Picsart 23 04 20 16 11 00 686

സ്ക്രിനിയറിന് ശസ്ത്രക്രിയ, ഇനി ഇന്റർ മിലാനായി കളിക്കില്ല

PSGയിലേക്ക് പോകാൻ ഒരുങ്ങുന്ന ഇന്റർ സെന്റർ ബാക്ക് മിലൻ സ്ക്രിനിയർ ഇനി ഇന്റർ മിലാനായി കളിക്കാൻ സാധ്യതയില്ല. ചൊവ്വാഴ്ച താരം പരിക്ക് മാറാൻ ആയി ശസ്ത്രക്രിയയ്ക്ക് വിധേയനായതായി മിലാൻ അറിയിച്ചു. 28കാരനായ ഡിഫൻഡർ പരിക്ക് കാരണം ഒരു മാസത്തിലേറെയായി ഇന്ററിനായി കളിച്ചിരുന്നില്ല. വരും ആഴ്ചകളിൽ സ്ക്രിനിയർ ടീമിനൊപ്പം ഉണ്ടാകില്ല എന്ന് ഇന്റർ ഇന്മ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. സ്ലൊവാക്യൻ ഇന്റർനാഷണൽ ഇനി ഈ സീസണിൽ കളിക്കാനുള്ള സാധ്യത കുറവാണ്.

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ മിലാനെതിരെ സ്ക്രിനിയർ എന്തായാലും കളിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. മെയ് 10, മെയ് 16 തീയതികളിൽ ആണ് സെമി ഫൈനൽ നടക്കുന്നത്. ഇന്ററിലെ കരാർ ഈ സീസൺ അവസാനം തീരാൻ ഇരിക്കെ സ്ക്രിനിയർ പി എസ് ജിയുമായി കഴിഞ്ഞ ജനുവരിയിൽ കരാർ ഒപ്പുവെച്ചിരുന്നു.

Exit mobile version