Imamulhaq

ബാബറിനെ നഷ്ടമായെങ്കിലും വിജയം കൈവിടാതെ പാക്കിസ്ഥാന്‍

അവസാന ദിവസം ജയിക്കുവാന്‍ വേണ്ടിയിരുന്ന 83 റൺസ് ആദ്യ സെഷനിൽ തന്നെ നേടി ഗോള്‍ ടെസ്റ്റിൽ വിജയം കരസ്ഥമാക്കി പാക്കിസ്ഥാന്‍.  ഇന്ന് 3 വിക്കറ്റുകള്‍ കൂടി നഷ്ടമായപ്പോള്‍ ടീം 4 വിക്കറ്റ് വിജയം ആണ് നേടിയത്.

48/3 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന് 24 റൺസ് നേടിയ ബാബര്‍ അസമിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡിൽ 79 റൺസായിരുന്നു.

പിന്നീട് ഇമാം ഉള്‍ ഹക്കും സൗദ് ഷക്കീലും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 43 റൺസാണ് നേടിയത്. സൗദ് ഷക്കീലിനെ രമേശ് മെന്‍ഡിസ് പുറത്താക്കുമ്പോളേക്കും പാക്കിസ്ഥാന്‍ വിജയത്തിന് തൊട്ടരികെ എത്തിയിരുന്നു.

30 റൺസായിരുന്നു സൗദ് ഷക്കീൽ നേടിയത്. തുടര്‍ന്ന് സര്‍ഫ്രാസ് അഹമ്മദിനെ പ്രഭാത് ജയസൂര്യ പുറത്താക്കിയെങ്കിലും വിജയം പാക്കിസ്ഥാന് 4 റൺസ് അകലെയായിരുന്നു.   എന്നാൽ അതേ ഓവറിലെ അടുത്ത പന്തിൽ സിക്സര്‍ പറത്തി അഗ സൽമാന്‍ പാക്കിസ്ഥാന്‍ വിജയം ഉറപ്പാക്കി. ഇമാം ഉള്‍ ഹക്ക് 50 റൺസുമായി പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കായി പ്രഭാത് ജയസൂര്യ നാല് വിക്കറ്റ് നേടി.

 

 

Exit mobile version