ബംഗ്ലാദേശിന്റെ ബൗളിംഗ് കോച്ച് ഗിബ്സൺ പടിയിറങ്ങുന്നു

ബംഗ്ലാദേശ് ബൗളിംഗ് കോച്ച് ഓട്ടിസ് ഗിബ്സൺ തന്റെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ ജലാല്‍ യൂനുസ് ആണ് ഈ വിവരം സ്ഥിരീകരിച്ചത്. ജനുവരി 20ന് ആണ് ഗിബ്സണിന്റെ രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിക്കുന്നത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ മുൽത്താന്‍ സുൽത്താന്‍സിന്റെ ബൗളിംഗ് കോച്ചും സഹ പരിശീലകനുമായി ചുമതലേയല്‍ക്കുവാനാണ് ഗിബ്സൺ തയ്യാറാകുന്നത്.

ഇംഗ്ലണ്ടിന്റെ പോസിറ്റീവ് സമീപനം ബംഗ്ലാദേശിന് സാധ്യത നല്‍കുന്നു – ഓട്ടിസ് ഗിബ്സൺ

ഇംഗ്ലണ്ടിന്റെ അള്‍ട്ര പോസിറ്റീവ് സമീപനം ബംഗ്ലാദേശിന് സാധ്യതകള്‍ നല്‍കുന്നുവെന്ന് പറഞ്ഞ് ബംഗ്ലാദേശ് പേസ് ബൗളിംഗ് കോച്ച് ഓട്ടിസ് ഗിബ്സൺ. വിന്‍ഡീസിനെതിരെ 55 റൺസ് നേടുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായതാണ് ഇംഗ്ലണ്ടിന്റെ പോസിറ്റീവ് മൈന്‍ഡ് സെറ്റിലെ സാധ്യതയുടെ ഉദാഹരണമായി ഗിബ്സൺ ചൂണ്ടിക്കാണിച്ചത്.

കരുതലോടെ ബാറ്റ് വീശാതെ എന്ത് നടന്നാലും ആക്രമിച്ച് കളിക്കുക എന്ന സമീപനമാണ് ഇംഗ്ലണ്ടിന്റേതെന്നും അത് മുതലാക്കി ടീമിനെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് സാധ്യമാകുമെന്നും ഗിബ്സൺ വ്യക്തമാക്കി.

അത് പോലെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഓരോ പന്തിലും വിക്കറ്റ് നേടുവാന്‍ ശ്രമിക്കുന്നതിനാൽ തന്നെ അവിടെയും ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്ക് റൺ സ്കോറിംഗ് അവസരമായിരിക്കും ഉണ്ടാകുക എന്നും തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കുക എന്നത് മാത്രമാണ് ടീം ശ്രദ്ധിക്കേണ്ട കാര്യം എന്നും ഗിബ്സൺ സൂചിപ്പിച്ചു.

ലക്ഷ്യം 6-7 ഫാസ്റ്റ് ബൗളര്‍മാരുടെ സ്ക്വാഡ്, റൊട്ടേഷന്‍ പോളിസി ഉപകാരപ്പെടും – ഓട്ടിസ് ഗിബ്സണ്‍

ബംഗ്ലാദേശിന്റെ ലക്ഷ്യം 6-7 ഫാസ്റ്റ് ബൗളര്‍മാരടങ്ങിയ സംഘമാണെന്നും എല്ലാ ഫോര്‍മാറ്റിലേക്കും ഇവരെ ഉപയോഗിക്കേണ്ടി വരുമ്പോള്‍ റൊട്ടേഷന്‍ പോളിസി ഗുണം ചെയ്യുമെന്നും പറഞ്ഞ് ബംഗ്ലാദേശ് ബൗളിംഗ് കോച്ച് ഓട്ടിസ് ഗിബ്സണ്‍. താരങ്ങളുടെ വര്‍ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗമായും ഈ രീതി ഗുണം ചെയ്യുമെന്ന് ഗിബ്സണ്‍ പറഞ്ഞു.

ഇത്തരത്തില്‍ ഒരു ബൗളര്‍മാരുടെ സംഘമുണ്ടായാല്‍ അത് ക്യാപ്റ്റനും കോച്ചുമാര്‍ക്കും സെലക്ടര്‍മാര്‍ക്കുമെല്ലാം കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും ആരെ ഏത് ഫോര്‍മാറ്റില്‍ കളിപ്പിക്കണമെന്ന ശരിയായ തീരുമാനം എടുക്കുവാന്‍ ഇത് ഗുണം ചെയ്യുമെന്നും ഓട്ടിസ് വ്യക്തമാക്കി. ഇപ്പോള്‍ കളിക്കുന്ന ക്രിക്കറ്റിന്റെ അളവ് പരിഗണിക്കുമ്പോള്‍ ഒന്നോ രണ്ടോ ബൗളര്‍മാരെ എല്ലാ ഫോര്‍മാറ്റിലും കളിപ്പിക്കുക അപ്രായോഗികമാണെന്നും ഗിബ്സണ്‍ അഭിപ്രായപ്പെട്ടു.

ഓരോ ഫോര്‍മാറ്റിനും ഉള്ള മികച്ച ബൗളര്‍ ഏതെന്ന കണ്ടെത്തുകയും അവരെ ആ മത്സരത്തില്‍ കളിപ്പിക്കുക എന്നതായിരിക്കണം കോച്ചുമാരുടെ ലക്ഷ്യമെന്നും ഗിബ്സണ്‍ വ്യക്തമാക്കി.

മുസ്തഫിസുര്‍ ബംഗ്ലാദേശിന്റെ പ്രധാന ബൗളര്‍, ന്യൂ ബോള്‍ താരത്തിന് നല്‍കും

ബംഗ്ലാദേശിന്റെ പരിമിത ഓവര്‍ ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബൗളറാണ് മുസ്തഫിസുര്‍ എന്നും താരം ന്യു ബോളില്‍ പന്തെറിയുമെന്നും പറഞ്ഞ് ടീമിന്റെ ബൗളിംഗ് കോച്ച് ഓട്ടിസ് ഗിബ്സണ്‍. താരത്തിന്റെ ഐപിഎലിലെ പ്രകടനത്തെക്കുറിച്ച് തനിക്ക് ഒന്നും പറയാനാകില്ലെന്നും ഐപിഎലില്‍ താരം ന്യൂ ബോളില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തില്ലെങ്കിലും ബംഗ്ലാദേശിന് കളിക്കുമ്പോള്‍ താരം അത് ചെയ്യുമെന്നും ഗിബ്സണ്‍ പറഞ്ഞു.

ഐപിഎലില്‍ താരം മികച്ച രീതിയിലാണോ പന്തെറിഞ്ഞതെന്ന് താന്‍ കണ്ടില്ലെങ്കിലും അങ്ങനെയാണെങ്കില്‍ അത് നല്ല കാര്യമാണെന്നും ആ ആത്മവിശ്വാസം താരത്തിന് ബംഗ്ലാദേശിന് വേണ്ടി മികച്ച രീതിയില്‍ പന്തെറിയുവാന്‍ സഹായിക്കുമെന്നും ഗിബ്സണ്‍ പറഞ്ഞു.

ശ്രീലങ്കയില്‍ ബംഗ്ലാദേശ് മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെ ഉപയോഗിച്ചേക്കും – ഓട്ടിസ് ഗിബ്സണ്‍

ബംഗ്ലാദേശിന്റെ അടുത്ത് നടക്കാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശ് മൂന്ന് പേസര്‍മാരെ കളിപ്പിച്ചേക്കുമെന്ന് അഭിപ്രായപ്പെട്ട് ഓട്ടിസ് ഗിബ്സണ്‍. ശ്രീലങ്കയുമായി മൂന്ന് ടെസ്റ്റ് പരമ്പരയാണ് ബംഗ്ലാദേശ് കളിക്കാനിരിക്കുന്നത്. അബു ജയേദ്, എബാദത്ത് ഹൊസൈന്‍ എന്നിവര്‍ക്കൊപ്പം അല്‍-അമീന്‍ ഹൊസൈനോ റൂബല്‍ ഹൊസൈനോ ആവും മൂന്നാമത്തെ പേസറായി കളിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ അന്തിമ തീരുമാനം സാഹചര്യങ്ങളെ കൂടി പരിഗണിച്ച് മാത്രമായിരിക്കുമെന്നും ബംഗ്ലാദേശിന്റെ പേസ് ബൗളിംഗ് കോച്ചായ ഓട്ടിസ് ഗിബ്സണ്‍ വ്യക്തമാക്കി. ടീമില്‍ മൂന്ന് പേസര്‍മാര്‍ക്ക് അവസരം ലഭിക്കുമെന്ന് ഉറപ്പിച്ച് പറയാനാകില്ലെങ്കിലും ഇത്തവണ ടൂറിനുള്ള സംഘത്തില്‍ തീര്‍ച്ചയായും അഞ്ചോ അതിലധികമോ പേസര്‍മാരുണ്ടാകുമെന്ന് ഗിബ്സണ്‍ വ്യക്തമാക്കി. ഇവരില്‍ ആരൊക്കെ അന്തിമ ഇലവനില്‍ എത്തുമെന്നത് പിച്ചും സാഹചര്യവും പരിഗണിച്ച് മാത്രമാവും നടക്കുക എന്നും ഗിബ്സണ്‍ വ്യക്തമാക്കി.

പേസ് ബൗളര്‍മാരുടെ വിജയത്തില്‍ പ്രധാനം പഴയ പന്ത് മികച്ച രീതിയില്‍ ഉപയോഗിക്കുന്നത്

പഴയ പന്ത് എത്ര കണ്ട് മികച്ച രീതിയില്‍ ഉപയോഗിക്കുന്നുവോ അതാണ് പേസ് ബൗളര്‍മാരുടെ വിജയം നിര്‍ണ്ണയിക്കുന്നതെന്ന് പറഞ്ഞ് ബംഗ്ലാദേശ് ബൗളിംഗ് കോച്ച് ോട്ടിസ് ഗിബ്സണ്‍. കൊറോണയ്ക്ക് ശേഷമുള്ള കാലത്ത് പന്ത് ഷൈന്‍ ചെയ്യുവാന്‍ വിലക്ക് വരാനിരിക്കുമ്പോള്‍ ഈ സവിശേഷതയുള്ള ബൗളര്‍മാര്‍ക്കായിരിക്കും വിജയം കൊയ്യാനാകുന്നതെന്ന് ഓട്ടിസ് ഗിബ്സണ്‍ വ്യക്തമാക്കി.

പുതിയ നിയമ പ്രകാരം പന്തില്‍ ഉമിനീര്‍ തേയ്ക്കുവാന്‍ വിലക്ക് ഉണ്ട്. പൊതുവേ ബംഗ്ലാദേശില്‍ പന്തിന്റെ ഷൈന്‍ പോയാല്‍ പിന്നെ സ്പിന്നര്‍മാരാവും പ്രധാനമായും പന്തെറിയുക. ഇനിയങ്ങോട്ട് ഷൈന്‍ നിലനിര്‍ത്തുക പ്രയാസകരമാകുമ്പോള്‍ പെട്ടെന്ന് തന്നെ പന്ത് പഴയതാകുവാനും ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാകുകയും ചെയ്യുമെന്ന് ഗിബ്സണ്‍ വ്യക്തമാക്കി.

ചില ബംഗ്ലാദേശ് പേസര്‍മാരുടെ പ്രകടനത്തില്‍ തനിക്ക് പ്രതീക്ഷയുണ്ട് – ഓട്ടിസ് ഗിബ്സണ്‍

ബംഗ്ലാദേശ് പേസ് കരുത്ത് വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് തന്റേതെന്ന് മാസങ്ങള്‍ക്ക് മുമ്പ് ബൗളിംഗ് കോച്ചായി ചുമതലയേറ്റപ്പോള്‍ ഓട്ടിസ് ഗിബ്സണ്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായി പിച്ചുകളിലും ചില മാറ്റങ്ങള്‍ വരുത്തണമെന്ന് അന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഉമിനീര്‍ വിലക്ക് കൂടി വന്ന ശേഷം പേസ് ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമാകുന്ന അവസ്ഥയില്‍ ചില മാറ്റങ്ങള്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ഒരുങ്ങുന്നുവെന്നാണ് കേള്‍ക്കുന്നത്.

അതില്‍ ഒന്നാണ് ഗ്രീന്‍ ടോപ് പിച്ചുകള്‍ തയ്യാറാക്കുമെന്ന് പറഞ്ഞ ബംഗ്ലാദേശ് സെലക്ടര്‍ ഹബീബുള്‍ ബഷറിന്റെ പ്രതികരണം. ഇതിനോട് ചുവട് പിടിച്ച് ബംഗ്ലാദേശിന്റെ നിലവിലെ പേസര്‍മാരില്‍ ചിലരില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്ന് ഗിബ്സണ്‍ പറയുകയായിരുന്നു. അന്താരാഷ്ട്ര ടീമിനൊപ്പവും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ പ്രകടനങ്ങളിലും താന്‍ ഇവരെ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഗിബ്സണ്‍ വ്യക്തമാക്കി.

മുസ്തഫിസുറിനെ പരിക്ക് അലട്ടുന്നില്ലെങ്കില്‍ 10 കിലോമീറ്റര്‍ സ്പീഡില്‍ താരത്തിന് പന്തെറിയാനാവും അത് പോലെ ഹസന്‍ മഹമ്മൂദ് ഭാവി ബംഗ്ലാദേശ് പേസര്‍ ആണെന്നാണ് തന്റെ വിലയിരുത്തലെന്നും ഓട്ടിസ് വ്യക്തമാക്കി. ഏകദേശം അഞ്ചോളം താരങ്ങളം 140ല്‍ പന്തെറിയുവാന്‍ കഴിയുന്നവരുണ്ട്.

അവര്‍ അവരുടെ ഫിറ്റ്നെസ്സിന് കൂടി പ്രാധാന്യം നല്‍കുകയാണെങ്കില്‍ ബംഗ്ലാദേശ് പേസ് ബൗളിംഗ് നിരയ്ക്ക് മുതല്‍ക്കൂട്ടാകുവാന്‍ പോകുന്നവരാണ് ഇവരെല്ലാം എന്ന് ഓട്ടിസ് വ്യക്തമാക്കി. അത് പോലെ തന്നെ കൂടുതല്‍ പുല്ലുള്ള വിക്കറ്റ് ലഭിയ്ക്കുന്ന സില്‍ഹെട്ടില്‍ ബംഗ്ലാദേശ് കൂടുതല്‍ മത്സരങ്ങള്‍ കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഓട്ടിസ് വ്യക്തമാക്കി.

അത് ബംഗ്ലാദേശിനെ മൂന്ന് പേസര്‍മാരെ കളിപ്പിക്കുവാന്‍ സഹായിക്കും, ഇപ്പോള്‍ രണ്ട് പേസര്‍മാരെയും മൂന്ന് സ്പിന്നര്‍മാരെയുമാണ് ടീം പൊതുവേ കളിപ്പിക്കുന്നത്. നാട്ടില്‍ ടെസ്റ്റ് വിജയത്തിന് അത് ഉപകരിക്കുമെങ്കിലും പുറം രാജ്യങ്ങളില്‍ പോകുമ്പോള്‍ പേസര്‍മാര്‍ക്ക് തന്നെയാവും കളി വിജയിപ്പിക്കുവാനാകുക എന്നത് മറക്കരുതെന്നും ഓട്ടിസ് വ്യക്തമാക്കി.

ഉദ്ഘാടന മത്സരത്തില്‍ സ്റ്റെയിന്‍ ഇല്ല

ദക്ഷിണാഫ്രിക്കയുടെ ഇംഗ്ലണ്ടിനെതിരെയുള്ള ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഡെയില്‍ സ്റ്റെയിന്‍ കളിയ്ക്കില്ല. താരത്തിന്റെ തോളിനേറ്റ് പരിക്ക് പൂര്‍ണ്മമായും ഭേദമാകാത്തതിനാല്‍ താരത്തെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഉള്‍പ്പെടുത്തുകയില്ലെന്ന് കോച്ച് ഓട്ടിസ് ഗിബ്സ്ണ്‍ ആണ് പ്രഖ്യാപിച്ചത്. ലോകകപ്പെന്നാല്‍ നീണ്ട ടൂര്‍ണ്ണമെന്റാണെന്നും സ്റ്റെയിനിന്റെ കാര്യത്തില്‍ ധൃതി വേണ്ടെന്നാണ് ഗിബ്സണ്‍ പറഞ്ഞത്.

ജൂണ്‍ 5നു ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തില്‍ സ്റ്റെയിനിന്റെ മടങ്ങി വരവിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.

ലോകകപ്പില്‍ ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഇംഗ്ലണ്ട് കാണിക്കുന്നത് മണ്ടത്തരം

ലോകകപ്പിനുള്ള അവസാന സ്ക്വാഡില്‍ ജോഫ്ര ആര്‍ച്ചറെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ ഭാഗത്തെ ഏറ്റവും വലിയ മണ്ടത്തരമാകും അതെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ കോച്ച് ഓട്ടിസ് ഗിബ്സണ്‍. ഇംഗ്ലണ്ടിന്റെ പേസ് ബൗളിംഗ് ആക്രമണത്തിനു ശക്തി പകരുന്ന താരമാണ് ജോഫ്ര, താരത്തെ അവര്‍ എങ്ങനെ അവഗണിക്കുമെന്ന് എനിക്കറിയില്ല.

ജോഫ്ര തന്റെ നാട്ടുകാരനാണ്, ഇംഗ്ലണ്ടിന്റെ ജേഴ്സില്‍ താരം ലോകകപ്പില്‍ കളിയ്ക്കുന്നത് കാണുന്നത് താന്‍ ഏറെ ആഗ്രഹിക്കുന്നുവെന്നും ഗിബ്സണ്‍ പറഞ്ഞു.

സൂപ്പര്‍ ബൗളര്‍മാര്‍ തിരികെ എത്തുമെന്ന് ഉറപ്പ്

ദക്ഷിണാഫ്രിക്കയുടെ പരിക്കേറ്റ് സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍മാരായ കാഗിസോ റബാഡയും ഡെയില്‍ സ്റ്റെയിനും ലോകകപ്പിനു മടങ്ങിയെത്തുമെന്ന് പൂര്‍ണ്ണ വിശ്വാസമാണെന്ന് അറിയി്ചച് കോച്ച് ഓട്ടിസ് ഗിബ്സണ്‍. ഇരു താരങ്ങളും ശരിയായ ദിശയിലാണ് പുരോഗിമിക്കുന്നതെന്നും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തിനു മുമ്പ് താരങ്ങള്‍ രണ്ട് പേരും പരിപൂര്‍ണ്ണമായി തിരികെ എത്തുവാന്‍ തയ്യാറായിരിക്കുമെന്നും ഗിബ്സണ്‍ പറഞ്ഞു.

ഐപിഎലിനിടെയാണ് ഇരു താരങ്ങള്‍ക്കും പരിക്കേറ്റത്. കാഗിസോ റബാഡ 12 മത്സരങ്ങള്‍ ഡല്‍ഹിയ്ക്ക് വേണ്ടി കളിച്ച് ബഹുഭൂരിഭാഗം സമയവും പര്‍പ്പിള്‍ ക്യാപ് ഉടമയായെങ്കിലും പരിക്കേറ്റതിനെത്തുടര്‍ന്ന് ഇമ്രാന്‍ താഹിര്‍ നേട്ടം സ്വന്തമാക്കുന്നത് വീക്ഷിക്കേണ്ടി വരികയായിരുന്നു. അതേ സമയം ഡെയില്‍ സ്റ്റെയിന്‍ ആര്‍സിബിയ്ക്ക് വേണ്ടി കളിയ്ക്കാനെത്തി കുറച്ച് മത്സരം കളിയ്ക്കുന്നതിനിടയില്‍ പരിക്കേറ്റ് മടങ്ങുകയായിരുന്നു.

ഡുവാന്നെയുടെ തീരുമാനത്തില്‍ നിരാശ അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ കോച്ച്

കോല്‍പക് കരാര്‍ തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിയ്ക്കുന്നത് അവസാനിപ്പിച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡുവാന്നെ ഒളിവിയറുടെ തീരുമാനം നിരാശജനകമെന്ന് അറിയിച്ച് കോച്ച് ഓട്ടിസ് ഗിബ്സണ്‍. തങ്ങള്‍ പലയാവര്‍ത്തി ചര്‍ച്ച ചെയ്ത് താരത്തിനു കേന്ദ്ര കരാര്‍ നല്‍കുമെന്ന ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും താരം തന്റെ തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ കോച്ച് അറിയിച്ചു.

ഞങ്ങളുടെ വളരെ വിലപ്പെട്ട താരമായിരുന്നു ഒളിവിയര്‍ അതിനാല്‍ തന്നെ താരം ഇത്തരമൊരു തീരൂമാനം എടുത്തതില്‍ നിരാശയുണ്ടെന്ന് ഓട്ടിസ് പറഞ്ഞു. പതിവിനു വിപരീതമായി രണ്ട് വര്‍ഷത്തേക്കുള്ള കരാര്‍ ആണ് ബോര്‍ഡ് താരത്തിനു നല്‍കുവാന്‍ തയ്യാറായത് എന്നാല്‍ തന്റെ മികച്ചൊരു അന്താരാഷ്ട്ര കരിയറിനെ നശിപ്പിക്കുവാനുള്ള തീരുമാനമാണ് താരം കൈകൊണ്ടത്.

ഞങ്ങളുടെ ഭാഗത്ത് നിന്ന് ആവുന്നത്ര ശ്രമിച്ചു നോക്കിയെങ്കിലും അതില്‍ ഒട്ടും തന്നെ വിജയിക്കാതെ പോയതില്‍ വിഷമമുണ്ടെന്നും ഗിബ്സണ്‍ അറിയിച്ചു.

ഡിക്കോക്കിനു കഴിവ് തെളിയിക്കുവാനുള്ള അവസരം: ഗിബ്സണ്‍

ഫാഫ് ഡു പ്ലെസിയുടെ അഭാവത്തില്‍ കഴിവ് തെളിയിക്കുവാനുള്ള മികച്ച അവസരമാണ് ക്വിന്റണ്‍ ഡിക്കോക്കിനു ലഭിച്ചിരിക്കുന്നതെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ കോച്ച് ഓട്ടിസ് ഗിബ്സണ്‍. ശ്രീലങ്കയില്‍ ശേഷിക്കുന്ന ഏകദിന മത്സരങ്ങളില്‍ ഫാഫ് ഡു പ്ലെസിയ്ക്ക് പകരം ക്വിന്റണ്‍ ഡിക്കോക്കിനെയാണ് നായകനായി നിയമിച്ചിരിക്കുന്നത്. ഡിക്കോക്കിനു നായകനാകാനുള്ള ഗുണമുണ്ടെന്ന് പറഞ്ഞ ഗിബ്സണ്‍ താരത്തിനു മികച്ച ക്രിക്കറ്റ് ബ്രെയിനുണ്ടെന്ന് പറഞ്ഞു. ഫാഫിന്റെ പരിക്ക് ഡിക്കോക്കിനുള്ള മികച്ച അവസരമായി വേണം കണക്കാക്കുവാനെന്ന് ഗിബ്സണ്‍ അഭിപ്രായപ്പെട്ടു.

നിരന്തരമായി ക്യാപ്റ്റനെ സഹായിക്കുന്നൊരു താരമാണ് ക്വിന്റണ്‍. ഇന്ത്യയില്‍ പകരം ക്യാപ്റ്റനായി എത്തിയ എയ്ഡന്‍ മാര്‍ക്രം ഇപ്പോള്‍ മികച്ച ഫോമില്ലല്ല കളിക്കുന്നത്. മൂന്നാം ഏകദിനത്തില്‍ താരത്തിനു ഇലവനിലും സ്ഥാനം ലഭിച്ചിരുന്നില്ല. ഇതിനാലാണ് ക്വിന്റണ്‍ ഡിക്കോക്കിനു പുതിയ ദൗത്യം ഏല്പിക്കുവാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്.

2012ല്‍ U-19 ടീമിനെ നയിച്ച ശേഷം ഡിക്കോക്കിന്റെ ആദ്യ നായക സ്ഥാനമാണ് ഇപ്പോള്‍ വരാനിരിക്കുന്നത്. ശ്രീലങ്കന്‍ ടൂറില്‍ മോശം ഫോമിലാണെന്നുള്ളതാണ് എയ്ഡന്‍ മാര്‍ക്രത്തിനു ക്യാപ്റ്റന്‍സി സ്ഥാനം നല്‍കാത്തതെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച് അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version