ഐ ലീഗ് 2; അപരാജിത കുതിപ്പ് തുടർന്ന് സാറ്റ് തിരൂർ

ഐ ലീഗ് 2വിൽ സാറ്റ് തിരൂർ അവരുടെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് ലീഗിൽ കൈനു ലൈബ്രറി & സ്പോർട്സ് അസോസിയേഷനെ നേരിട്ട സാറ്റ് തിരൂർ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചു. ആദ്യ പകുതിയിൽ തന്നെ ആയിരുന്നു 2 ഗോളുകളും പിറന്നത്.

മത്സരത്തിന്റെ 22ആം മിനുട്ടിൽ സെന്തമിൾ സാറ്റ് തിരൂരിന് ലീഡ് നൽകി. 35ആം മിനുറ്റിൽ അഖിബ് നവാബിന്റെ ഫിനിഷ് അവരുടെ ലീഡ് ഇരട്ടിയാക്കി. ഈ വിജയത്തോടെ സാറ്റ് 4 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

കേരള പ്രീമിയർ ലീഗ്, സെമി ഫൈനൽ ലൈനപ്പ് ആയി

കേരള പ്രീമിയർ ലീഗ് സൂപ്പർ സിക്‌സ് പോരാട്ടങ്ങൾ അവസാനിച്ചു. അവസാന ദിവസം സാറ്റ് തിരൂർ കെ എസ് ഇ ബിയെ തോൽപ്പിച്ച് സെമി ഫൈനൽ ഉറപ്പിച്ചു. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആയിരുന്നു സാറ്റ് തിരൂരിന്റെ വിജയം. ഉതോടെ അവർ സൂപ്പർ സിക്സിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കേരള യുണൈറ്റഡിനോട് തോറ്റ വയനാട് യുണൈറ്റഡിന്റെ സെമി സ്വപ്നം അവസാനിക്കുകയും ചെയ്തു.

കേരള പോലീസ്, കേരള യുണൈറ്റഡ്, മുത്തൂറ്റ് എഫ്എ,സാറ്റ് തിരൂർ എന്നിവരാണ് സെമിയിൽ ഇറങ്ങുക. 5 മത്സരങ്ങളിൽ നിന്ന് 4 വിജയവും ഒരു സമനിലയും ഉൾപ്പെടെ 13 പോയിന്റുമായി കേരള പോലീസ് സൂപ്പർ സിക്സിൽ ഒന്നാമത് ഫിനിഷ് ചെയ്തത്. അവർ 6 പോയിന്റുമായി നാലാമത് ഫിനിഷ് ചെയ്ത സാറ്റിനെ ആകും സെമിയിൽ നേരിടുക. 9 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്ത കേരള യുണൈറ്റഡ് 8 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായ മുത്തൂറ്റ് എഫ് എയെ നേരിടും.

2024 ഫെബ്രുവരി 8-ന് കണ്ണൂരിലെ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആകും സെമി പോരാട്ടങ്ങൾ നടക്കുക. കളി തത്സമയം കൈരളി വി ചാനലിലും സ്കോർലൈന്റെ യൂട്യൂബ് ചാനലിലും കാണാം.

സൂപ്പർ സിക്സ് ടേബിൾ;

കേരള പ്രീമിയർ ലീഗ്; ഗോകുലത്തെ സാറ്റ് തിരൂർ സമനിലയിൽ തളച്ചു

കേരള പ്രീമിയർ ലീഗിൽ ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഗോകുലവും സാറ്റ് തിരൂരും സമനിലയിൽ പിരിഞ്ഞു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ രണ്ട് ടീമുകൾക്കും ഇന്ന് ഗോൾ നേടാനെ ആയില്ല. സാറ്റ് തിരൂർ താരം ഫസലു റഹ്മാൻ ആണ് ഇന്ന് കളിയിൽ മാൻ ഓഫ് ദി മാച്ച് ആയത്. ഗോകുലം ഈ സീസൺ കേരള പ്രീമിയർ ലീഗിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ നാലു പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ്. നാലു മത്സരങ്ങളിൽ 10 പോയിന്റുമായി സാറ്റ് തിരൂർ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്.

Exit mobile version