മൈക്കൽ നീസർ പരിക്കേറ്റ് പിന്മാറി, പകരം മാ‍‍‍ർക്ക് സ്റ്റെകെറ്റി ടീമിൽ

പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റം. 18 അംഗ സ്ക്വാഡിൽ നിന്ന് പരിക്കേറ്റ താരം മൈക്കൽ നീസർ പിന്മാറുമ്പോള്‍ പകരം ടീമിലേക്ക് മാ‍‍‍‍‍‍‍‍‍‍ർക്ക് സ്റ്റെകെറ്റിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സൈഡ് സ്ട്രെയിന്‍ കാരണം ആണ് നീസര്‍ പരമ്പരയിൽ നിന്ന് പിന്മാറിയത്. അതേ സമയം മാര്‍ക്ക് സ്റ്റെകെറ്റി ഓസ്ട്രേലിയയുടെ സ്റ്റാന്‍ഡ്ബൈ പട്ടികയിൽ അംഗമായിരുന്നു. ഓസ്ട്രേലിയ ഷോൺ അബോട്ടിനെയും ബ്രണ്ടന്‍ ഡോഗെറ്റിനെയും സ്റ്റാന്‍ഡ് ബൈ താരങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.

മൈക്കൽ നീസര്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം അഡിലെയ്ഡിൽ നടത്തും

പാറ്റ് കമ്മിന്‍സിന്റെ അഭാവത്തിൽ ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തുവാന്‍ മൈക്കൽ നീസറിന് അവസരം. ഓസ്ട്രേലിയ ഇന്ന് തങ്ങളുടെ അവസാന ഇലവനിൽ മാറ്റം വരുത്തി പ്രസിദ്ധീകരിച്ചപ്പോള്‍ ബൗളിംഗ് നിരയിലേക്ക് മൈക്കൽ നീസര്‍ എത്തുകയായിരുന്നു.

കമ്മിന്‍സ് കോവിഡ് രോഗിയുടെ അടുത്ത് ഇരുന്ന് ഭക്ഷണം കഴിച്ച റെസ്റ്റോറന്റിൽ തന്നെ മിച്ചൽ സ്റ്റാര്‍ക്കും നഥാന്‍ ലയണും ഭക്ഷണം കഴിച്ചിരുന്നുവെങ്കിലും അവര്‍ പുറത്തുള്ള ടേബിള്‍ ഉപയോഗിച്ചതിനാൽ തന്നെ അവരെ കാഷ്വൽ കോണ്ടാക്ടുകളായാണ് മാര്‍ക്ക് ചെയ്തിരിക്കുന്നത്.

ട്രാവിസ് ഹെഡ് ആണ് മത്സരത്തിൽ ഓസ്ട്രേലിയയുടെ ഉപനായകനായി ചുമതല വഹിക്കുക.

ഗ്ലാമോര്‍ഗനില്‍ പുതിയ കരാറുമായി മൈക്കല്‍ നേസര്‍

2021 സീസണിനായി ഗ്ലാമോര്‍ഗനുമായി കരാറിലെത്തി ഓസ്ട്രേലിയന്‍ താരം മൈക്കല്‍ നേസര്‍. 30 വയസ്സുള്ള ബൗളിംഗ് ഓള്‍റൗണ്ടര്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും വണ്‍-ഡേ കപ്പിലും ക്ലബിനായി കളിക്കുവാനെത്തും. ഓസ്ട്രേലിയയുടെ മറ്റൊരു താരം മാര്‍നസ് ലാബൂഷാനെ ആണ് ടീമിന്റെ രണ്ടാമത്തെ വിദേശ താരം.

ഈ സീസണില്‍ സറേയുമായി കരാറിലെത്തുവാന്‍ നേസറിന് സാധിച്ചുവെങ്കിലും കൊറോണ കാരണം കരാര്‍ പിന്നീട് റദ്ദാക്കപ്പെടുകയായിരുന്നു. കൊറോണ കാരണം കരാര്‍ റദ്ദാക്കപ്പെട്ട താരങ്ങളില്‍ ആദ്യ താരം ആയിരുന്നു നേസര്‍. നേസര്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്ക്വാഡിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഇതുവരെ അരങ്ങേറ്റം നടത്തുവാന്‍ താരത്തിന് സാധിച്ചിട്ടില്ല.

കൗണ്ടി ക്രിക്കറ്റ് നടക്കുമോ ഇല്ലയോ എന്നതില്‍ അവ്യക്തതയുണ്ടെങ്കിലും മൈക്കല്‍ നീസറിന്റെ കരാര്‍ റദ്ദാക്കി സറെ

മൈക്കല്‍ നീസറിനുള്ള കൗണ്ടി കരാര്‍ റദ്ദാക്കി സറേ കൗണ്ടി ക്ലബ്. ഇതോടെ ഓസ്ട്രേലിയന്‍ സീമര്‍ കൊറോണ മൂലം കരാര്‍ നഷ്ടപ്പെടുന്ന ആദ്യ താരമായി മാറി. ജൂലൈ അവസാനം വരെയായിരുന്നു താരം കൗണ്ടിയുമായി കരാറിലെത്തിയത്. എന്നാല്‍ കൊറോണ വ്യാപനം മൂലം ഇംഗ്ലണ്ട് യാതൊരു ക്രിക്കറ്റും മെയ് 28 വരെ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ തങ്ങളുടെ ഈ തീരുമാനത്തിലേക്ക് നയിച്ച സാഹചര്യത്തെയും ഈ തീരുമാനത്തെ അംഗീകരിച്ച നീസറിനെയും ക്ലബ് തങ്ങളുടെ വെബ് സൈറ്റിലൂടെ നന്ദി യറിയിച്ചിട്ടുണ്ട്. മൈക്കല്‍ നീസറും അദ്ദേഹത്തിന്റെ മാനേജ്മെന്റ് കമ്പനിയും തങ്ങളുടെ ഈ തീരുമാനത്തിനൊപ്പമാണെന്ന് ക്ലബ് വ്യക്തമാക്കി.

2020 സീസണില്‍ മൈക്കല്‍ നീസര്‍ സറേയ്ക്ക് വേണ്ടി കളിക്കും

2020 കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സറേയുടെ വിദേശ താരമായി ഓസ്ട്രേലിയന്‍ പേസര്‍ മൈക്കല്‍ നീസര്‍ എത്തുന്നു. ഓസ്ട്രേലിയയുടെ ആഷസ് ടീമില്‍ അംഗമായിരുന്ന 29 വയസ്സുകാരന്‍ താരം രാജ്യത്തിനായി രണ്ട് ഏകദിന മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഷെഫീല്‍ഡ് ഷീല്‍ഡിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തിട്ടുള്ളത്. സറേയില്‍ കളിക്കുവാനുള്ള അവസരം ആകാംക്ഷയോടെയാണ് താന്‍ ഉറ്റുനോക്കുന്നതെന്നും താരം പറഞ്ഞു.

2018ല്‍ സറേയ്ക്ക് കിരീടം നേടുവാനായെങ്കിലും ഈ വര്‍ഷം രണ്ട് വിജയം മാത്രമാണ് ടീമിന് നേടാനായത്. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് മാത്രമാണ് ടീമിന് എത്തുവാന്‍ സാധിച്ചത്.

ഹീറ്റിനു നാണംകെട്ട തോല്‍വി, സ്ട്രൈക്കേഴ്സിനു വിജയം 56 റണ്‍സിനു

അഡിലെയിഡ് സ്ട്രൈക്കേഴ്സിനു ബിഗ് ബാഷി ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 56 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് മുന്‍ നിര കാര്യമായ സംഭാവന നല്‍കിയില്ലെങ്കിലും മൈക്കല്‍ നേസേര്‍ പുറത്താകാതെ നേടിയ 40 റണ്‍സിന്റെ ബലത്തില്‍ സ്ട്രൈക്കേഴ്സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടുകയായിരുന്നു. ജേക്ക് ലേമാന്‍(22), കോളിന്‍ ഇന്‍ഗ്രാം(23), ജേക്ക് വെതറാള്‍ഡ്(20) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഹീറ്റിനു വേണ്ടി ജോഷ് ലാലോര്‍ മൂന്നും യസീര്‍ ഷാ രണ്ടും വിക്കറ്റ് നേടി.

ലക്ഷ്യം തേടി ഇറങ്ങിയ ഹീറ്റ് 16.2 ഓവറില്‍ 91 റണ്‍സില്‍ ഓള്‍ഔട്ട് ആയി. ബെന്‍ ലൗഗ്ലിന്‍ മൂന്നും റഷീദ് ഖാന്‍, മൈക്കല്‍ നേസേര്‍ രണ്ടും വിക്കറ്റ് നേടി. തന്റെ ഓള്‍റൗണ്ട് മികവിനു മൈക്കല്‍ നേസേര്‍ ആണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version