Picsart 23 03 05 15 44 25 417

ബയേണെ അവരുടെ നാട്ടിൽ ചെന്ന് തോൽപ്പിക്കും എന്ന് എംബപ്പെ

ബയേണെ മറികടന്ന് ക്വാർട്ടറിൽ പി എസ് ജി കടക്കും എന്ന് എംബപ്പെ. ബയേൺ മ്യൂണിക്കിനെതിരായ നിർണായക ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം ലെഗ് പോരാട്ടത്തിന് മുന്നോടിയായി സംസാരിച്ച പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർ താരം കൈലിയൻ എംബപ്പെ പി എസ് ജിക്ക് അവിടെ ചെന്ന് വിജയിക്കാനും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനും ആകും എന്ന് പറഞ്ഞു.

ആദ്യ പാദത്തിൽ പി എസ് ജി സ്വന്തം ഗ്രൗണ്ടിൽ ബയേണോട് പരാജയപ്പെട്ടിരുന്നു. “ഞാൻ ഇപ്പോൾ ബയേണെതിരായ മത്സരത്തിൽ അടിക്കാൻ വേണ്ടി ഗോളുകൾ സേവ് ചെയ്തു വെച്ഛിരിക്കുകയാണ്‌” എംബപ്പെ തമാശയായി ഇന്നലെ പറഞ്ഞു. ഞങ്ങൾ മികച്ച ആത്മവിശ്വാസത്തിലാണ്. അവിടെ ചെന്ന് വിജയിക്കാനും ക്വാർട്ടറിലേക്ക് യോഗ്യത നേടാനും ഞങ്ങൾക്ക് ആകും. അതിനാണ് അവിടെ പോകുന്നത്. അദ്ദേഹം പറഞ്ഞു ‌

മാർച്ച് 8 നാണ് രണ്ടാം പാദം നടക്കുന്നത്‌. രണ്ടാം പാദത്തിൽ നെയ്മർ പി എസ് ജിക്ക് ഒപ്പം ഉണ്ടാകില്ല. മെസ്സിയും എംബപ്പെയും ചേർന്ന് അവരെ കരകയറ്റും എന്നാണ് പി എസ് ജി ആരാധകരുടെ പ്രതീക്ഷ‌.

Exit mobile version