ചെന്നൈ സൂപ്പര്‍ കിംഗ്സ് തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള പിന്തുണയാണ് നൽകുന്നത് – മതീഷ പതിരാന

ഐപിഎലില്‍ ഇന്നലെ ചെന്നൈയുടെ മിന്നും വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിച്ച താരങ്ങളില്‍ ഒരാള്‍ ശ്രീലങ്കയുടെ യുവ പേസര്‍ മതീഷ പതിരാനയായിരുന്നു. നാലോവറിൽ 15 റൺസ് മാത്രം വിട്ട് നൽകി മൂന്ന് വിക്കറ്റ് നേടിയ താരമായിരുന്നു മത്സരത്തിലെ താരമായി തിര‍ഞ്ഞെടുക്കപ്പെട്ടത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ് നൽകുന്ന പിന്തുണ തന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുവെന്നാണ് ചെന്നൈ താരം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം പകരക്കാരനായി ടീമിലെത്തിയ തനിക്ക് രണ്ട് മത്സരങ്ങള്‍ മാത്രമാണ് കളിക്കാനായത്. ഈ സീസണിൽ താന്‍ കൂടുതൽ മത്സരങ്ങളിൽ ടീമിനായി ഇറങ്ങിയെന്നും ടീം മാനേജ്മെന്റ് തനിക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും താരം കൂട്ടിചേര്‍ത്തു.

താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനാണെന്നും അതിനാലാണ് തന്റെ ഇത്തരത്തിലുള്ള ആഘോഷമെന്നും പതിരാന കൂട്ടിചേര്‍ത്തു. ടി20യിലെ പതിരാനയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം ആയിരുന്നു ഇന്നലെ മുംബൈയ്ക്കെതിരെയുള്ളത്.

“താൻ റൊണാൾഡോ ആരാധകനാണ്, വിക്കറ്റ് അതുകൊണ്ട് ആണ് ഇങ്ങനെ ആഹ്ലാദിക്കുന്നത്” – പതിരണ

ഇന്ന് മുംബൈ ഇന്ത്യൻസിനെതിരായ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിൽ ശ്രീലങ്കൻ ബൗളർ മതീശ പതിരണ ആയിരുന്നു താരം. യുവ ക്രിക്കറ്റ് താരം 3/15 എന്ന തന്റെ ഐ പി എല്ലിലെ മികച്ച ബൗളിങ് ഫിഗർ ഇന്ന് നേടി. മുംബൈക്ക് എതിരെ നിർണായക വിജയം നേടാൻ തന്റെ ടീമിനെ സഹായിക്കാൻ ഈ ബൗളിംഗിലൂടെ പതിരണക്ക് ആയി.

വിക്കറ്റുകൾ നേടി കഴിഞ്ഞാൽ ഉള്ള തന്റെ ആഹ്ലാദം റൊണാൾഡോയോടുള്ള സ്നേഹം കൊണ്ടാണെന്നും പതിരണ മത്സര ശേഷം പറഞ്ഞു. പോർച്ചുഗീസ് ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ സെലൊബ്രേഷൻ ആയ ‘സ്ലീപ്’ സെലിബ്രേഷൻ ആണ് പതിരണ വിക്കറ്റ് എടുത്താൽ പതിരണയും അനുകരിക്കുന്നത്‌. റൊണാൾഡോ ആണ് തന്റെ പ്രിയ താരം എന്നും അതുകൊണ്ടാണ് ഈ സെലിബ്രേഷൻ എന്നും താരം മത്സര ശേഷം പറഞ്ഞു.

പതിരണ തന്റെ പ്രകടനത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ടീം മാനേജ്‌മെന്റിന്റെ പിന്തുണക്ക് ക്രെഡിറ്റ് നൽകുകയും ചെയ്തു.

“CSKയ്‌ക്കൊപ്പമുള്ള എന്റെ യാത്ര കഴിഞ്ഞ വർഷം മുതലാണ് ആരംഭിച്ചത്, ഞാൻ പകരക്കാരനായി വന്ന് രണ്ട് ഗെയിമുകൾ മാത്രമാണ് കളിച്ചത്, എന്നാൽ ഈ സീസണിൽ ഞാൻ കൂടുതൽ കളിക്കുന്നു, ഞാൻ സന്തോഷവാനാണ്. അവർ (ടീം മാനേജ്‌മെന്റ്) എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകുന്നു. ടി20 ക്രിക്കറ്റിലെ എന്റെ ഏറ്റവും മികച്ച ബൗളിംഗ് ആണിത്, പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്” യുവതാരം പറഞ്ഞു.

സ്കോര്‍ കാര്‍ഡ് കാണിക്കുന്നത് പോലെയല്ല, പതിരാന മികച്ച രീതിയിലാണ് പന്തെറിഞ്ഞത് – എംഎസ് ധോണി

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ശ്രീലങ്കന്‍ യുവ താരം മതീഷ പതിരാന മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്ന് പറഞ്ഞ് എംഎസ് ധോണി. സ്കോര്‍ കാര്‍ഡ് നൽകുന്ന സൂചന അതല്ലെങ്കിലും താരം മികച്ച രീതിയിൽ പന്തെറിഞ്ഞുവെന്നാണ് താന്‍ കരുതുന്നതെന്ന് ധോണി കൂട്ടിചേര്‍ത്തു.

ദേവ്ദത്ത് പടിക്കലിനെതിരെ മിന്നും യോര്‍ക്കറുകള്‍ താരം എറിഞ്ഞപ്പോള്‍ എഡ്ജുകള്‍ ബൗണ്ടറിയിലേക്ക് പായുന്നതാണ് കണ്ടത്. തന്റെ സ്പെല്ലിൽ 4 ഓവറിൽ നിന്ന് 48 റൺസാണ് വഴങ്ങിയത്. വിക്കറ്റൊന്നും ലഭിച്ചില്ല. എന്നാൽ പലപ്പോഴും വിക്കറ്റുകള്‍ നേടാവുന്ന ബോളുകള്‍ പോലും എഡ്ജ് ആയി ബൗണ്ടറി പോകുന്ന കാഴ്ചയാണ് മത്സരത്തിൽ കണ്ടത്.

മലിംഗ ശൈലിയില്‍ പന്തെറിയുന്ന യുവതാരം ഉള്‍പ്പെടെ രണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ ചെന്നൈയുടെ റിസര്‍വ് പട്ടികയില്‍

2021 ഐപിഎലിനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ട് യുവ താരങ്ങളെ റിസര്‍വ് പട്ടികയില്‍ ഉള്‍പ്പെടുത്തി. ശ്രീലങ്കന്‍ ബൗളര്‍മാരെയാണ് റിസര്‍വ് പട്ടികയില്‍ ഫ്രാഞ്ചൈസി ഉള്‍പ്പെടുത്തിയതെന്നാണ് അറിയുന്നത്. മഹീഷ് തീക്ഷണയും മതീഷ പതിരാനയും ആണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് റിസര്‍വ് ലിസ്റ്റില്‍ ഇടം പിടിച്ച താരങ്ങള്‍.

ചെന്നൈയുടെ മത്സരങ്ങള്‍ ചെന്നൈയില്‍ നടക്കില്ല എന്ന് ഉറപ്പായതോടെയാണ് ഫ്രാഞ്ചൈസിയുടെ ഈ തീരുമാനം എന്നാണ് അറിയുന്നത്. ഇതില്‍ മതീഷ പതിരാന മലിംഗയുടെ ശൈലിയില്‍ പന്തെറിയുന്ന താരമെന്നാണ് അറിയുന്നത്. മഹീഷ തീക്ഷണ അജന്ത മെന്‍ഡിസിന്റെ ശൈലിയില്‍ പന്തെറിയുന്ന താരമാണ്.

Exit mobile version