Picsart 23 08 23 20 15 39 702

ബെൻസീമയും ഇത്തിഹാദ് പരിശീലകനും ഉടക്കി!! ടീമിന് ചേർന്ന താരമല്ല എന്ന് നുനോ സാന്റോ

സൗദിയിൽ ചാമ്പ്യൻ ക്ലബായ ഇത്തിഹാദിന്റെ ഈ സീസണിലെ ഏറ്റവും വലിയ സൈനിംഗ് ആയിരുന്നു കരീം ബെൻസീമ. റയൽ മാഡ്രിഡ് വിട്ട് ബെൻസീമ ഇത്തിഹാദിൽ എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു‌. എന്നാൽ ബെൻസീമയ്ക്ക് ഇതുവരെ ഇത്തിഹാദിൽ നല്ല സമയമല്ല. സൗദി അറേബ്യൻ റിപ്പോർട്ടുകൾ പ്രകാരം ബെൻസീമയും ഇത്തിജാദിന്റെ പരിശീലകൻ നുനോ എസ്പിരോ സാന്റോയും തമ്മിൽ ഉടക്കിയതായാണ് റിപ്പോർട്ട്.

ബെൻസീമ തന്റെ ടാക്ടിക്സിന് യോജിച്ച താരമല്ല എന്നും ബെൻസീമയെ തനിക്ക് ടീമിൽ ആവശ്യമില്ല എന്നും നുനോ ക്ലബ് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ബെൻസീമയുടെ സൈനിംഗ് നുനോ സാന്റോ ആവശ്യപ്പെട്ടതായിരുന്നില്ല. അതുകൊണ്ട് തന്നെ തുടക്കം മുതൽ അദ്ദേഹത്തിന് ബെൻസീമയുമായി നല്ല ബന്ധം അല്ല എന്ന് റിപ്പോട്ടുകൾ പറയുന്നു.

ബെൻസീമ അൽ ഇത്തിഹാദിന്റെ ക്യാപ്റ്റൻസി തനിക്ക് വേണം എന്ന് കോച്ചിനോട് ആവശ്യപ്പെട്ടപ്പോൾ അത് നുനോ നിഷേധിക്കുകയും ചെയ്തു. അവസാന ദിവസം ബെൻസീമ പരിശീലനത്തിന് എത്തിയില്ല എന്നും വാർത്തകൾ ഉണ്ട്.

Exit mobile version