ഇന്ത്യ – പാക് പോരാട്ടം എംസിജിയിൽ

2022 ടി20 ലോകകപ്പിൽ ഇന്ത്യ – പാക് പോരാട്ടത്തിന്റെ വേദിയായി. സൂപ്പര്‍ 12 ഗ്രൂപ്പ് 2 ഗെയിം ഒക്ടോബര്‍ 23ന് മെൽബേൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. വെള്ളിയാഴ്ച ഐസിസി ടൂര്‍ണ്ണമെന്റിന്റെ ഗ്രൂപ്പിംഗും ഷെഡ്യൂളും പുറത്ത് വിടുകയായിരുന്നു.

ഗ്രൂപ്പ് 1: ഓസ്ട്രേലിയ, ന്യൂസിലാണ്ട്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, എ1, ബി2

ഗ്രൂപ്പ് 2: ഇന്ത്യ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ബി1, എ2

ഒക്ടോബര്‍ 16ന് ആണ് ടൂര്‍ണ്ണമെന്റിന്റെ പ്രിലിമിനറി ആദ്യ റൗണ്ട് മത്സരം ആരംഭിക്കും. സൂപ്പര്‍ 12 ഫേസ് ഒക്ടോബര്‍ 22ന് ആരംഭിയ്ക്കും.

ബോക്സിംഗ് ഡേ ടെസ്റ്റ്, കരുതല്‍ വേദിയായി അഡിലെയ്ഡ് പരിഗണനയില്‍

മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിന് കരുതല്‍ വേദിയായി അഡിലെയ്ഡ് ഓവല്‍ പരിഗണിക്കുവാന്‍ സാധ്യത. ക്രിക്കറ്റ് ഓസ്ട്രേലിയ ഈ കാര്യം പരിഗണിച്ച് വരികയാണെന്നാണ് ലഭിയ്ക്കുന്ന വിവരം. മെല്‍ബേണിലെ കൊറോണ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആവശ്യമെങ്കില്‍ അഡിലെയ്ഡിലേക്ക് ബോക്സിംഗ് ഡേ ടെസ്റ്റ് മാറ്റുക.

ഇത്തരത്തില്‍ മാറ്റുന്ന പക്ഷം 44 വര്‍ഷങ്ങള്‍ക്ക് ശേഷമാവും ബോക്സിംഗ് ഡേ ടെസ്റ്റ് അഡിലെയ്ഡില്‍ അരങ്ങേറുക. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് ഇത്തവണത്തെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഏറ്റുമുട്ടുക. ക്രിക്കറ്റ് ഓസ്ട്രേലിയ ഈ വിഷയത്തില്‍ വളരെ വൈകി മാത്രമാവും തീരുമാനം എടുക്കുക.

അവസാന നിമിഷം വരെ മെല്‍ബേണില്‍ തന്നെ നടത്തുവാനുള്ള ശ്രമങ്ങളാണ് ഓസ്ട്രേലിയന്‍ ബോര്‍ഡ് നോക്കുന്നത്. അതിന് തീരെ സാധ്യമല്ലാത്ത സമയത്ത് മാത്രമാവും അഡിലെയ്ഡിനെ പരിഗണിക്കുക എന്നാണ് അറിയുന്നത്.

മെല്‍ബേണില്‍ തന്നെ ബോക്സിംഗ് ഡേ ടെസ്റ്റ് നടത്തുവാനുള്ള സാധ്യത പരിശോധിക്കും – നിക്ക് ഹോ‍ക്ക്ലേ

മെല്‍ബേണില്‍ കൊറോണ കേസുകള്‍ ഉയരുന് സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള ബോക്സിംഗ് ഡേ ടെസ്റ്റ് മറ്റൊരു വേദിയിലേക്ക് മാറ്റുവാനുള്ള സാധ്യത ഓസ്ട്രേലിയ പരിഗണിക്കുന്നുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ മെല്‍ബേണില്‍ തന്നെ ടെസ്റ്റ് നടത്തുവാനുള്ള സാധ്യത ക്രിക്കറ്റ് ഓസ്ട്രേലിയ അവസാന നിമിഷം വരെ പരിശോധിക്കുമെന്നാണ് ബോര്‍ഡ് സിഇഒ നിക്ക് ഹോക്ക്ലേ പറയുന്നത്.

ബോക്സിംഗ് ഡേ എന്നത് ഓസ്ട്രേലിയന്‍ സ്പോര്‍ട്ടിംഗ് കലണ്ടറിലെ ഐതിഹാസികമായ ദിവസമാണ്. അതിനാല്‍ തന്നെ അത് മെല്‍ബേണില്‍ തന്നെ നടത്തുവാനുള്ള സാധ്യതകള്‍ പരിശോധിക്കും, ഇപ്പോളത്തെ നിലയില്‍ നടത്തിപ്പുമായി ബന്ധപ്പെട്ട പദ്ധതികളുമായി ബോര്‍ഡ് മുന്നോട്ട് പോകുകയാണെന്നും നിക്ക് വ്യക്തമാക്കി.

ഇനിയും നാല് മാസത്തോളം ഉണ്ടെന്നതിനാല്‍ തന്നെ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഹോക്ക്ലേ വ്യക്തമാക്കി. സാഹചര്യങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ എംസിജിയില്‍ തന്നെ കളി നടത്തുവാനുള്ള ശ്രമങ്ങള്‍ അവസാന നിമിഷം വരെയും ക്രിക്കറ്റ് ഓസ്ട്രേലിയ ശ്രമിക്കുമെന്നും ഹോക്ക്ലേ അഭിപ്രായപ്പെട്ടു.

മെല്‍ബേണിലെ ബോക്സിംഗ് ഡേ ടെസ്റ്റിന് ഭീഷണിയില്ല

മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബോക്സിംഗ് ഡേയുടെ അന്ന് നടക്കേണ്ട ഓസ്ട്രേലിയ ന്യൂസലാണ്ട് ടെസ്റ്റ് മത്സരത്തിന് യാതൊരു വിധ ഭീഷണിയുമില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതിനിധി. മെല്‍ബേണില്‍ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരം മോശം പിച്ച് കാരണം ആദ്യ ദിവസം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള മറ്റൊരു പിച്ചാണ് ബോക്സിംഗ് ഡേ ടെസ്റ്റിന് ഒരുക്കിയിരിക്കുന്നതെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് തലവന്‍ പീറ്റര്‍ റോച്ച് പറഞ്ഞത്.

ക്യുറേറ്റര്‍ മാറ്റ് പേജിനും ഗ്രൗണ്ട് സ്റ്റാഫിനും രണ്ട് ആഴ്ചയിലധികം സമയംഉണ്ടെന്നും അവര്‍ ടെസ്റ്റ് മത്സരത്തിനുള്ള പിച്ച് നിലവാരമുള്ളതാണെന്ന് ഉറപ്പാക്കുമെന്നും റോച്ച് ഉറപ്പ് നല്‍കി.

നിര്‍ണ്ണായക ഏകദിനം, ഓസ്ട്രേലിയന്‍ ടീമില്‍ രണ്ട് മാറ്റം

എംസിജിയില്‍ ഇന്ത്യയ്ക്കെതിരെ പരമ്പര നിര്‍ണ്ണയിക്കുന്ന ഏകദിനത്തിനായി ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ രണ്ട് മാറ്റം. പരിക്കേറ്റ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫിനെയും നഥാന്‍ ലയണിനെയുമാണ് സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയത്. ലയണ്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റ് പോലും നേടാനാകാതെയാണ് പോയത്. ലയണിനു പകരം ആഡം സംപയും ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫിനു പകരം ബില്ലി സ്റ്റാന്‍ലേക്കിനെയുമാണ് ഓസ്ട്രേലിയ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേ സമയം ബിഗ് ബാഷില്‍ മികച്ച ഫോമില്‍ കളിക്കുന്ന കെയിന്‍ റിച്ചാര്‍ഡ്സണെ അവസാന ഏകദിനത്തിനുള്ള ബാക്കപ്പായി ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം ഉടലെടുക്കുകയാണെങ്കില്‍ മാത്രമേ താരത്തിനെ ഉപയോഗപ്പെടുത്തുകയുള്ളു. താരത്തെ മെല്‍ബേണ്‍ റെനഗേഡ്സിനു വേണ്ടി സെലക്ഷനു പരിഗണിക്കാവുന്നതാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിട്ടുണ്ട്.

Exit mobile version