ചരിത്രം കുറിച്ച് മുത്തൂറ്റ് എഫ്എ; കേരള പ്രീമിയർ ലീഗ് ചാമ്പ്യൻമാർ!


കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കേരള പോലീസിനെ 2-1 ന് തകർത്ത് മുത്തൂറ്റ് എഫ്എ അവരുടെ കന്നി എലൈറ്റ് കേരള പ്രീമിയർ ലീഗ് കിരീടം ചൂടി ചരിത്രം സൃഷ്ടിച്ചു.


തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ ആദ്യ പകുതിയുടെ അവസാന നിമിഷം (45-ാം മിനിറ്റ്) ദേവദത്താണ് മുത്തൂറ്റ് എഫ്എയ്ക്ക് വേണ്ടി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ കേരള പോലീസ് ശക്തമായി തിരിച്ചുവന്നു. 54-ാം മിനിറ്റിൽ സുജിൽ നേടിയ ഗോളിൽ നേടി അവർ ഒപ്പമെത്തി. എന്നാൽ മുത്തൂറ്റ് എഫ്എ പതറിയില്ല. 65-ാം മിനിറ്റിൽ അഭിത് വിജയ ഗോൾ നേടിയതോടെ അവർ ചരിത്ര വിജയം സ്വന്തമാക്കി.


സ്കോർ: മുത്തൂറ്റ് എഫ്എ 2-1 കേരള പോലീസ്
ഗോൾ നേടിയവർ – മുത്തൂറ്റ് എഫ്എ: ദേവദത്ത് (45′), അഭിത് (65′); കേരള പോലീസ്: സുജിൽ (54′)

കേരള പ്രീമിയർ ലീഗ്; കെ എസ് ഇ ബിയെ തോൽപ്പിച്ച് മുത്തൂറ്റ് എഫ്എ ഫൈനലിൽ



കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് സെമിഫൈനലിൽ കെഎസ്ഇബിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മുത്തൂറ്റ് ഫുട്ബോൾ അക്കാദമി ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിലെ ഏക ഗോൾ 71-ാം മിനിറ്റിൽ അജയ് കൃഷ്ണൻ ആണ് നേടിയത്. ഈ വിജയത്തോടെ മുത്തൂറ്റ് എഫ്എ ഫൈനലിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. കേരള പോലീസും വയനാട് യുണൈറ്റഡും തമ്മിലുള്ള രണ്ടാം സെമിഫൈനൽ നാളെ നടക്കും.

കേരള പ്രീമിയർ ലീഗ്; ഗോൾഡൻ ത്രെഡ്സിനെതിരെ മുത്തൂറ്റ് എഫ്എ വിജയിച്ചു

മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ ഗോൾഡൻ ത്രെഡ്സ് എഫ്‌സിയെ 1-0 ന് തോൽപ്പിച്ച് മുത്തൂറ്റ് എഫ്‌എ കേരള പ്രീമിയർ ലീഗ് 2024-25 സീസണിലെ അവരുടെ രണ്ടാമത്തെ വിജയം നേടി. 36-ാം മിനിറ്റിൽ ദേവദത്തിന്റെ ഗോൾ അണ് മുത്തൂറ്റിന് മൂന്ന് പോയിന്റുകൾ നേടിക്കൊടുത്തത്.

ഗോൾഡൻ ത്രെഡ്സ് സമനില ഗോൾ നേടാൻ ശ്രമിച്ചെങ്കിലും മുത്തൂറ്റിന്റെ പ്രതിരോധം ഭേദിക്കാൻ കഴിഞ്ഞില്ല. മികച്ച പ്രകടനത്തിന് മനോജ് എം ആണ് മത്സരത്തിലെ താരമായത്.

കെ പി എല്ലിൽ നാളെ നടക്കുന്ന മത്സരത്തിൽ, ഗോകുലം കേരള വയനാട് യുണൈറ്റഡിനെ നേരിടും.

കേരള പ്രീമിയർ ലീഗ്; കെഎസ്ഇബി മുത്തൂറ്റ് എഫ്എയെ തോൽപ്പിച്ചു

എലൈറ്റ് കേരള പ്രീമിയർ ലീഗിൽ കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കെഎസ്ഇബി മുത്തൂറ്റ് എഫ്എയെ 2-1ന് പരാജയപ്പെടുത്തി. 28-ാം മിനിറ്റിൽ നിജോ ഗിൽബെർട്ടാണ് കെഎസ്ഇബിക്കായി ഗോൾ നേടിയത്, എന്നാൽ സ്റ്റോപ്പേജ് ടൈമിൽ ഷാമിൽ ഷമ്മാസിലൂടെ മുത്തൂറ്റ് എഫ്എ പകുതി സമയത്തിന് തൊട്ടുമുമ്പ് മറുപടി നൽകി.

73-ാം മിനിറ്റിൽ അഹമ്മദ് അഫ്നാസ് കെഎസ്ഇബിയുടെ ലീഡ് പുനഃസ്ഥാപിച്ച് മൂന്ന് പോയിന്റുകളും അവർ നേടിയെന്ന് ഉറപ്പാക്കി.

കെ പി എല്ലിലെ അടുത്ത മത്സരത്തിൽ നാളെ റിയൽ മലബാർ കേരള യുണൈറ്റഡിനെ നേരിടും.

യുവ മലയാളി താരം ആദിൽ അബ്ദുള്ള മോഹൻ ബഗാനിലേക്ക്

ഒരു മലയാളി യുവതാരം കൂടെ മോഹൻ ബഗാനിലേക്ക്. മുത്തൂറ്റ് എഫ് എയുടെ താരമായ ആദിൽ അബ്ദുള്ള ആണ് മോഹൻ ബഗാനിലേക്ക് എത്തുന്നത്. താരത്തിന്റെ സൈനിംഗ് മോഹൻ ബഗാൻ പൂർത്തിയാക്കി കഴിഞ്ഞു. 21കാരനായ ആദിൽ ഡെവലപ്മെന്റ് ലീഗിൽ മുത്തൂറ്റിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 2 ഗോളുകളും താരം നേടിയിരുന്നു.

മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് ടീമിനൊപ്പം ഉണ്ടായിരുന്ന താരമാണ് ആദിൽ അദ്ബുള്ള. ആദിൽ അബ്ദുള്ളയെ കൂടാതെ മുത്തൂറ്റിന്റെ തന്നെ താരമായ സലാഹുദ്ദീനെയും മോഹൻ ബഗാൻ സ്വന്തമാക്കിയിട്ടുണ്ട്.

കേരള പ്രീമിയർ ലീഗ്, സെമി ഫൈനൽ ലൈനപ്പ് ആയി

കേരള പ്രീമിയർ ലീഗ് സൂപ്പർ സിക്‌സ് പോരാട്ടങ്ങൾ അവസാനിച്ചു. അവസാന ദിവസം സാറ്റ് തിരൂർ കെ എസ് ഇ ബിയെ തോൽപ്പിച്ച് സെമി ഫൈനൽ ഉറപ്പിച്ചു. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആയിരുന്നു സാറ്റ് തിരൂരിന്റെ വിജയം. ഉതോടെ അവർ സൂപ്പർ സിക്സിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കേരള യുണൈറ്റഡിനോട് തോറ്റ വയനാട് യുണൈറ്റഡിന്റെ സെമി സ്വപ്നം അവസാനിക്കുകയും ചെയ്തു.

കേരള പോലീസ്, കേരള യുണൈറ്റഡ്, മുത്തൂറ്റ് എഫ്എ,സാറ്റ് തിരൂർ എന്നിവരാണ് സെമിയിൽ ഇറങ്ങുക. 5 മത്സരങ്ങളിൽ നിന്ന് 4 വിജയവും ഒരു സമനിലയും ഉൾപ്പെടെ 13 പോയിന്റുമായി കേരള പോലീസ് സൂപ്പർ സിക്സിൽ ഒന്നാമത് ഫിനിഷ് ചെയ്തത്. അവർ 6 പോയിന്റുമായി നാലാമത് ഫിനിഷ് ചെയ്ത സാറ്റിനെ ആകും സെമിയിൽ നേരിടുക. 9 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്ത കേരള യുണൈറ്റഡ് 8 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായ മുത്തൂറ്റ് എഫ് എയെ നേരിടും.

2024 ഫെബ്രുവരി 8-ന് കണ്ണൂരിലെ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആകും സെമി പോരാട്ടങ്ങൾ നടക്കുക. കളി തത്സമയം കൈരളി വി ചാനലിലും സ്കോർലൈന്റെ യൂട്യൂബ് ചാനലിലും കാണാം.

സൂപ്പർ സിക്സ് ടേബിൾ;

വിഷ്ണുവിന്റെ ഇരട്ട ഗോളിൽ ഡോൺ ബോസ്കോയെ തോൽപ്പിച്ച് മുത്തൂറ്റ് എഫ് എ

കേരള പ്രീമിയർ ലീഗിൽ ഇന്ന് എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന മത്സരത്തിൽ മുത്തൂറ്റ് എഫ്എ ഡോൺ ബോസ്‌കോയെ 2-0ന് പരാജയപ്പെടുത്തി. പകരക്കാരനായി ഇറങ്ങിയ പിവി വിഷ്ണു 52, 90 മിനിറ്റുകളിൽ നേടിയ രണ്ട് ഗോളുകളാണ് മുത്തൂറ്റ് എഫ്എയെ വിജയത്തിലേക്ക് നയിച്ചത്‌. വിഷ്ണുവിന്റെ പ്രകടനം താരത്തെ കളിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരത്തിനും അർഹനാക്കി.

ഗ്രൂപ്പ് ബിയിൽ മുത്തൂറ്റ് എഫ്എയുടെ ആദ്യ വിജയമാണിത്. ഈ വിജയം, അവരെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർത്തി. മറുവശത്ത്, ഡോൺ ബോസ്‌കോ തുടർച്ചയായ മൂന്നാം തോൽവിയാണ് ഏറ്റുവാങ്ങിയത്‌. നിലവിൽ 7 പോയിന്റുമായി കേരള പൊലീസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

AIFF Elite ലീഗിന് യോഗ്യത നേടി പറപ്പൂർ എഫ് സിയും മുത്തൂറ്റ് അക്കാദമിയും

മുത്തൂറ്റ് എഫ് എയും പറപ്പൂർ എഫ് സിയും AIFF ഇലീറ്റ് ലീഗിന് യോഗ്യത നേടിയ. ഈ രണ്ട് ക്ലബുകളാകും കേരളത്തെ ദേശീയ തലത്തിൽ പ്രതിനിധീകരിക്കുക. കെ എഫ് എ നടത്തിയ അണ്ടർ 17 ഇലീറ്റ് ലീഗ് വഴിയാണ് രണ്ട് ക്ലബുകളും യോഗ്യത നേടിയത്. നോക്കൗട്ട് മത്സരങ്ങൾ വിജയിച്ചാണ് രണ്ട് ക്ലബുകളും മുന്നേറിയത്.

അവസാന മത്സരത്തിൽ പറപ്പൂർ എഫ് സി പെനാൾട്ടി ഷൂട്ടൗട്ടിൽ എഫ് സി കേരളയെ മറികടന്ന് ആണ് യോഗ്യത നേടിയത്. അതിനു മുമ്പത്തെ റൗണ്ടി പറപ്പൂർ ഗോകുലം കേരളയെ ഏക ഗോളിനും തോൽപ്പിച്ചിരുന്നു.

മുത്തൂറ്റ് എഫ് എ അവസാന ഘട്ടത്തിൽ കോവളം എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ആണ് യോഗ്യത ഉറപ്പിച്ചത്‌. മുത്തൂറ്റ് അതിനു മുമ്പ് 5-1 എന്ന സ്കോറിന് ഐഫ കൊപ്പത്തെയും 3-0 എന്ന സ്കോറിന് ESSA എഫ് സൊ അരീക്കോടിനെയും തോൽപ്പിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുക്കാത്തതിനാൽ അവരുടെ കോവളം ആയുള്ള മത്സരം വാക്ക് ഓവർ ആവുകയും കേരള ബ്ലാസ്റ്റേഴ്സ് പുറത്താവുകയും ചെയ്തു.

Exit mobile version