ഫ്രഞ്ച് ലീഗ് കിരീടത്തിന് പി എസ് ജിക്ക് ഇനി ഒരു പോയിന്റ് കൂടെ

ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കാൻ പി എസ് ജിക്ക് ഇനി ഒരു പോയിന്റ് കൂടെ മതി. ഇന്നലെ കൈലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ ഓക്‌സെറെയ്‌ക്ക് എതിരെ 2-1ന് ജയിച്ച പി എസ് ജി ലീഗ് കിരീടം ഏതാണ്ട് ഉറപ്പിച്ചു എന്ന് പറയാം. രണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ രണ്ടാം സ്ഥാനത്തുള്ള ലെൻസിനെക്കാൾ ആറ് പോയിന്റ് ലീഡ് പി എസ് ജിക്ക് ഉണ്ട്. ഒപ്പം വലിയ ഗോൾഡിഫറൻസും. അതുകൊണ്ട് തന്നെ പി എസ് ജി അടുത്ത രണ്ട് മത്സരങ്ങൾ തോറ്റാൽ പോലും കിരീടം സ്വന്തമാകും.

എങ്കിലും ഒരു പോയിന്റ് കൂടെ നേടിയാലെ പി എസ് ജിയുടെ കിരീട ആഘോഷങ്ങൾ ആരംഭിക്കുകയുള്ളൂ. അവസാന 11 സീസണുകളിലെ പി എസ് ജിയുടെ ഒമ്പതാം കിരീടമാകും ഇത്. അവസാന രണ്ട് മത്സരങ്ങൾ സ്ട്രാസ്ബർഗിനെയും ക്ലെർമോണ്ടിലിനെയും ആണ് പിഎസ്ജി നേരിടേണ്ടത്. ഈ സീസണിൽ കിരീടം നേടിയാൽ 10 കിരീടങ്ങൾ എന്ന സെന്റ്-എറ്റിയെന്റെ റെക്കോർഡ് പി എസ് ജി മറികടക്കും.

അഞ്ചടിച്ച് പി എസ് ജി, കിരീടം ഒരു വിജയം അകലെ

ഇന്ന് നടന്ന ആവേശകരമായ ഫുട്ബോൾ മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) അജാസിയോയ്‌ക്കെതിരെ ഉജ്ജ്വല വിജയം നേടി. അഞ്ചു ഗോളുകൾ ആണ് പി എസ് ജി ഇന്ന് അടിച്ചു കൂട്ടിയത്. തുടക്കം മുതൽ തന്നെ, കളിയുടെ മേൽ തങ്ങളുടെ നിയന്ത്രണം PSG ഉറപ്പിച്ചു. 22-ാം മിനിറ്റിൽ റൂയിസാണ് സ്കോറിംഗ് തുറന്നത്.

33-ാം മിനിറ്റിൽ ഹകീമി ലെർഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരട്ട ഗോളുകളുമായി എംബപ്പെ സ്കോർ 4-0 എന്നാക്കി. പിന്നെ ഒരു സെൽഫ് ഗോൾ കൂടെ വന്നു. 77-ാം മിനിറ്റിൽ ഹകീമി ചുവപ്പ് വാങ്ങി എങ്കിലും പി എസ് ജി വിജയം ഉറപ്പാക്കി. 35 മത്സരങ്ങളിൽ നിന്ന് 83 പോയിന്റുമായി അവർ ലീഗിൽ ഒന്നാമത് തുടരുന്നു. അവസാന മൂന്ന് മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് മതി പി എസ് ജിക്ക് കിരീടം ഉറപ്പിക്കാൻ.

എംബപ്പെക്ക് ഇരട്ട ഗോളുകൾ, ലീഗ് നേടാൻ ഇനി പി എസ് ജിക്ക് 10 പോയിന്റ് കൂടെ

ഫ്രഞ്ച് ലീഗിൽ പി എസ് ജി കിരീടത്തോട് അടുക്കുന്നു. ഇന്ന് അവർ എവേ മത്സരത്തിൽ ആംഗേഴ്സിനെ പി എസ് ജി പരാജയപ്പെടുത്തി. ഒന്നൊനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു വിജയം. മത്സരം ആരംഭിച്ച് ഒമ്പതാം മിനുട്ടിൽ തന്നെ പി എസ് ജി ലീഡ് എടുത്തു. ബെർനാറ്റിന്റെ പാസിൽ നിന്ന് എംബാപ്പെ ആണ് പി എസ് ജിക്ക് ലീഡ് നൽകിയത്.

26ആം മിനുട്ടിൽ എംബപ്പെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ മെസ്സി ആയിരുന്നു ഗോൾ ഒരുക്കിയത്‌. മെസ്സിയുടെ ഫ്രഞ്ച് ലീഗിലെ ഈ സീസണിലെ പതിനഞ്ചാം അസിസ്റ്റായിരുന്നു ഇത്‌. കളിയുടെ 87ആം മിനുട്ടിൽ തിയുബ് ഒരു ഗോൾ ആംഗേഴ്സ് മടക്കി എങ്കിലും അത് ആശ്വാസ ഗോളായി മാത്രം മാറി.

ഈ വിജയത്തോടെ പി എസ് ജി 32 മത്സരങ്ങളിൽ നിന്ന് 75 പോയിന്റിൽ എത്തി. രണ്ടാമതുള്ള മാഴ്സയെക്കാൾ 11 പോയിന്റ് ലീഡ് പി എസ് ജിക്ക് ഉണ്ട്. ഇനി 10 പോയിന്റുകൾ കൂടെ നേടിയാൽ പി എസ് ജിക്ക് കിരീടം ഉറപ്പിക്കാം.

താൻ ഫ്രാൻസ് ക്യാപ്റ്റൻ ആയതിൽ ഗ്രീസ്മന് നിരാശ ഉണ്ടെന്ന് എംബപ്പെ

സീനിയർ ആയ ഗ്രീസ്മനെ പരിഗണിക്കാതെ ദെഷാംസ് എംബപ്പെയെ ഫ്രഞ്ച് ക്യാപ്റ്റൻ ആക്കിയതിൽ ഗ്രീസ്മന് വിഷമം ഉണ്ടെന്ന് എംബപ്പെ. താൻ ഇതിനെ കുറിച്ച് ഗ്രീസ്മനുമായി സംസാരിച്ചു എന്നും എംബപ്പെ പറഞ്ഞു.

“ഞാൻ ഗ്രീസ്മനോട് സംസാരിച്ചു, അദ്ദേഹം നിരാശനായിരുന്നു, അത് മനസ്സിലാക്കാവുന്നതേയുള്ളൂ,” എംബാപ്പെ പറഞ്ഞു.

“ഞാനും അദ്ദേഹത്തെ പോലെ തന്നെ പ്രതികരിച്ചിരിക്കാമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഞാൻ ഗ്രീസ്മനോട് പറഞ്ഞത് ഞാൻ ക്യാപ്റ്റനും അദ്ദേഹം വൈസ് ക്യാപ്റ്റനും ആയിരിക്കുന്നിടത്തോളം കാലം ഞാൻ അദ്ദേഹത്തേക്കാൾ സുപ്പീരിയർ ആകില്ല എന്നാണ്” എംബപ്പെ പറഞ്ഞു

“അദ്ദേഹത്തോടെ തനിക്ക് നല്ല ബഹുമാനമാണ്, മുഴുവൻ സ്ക്വാഡും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു” എന്നും എംബപ്പെ പറഞ്ഞു.

സൂപ്പർ താരങ്ങൾ ഉണ്ട്, പക്ഷെ പി എസ് ജി ഒരു ടീമേ അല്ല എന്ന് ഫിലിപ്പ് ലാം

പി എസ് ജിയെ രൂക്ഷമായി വിമർശിച്ച് മുൻ ജർമ്മൻ ക്യാപ്റ്റൻ ഫിലിപ്പ് ലാം. എത്ര സൂപ്പർ താരങ്ങൾ ഉണ്ടെങ്കിലും പി എസ് ജി ഒരു നല്ല ടീമല്ല എന്ന് ലാം പറഞ്ഞു. പിഎസ്ജി ഒരു ടീമല്ല. കൈലിയൻ എംബാപ്പെ ഒരു ലോകോത്തര കളിക്കാരനാണ്. എന്നാൽ അദ്ദേഹത്തിന്റെ കഴിവുകൾ പി എസ് ജി ടീമുമായി ഇണങ്ങുന്നതാക്കി മാറ്റാൻ അദ്ദേഹത്തിനോ ടീമിനോ ആകുന്നില്ല.

മ്യൂണിക്കിൽ, ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എംബപ്പെ പന്ത് തന്റെ കാലിലെത്താൻ കാത്തിരിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. പാരീസിൽ എംബാപ്പെയുടെ കരിയർ എങ്ങനെ മെച്ചപ്പെടും എന്ന് തനിക്ക് അറിയില്ല എന്ന് ലാം പറഞ്ഞു.

മൂന്ന് മാസം മുമ്പ് ലോകകപ്പ് ഫൈനലിൽ ലോകത്തെ ഇളക്കിമറിച്ച രണ്ട് താരങ്ങൾ പിഎസ്ജിക്കുണ്ട്. മെസ്സിയും എംബാപ്പെയും ഒപ്പം കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ബ്രസീലിയൻ താരം നെയ്മറും. കൂടാതെ റയൽ മാഡ്രിഡിന്റെ മുൻ ക്യാപ്റ്റനും നാല് തവണ ചാമ്പ്യൻസ് ലീഗ് ജേതാവുമായ റാമോസും. കൂടാതെ നിലവിലുള്ള രണ്ട് യൂറോപ്യൻ ചാമ്പ്യന്മാരും ടീമിൽ ഉണ്ട്. എന്നിട്ടും ബയേണെതിരായ രണ്ട് പാദങ്ങളിലും ഒന്നും ചെയ്യാൻ പി എസ് ജിക്ക് ആയില്ല. ലാം പറഞ്ഞു.

ഫ്രഞ്ച് ടീമിന് പുതുയുഗം, എംബപ്പെ ടീമിന്റെ ക്യാപ്റ്റനാവും

പി.എസ്.ജിയുടെ സൂപ്പർ താരം കിലിയൻ എംബപ്പെ ഫ്രാൻസ് ദേശീയ ടീമിന്റെ ക്യാപ്റ്റനാവും. ഫ്രഞ്ച് പരിശീലകൻ ദെഷാംസ് ആണ് എംബപ്പെയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

ഖത്തർ ലോകകപ്പിൽ ക്യാപ്റ്റനായിരുന്ന ഗോൾ കീപ്പർ ലോറിസ് വിരമിച്ചതോടെയാണ് പുതിയ ക്യാപ്റ്റനെ നിയമിക്കാൻ ഫ്രാൻസ് തീരുമാനിച്ചത്. സീനിയർ താരമായ അന്റോണിയോ ഗ്രീസ്മാന്റെ പേരും എംബപ്പെയുടെ പേരിനൊപ്പം വന്നെങ്കിലും എംബപ്പെയെ ക്യാപ്റ്റനായി നിയമിക്കാൻ ദെഷാംസ് തീരുമാനിക്കുകയായിരുന്നു.

യൂറോ 2024ന് മുന്നോടിയായുള്ള യോഗ്യത മത്സരങ്ങൾക്കാവും എംബപ്പെക്ക് കീഴിൽ ഫ്രാൻസ് ആദ്യമായി ഇറങ്ങുക നെതർലാൻഡിനെതിരെയും റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിനെതിരെയുമാണ് ഫ്രാൻസിന്റെ യോഗ്യത മത്സരങ്ങൾ. മാർച്ച് 24നാണ് നെതർലാൻഡ്സിനെതിരായ മത്സരം.

ഫ്രാൻസ് 23 അംഗ ടീം പ്രഖ്യാപിച്ചു, 3 പുതുമുഖങ്ങൾ, എംബപ്പെ ക്യാപ്റ്റൻ ആകും എന്ന് സൂചന

ഫ്രാൻസ് അവരുടെ ദേശീയ ടീം പ്രഖ്യാപിച്ചു. യൂറോ 2024 യോഗ്യതാ മത്സരങ്ങളുടെ ഭാഗമായി മാർച്ചിൽ നെതർലൻഡ്‌സിനെയും അയർലൻഡിനെയും നേരിടുന്ന 23 അംഗ ടീമിനെ ദിദിയർ ദെഷാംപ്‌സ് പ്രഖ്യാപിച്ചു. ബ്രൈസ് സാംബ (ആർസി ലെൻസ്), ഖെഫ്രെൻ തുറം (ഒജിസി നൈസ്), വെസ്ലി ഫൊഫാന (ചെൽസി) എന്നിവർ ആദ്യമായി ടീമിൽ എത്തി.

ഹ്യൂഗോ ലോറിസ് വിരമിച്ചാൽ ഗോൾകീപ്പിംഗ് ത്രയങ്ങളായ മൈക്ക് മൈഗ്നാൻ (എസി മിലാൻ), ബ്രൈസ് സാംബ (ആർസി ലെൻസ്), അൽഫോൺസ് അരിയോള (വെസ്റ്റ് ഹാം) എന്നിവർ സ്ക്വാഡിൽ ഉണ്ട്. പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചില്ല എങ്കിലും എംബപ്പെ പുതിയ ഫ്രഞ്ച് ക്യാപ്റ്റൻ ആകും എന്നാണ് റിപ്പോർട്ട്.

Goalkeepers: Alphonse Areola (West Ham), Mike Maignan (AC Milan), Brice Samba (Lens)

Defenders: Eduardo Camavinga (Real Madrid), Wesley Fofana (Chelsea), Theo Hernandez (AC Milan), Ibrahima Konate (Liverpool), Jules Koundé (Barcelona), Benjamin Pavard (Bayern Munich), William Saliba (Arsenal), Dayot Upamecano (Bayern Munich)

Midfielders: Youssouf Fofana (Monaco), Adrien Rabiot (Juventus), Aurélien Tchouaméni (Real Madrid), Jordan Veretout (OM), Khéphren Thuram (Nice).

Forwards: Kingsley Coman (Bayern Munich), Olivier Giroud (AC Milan), Antoine Griezmann (Atlético), Randal Kolo Muani (Frankfurt), Kylian Mbappé (PSG), Marcus Thuram (Mönchengladbach), Moussa Diaby (Leverkusen).

എംബപ്പെ പി എസ് ജി വിടണം എന്ന് തിയറി ഹെൻറി

എംബപ്പെ അദ്ദേഹത്തിന്റെ യഥാർത്ഥ മികവിലേക്ക് ഉയരണം എങ്കിൽ പി എസ് ജി വിടണം എന്ന് ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറി. ബയേൺ മ്യൂണിക്കിനോട് തോറ്റ പി എസ് ജി ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായിരുന്നു. ഇനിയും കൈലിയൻ എംബാപ്പെ ക്ലബ്ബിൽ തുടരുന്നത് ശരിയല്ല എന്ന് ഹെൻറി പറയുന്നു‌. മുമ്പ് ആഴ്സണൽ വിടുമ്പോൾ താനും എംബപ്പെയുടെ അതേ അവസ്ഥയിൽ ആയിരുന്നു എന്ന് ഹെൻറി പറഞ്ഞു.

“കഴിഞ്ഞ വേനൽക്കാലത്ത് പി എസ് ജിയിൽ തുടരാൻ എംബപ്പെ തീരുമാനിച്ചു എങ്കിലും അവനെ ഇനിയും ടീമിൽ നിലനിർത്തുന്നത് പി എസ് ജിക്ക് ബുദ്ധിമുട്ടാണെന്ന് ഞാൻ കരുതുന്നു. കൈലിയൻ എംബാപ്പെ ആ ക്ലബ് വിട്ടുപോകണം” അദ്ദേഹം പറഞ്ഞു.

ഹെൻ‌റി ആഴ്‌സണൽ വിട്ട് 2007ൽ ബാഴ്‌സലോണയിൽ ചേരാൻ തീരുമാനിച്ചത് കൂടുതൽ മികവിലേക്ക് എത്താനും കുറച്ചു കൂടെ കടുപ്പമുള്ള പോരാട്ടങ്ങൾക്കും വേണ്ടി ആയിരുന്നു.
അതുപോല എംബപ്പെയും കുറച്ചു കൂടെ വലിയ വെല്ലുവിളികൾ തേടി ക്ലബ് വിട്ടു പോകണം. ഹെൻറി പറഞ്ഞു.

ഫൈനലിൽ ഹാട്രിക്ക് അടിച്ചിട്ടും ലോകകപ്പ് നേടാൻ കഴിയാത്തത് അത്ഭുതകരമാണ്, മെസ്സി എംബപ്പെയെ കുറിച്ച്

പിഎസ്ജിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ഖത്തറിൽ നടന്ന ലോകകപ്പ് ഫൈനലിലെ മികച്ച ഹാട്രിക് പ്രകടനത്തിന് സഹതാരം കൈലിയൻ എംബാപ്പെയെ മെസ്സി പ്രശംസിച്ചു. എംബാപ്പെയുടെ മൂന്ന് ഗോളുകൾ ഫ്രാൻസിന് ട്രോഫി ഉയർത്താൻ പര്യാപ്തമായില്ല എന്ന അതിശയകരമാണ് എന്ന് ഫ്രാൻസിനെ തോൽപ്പിച്ച അർജന്റീന ക്യാപ്റ്റൻ മെസ്സി പറയുന്നു.

“എനിക്ക് അത് ശരിക്കും ഒരു ആശ്വാസകരമായ ഫൈനൽ ആയിരുന്നു, മത്സരം എങ്ങനെ പോയി എന്നത് അതിശയമാണ്. കൈലിയന്റെ പ്രകടനവും മികച്ചതായിരുന്നു. ഒരു ഫൈനലിൽ മൂന്ന് ഗോളുകൾ നേടിയിട്ടും ചാമ്പ്യനാകാൻ കഴിയാത്തത് അവിശ്വസനീയമാകും” മെസ്സി പറഞ്ഞു.

തന്റെ ആദ്യ ലോകകപ്പ് നേടുകയും ഖത്തറിൽ ടൂർണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത മെസ്സി എംബപ്പെക്ക് ഈ ലോകകപ്പ് കിരടം മുന്നേ ജയിക്കാൻ ആയിട്ടുണ്ടല്ലോ എന്ന് ആശ്വാസ വാക്കും പറഞ്ഞു.

“അദ്ദേഹം ഇതിനകം തന്നെ ലോകകപ്പ് നേടിയിട്ടുണ്ട്, ലോക ചാമ്പ്യനാകുന്നത് എന്താണെന്ന് അവനറിയാം. എന്നാൽ ഫുട്ബോൾ ലോകത്തിന് ഇത് മനോഹരമായ ഒരു ഫൈനലായിരുന്നു. ഇപ്പോൾ എംബപ്പെയ്ക്ക് ഒപ്പം ഒരേ ടീമിനായി കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, ഒപ്പം പാരീസിൽ ഞങ്ങൾക്ക് മികച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു” മെസ്സി കൂട്ടിച്ചേർത്തു.

ബയേണെ അവരുടെ നാട്ടിൽ ചെന്ന് തോൽപ്പിക്കും എന്ന് എംബപ്പെ

ബയേണെ മറികടന്ന് ക്വാർട്ടറിൽ പി എസ് ജി കടക്കും എന്ന് എംബപ്പെ. ബയേൺ മ്യൂണിക്കിനെതിരായ നിർണായക ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം ലെഗ് പോരാട്ടത്തിന് മുന്നോടിയായി സംസാരിച്ച പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർ താരം കൈലിയൻ എംബപ്പെ പി എസ് ജിക്ക് അവിടെ ചെന്ന് വിജയിക്കാനും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനും ആകും എന്ന് പറഞ്ഞു.

ആദ്യ പാദത്തിൽ പി എസ് ജി സ്വന്തം ഗ്രൗണ്ടിൽ ബയേണോട് പരാജയപ്പെട്ടിരുന്നു. “ഞാൻ ഇപ്പോൾ ബയേണെതിരായ മത്സരത്തിൽ അടിക്കാൻ വേണ്ടി ഗോളുകൾ സേവ് ചെയ്തു വെച്ഛിരിക്കുകയാണ്‌” എംബപ്പെ തമാശയായി ഇന്നലെ പറഞ്ഞു. ഞങ്ങൾ മികച്ച ആത്മവിശ്വാസത്തിലാണ്. അവിടെ ചെന്ന് വിജയിക്കാനും ക്വാർട്ടറിലേക്ക് യോഗ്യത നേടാനും ഞങ്ങൾക്ക് ആകും. അതിനാണ് അവിടെ പോകുന്നത്. അദ്ദേഹം പറഞ്ഞു ‌

മാർച്ച് 8 നാണ് രണ്ടാം പാദം നടക്കുന്നത്‌. രണ്ടാം പാദത്തിൽ നെയ്മർ പി എസ് ജിക്ക് ഒപ്പം ഉണ്ടാകില്ല. മെസ്സിയും എംബപ്പെയും ചേർന്ന് അവരെ കരകയറ്റും എന്നാണ് പി എസ് ജി ആരാധകരുടെ പ്രതീക്ഷ‌.

പി എസ് ജിയുടെ എക്കാലത്തെയും മികച്ച ഗോളടിക്കാരൻ ആയി എംബപ്പെ

പാരീസ് സെന്റ് ജെർമെയ്‌നിന്റെ കൈലിയൻ എംബപ്പെ ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറിംഗ് റെക്കോർഡിലേക്ക് എത്തി. 200 ഗോളുകളുമായി, നിലവിലെ റെക്കോർഡ് ഉടമ എഡിൻസൺ കവാനിയുടെ 200 ഗോളുകൾ എന്ന നേട്ടത്തിന് ഒപ്പം എത്തിയിരിക്കുകയാണ് എംബപ്പെ. ഇനി കവാനിയെ മറികടക്കാൻ അദ്ദേഹത്തിന് 1 ഗോ} കൂടി മതി. ക്ലബ്ബിനായി 156 ഗോളുകൾ നേടിയ സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ ഒരു സീസൺ മുമ്പ് എംബപ്പെ മറികടന്നിരുന്നു.

ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ, എംബാപ്പെ 2 ഗോളുകൾ നേടി ടീമിന് ജയം നൽകിയിരുന്നു. കവാനി 301 മത്സരങ്ങളിൽ നിന്നാണ് 200 ഗോളുകൾ നേടിയത്.എംബപ്പെ വെറും 247 മത്സരങ്ങളിൽ നിന്ന് ഈ നേട്ടത്തിൽ എത്തി.

മെസ്സി എംബപ്പെ കൂട്ടുകെട്ട്, ചിരവൈരികളെ തോൽപ്പിച്ച് പി എസ് ജി

ഫ്രഞ്ച് ലീഗ് 1 ഏറ്റുമുട്ടലിൽ തങ്ങളുടെ ചിരവൈരികളായ മാഴ്സെയെ 3-0ന് പരാജയപ്പെടുത്തി പാരീസ് സെന്റ് ജെർമെയ്ൻ. ലയണൽ മെസ്സിയുടെയും കൈലിയൻ എംബാപ്പെയുടെയും കൂട്ടുകെട്ടാണ് പി‌എസ്‌ജി ജയത്തിന് കരരുത്തായത്. 25-ാം മിനിറ്റിൽ മികച്ചൊരു ഗോളിലൂടെ എംബാപ്പെയും ഗോളടി ആരംഭിച്ചു. മെസ്സിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. 29-ാം മിനിറ്റിൽ എംബാപ്പെയുടെ അസിസ്റ്റിൽ മെസ്സി നേടിയ ഗോളിൽ പിഎസ്ജിയുടെ ലീഡ് ഇരട്ടിയാക്കി. മെസ്സിയുടെ ക്ലബ് കരിയറിലെ 700ആം ഗോളായി ഇത്.

രണ്ടാം പകുതിയിൽ മാ്ഹ്സെ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പിഎസ്ജി ആധിപത്യം തുടർന്നു. 55-ാം മിനിറ്റിൽ മെസ്സിയും പാസിൽ നിന്ന് തന്റെ രണ്ടാം ഗോൾ എംബപ്പെ കണ്ടെത്തിയതോടെ പിഎസ്ജിയുടെ വിജയം ഉറപ്പായി. എംബപ്പെയുടെ പി എസ് ജി കരിയറിൽ 200ആം ഗോളായി ഇത്. എംബപ്പെ കവാനിയുടെ റെക്കൊർഡിന് ഒപ്പം എത്തിക്കുകയും ചെയ്തു‌.

ഈ വിജയത്തോടെ, 25 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുമായി PSG ഇപ്പോൾ ലീഗ് 1 പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. മറുവശത്ത് 52 പോയിന്റുമായി മാഴ്സെ രണ്ടാം സ്ഥാനത്ത് തുടരുന്നു.

Exit mobile version