastest to 50 Test wickets (by matches):

6 – Charlie Turner (AUS, 1888)
7 – Tom Richardson (ENG, 1896)
7 – Vernon Philander (SA, 2012)
7 – Prabath Jayasuriya (SL, 2023)

അയര്‍ലണ്ടിന്റെ ഏഴ് വിക്കറ്റ് നഷ്ടം, 5 വിക്കറ്റുമായി പ്രഭാത് ജയസൂര്യ

ശ്രീലങ്കയ്ക്കെതിരെ ഗോള്‍ ടെസ്റ്റിൽ അയര്‍ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ശ്രീലങ്ക തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 591/6 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ട് 117/7 എന്ന നിലയിലാണ്.

പ്രഭാത് ജയസൂര്യ അഞ്ച് വിക്കറ്റ് നേടി അയര്‍ലണ്ടിന്റെ നടുവൊടിച്ചപ്പോള്‍ ടീമിനെ കാത്തിരിക്കുന്നത് ഇന്നിംഗ്സ് തോൽവിയാണ്. 35 റൺസ് നേടിയ ജെയിംസ് മക്കോലം, 34 റൺസ് നേടിയ ഹാരി ടെക്ടര്‍ എന്നിവരാണ് അയര്‍ലണ്ട് നിരയിൽ തിളങ്ങിയത്.

പ്രഭാത് ജയസൂര്യയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം രണ്ട് വിക്കറ്റ് നേടി വിശ്വ ഫെര്‍ണാണ്ടോയും ശ്രീലങ്കന്‍ ബൗളിംഗ് നിരയിൽ തിളങ്ങി.

ടെസ്റ്റ് ക്രിക്കറ്റെന്ന തന്റെ ലക്ഷ്യത്തിലെത്തുവാന്‍ താന്‍ പല ത്യാഗങ്ങളും സഹിച്ചിട്ടുണ്ട് – പ്രഭാത് ജയസൂര്യ

പാക്കിസ്ഥാനെതിരെ ഗോളിലെ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയുടെ 246 റൺസ് വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത് പ്രഭാത് ജയസൂര്യയാണ്. തന്റെ നാട്ടിൽ നിന്ന് കൊളംബോയിലേക്ക് വന്ന് താമസിച്ച് കുടുംബത്തിൽ നിന്ന് അകന്ന് കഴിഞ്ഞത് പ്രയാസമേറിയ കാര്യമായിരുന്നുവെന്നും തന്റെ മുഴുവന്‍ കഴിവും പുറത്തെടുക്കുകയും പല ത്യാഗങ്ങളും സഹിച്ചാണ് താന്‍ ടെസ്റ്റ് ക്രിക്കറ്റെന്ന ലക്ഷ്യത്തിലെത്തിയതെന്നും പ്രഭാത് കൂട്ടിചേര്‍ത്തു.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റ് മുതൽ ഗോളിലെ മൂന്ന് ടെസ്റ്റുകളിൽ നിന്ന് 29 വിക്കറ്റുകളാണ് താരം നേടിയത്. തനിക്ക് വളരെ ഏറെ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അതിന്റെ സമ്മര്‍ദ്ദം കുടുംബത്തിന്മേൽ വരാതിരിക്കുവാന്‍ താന്‍ ഏറെ പരിശ്രമിച്ചുവെന്നും താരം വ്യക്തമാക്കി.

രണ്ടാം ഇന്നിംഗ്സിൽ അഞ്ച് നിര്‍ണ്ണായക വിക്കറ്റുകള്‍ താരം നേടിയപ്പോള്‍ അതിൽ പ്രധാനം ബാബര്‍ അസമിനെ വീഴ്ത്തി മുഹമ്മദ് റിസ്വാനുമായുള്ള കൂട്ടുകെട്ട് തകര്‍ത്തതാണ്. അസമിനെയും റിസ്വാനെയും പുറത്താക്കിയ താരം മത്സരത്തിൽ ശ്രീലങ്കയുടെ തിരിച്ചുവരവ് സാധ്യമാക്കുകയായിരുന്നു.

പൊരുതി നിന്ന സൽമാനെയും വീഴ്ത്തി, ശ്രീലങ്കയെ മറികടക്കുവാന്‍ പാക്കിസ്ഥാന് ഇനിയും വേണം 187 റൺസ്

ഗോളിൽ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സിൽ പതറുന്നു. അഗ സൽമാന്‍ പൊരുതി നിന്നുവെങ്കിലും താരത്തിനെ വീഴ്ത്തി രണ്ടാം ദിവസം വ്യക്തമായ മേൽക്കൈ ശ്രീലങ്ക നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 191/7 എന്ന നിലയിലായിരുന്നു.

ഏഴാം വിക്കറ്റിൽ യസീര്‍ ഷായെ കൂട്ടുപിടിച്ച് 46 റൺസ് കൂട്ടിചേര്‍ക്കുവാന്‍ അഗ സൽമാന് സാധിച്ചുവെങ്കിലും പ്രഭാത് ജയസൂര്യ താരത്തിനെ പുറത്താക്കുകയായിരുന്നു. 62 റൺസാണ് സൽമാന്‍ നേടിയത്.

ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 378 റൺസിന് 187 റൺസ് പിന്നിലായാണ് പാക്കിസ്ഥാന്‍ ഇപ്പോളും സ്ഥിതി ചെയ്യുന്നത്. 32 റൺസ് നേടിയ ഇമാം ഉള്‍ ഹക്ക് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

ശ്രീലങ്കയ്ക്കായി രമേശ് മെന്‍ഡിസ് മൂന്നും പ്രഭാത് ജയസൂര്യ രണ്ടും വിക്കറ്റ് നേടി.

പ്രഭാതിന് പിന്തുണ നൽകുവാന്‍ മറ്റു താരങ്ങള്‍ക്കായില്ല – ദിമുത് കരുണാരത്നേ

ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗ് പരാജയമായിരുന്നുവങ്കിലും രണ്ടാം ഇന്നിംഗ്സിൽ ശ്രീലങ്ക അതിന് പരിഹാരം കണ്ടെത്തിയെന്നും എന്നാൽ തോൽവിയ്ക്ക് കാരണം പ്രഭാത് ജയസൂര്യയ്ക്ക് പിന്തുണ നൽകുവാന്‍ മറ്റു ബൗളര്‍മാര്‍ക്ക് സാധിച്ചില്ലെന്നതാണ് എന്ന് പറഞ്ഞ് ശ്രീലങ്ക ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേ.

ആദ്യ ഇന്നിംഗ്സിൽ റൺസ് കണ്ടെത്തിയിരുന്നുവെങ്കില്‍ ശ്രീലങ്കയ്ക്ക് പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാമായിരുന്നുവെന്നും നസീം ഷാ ബാബര്‍ അസമിന് അവസാന വിക്കറ്റിൽ നൽകിയ പിന്തുണ ഏറെ നിര്‍ണ്ണായകമായിരുന്നുവെന്നും കരുണാരത്നേ വ്യക്തമാക്കി.

പ്രഭാതിന് ഇനിയും അധികം ഓവറുകള്‍ എറിയുവാന്‍ ശേഷിയുള്ള താരം ആണെന്നും കരുണാരത്നേ കൂട്ടിചേര്‍ത്തു.

പാക് പ്രതീക്ഷ ഷഫീക്കിൽ, ഇനി വേണ്ടത് 44 റൺസ്, ശ്രീലങ്കയ്ക്ക് 5 വിക്കറ്റ് നേടിയാൽ വിജയം

ഗോള്‍ ടെസ്റ്റിൽ ശ്രീലങ്കയുടെ വിജയ പ്രതീക്ഷകള്‍ക്ക് മുന്നിൽ വിലങ്ങ് തടിയായി അബ്ദുള്ള ഷഫീക്ക്. അവസാന ദിവസം ലഞ്ചിന് പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 298/5 എന്ന നിലയിലാണ്. വെറും 44 റൺസ് വേണ്ട ടീമിന് പക്ഷേ കൈവശമുള്ളത് 5 വിക്കറ്റാണ്.

അബ്ദുള്ള ഷഫീക്ക് 139 റൺസുമായി ക്രീസിൽ നില്‍ക്കുന്നു എന്നതാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ. അതേ സമയം പ്രഭാത് ജയസൂര്യ 4 വിക്കറ്റുകളുമായി ശ്രീലങ്കയുടെ പ്രതീക്ഷയായി നിലകൊള്ളുന്നു.

മത്സരത്തിന്റെ അടുത്ത സെഷന്‍ ആവേശകരമായി മുന്നേറുമെന്ന് ഉറപ്പാകുമ്പോള്‍ നേരിയ മുന്‍തൂക്കം മത്സരത്തിൽ പാക്കിസ്ഥാന് തന്നെയാണ്. എന്നാൽ ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ പാക്കിസ്ഥാന്‍ വാലറ്റത്തെ തൂത്തുവാരിയാൽ ഓസ്ട്രേലിയയ്ക്കെതിരെ നടത്തിയ പോലുള്ള വിജയം സ്വന്തമാക്കുവാന്‍ ശ്രീലങ്കയ്ക്കാകും.

ഓസ്ട്രേലിയയെ ചുരുട്ടിക്കെട്ടി പ്രഭാത് ജയസൂര്യ, ശ്രീലങ്കയ്ക്ക് ഇന്നിംഗ്സ് ജയം

ഗോളിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം ഇന്നിംഗ്സ് വിജയം നേടി ശ്രീലങ്ക. പ്രഭാത് ജയസൂര്യയുടെ മുന്നിൽ ഓസ്ട്രേലിയ തകര്‍ന്നടിഞ്ഞപ്പോള്‍ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 151 റൺസിൽ അവസാനിക്കുകയായിരുന്നു. ചായയ്ക്ക് പിരിയുമ്പോള്‍ 52/1 എന്ന നിലയിലായിരുന്ന ഓസ്ട്രേലിയയ്ക്ക് അടുത്ത 9 വിക്കറ്റ് 99 റൺസ് നേടുന്നതിനിടെ നഷ്ടമായി.

പ്രഭാത് 6 വിക്കറ്റ് നേടിയപ്പോള്‍ രമേശ് മെന്‍ഡിസ്, മഹേഷ് തീക്ഷണ എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി ഓസ്ട്രേലിയയുടെ നടുവൊടിച്ചു. 32 റൺസ് നേടിയ മാര്‍നസ് ലാബൂഷെയിന്‍ ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ഡേവിഡ് വാര്‍ണര്‍(24), ഉസ്മാന്‍ ഖവാജ(29) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍.

ഒരിന്നിംഗ്സിനും 39 റൺസിനുമാണ് ശ്രീലങ്കയുടെ വിജയം.

ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യുന്നു, അരങ്ങേറ്റക്കാരായി കസുന്‍ രജിതയും പ്രഭാത് ജയസൂര്യയും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ടീം നായകന്‍ ആഞ്ചലോ മാത്യൂസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി രണ്ട് താരങ്ങള്‍ അരങ്ങേറ്റം നടത്തും. കസുന്‍ രജിതയും പ്രഭാത് ജയസൂര്യയുമാണിവര്‍. ആദ്യ മത്സരത്തില്‍ ശ്രീലങ്ക നാണംകെട്ട് തോറ്റിരുന്നു. കുശല്‍ ജനിത് പെരേരയും തിസാര പെരേരയും മാത്രം തിളങ്ങിയ ബാറ്റിംഗ് ലൈനപ്പ് ഇത്തവണ പ്രതീക്ഷയ്ക്കൊത്തുയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേ സമയം ദക്ഷിണാഫ്രിക്ക ടീമില്‍ മാറ്റം വരുത്തിയിട്ടില്ല.

Sri Lanka (Playing XI): Niroshan Dickwella(w), Upul Tharanga, Kusal Mendis, Kusal Perera, Angelo Mathews(c), Shehan Jayasuriya, Thisara Perera, Akila Dananjaya, Suranga Lakmal, Prabath Jayasuriya, Kasun Rajitha

South Africa (Playing XI): Hashim Amla, Quinton de Kock(w), Aiden Markram, Faf du Plessis(c), Jean-Paul Duminy, David Miller, Willem Mulder, Andile Phehlukwayo, Kagiso Rabada, Tabraiz Shamsi, Lungi Ngidi

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ച് ശ്രീലങ്ക, മാത്യൂസ് നായകന്‍

ശ്രീലങ്കയുടെ ഏകദിന ടീമിന്റെ നായകനായി മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസ് തിരികെ എത്തുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള അഞ്ച് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. സ്പിന്‍ താരം പ്രഭാത് ജയസൂര്യയാണ് ടീമിലെ പുതുമുഖ താരം. 15 അംഗ ടീമിനെയും നാല് സ്റ്റാന്‍ഡ്ബൈ താരങ്ങളെയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

സ്ക്വാഡ്: ആഞ്ചലോ മാത്യൂസ്, ദസുന്‍ ഷനക, കുശല്‍ ജനിത് പെരേര, ധനന്‍ജയ ഡിസില്‍വ, ഉപുല്‍ തരംഗ, കുശല്‍ മെന്‍ഡിസ്, തിസാര പെരേര, നിരോഷന്‍ ഡിക്ക്വെല്ല, സുരംഗ ലക്മല്‍, ലഹിരു കുമര, കസുന്‍ രജിത, അകില ധനന്‍ജയ, പ്രഭാത് ജയസൂര്യ, ലക്ഷന്‍ സണ്ടകന്‍, ഷെഹാന്‍ ജയസൂര്യ

സ്റ്റാന്‍ഡ് ബൈ: ദിമുത് കരുണാരത്നേ, ഇസ്രു ഉഡാന, നിഷാന്‍ പെയിരിസ്, ജെഫ്രേ വാന്‍ഡേര്‍സേ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version