400മീറ്ററിൽ ഇന്ത്യക്ക് സ്വർണ്ണം നൽകി ദിലീപ്

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടെ. 400 മീറ്ററിൽ ദിലീപ് ആണ് ഇന്ത്യക്ക് ആയി സ്വർണ്ണം നേടിയത്. പുരുഷൻമാരുടെ 400 മീറ്റർ ടി47 ഇനത്തിൽ ആയിരുന്നു സ്വർണ്ണം. 49.48 സെക്കൻഡിൽ ഓടിയെത്തി ദിലീപ് ഗാവിറ്റ് ഒന്നാം സ്ഥാനം ഉറപ്പിച്ചു‌. അത്ലറ്റിക്സിലെ ഇന്ത്യയുടെ ഏഴാം സ്വർണ്ണം ആണിത്. ആകെ 55 മെഡലുകൾ ഇന്ത്യ അത്കറ്റിക്സിൽ മാത്രം നേടി.

100നു മുകളിൽ ആകെ മെഡലുകളും ഇന്ത്യ നേടി. ഇന്ത്യ ഇത് ആദ്യമായാണ് ഏഷ്യൻ പാരാ ഗെയിംസിൽ 100ൽ അധികം മെഡലുകൾ നേടുന്നത്. 29 സ്വർണ്ണം, 31 വെള്ളി, 49 വെങ്കലം എന്നിങ്ങനെ 109 മെഡലുകൾ ആണ് ഇന്ത്യ ഇതുവരെ നേടിയത്.

ഏഷ്യൻ പാരാ ഗെയിംസ്, നീരജിന് സ്വർണ്ണം, 100 മെഡലുകൾ എന്ന റെക്കോർഡും പിന്നിട്ട് ഇന്ത്യ

ഇന്ത്യ ഏഷ്യൻ പാരാ ഗെയിംസിൽ 100 മെഡലുകൾ എന്ന നാഴികകല്ലും പിന്നിട്ടു. ഇന്ന് രാവിലെ ജാവലിൻ ത്രോയിൽ നീരജ് യാദവ് ഇന്ത്യക്കായി ഇന്ത്യയുടെ 27-ാം സ്വർണം നേടി. പുരുഷന്മാരുടെ ജാവലിൻ ത്രോ F55 ഇനത്തിൽ 33.69 മീറ്റർ എറിഞ്ഞ് ആണ് നീരജ് സ്വർണ്ണം നേടിയത്. പുതിയ ഗെയിംസ് റെക്കോർഡ് ത്രോയുമായാണ് നീരജ് യാദവ് സ്വർണ്ണം നേടിയത്.

30.36 മീറ്റർ എറിഞ്ഞ് തെക് ചന്ദ് ഇന്ത്യക്ക് ആയി ഇതേ ഇനത്തിൽ വെങ്കലവും നേടി. ഇന്ത്യ ഇത് ആദ്യമായാണ് ഏഷ്യൻ പാരാ ഗെയിംസിൽ 100ൽ അധികം മെഡലുകൾ നേടുന്നത്. 27 സ്വർണ്ണം, 30 വെള്ളി, 47 വെങ്കലം എന്നിങ്ങനെ 104 മെഡലുകൾ ആണ് ഇന്ത്യ ഇതുവരെ നേടിയത്.

ഏഷ്യൻ പാരാ ഗെയിംസ്, ഇന്ത്യക്ക് 25ആം സ്വർണ്ണം

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ സ്വർണ്ണ വേട്ട തുടരുന്നു. ലോംഗ് ജമ്പിലൂടെ ഇന്ത്യ ഇന്ന് അവരുടെ 25-ാം സ്വർണ്ണം സ്വന്തമാക്കി. ലോംഗ് ജംപിൽ T64 വിഭാഗത്തിൽ സോളൈരാജ് ധരംരാജ് ആണ് സ്വർണം നേടിയത്. സോളൈരാജ് 6.84 മീറ്റർ ചാടി പുതിയ റെക്കോർഡ് സൃഷ്ടിച്ച് ആണ് സ്വർണ്ണത്തിലേക്ക് എത്തിയത്.

ഈ മെഡലോടെ ഇന്ത്യക്ക് ചൈനയിൽ ആകെ 98 മെഡലുകൾ ആയി. ഇന്ത്യ ഇതുവരെ ഏഷ്യൻ പാരാ ഗെയിംസിൽ 100 മെഡലുകളിൽ എത്തിയിട്ടില്ല. 25 സ്വർണ്ണം, 29 വെള്ളി, 44 വെങ്കലം എന്നിവയാണ് ഇന്ത്യ നേടിയത്.

ഏഷ്യൻ പാരാ ഗെയിംസ്; ബാഡ്മിന്റണിൽ സ്വർണം നേടി തുളസിമതി

ഏഷ്യൻ പാരാ ഗെയിംസിൽ ബാഡ്മിന്റ വനിതാ സിംഗിൾ വിഭാഗത്തിൽ ഇന്ത്യക്ക് സ്വർണ്ണം. മുരുകേശൻ തുളസിമതിയാണ് ഏഷ്യൻ പാരാ ഗെയിംസിൽ ചാമ്പ്യൻ പട്ടം നേടിയത്‌. തുളസിമതി 21-19, 21-19 എന്ന സ്‌കോറിന് യാങ് ക്യുക്‌സിയയെ ആണ് പരാജയപ്പെടുത്തിയത്. ഗെയിം 2-ൽ 5-16ന് പിറകിൽ നിന്ന് തുളസിമതി ഗംഭീര തിരിച്ചുവരവ് നടത്തിയാണ് 21-19-ന് വിജയിച്ചത്.

ഇന്ത്യ ഇതുവരെ 24 സ്വർണ്ണവും 27 വെള്ളിയും 43 വെങ്കലവും അടക്കം 94 മെഡൽ നേടി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡൽ നേട്ടമാണ് ഇത്.

ഏഷ്യൻ റെക്കോർഡോടെ സ്വർണ്ണം നേടി ഇന്ത്യയുടെ രമൻ ശർമ്മ

ഇന്ത്യ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ന് സ്വർണ്ണം വാരി കൂട്ടുകയാണ്. അത്ലറ്റിക്സിൽ രാമൻ ശർമ്മ മിന്നുന്ന സ്വർണ്ണവുമായി ഇന്ന് തിളങ്ങി. ഒപ്പം ഏഷ്യൻ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു. പുരുഷൻമാരുടെ 1500 മീറ്റർ T-38 ഇനത്തിൽ ആണ് രാമൻ സ്വർണ്ണം നേടിയത്. 4:20.80 എന്ന മികച്ച സമയത്തിൽ ഫിനിഷ് ചെയ്യാൻ അദ്ദേഹത്തിനായി.

ഇന്ത്യ ഇതുവരെ 24 സ്വർണ്ണവും 27 വെള്ളിയും 43 വെങ്കലവും അടക്കം 94 മെഡൽ നേടി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡൽ നേട്ടമാണ് ഇത്.

അഭിമാനമായി ശീതൾ ദേവി, കൈകളില്ലാത്ത അമ്പെയ്ത്തുകാരി ഇന്ത്യക്ക് ആയി സ്വർണ്ണം നേടി

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് ആയി സ്വർണ്ണം നേടി ശീതൾ ദേവി. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവ് ആയ ശീതൾ ദേവി ഇന്ന് സിംഗപ്പൂർ താരം ആലിമിനെ തോൽപ്പിച്ച് ആണ് സ്വർണ്ണം നേടിയത്. ലോകത്തിലെ ആദ്യത്തെ കൈകളില്ലാത്ത വനിതാ അമ്പെയ്ത്തുകാരി ആണ് ശീതൾ ദേവി. തുടർച്ചയായി ആറ് തവണ 10 സ്കോർ ചെയ്യാൻ അവർക്ക് ആയി. ആലിമിനെ 144-142 എന്ന സ്‌കോറിന് ആണ് തോൽപ്പിച്ചു.

നേരത്തെ ടീം ഇവന്റിലും ശീതൾ ദേവി സ്വർണ്ണം നേടി. ആകെ മൂന്ന് മെഡൽ ശീതൽ നേടി. ഇന്ത്യ ഇതുവരെ 24 സ്വർണ്ണവും 27 വെള്ളിയും 43 വെങ്കലവും അടക്കം 94 മെഡൽ നേടി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡൽ നേട്ടമാണ് ഇത്.

ഏഷ്യാ പാരാ ഗെയിംസ്, അമ്പെയ്ത്തിൽ ഇന്ത്യക്ക് ആദ്യ സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് പതിനെട്ടാം സ്വർണ്ണം. ഇന്ന് ഇന്ത്യയുടെ ശീതൾ ദേവിയുടെയും രാകേഷ് കുമാറിന്റെയും ടീം അമ്പെയ്ത്ത് മിക്‌സഡ് ടീം കോമ്പൗണ്ട് ഇനത്തിൽ ആണ് സ്വർണ്ണം നേടിയത്‌. അമ്പെയ്ത്തിലെ ഇന്ത്യയുടെ ആദ്യ സ്വർണ്ണം ആണിത്. ചൈനയെ 151-149 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ടീം സ്വർണം നേടിയത്.

ഇന്ത്യക്ക് ഇതോടെ ആകെ 78 മെഡലുകൾ ആയി. 18 സ്വർണ്ണവും 21 വെള്ളിയും 39 വെങ്കലവും ആണ് ഇന്ത്യ ഇതുവരെ നേടിയത്.

ഇന്ത്യൻ ഷൂട്ടർ സിദ്ധാർത്ഥ ബാബുവിന് സ്വർണ്ണം

എഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ. റെക്കോർഡ് പ്രകടനത്തോടെ ഇന്ത്യൻ ഷൂട്ടർ സിദ്ധാർത്ഥ ബാബു ആണ് സ്വർണ്ണം നേടിയത്. R6 മിക്സഡ് 50 മീറ്റർ റൈഫിൾസ് പ്രോൺ SH-1 ൽ ആണ് സ്വർണം ഉറപ്പിച്ചത്‌. 247.7 എന്ന ശ്രദ്ധേയമായ സ്കോറോടെ പുതിയ ഏഷ്യൻ പാരാ ഗെയിംസ് റെക്കോർഡ് അദ്ദേഹം സ്ഥാപിച്ചു. ഇതോടെ പാരീസ് 2024 പാരാലിമ്പിക്‌സ് ക്വാട്ടയും അദ്ദേഹം ഉറപ്പിച്ചു.

ഇന്ത്യയുടെ 17ആം സ്വർണ്ണമാണിത്. 17 സ്വർണ്ണവും 20 വെള്ളിയും 34 വെങ്കലവുമായി 71 മെഡലുകൾ ഇന്ത്യ ഇതിനകം നേടി കഴിഞ്ഞു.

പതിനാറാം സ്വർണ്ണം, കഴിഞ്ഞ ഏഷ്യൻ പാരാ ഗെയിംസ് റെക്കോർഡ് മറികടന്ന് ഇന്ത്യ

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യ പതിനാറാം സ്വർണ്ണം നേടി. കഴിഞ്ഞ തവണത്തെ റെക്കോർഡ് ആയ 15 സ്വർണ്ണം എന്ന റെക്കോർഡ് ഗെയിമിന്റെ നാലാം ദിവസം തന്നെ ഇന്ത്യ മറികടന്നിരിക്കുകയാണ്. പുരുഷന്മാരുടെ ഷോട്ട്പുട്ട് എഫ് 46 ൽ സച്ചിൻ സർജേറാവോ ആണ് സ്വർണ്ണ മെഡൽ നേടി.

16.03 എറിഞ്ഞ സച്ചിൻ പുതിയ ഗെയിംസ് റെക്കോർഡ് സൃഷ്ടിച്ച് ആണ് സ്വർണം നേടിയത്. 14.56 എറിഞ്ഞ രോഹിത് കുമാർ വെങ്കലം നേടി. ഇന്ത്യക്ക് ആകെ 68 മെഡൽ ആയി. 16 സ്വർണ്ണം, 20 വെള്ളി, 32 വെങ്കലം എന്നിങ്ങനെ ഇന്ത്യ ഇതുവരെ നേടി.

ലോംഗ് ജംപിൽ നിമിഷ, ഇന്ത്യക്ക് 15-ാം സ്വർണം

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ്ണ നേട്ടം 15 ആയി. ഇന്ന് വനിതകളുടെ ലോങ്ജംപിൽ ടി47 ഫൈനലിൽ നിമിഷ ചക്കുങ്ങൽപറമ്പിൽ സ്വർണം നേടി. 5.15മീറ്റർ ചാടിയാണ് നിമിഷ സ്വർണ്ണത്തിൽ എത്തിയത്. അവളുടെ അഞ്ചാം ശ്രമത്തിൽ ആയിരുന്നു 5.15 മീറ്റർ ചാടിയത്. കീർത്തി ചൗഹാൻ ഇതേ ഇനത്തിൽ 4.42 (PB) ചാടി നാലാം സ്ഥാനത്തെത്തി.

ഇന്ത്യ ആകെ 58 മെഡലുകളിലേക്ക് എത്തി. 15 സ്വർണ്ണം എന്ന 2018 ഗെയിംസിലെ റെക്കോർഡിനൊപ്പം എത്താനും ഇന്ത്യക്ക് ആയി. 15 സ്വർണ്ണം 20 വെള്ളി 28 വെങ്കലം എന്നിവയാണ് ഇന്ത്യ ഇതുവരെ നേടിയത്.

Asian Para Games
India Medal
15 20 23

ജാവലിൻ ത്രോയിൽ മൂന്ന് മെഡലും ഇന്ത്യ സ്വന്തമാക്കി

ഏഷ്യൻ പാരാ ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ-F46-ൽ ഇന്ത്യ പോഡിയം സ്വീപ്പ് നടത്തി‌. ഈ ഇനത്തിൽ സ്വർണ്ണവും വെങ്കലവും വെള്ളിയും ഇന്ത്യ തന്നെ നേടി‌. 68.60 മീറ്റർ എറിഞ്ഞ സുന്ദർ സിംഗ് ഗുർജാർ ആണ് സ്വർണം നേടിയത്. 67.08 നീറ്റർ എറിഞ്ഞ റിങ്കു വെള്ളിയും, 63.52 മീറ്റർ ദൂരം എറിഞ്ഞ അജീത് സിംഗ് വെങ്കലവും നേടി.

ഇതോടെ ഇന്ത്യ ആകെ 63 മെഡലുകൾ ഈ ഗെയിംസിൽ നേടി. 15 സ്വർണ്ണം എന്ന 2018 ഗെയിംസിലെ റെക്കോർഡിനൊപ്പം എത്താനും ഇന്ത്യക്ക് ആയി. 15 സ്വർണ്ണം 20 വെള്ളി 28 വെങ്കലം എന്നിവയാണ് ഇന്ത്യ ഇതുവരെ നേടിയത്.

ഏഷ്യ പാരാ ഗെയിംസിൽ ഇന്ത്യക്കായി രണ്ടാം സ്വർണ്ണം നേടി അങ്കുർ ധാമ

ഈ പാരാ ഏഷ്യൻ ഗെയിംസിൽ. ഇന്ത്യയുടെ അങ്കുർ ധാമയ്ക്ക് രണ്ടാം സ്വർണം. ഇന്ന് പുരുഷന്മാരുടെ ടി11 1500 മീറ്ററിലും അദ്ദേഹം സ്വർണ്ണം നേടി. 4:27.70 സെക്കൻഡിലാണ് അങ്കുർ സ്വർണം നേടിയത്. രണ്ട് ദിവസം മുമ്പ് 5000 മീറ്ററിലും അങ്കുർ സ്വർണ്ണം നേടിയിരുന്നു.

ഇന്ന് ഇന്ത്യ ആകെ 58 മെഡലുകളിലേക്ക് എത്തി. 15 സ്വർണ്ണം എന്ന 2018 ഗെയിംസിലെ റെക്കോർഡിനൊപ്പം എത്താനും ഇന്ത്യക്ക് ആയി. 15 സ്വർണ്ണം 20 വെള്ളി 28 വെങ്കലം എന്നിവയാണ് ഇന്ത്യ ഇതുവരെ നേടിയത്.

Asian Para Games
India Medal
15 20 23
Exit mobile version