നേഷൻസ് ലീഗ്, ഇംഗ്ലണ്ടിന്റെ മൂന്ന് പ്രധാന താരങ്ങൾ പരിക്ക് കാരണം പിന്മാറി

ആദ്യ രണ്ട് നേഷൻസ് ലീഗ് മത്സരങ്ങളിൽ മൂന്ന് നിർണായക താരങ്ങൾ ഇംഗ്ലണ്ടിനൊപ്പം ഉണ്ടാകില്ല. താൽക്കാലിക പരിശീലകൻ ലീ കാർസ്‌ലിക്ക് വലിയ തിരിച്ചടിയാണിത്. റിപ്പബ്ലിക് ഓഫ് അയർലൻഡിനും ഫിൻലൻഡിനുമെതിരായ മത്സരങ്ങളിൽ ഫിൽ ഫോഡൻ, കോൾ പാമർ, ഒല്ലി വാറ്റ്കിൻസ് എന്നിവർ ടീമിനൊപ്പം ഉണ്ടാകില്ല എന്ന് ഇംഗ്ലണ്ട് സ്ഥിരികരിച്ചു.

പിഎഫ്എ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയ ഫോഡൻ അസുഖത്തെ തുടർന്നാണ് പുറത്തായത്. PFA യംഗ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട പാമർ, യൂറോ 2024 ഫൈനലിലും സെമി ഫൈനലിലും ഗോൾ നേടിയ വാറ്റ്കിൻസ് എന്നിവർ പരിക്ക് കാരണവും ടീമിനൊപ്പം ഉണ്ടാകില്ല. പകരം ആരെയും ഇംഗ്ലണ്ട് ടീമിലേക്ക് എടുത്തിട്ടില്ല.

“ഫിൽ ഫോഡൻ അടുത്ത 15 വർഷം ഫുട്ബോളിൽ ചരിത്രം സൃഷ്ടിക്കും” ഡി ബ്രുയിനെ

മാഞ്ചസ്റ്റർ സിറ്റിയിലെ സഹതാരം ഫിൽ ഫോഡനെ പ്രശംസിച്ച് കെവിൻ ഡി ബ്രുയിനെ. ഈ തലമുറയിലെ ഏറ്റവും പ്രതിഭയിൽ ഒന്നാണ് ഫോഡൻ എന്ന് ഡി ബ്രുയിനെ പ്രശംസിച്ചു. ഈ സീസണിൽ പരിക്ക് കാരണം ഡി ബ്രുയിനെ പലപ്പോഴും പുറത്തായിരുന്നപ്പോൾ അദ്ദേഹത്തിന് പകരക്കാനായി ഗംഭീര പ്രകടനം നടത്താൻ ഫിൽ ഫോഡന് ആയിരുന്നു.

ഫോഡൻ സിറ്റിയിൽ തന്റെ പിൻഗാമിയാകും എന്ന് വിശ്വസിക്കുന്ന ഡി ബ്രുയിനെ ആധുനിക ഗെയിമിനെ നിർവചിക്കാനുള്ള കഴിവ് ഫോഡൻ ഉണ്ടെന്നും പറഞ്ഞു.

“ഞാൻ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണ് ഫോഡൻ. അടുത്ത 15 വർഷത്തേക്ക് ഫുട്ബോൾ ചരിത്രം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയും.” കെ ഡി ബി പറഞ്ഞു.

ഫിൽ ഫോഡന് ഹാട്രിക്ക്, മാഞ്ചസ്റ്റർ സിറ്റിക്ക് മികച്ച വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ വിജയം. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് ആസ്റ്റൺ വില്ലയെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് വിജയിച്ചഘ്. ഹാട്രിക്കുമായി ഫിൽ ഫോഡൻ സിറ്റിയുടെ ഹീറോ ആയി.

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[“local”],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{},”is_sticker”:false,”edited_since_last_sticker_save”:false,”containsFTESticker”:false}

11ആം മിനുട്ടിൽ റോഡ്രിയിലൂടെ സിറ്റി ആണ് ലീഡ് എടുത്തത്. 20ആം മിനുട്ടിൽ ജോൺ ഡുറനിലൂടെ ആസ്റ്റൺ വില്ല സമനില നേടി‌. ആദ്യ പകുതിയുടെ അവസാനം ഒരു ഫ്രീകിക്കിലൂടെ ഫിൽ ഫോഡൻ സിറ്റിയെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിൽ 62ആം മിനുട്ടിലും 69ആം മിനുട്ടിലും ഗോൾ നേടി ഫോഡൻ ഹാട്രിക്ക് പൂർത്തിയാക്കി‌‌. സിറ്റി വിജയവും ഉറപ്പാക്കി‌. ഈ വിജയത്തോടെ 67 പോയിന്റുമായി സിറ്റി ലീഗിൽ മൂന്നാമത് നിൽക്കുകയാണ്.

ഫോഡന്റെ ഗോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം, ലിവർപൂളിന് ഒരു പോയിന്റ് മാത്രം പിറകിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഇന്ന് എവേ മത്സരത്തിൽ ബൗണ്മതിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ബൗണ്മതിന്റെ വലിയ വെല്ലുവിളി മറികടന്നാണ് സിറ്റി ജയിച്ചത്. ഫിൽ ഫോഡൻ ആണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ നേടിയത്. 24ആം മിനുട്ടിൽ ആയിരുന്നു ഫിൽ ഫോഡന്റെ ഗോൾ.

എർലിംഗ് ഹാളണ്ടിന് ഇന്നും ഗോൾ കണ്ടെത്താൻ ആയില്ല. രണ്ടാം പകുതിയിൽ ബൗണ്മത് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കില സമനില ഗോൾ നേടാൻ അവർക്ക് ആയില്ല. ഇന്നത്തെ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ലിവർപൂളിന് തൊട്ടുപിറകിൽ എത്തി. മാഞ്ചസ്റ്റർ സിറ്റി 59 പോയിന്റും ഒന്നാമതുള്ള ലിവർപൂളിന് 60 പോയിന്റും ആണ് ഉള്ളത്.

ഫിൽ ഫോഡന് ശസ്ത്രക്രിയ, ലിവർപൂളിന് എതിരെ കളിക്കില്ല

മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം ഫിൽ ഫോഡൻ ഇംഗ്ലീഷ് ക്യാമ്പ് വിട്ടു. ലണ്ടനിൽ അക്യൂട്ട് അപ്പെൻഡിസൈറ്റിസ് ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫോഡൻ ഇപ്പോൾ വിശ്രമത്തിലാണ്‌. 21 കാരനായ താരം മാഞ്ചസ്റ്ററിലേക്ക് മടങ്ങി എത്തിയതായി ക്ലബ് അറിയിച്ചു. ഈ വാരാന്ത്യത്തിൽ ലിവർപൂളിനെതിരായ പ്രീമിയർ ലീഗ് മത്സരം ഫോഡന് നഷ്ടമാകും എന്ന് ക്ലബ് അറിയിച്ചു.

ഫോഡൻ എത്ര കാലത്തേക്ക് പുറത്ത് ഇരിക്കും എന്ന് ഇപ്പോഴും വ്യക്തമല്ല, പക്ഷേ മാഞ്ചസ്റ്റർ സിറ്റി ആരാധകർ വേഗത്തിൽ ഫോഡൻ തിരികെ വരുമെന്ന പ്രതീക്ഷിക്കുന്നു. കൂടി വന്നാൽ രണ്ട് ആഴ്ച മാത്രമെ ഫോഡൻ പുറത്തിരിക്കൂ എന്നാണ് സൂചന. പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് നിർണായകമായ പോരാട്ടങ്ങൾ മുന്നിൽ ഉണ്ട്.

ഫോഡൻ ഫോമിലേക്ക് തിരികെയെത്തും എന്ന് അറിയാമായിരുന്നു – പെപ്

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഫിൽ ഫോഡൻ ഫോമിലേക്ക് തിരികെയെത്തിയത് തന്നെ ഞെട്ടിക്കുന്നില്ല എന്നും താരം പെട്ടെന്ന് തന്നെ തന്റെ ഫോമിലേക്ക് മടങ്ങിയെത്തും എന്ന് എനിക്ക് അറിയാമായിരുന്നു എന്നും പെപ് ഗ്വാർഡിയോള.

കണങ്കാലിന് പരിക്കേറ്റതാണ് ഫിൽ ഫോഡനെ അലട്ടിയിരുന്നത് എന്ന് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള പറഞ്ഞു. ശനിയാഴ്ച ന്യൂകാസിൽ യുണൈറ്റഡിനെതിരെ സിറ്റി 2-0ന് ജയിച്ച മത്സരത്തിൽ ഫോഡൻ ആയിരുന്നു ആദ്യ ഗോൾ നേടിയത്.

“പരിക്ക് ആണ് പ്രശ്നം എന്ന് അംഗീകരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, പരിക്കായിരുന്നു പ്രശ്നം. എതിരാളിയെ കുറ്റപ്പെടുത്തിയത് കൊജ്ജ്ടോ, മാനേജരെയോ ക്ലബ്ബിനെയോ സഹതാരങ്ങളെയോ കുറ്റപ്പെടുത്തിയത് കൊണ്ടോ കാര്യമില്ല എന്ന് താം ഫോഡനോട് പറഞ്ഞിരുന്നു.” ഗ്വാർഡിയോള പറഞ്ഞു.

ഫോഡന് ഇരട്ട ഗോളുകൾ, മാഞ്ചസ്റ്റർ സിറ്റി എഫ് എ കപ്പിൽ മുന്നോട്ട്

എഫ്എ കപ്പിന്റെ അഞ്ചാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റി ബ്രിസ്റ്റോൾ സിറ്റിയെ 3-0ന് പരാജയപ്പെടുത്തി. ഇരട്ട ഗോളുകളുമായി ഇംഗ്ലീഷ് യുവതാരം ഫിൽ ഫോഡൻ ആണ് ഇന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ മികച്ച താരമായി മാറിയത്. 7-ാം മിനിറ്റിൽ മഹ്‌റസിന്റെ അസിസ്റ്റിൽ നിന്നായിരുന്ന്ഹ് ഫോഡന്റെ ആദ്യ ഗോൾ. ഒരു മികച്ച ടീം ഗോളായിരുന്നു ഇത്‌. മെഹ്റസിന്റെ പാസ് ഫോഡനിലേക്ക് എത്തുമ്പോൾ അത് ഗോൾ മുഖത്തേക്ക് തിരിച്ചുവിടുക എന്ന ചുമതല മാത്രമെ ഫോഡന് ഉണ്ടായിരുന്നുള്ളൂ.

ഈ ഗോളിന് ശേഷം സിറ്റിയുടെ വലതു സൈഡിലെ ഡിഫൻസിനെ ഭേദിച്ച് ബ്രിസ്റ്റൽ സിറ്റി ചില നല്ല നീക്കങ്ങൾ നടത്തുന്നത് കാണാൻ ആയി. പക്ഷെ ഒന്നും സമനില ഗോളായി വളർന്നില്ല. 74-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ അസിസ്റ്റിൽ നിന്നു വീണ്ടും ഫോഡൻ വല ചലിപ്പിച്ചപ്പോൾ സിറ്റിയുടെ വിജയം ഏതാണ്ട് ഉറച്ചു‌. ഇത് കഴിഞ്ഞു 81-ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയ്‌നും ഗോൾ നേടിയതോടെ വിജയം പൂർത്തിയായി. കഴിഞ്ഞ റൗണ്ടുകളിൽ ആഴ്സണലിനെയും ചെൽസിയെയും മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയിരുന്നു‌.

അവസരം കിട്ടണം എങ്കിൽ മഹ്റസിനേക്കാൾ നന്നായി കളിക്കണം, ഫോഡനോട് പെപ്

മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗാർഡിയോള യുവതാരം ഫിൽ ഫോഡന് ടീമിൽ അധികം അവസരം ലഭിക്കാത്തതിനെ കുറിച്ച് സംസാരിച്ചു. മെഹ്റസ് വളരെ നന്നായി കളിക്കുന്നത് കൊണ്ടാണ് ഫോഡനെ ആദ്യ ഇലവനിൽ ഇറക്കാൻ ആവാത്തത് എന്ന് ഗ്വാർഡിയോള പറയുന്നു. റിയാദ് മഹ്രെസ് ഉൾപ്പെടെയുള്ള സഹതാരങ്ങളുമായാണ് ഫോഡന്റെ മത്സരം. അതിൽ വിജയിക്കേണ്ടതുണ്ട് എന്ന് പെപ് പറയുന്നു.

ഫോഡൻ നിരാശപ്പെടേണ്ടതില്ലെന്നും പകരം തന്റെ മികച്ച പ്രകടനം പിറത്തെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പെപ് ഊന്നിപ്പറഞ്ഞു.

“ശരിക്കും നല്ല ഫോമിൽ കളിക്കുന്ന മഹ്‌റസിനോടും മറ്റ് കളിക്കാരോടും ഫിൽ ഫോഡൻ മത്സരിക്കണം. ഇതൊരു മത്സരമാണ്,” ഗാർഡിയോള പറഞ്ഞു.

“എനിക്ക് പറയാനുള്ളത് നിരാശപ്പെടരുത് എന്നാണ്, പകരം കഴിയുന്നത്ര മികച്ച പ്രകടനം കാഴ്ചവെക്കുക. അതിനുശേഷം, എല്ലാം എളുപ്പമാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.

അയല്പക്കക്കാരെ നാണംകെടുത്തി നാട്ടിലേക്ക് അയച്ച് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ

ഖത്തർ ലോകകപ്പിൽ നിന്ന് വെയിൽസ് പുറത്ത്. ഇംഗ്ലണ്ട് ആണ് വെയിൽസിനെ നാട്ടിലേക്ക് മടക്കിയത്. രണ്ടാം പകുതിയിൽ മാർക്കസ് റാഷ്ഫോർഫ് നേടിയ രണ്ട് ഗോളുകളുടെ ബലത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ മാർക്കസ് റാഷ്ഫോർഡിനൊപ്പം മാഞ്ചസ്റ്റർ സിറ്റി താരമായ ഫിൽ ഫോഡനും ഇന്ന് ഇംഗ്ലണ്ടിനായി ഗോൾ നേടി. ഈ വിജയം ഇംഗ്ലണ്ടിനെ ഗ്രൂപ്പ് ചാമ്പ്യന്മാരും ആക്കി.

ഇന്ന് ആദ്യ പകുതി മുതൽ ഇംഗ്ലണ്ട് തന്നെ ആയിരുന്നു മെച്ചപ്പെട്ട ടീം. എന്നാൽ ആദ്യ പകുതിയിൽ ഗോൾ മാത്രം വന്നില്ല. ആദ്യ പകുതിയിൽ മാർക്കസ് റാഷ്ഫോർഡ് രണ്ട് തവണ ഗോളിന് അടുത്ത് എത്തിയിരുന്നു. വാർഡ് റാഷ്ഫോർഡിന് തടസ്സമായി നിന്നു. 37ആം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ റണ്ണിൽ നിന്ന് വന്ന അവസരം ഫിൽ ഫോഡനും ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.

രണ്ടാം പകുതി ഇംഗ്ലണ്ട് മെച്ചപ്പെട്ട രീതിയിൽ തുടങ്ങി. 50ആം മിനുട്ടിൽ കിട്ടിയ ഫ്രീകിക്ക് ആണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ ആയത്‌. ഫ്രീകിക്ക് എടുത്ത മാർക്കസ് റാഷ്ഫോർഡ് മനോഹരമായി പന്ത് ഗോൾ വലയുടെ വലത്തേ കോർണറിൽ എത്തിച്ചു. റാഷ്ഫോർഡിന്റെ ഈ ലോകകപ്പിലെ രണ്ടാം ഗോൾ.

ഈ ഗോൾ പിറന്ന് രണ്ട് മിനുട്ട് ആകും മുമ്പ് രണ്ടാം ഗോളും ഇംഗ്ലണ്ട് നേടി. വലതു വിങ്ങിൽ മാർക്കസ് റാഷ്ഫോർഡ് ഒരു ബൗൾ വിൻ ചെയ്യുകയും ആ പന്ത് കൈക്കലാക്കി ഹാരി കെയ്ൻ ഒരു നല്ല ക്രോസ് നൽകി. ഫാർ പോസ്റ്റിൽ ഓടിയെത്തി ഫിൽ ഫോഡന്റെ ഫിനിഷിൽ സ്കോർ 2-0.

ഈ ഗോളിന് ശേഷം പല താരങ്ങളെയും പിൻവലിച്ചു. എന്നിട്ടും അവരുടെ അറ്റാക്കിന്റെ മൂർച്ച കുറഞ്ഞില്ല. 68ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച് റാഷ്ഫോർഡ് ഒറ്റയ്ക്ക് കുതിച്ചു. പെനാൾട്ടി ബോക്സിൽ നിന്ന് തന്റെ ലെഫ്റ്റ് ഫൂട്ടിലേക്ക് കട്ബാക്ക് ചെയ്ത് റാഷ്ഫോർഡ് തൊടുത്ത ഷോട്ട് ഗോൾ കീപ്പർ കണ്ടു പോലുമില്ല. സ്കോർ 3-0. ഇംഗ്ലണ്ടിനെ ഫുട്ബോൾ ലോകകപ്പിലെ നൂറാം ഗോളായി ഇത്.

ഈ ഗോളിന് ശേഷം ഹാട്രിക്ക് നേടാം റാഷ്ഫോർഡിന് ഒരു അവസരം ലഭിച്ചു എങ്കിലും വാർഡ് ആ അവസരം തടഞ്ഞു. റാഷ്ഫോർഡ് സബ്ബായി പുറത്തു പോകുമ്പോൾ സ്റ്റേഡിയം മുഴുവൻ അദ്ദേഹത്തിനായി എഴുന്നേറ്റ് നിന്നു കയ്യടിച്ചിരുന്നു.

ഈ വിജയത്തൊടെ ഇംഗ്ലണ്ട് 7 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു. വെയിൽസിന് 1 പോയിന്റ് മാത്രമെ ഉള്ളൂ‌. ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ സെനഗലിനെ ആകും നേരിടുക.

2027 വരെ ഫിൽ ഫോഡൻ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം തന്നെ

മാഞ്ചസ്റ്റർ സിറ്റിയും ആയി പുതിയ 5 വർഷത്തെ ദീർഘകാല കരാറിൽ ഒപ്പ് വച്ചു യുവ ഇംഗ്ലീഷ് താരം ഫിൽ ഫോഡൻ. സീസണിൽ ഉഗ്രൻ ഫോമിലുള്ള താരവും ആയി 2027 വരെയുള്ള കരാറിൽ ആണ് നിലവിൽ ഒപ്പ് വച്ചത്.

എന്നും താൻ ഒരു മാഞ്ചസ്റ്റർ സിറ്റി ആരാധകൻ ആണെന്നും സിറ്റിക്ക് ആയി കളിക്കാൻ ആയത് സ്വപ്നം യാഥാർത്ഥ്യം ആയത് ആണെന്നും പറഞ്ഞ ഫോഡൻ 2027 വരെ ക്ലബിന് ഒപ്പം തുടരാൻ ആവുന്നതിൽ വളരെ അധികം സന്തോഷം ഉണ്ടെന്നും കൂട്ടിച്ചേർത്തു.

യുവതാരത്തെ വിശ്വസിച്ച് സിറ്റി,ഫിൽ ഫോഡന് മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ | Phil Foden is set to sign a 6 year contract extension at Man City

മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം ഫിൽ ഫോഡന് സിറ്റിയിൽ പുതിയ കരാർ. താരം പുതിയ 6 വർഷത്തെ കരാർ ഒപ്പുവെച്ചതായാണ് വിവരങ്ങൾ. 2024വരെയുള്ള കരാർ ഫോഡന് ഉണ്ട് എങ്കിലും അത് അവസാനിക്കാൻ കാത്തു നിൽക്കാതെ കരാർ പുതുക്കാൻ സിറ്റി തീരുമാനിക്കുകയായിരുന്നു.

ക്ലബ്ബിനൊപ്പം ഇതിനകം തന്നെ 170 മത്സരങ്ങൾ കളിക്കാനും 11 ട്രോഫികൾ നേടാനും 22 കാരന് ആയിട്ടുണ്ട്. 2017 ൽ അരങ്ങേറ്റം കുറിച്ച ശേഷം ഇംഗ്ലീഷുകാരൻ പെപ് ഗ്വാർഡിയോളയുടെ ടീമിലെ അവിഭാജ്യ അംഗമായി തുടരുന്നുണ്ട്. നേരത്തെ മഹ്റസിന്റെയും റോഡ്രിയുടെയും കരാർ ക്ലബ് പുതുക്കിയിരുന്നു.

Story Highlight: Phil Foden is set to sign a six-year contract extension at Man City

Exit mobile version