ധോണിക്ക് ഇനിയും അഞ്ച് വർഷം കൂടെ ഐ പി എല്ലിൽ കളിക്കാം എന്ന് ഹസി

എംഎസ് ധോണിക്ക് അഞ്ച് വർഷം കൂടി ഐപിഎല്ലിൽ കളിക്കാൻ കഴിയുമെന്ന് സിഎസ്‌കെ ബാറ്റിംഗ് കോച്ച് മൈക്ക് ഹസി. ഈ സീസൺ അവസാനത്തോടെ ധോണി വിരമിക്കും എന്ന് അഭ്യൂഹങ്ങൾ ഇരിക്കെ ആണ് ഹസിയുടെ പ്രസ്താവന.

“അദ്ദേഹം ഇപ്പോഴും നന്നായി ബാറ്റ് ചെയ്യുന്നു, പരിശീലനത്തിലേക്ക് വരാനും തന്റെ കളി മെച്ചപ്പെടുത്താനും ധോണിക്ക് ആകുന്നുണ്ട്. പന്ത് നന്നായി അടിക്കാൻ ഇപ്പോഴും അദ്ദേഹത്തിനാകുന്നുണ്ട്. അവൻ ഇന്നിംഗ്‌സിൽ വൈകി വന്ന് നന്നായി ഇന്നിങ്സ് ഫിനിഷ് ചെയ്യുന്നത് ഞങ്ങൾ കണ്ടു.” ഹസി പറയുന്നു.

“അദ്ദേഹത്തിന് ഇപ്പോഴും സിക്‌സ് അടിക്കാനുള്ള കഴിവുണ്ട്, അത് ആസ്വദിക്കുകയും ടീമിന് നല്ല സംഭാവന നൽകുകയും ചെയ്യുന്നു, ഇനിയും ഒരു അഞ്ച് വർഷത്തേക്ക് കളി തുടരാൻ അദ്ദേഹത്തിന് ആകും” ഹസി പറഞ്ഞു.

ഈ സീസണിൽ കളിച്ച 13 മത്സരങ്ങളിൽ നിന്ന് 98 റൺസാണ് സിഎസ്‌കെയുടെ ക്യാപ്റ്റൻ നേടിയതെങ്കിലും 49 ശരാശരിയും 196 സ്‌ട്രൈക്ക് റേറ്റുൻ അദ്ദേഹത്തിനുണ്ട്.

ചെന്നൈ ബാറ്റിംഗ് കോച്ച് മൈക്ക് ഹസ്സി കോവിഡ് പോസിറ്റീവ്

ഐപിഎല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബാറ്റിംഗ് കോച്ച് മൈക്ക് ഹസ്സി കോവിഡ് പോസിറ്റീവ്. താരം പത്ത് ദിവസത്തെ ക്വാറന്റീനിലേക്ക് മാറിയിരിക്കുകയാണെന്നാണ് അറിയുന്നത്.

ചെന്നൈ ക്യാമ്പില്‍ വൈറസ് ബാധിതരായ മൂന്ന് വ്യക്തികള്‍ക്കൊപ്പം ചികിത്സ കേന്ദ്രത്തില്‍ ആണെന്നാണ് ഇപ്പോള്‍ അറിയുന്നത്. താരത്തിന് കോവിഡ് മുക്തനായി ക്വാറന്റീന്‍ പ്രൊട്ടോക്കോള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ നാട്ടിലേക്ക് മടങ്ങാനാകൂ എന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞത്.

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറാണ് ധോണി : മൈക്ക് ഹസി

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷറാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെന്ന് മുൻ ഓസ്‌ട്രേലിയൻ താരം മൈക്ക് ഹസി. ഏതൊരു സമ്മർദ്ദ ഘട്ടത്തിലും കൂൾ ആയി നിൽക്കാനുള്ള കഴിവ് മഹേന്ദ്ര സിംഗ് ധോണിക്കുന്നുണ്ടെന്നും മൈക്ക് ഹസി പറഞ്ഞു.

ധോണി ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ചെന്നൈ സൂപ്പർ കിങ്സിൽ മറ്റൊരു റോളിൽ നിലനിർത്താൻ ചെന്നൈ സൂപ്പർ കിങ്‌സ് ഉടമകൾ ആഗ്രഹിക്കുന്നുണ്ടെന്നും ഹസി പറഞ്ഞു. ഈ ദശകം കഴിയുമ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് പുതിയൊരു ടീമിന് വാർത്തെടുക്കുമെന്നും ഹസി പറഞ്ഞു.

ചെന്നൈ സൂപ്പർ കിങ്സിൽ മഹേന്ദ്ര സിംഗ് ധോണിക്കൊപ്പം കളിച്ച താരമാണ് ഹസി. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 59 ഐ.പി.എൽ മത്സരങ്ങൾ ധോണി കളിച്ചിട്ടുണ്ട്.

ബാബര്‍ അസമിന്റെ കളി ഓസ്ട്രലേിയന്‍ കാണികള്‍ തീര്‍ച്ചയായും ആസ്വദിച്ചിട്ടുണ്ട് – മൈക്ക് ഹസ്സി

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പാക്കിസ്ഥാന് എടുത്ത് പറയാനാകുന്നത് രണ്ട് താരങ്ങളുടെ പ്രകടനം മാത്രമാണ്. യസീര്‍ ഷായും ബാബര്‍ അസമുമാണ് ആ താരങ്ങള്‍. ഇതില്‍ ബാബര്‍ അസമിന്റെ ചെറുത്ത് നില്പ് ഏവരും എടുത്ത് പറയുന്ന ഒന്നാണ്.

ഇപ്പോള്‍ മൈക്ക് ഹസ്സിയും താരത്തിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ്. ബാബര്‍ അസം വളരെ സംയമനത്തോടെയാണ് ബാറ്റ് വീശിയതെന്നും വളരെ നിയന്ത്രിതമായ ഇന്നിംഗ്സാണ് കളിച്ചതെന്ന് പറഞ്ഞ ഹസ്സി താരത്തിന് വ്യക്തമായ ഗെയിം പ്ലാന്‍ ഉണ്ടായിരുന്നുവെന്നും പറഞ്ഞു.

താരം പരമ്പരയില്‍ ഉടനീളം മികച്ച് നിന്നുവെന്നും ഗാബയില്‍ താരം ശതകം നേടിയത് മികച്ച ഒരു അനുഭവം തന്നെയായിരുന്നുവെന്നും മൈക്ക് ഹസ്സി പറഞ്ഞു. ഓസ്ട്രേലിയന്‍ ആരാധകര്‍ താരത്തിന്റെ ബാറ്റിംഗ് ആസ്വദിച്ചുവെന്നത് തീര്‍ച്ചയായ കാര്യമാണെന്നും മിസ്റ്റര്‍ ക്രിക്കറ്റ് സൂചിപ്പിച്ചു.

അ‍ഡിലെയ്ഡിലും താരത്തിന് മൂന്ന് റണ്‍സിനാണ് ശതകം നഷ്ടമായത്.

Exit mobile version