പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഹൈജമ്പിൽ നിഷാദ് കുമാർ ഇന്ത്യക്കായി വെള്ളി നേടി

മൂന്ന് വർഷം മുമ്പ് ടോക്കിയോ പാരാലിമ്പിക്‌സിൽ നേടിയ വിജയം ആവർത്തിച്ച് പാരീസ് പാരാലിമ്പിക്‌സിലെ പുരുഷന്മാരുടെ ഹൈജമ്പ് T47 ഇനത്തിൽ ഇന്ത്യയുടെ നിഷാദ് കുമാർ വെള്ളി മെഡൽ ഉറപ്പിച്ചു. 2.12 മീറ്റർ ചാടി സ്വർണം നേടിയ യു.എസ്.എയുടെ റോഡറിക് ടൗൺസെൻഡിന് പിന്നിൽ ഫിനിഷ് ചെയ്‌ത 24-കാരൻ 2.04 മീറ്റർ ചാടി സീസണിലെ മികച്ച ദൂരം കുറിച്ചു. 2.08 മീറ്ററിൽ മൂന്നാം ശ്രമം പാഴാക്കിയെങ്കിലും നിഷാദിനെ ടൗൺസെൻഡ് ആശ്വസിപ്പിച്ചു. ന്യൂട്രൽ പാരാലിമ്പിക് അത്‌ലറ്റുകളെ പ്രതിനിധീകരിച്ച ജോർജി മാർഗീവ് 2 മീറ്റർ ചാടി വെങ്കലം നേടി.

നിഷാദ് തൻ്റെ ടോക്കിയോ വെള്ളി മെച്ചപ്പെടാൻ ലക്ഷ്യമിട്ടെങ്കിലും ടൗൺസെൻഡാണ് വീണ്ടും മികച്ചു നിന്നത് അതേസമയം, മറ്റൊരു ഇന്ത്യൻ ഹൈജംപർ രാം പാൽ 1.95 മീറ്റർ വ്യക്തിഗത മികവോടെ ഏഴാം സ്ഥാനത്തെത്തി. വനിതകളുടെ 200 മീറ്റർ, 100 മീറ്റർ ടി35 ഇനത്തിൽ പ്രീതി പാലിൻ്റെ വെങ്കലത്തിന് പിന്നാലെ പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ മൂന്നാമത്തെ അത്‌ലറ്റിക്‌സ് മെഡലാണ് നിഷാദിൻ്റെ വെള്ളി.

ഏഷ്യൻ പാരാ ഗെയിംസ്: ഇന്ത്യക്ക് മൂന്നാം സ്വർണ്ണം നൽകി നിഷാദ്

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ മെഡൽ കൊയ്യുന്നു. പുരുഷന്മാരുടെ ഹൈജമ്പ് T47 ഇനത്തിൽ നിഷാദ് കുമാർ ഇന്ത്യയ്‌ക്കായി മൂന്നാം സ്വർണം നേടി. 2.02 മീറ്റർ വിസ്മയകരമായ ചാട്ടത്തോടെ കുമാർ സ്വർണ്ണം നേടുകയും ഒപ്പം ഗെയിംസ് റെക്കോർഡ് സ്ഥാപിക്കുജയും ചെയ്തു.

1.94 മീറ്റർ ചാടി രാംപാൽ അതേ ഇനത്തിൽ വെള്ളി മെഡലും ഉറപ്പിച്ചു. നേരത്തെ ഹൈജമ്പ് T63യിൽ ഇന്ത്യ സ്വർണ്ണം ഉൾപ്പെടെ മൂന്ന് മെഡലുകൾ നേടിയിരുന്നു. ക്ലബ് ത്രോ ഇനത്തിലും ഇന്ത്യ മെഡൽ തൂത്തുവാരി. ഇന്ത്യക്ക് ഇപ്പോൾ ആകെ 10 മെഡലുകൾ ആയി. 3 സ്വർണ്ണം, 5 വെള്ളി, 2 വെങ്കലം എന്നിവയാണ് ഇന്ത്യ ഇതുവരെ നേടിയത്.

തന്റെ തന്നെ ഏഷ്യന്‍ റെക്കോര്‍ഡിനൊപ്പമെത്തി നിഷാദ് കുമാര്‍, ഇന്ത്യയുടെ രണ്ടാമത്തെ വെള്ളി മെഡൽ

ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ എത്തി. പുരുഷന്മാരുടെ ഹൈ ജംപ് ടി46 വിഭാഗത്തിൽ നിഷാദ് കുമാര്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയത്. നേരത്തെ ടേബിള്‍ ടെന്നീസ് ക്ലാസ് 4 വിഭാഗത്തിൽ ഇന്ത്യയുടെ ഭവിനബെന്‍ പട്ടേൽ ഇന്ന് ഇന്ത്യയുടെ ആദ്യ വെള്ളി നേടിയിരുന്നു.

2.06 എന്ന തന്റെ തന്നെ ഏഷ്യന്‍ റെക്കോര്‍ഡിന് ഒപ്പമെത്തിയാണ് നിഷാദ് കുമാറിന്റെ വെള്ളി നേട്ടം.

Exit mobile version