പോർച്ചുഗീസ് ഇതിഹാസം പെപ്പെ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു

പോർച്ചുഗീസ് ഫുട്‌ബോൾ ഇതിഹാസം പെപ്പെ തൻ്റെ 41-ാം വയസ്സിൽ പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ട് പതിറ്റാണ്ടിലധികം നീണ്ടുനിന്ന ശ്രദ്ധേയമായ കരിയറിനാണ് ഇതിലൂടെ അവസാനമായത്‌.

കെപ്ലർ ലാവെറൻ ഡി ലിമ ഫെറേറ എന്ന പെപ്പെ, 2007-ൽ റയൽ മാഡ്രിഡിലേക്ക് എത്തിയതോടെയാണ് ലോക ശ്രദ്ധ നേടുന്നത്. റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന സമയത്ത്, പെപ്പെ നിരവധി ലാ ലിഗ കിരീടങ്ങൾ, കോപ്പ ഡെൽ റേ ട്രോഫികൾ, കൂടാതെ മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ എന്നിവ നേടിയിട്ടുണ്ട്.

തൻ്റെ ക്ലബ് കരിയറിനപ്പുറം പോർച്ചുഗീസ് ദേശീയ ടീമിൻ്റെയും ഒരു സുപ്രധാന ഘടകമായിരുന്നു പെപ്പെ, യൂറോ 2016-ലെ അവരുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. റയൽ മാഡ്രിഡിലെ തൻ്റെ വിജയകരമായ കരിയറിനു ശേഷം പെപ്പെ ൽ തുർക്കിയിലു ബെസിക്റ്റാസിനൊപ്പം പോർച്ചുഗലിൽ പോർട്ടോക്ക് ഒപ്പം കരിയർ തുടർന്നു. 2024 യൂറോ കപ്പിലാണ് അദ്ദേഹം അവസാനമായി അന്താരാഷ്ട്ര ജേഴ്സി അണിഞ്ഞത്..

മൊത്തത്തിൽ, പെപ്പെ തൻ്റെ കരിയറിൽ 878 ഗെയിമുകൾ കളിച്ചു, ആകെ 34 ട്രോഫികൾ നേടി.

പെപ്പെ പോർട്ടോയിൽ കരാർ പുതുക്കി

എഫ്‌സി പോർട്ടോ തങ്ങളുടെ വെറ്ററൻ സെന്റർ ബാക്ക് പെപ്പെ 2024 ജൂൺ വരെ ക്ലബ്ബിൽ നിലനിർത്തുന്ന പുതിയ കരാറിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചു. 40കാരനായ പോർച്ചുഗീസ് ഇന്റർനാഷണൽ 2019 ൽ പോർട്ടോയിലേക്ക് മടങ്ങിയതിന് ശേഷം ടീമിന്റെ അവിഭാജ്യ ഘടകമാണ്. ഇപ്പോൾ ഒരു വർഷത്തേക്ക് കൂടെ തന്റെ സേവനം പെപ്പെ ക്ലബിനു നൽകും.

പുതിയ കരാർ ഒപ്പിട്ടതിൽ പെപ്പെ തന്റെ സന്തോഷം പ്രകടിപ്പിച്ചു, “എഫ്‌സി പോർട്ടോയ്‌ക്കൊപ്പം എന്റെ യാത്ര തുടരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ എപ്പോഴും എന്റെ കഴിവിന്റെ പരമാവധി പ്രവർത്തിക്കുകയും ഈ ക്ലബ്ബിനായി രാം നൽകുകയും ചെയ്യും.” പെപ്പെ പറഞ്ഞു.

പോർട്ടോ, റയൽ മാഡ്രിഡ്, പോർച്ചുഗീസ് ദേശീയ ടീം എന്നിവയ്‌ക്കൊപ്പം നിരവധി കിരീടങ്ങൾ നേടിയ പെപ്പെ അടുത്ത സീസൺ അവസാനം വിരമിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌.

പെപ്പെ തുർക്കി വിട്ടു, ഇനി ഫ്രീ ഏജന്റ്

മുൻ റയൽ മാഡ്രിഡ് താരം പെപ്പെ ടർക്കിഷ് ക്ലബ്ബ് ബേസിക്താസുമായുള്ള കരാർ റദ്ദാക്കി. ഇതോടെ ഫ്രീ ഏജന്റ് ആയി മാറിയ താരത്തിന് ഇനി പുതിയ ക്ലബ്ബ് കണ്ടെത്താൻ എളുപ്പമായി. 2019 വരെ ഇരുവരും തമ്മിൽ കരാർ ഉണ്ടായിരുന്നെങ്കിലും പരസ്പര സമ്മതത്തോടെ കരാർ റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. 35 വയസുകാരനായ പെപ്പെ റയൽ മാഡ്രിഡ് വിട്ട ശേഷമാണ് തുർക്കിയിൽ എത്തിയത്.

2017 ലാണ് റയൽ കരാർ അവസാനിച്ചതോടെ താരം ബേസിക്താസിൽ എത്തുന്നത്. ടീമിന്റെ ഒന്നാം നമ്പർ ഡിഫണ്ടർമാറിൽ ഒരാളായിരുന്നെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ലബ്ബിന് തരത്തിന്റെ വലിയ ശമ്പളം താങ്ങാനാവാതെ വന്നതോടെയാണ് കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചത് എന്നറിയുന്നു. ജനുവരിയിൽ പ്രീമിയർ ലീഗ് ക്ലബ്ബ്കൾ അടക്കം താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയേക്കും എന്നാണ് റിപ്പോർട്ടുകൾ.

Exit mobile version