ഫ്രഞ്ച് ഓപ്പൺ: മുസെറ്റി പിന്മാറി, കാർലോസ് അൽകാരാസ് ഫൈനലിൽ


റോളണ്ട് ഗാരോസ് 2025-ൻ്റെ ഫൈനലിലേക്ക് നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരാസ് മുന്നേറി. സെമിഫൈനൽ മത്സരത്തിൽ എതിരാളി ലോറൻസോ മുസെറ്റിക്ക് പരിക്കേറ്റ് പിന്മാറേണ്ടി വന്നതോടെയാണ് അൽകാരാസിന് ഫൈനൽ പ്രവേശനം സാധ്യമായത്. വെള്ളിയാഴ്ച ഫിലിപ്പ് ചാട്രിയർ കോർട്ടിൻ്റെ മേൽക്കൂരയ്ക്ക് കീഴിൽ നടന്ന മത്സരത്തിൽ മുസെറ്റിക്ക് തുടയിലെ പരിക്ക് കാരണം പിന്മാറുമ്പോൾ അൽകാരാസ് 4-6, 7-6(3), 6-0, 2-0 എന്ന സ്കോറിന് മുന്നിലായിരുന്നു.


മുസെറ്റി ശക്തമായ തുടക്കം ഇന്ന് കുറിച്ചു, ആദ്യ സെറ്റ് 5-4 ന് അൽകാരാസിൻ്റെ സർവീസ് ബ്രേക്ക് ചെയ്തുകൊണ്ട് മികച്ച ഒരു ക്രോസ്കോർട്ട് ഫോർഹാൻഡിലൂടെ സ്വന്തമാക്കി. എന്നാൽ നിലവിലെ ചാമ്പ്യനായ അൽകാരാസ് രണ്ടാം സെറ്റ് ടൈബ്രേക്കിലൂടെ തിരിച്ചുപിടിക്കുകയും മൂന്നാം സെറ്റിൽ പൂർണ്ണ ആധിപത്യം സ്ഥാപിക്കുകയും വെറും 22 മിനിറ്റിനുള്ളിൽ അത് സ്വന്തമാക്കുകയും ചെയ്തു.
മൂന്നാം സെറ്റിനിടെ ഇടത് തുടയിൽ ചികിത്സ തേടിയ മുസെറ്റിക്ക് നാലാം സെറ്റിൻ്റെ തുടക്കത്തിൽ പിന്മാറുക് ആയിരുന്നു. ൽ


അൽകാരാസ് ഇപ്പോൾ തൻ്റെ രണ്ടാമത്തെ ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്കും മൊത്തത്തിൽ അഞ്ചാമത്തെ ഗ്രാൻഡ് സ്ലാം ഫൈനലിലേക്കും ആണ് കടന്നിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന കിരീട പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരമായ യാന്നിക് സിന്നറിനെയോ അല്ലെങ്കിൽ 24 തവണ ഗ്രാൻഡ് സ്ലാം ജേതാവായ നോവാക് ജോക്കോവിച്ചിനെയോ അദ്ദേഹം നേരിടും.

മുസെട്ടി സിറ്റ്സിപാസിനെ അട്ടിമറിച്ച് മോണ്ടെ കാർലോ സെമിയിൽ


നിലവിലെ ചാമ്പ്യൻ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 1-6, 6-3, 6-4 എന്ന സ്കോറിന് അട്ടിമറിച്ച് ലൊറെൻസോ മുസെട്ടി മോണ്ടെ കാർലോ മാസ്റ്റേഴ്സ് സെമിഫൈനലിൽ പ്രവേശിച്ചു. 23-കാരനായ ഇറ്റാലിയൻ താരം അടുത്തതായി ഓസ്‌ട്രേലിയൻ താരം അലക്സ് ഡി മിനോറിനെ നേരിടും. ഡി മിനോർ ഗ്രീഗോർ ദിമിത്രോവിനെ വെറും 45 മിനിറ്റിനുള്ളിൽ 6-0, 6-0 എന്ന സ്കോറിന് തോല്പ്പിച്ചാണ് സെമിയിൽ എത്തിയത്.

ആർതർ ഫിൽസിനെതിരെ ശക്തമായ തിരിച്ചുവരവ് നടത്തിയ കാർലോസ് അൽകാറാസും സെമിയിൽ എത്തി (4-6, 7-5, 6-3). അലഹാന്ദ്രോ ഡേവിഡോവിച്ച് ഫോക്കിന അലക്സി പോപ്പിരിനെ 6-3, 6-2 എന്ന സ്കോറിന് തോൽപ്പിച്ചും സെമിയിൽ എത്തി.

നിസാരം! പത്താം വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്

കരിയറിലെ പത്താം വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്. 25 മത്തെ ഗ്രാന്റ് സ്ലാം കിരീടവും എട്ടാം വിംബിൾഡൺ കിരീടവും ലക്ഷ്യം വെക്കുന്ന രണ്ടാം സീഡ് ആയ ജ്യോക്കോവിച് 25 സീഡ് ആയ ഇറ്റാലിയൻ താരം ലോറൻസോ മുസെറ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെമിഫൈനലിൽ തകർത്തത്. 2 തവണ ബ്രേക്ക് വഴങ്ങിയെങ്കിലും നാലു തവണ എതിരാളിയെ ബ്രേക്ക് ചെയ്ത ജ്യോക്കോവിച് നിർണായക സമയത്ത് ഏസുകൾ ഉതിർത്തു സർവീസ് നിലനിർത്തുന്ന കാഴ്ചയും മത്സരത്തിൽ കണ്ടു.

തനിക്ക് ആവുന്ന വിധം കളിച്ച ഇറ്റാലിയൻ താരത്തിന് പക്ഷെ ജ്യോക്കോവിച്ചിന് മുന്നിൽ ശരിക്ക് പിടിച്ചു നിൽക്കാൻ പോലും ആയില്ല. ആദ്യ സെറ്റ് 6-4 നു നേടിയ ജ്യോക്കോവിച് രണ്ടാം സെറ്റ് ടൈബ്രേക്കറിൽ ആണ് നേടിയത്. ഈ സെറ്റിൽ പിറകിൽ നിന്ന ശേഷം പൊരുതിയാണ് ജ്യോക്കോവിച് ടൈബ്രേക്കറിലേക്ക് കളി നീട്ടിയത്. തുടർന്ന് മൂന്നാം സെറ്റ് 6-4 നു നേടിയ ജ്യോക്കോവിച് സെന്റർ കോർട്ടിൽ മറ്റൊരു ജയം കുറിച്ചു ഫൈനലിലേക്ക് മുന്നേറി. ഫൈനലിൽ നിലവിലെ ജേതാവും മൂന്നാം സീഡും ആയ കാർലോസ് അൽകാരസ് ആണ് ജ്യോക്കോവിച്ചിന്റെ ഫൈനലിലെ എതിരാളി.

ജോക്കോവിചിനെ ഞെട്ടിച്ച് ഇറ്റാലിയൻ യുവതാരം മുസെറ്റി

ലോക ഒന്നാം നമ്പർ താരം ജോക്കോവിചിന് ഞെട്ടിക്കുന്ന പരാജയം. മോണ്ടി കാർലോ മാസ്റ്റേഴ്‌സിന്റെ മൂന്നാം റൗണ്ടിൽ ഇറ്റലിയുടെ 21 കാരനായ ലോറെൻസോ മുസെറ്റിയോട് ആണ് ലോക ഒന്നാം നമ്പർ താരം തോറ്റത്. കോർട്ട് റെയ്‌നിയർ III-ൽ മഴയും കാറ്റും ജൊക്കോവിചിന്റെ താളം തെറ്റിച്ചു. 4-6, 7-5, 6-4 എന്ന സ്‌കോറിന് ആയിരുന്നു ലൊറെൻസോ വിജയിച്ചത്. മഴ ഇടവേളകൾ ഉൾപ്പെടെ 2 മണിക്കൂറും 54 മിനിറ്റും മത്സരം നീണ്ടു നിന്നു. മുസെറ്റിയെ നിഷേധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

Exit mobile version