Picsart 24 02 07 08 10 33 392

കേരള പ്രീമിയർ ലീഗ്, സെമി ഫൈനൽ ലൈനപ്പ് ആയി

കേരള പ്രീമിയർ ലീഗ് സൂപ്പർ സിക്‌സ് പോരാട്ടങ്ങൾ അവസാനിച്ചു. അവസാന ദിവസം സാറ്റ് തിരൂർ കെ എസ് ഇ ബിയെ തോൽപ്പിച്ച് സെമി ഫൈനൽ ഉറപ്പിച്ചു. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ആയിരുന്നു സാറ്റ് തിരൂരിന്റെ വിജയം. ഉതോടെ അവർ സൂപ്പർ സിക്സിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കേരള യുണൈറ്റഡിനോട് തോറ്റ വയനാട് യുണൈറ്റഡിന്റെ സെമി സ്വപ്നം അവസാനിക്കുകയും ചെയ്തു.

കേരള പോലീസ്, കേരള യുണൈറ്റഡ്, മുത്തൂറ്റ് എഫ്എ,സാറ്റ് തിരൂർ എന്നിവരാണ് സെമിയിൽ ഇറങ്ങുക. 5 മത്സരങ്ങളിൽ നിന്ന് 4 വിജയവും ഒരു സമനിലയും ഉൾപ്പെടെ 13 പോയിന്റുമായി കേരള പോലീസ് സൂപ്പർ സിക്സിൽ ഒന്നാമത് ഫിനിഷ് ചെയ്തത്. അവർ 6 പോയിന്റുമായി നാലാമത് ഫിനിഷ് ചെയ്ത സാറ്റിനെ ആകും സെമിയിൽ നേരിടുക. 9 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്ത കേരള യുണൈറ്റഡ് 8 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായ മുത്തൂറ്റ് എഫ് എയെ നേരിടും.

2024 ഫെബ്രുവരി 8-ന് കണ്ണൂരിലെ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആകും സെമി പോരാട്ടങ്ങൾ നടക്കുക. കളി തത്സമയം കൈരളി വി ചാനലിലും സ്കോർലൈന്റെ യൂട്യൂബ് ചാനലിലും കാണാം.

സൂപ്പർ സിക്സ് ടേബിൾ;

Exit mobile version