Picsart 23 05 20 13 13 11 844

ധോണിക്ക് ഇനിയും അഞ്ച് വർഷം കൂടെ ഐ പി എല്ലിൽ കളിക്കാം എന്ന് ഹസി

എംഎസ് ധോണിക്ക് അഞ്ച് വർഷം കൂടി ഐപിഎല്ലിൽ കളിക്കാൻ കഴിയുമെന്ന് സിഎസ്‌കെ ബാറ്റിംഗ് കോച്ച് മൈക്ക് ഹസി. ഈ സീസൺ അവസാനത്തോടെ ധോണി വിരമിക്കും എന്ന് അഭ്യൂഹങ്ങൾ ഇരിക്കെ ആണ് ഹസിയുടെ പ്രസ്താവന.

“അദ്ദേഹം ഇപ്പോഴും നന്നായി ബാറ്റ് ചെയ്യുന്നു, പരിശീലനത്തിലേക്ക് വരാനും തന്റെ കളി മെച്ചപ്പെടുത്താനും ധോണിക്ക് ആകുന്നുണ്ട്. പന്ത് നന്നായി അടിക്കാൻ ഇപ്പോഴും അദ്ദേഹത്തിനാകുന്നുണ്ട്. അവൻ ഇന്നിംഗ്‌സിൽ വൈകി വന്ന് നന്നായി ഇന്നിങ്സ് ഫിനിഷ് ചെയ്യുന്നത് ഞങ്ങൾ കണ്ടു.” ഹസി പറയുന്നു.

“അദ്ദേഹത്തിന് ഇപ്പോഴും സിക്‌സ് അടിക്കാനുള്ള കഴിവുണ്ട്, അത് ആസ്വദിക്കുകയും ടീമിന് നല്ല സംഭാവന നൽകുകയും ചെയ്യുന്നു, ഇനിയും ഒരു അഞ്ച് വർഷത്തേക്ക് കളി തുടരാൻ അദ്ദേഹത്തിന് ആകും” ഹസി പറഞ്ഞു.

ഈ സീസണിൽ കളിച്ച 13 മത്സരങ്ങളിൽ നിന്ന് 98 റൺസാണ് സിഎസ്‌കെയുടെ ക്യാപ്റ്റൻ നേടിയതെങ്കിലും 49 ശരാശരിയും 196 സ്‌ട്രൈക്ക് റേറ്റുൻ അദ്ദേഹത്തിനുണ്ട്.

Exit mobile version