മെസ്സി ഇന്ന് കരയേണ്ടി വരും എന്ന് പിയേഴ്സ് മോർഗൻ

ലയണൽ മെസ്സിയും അർജന്റീനയും ഇന്ന് ഫൈനലിൽ പരാജയപ്പെടും എന്ന് ഇംഗ്ലീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗൻ. ഇന്ന് ഫൈനലിൽ അർജന്റീന 3-1ന് പരാജയപ്പെടും എന്നാണ് പിയേഴ്സ് മോർഗൻ പറയുന്നത്. എംബപ്പെ ഫൈനലിൽ രണ്ട് ഗോളുകൾ അടിക്കും എന്നും ഗ്രീസ്മൻ കളിയിലെ താരമാകും എന്നും മോർഗൻ പറയുന്നു.

മെസ്സിക്ക് ഇന്ന് കരയാനായിരിക്കും വിധി എന്നും പിയേഴ്സ് മോർഗൻ ട്വീറ്റ് ചെയ്തു. മെസ്സി ഫാൻസിന്റെ അമിത ആത്മവിശ്വാസം കാണുമ്പോൾ അദ്ദേഹം തോൽക്കും എന്ന് എനിക്ക് കൂടുതൽ ഉറപ്പാവുകയാണ് എന്നും പിയേഴ്സ് പറഞ്ഞു. കടുത്ത റൊണാൾഡോ ആരാധകനായ പിയേഴ്സ് മോർഗൻ നേരത്തെയും മെസ്സിക്ക് എതിരെ പ്രസ്താവനകൾ നടത്തൊയിട്ടുണ്ട്. അടുത്തിടെ പുറത്ത് ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാദ അഭിമുഖം എടുത്തതും പിയേഴ്സ് ആയിരുന്നു.

റൊണാൾഡോയുടെ കരാർ റദ്ദാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, നിയമനടപടി സ്വീകരിക്കും എന്നും റിപ്പോർട്ടുകൾ

ക്ലബിന് എതിരെ പിയേഴ്‌സ് മോർഗനു നൽകിയ അഭിമുഖത്തിൽ അടച്ച് ആക്ഷേപങ്ങൾ ചൊരിഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് കടുത്ത നടപടികൾ എടുക്കും എന്നു വിവിധ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പിന് ശേഷം താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി വരേണ്ടത് ഇല്ല എന്നാണ് ക്ലബ് നിലപാട്. 37 കാരനായ താരത്തിന്റെ കരാർ റദ്ദാക്കാൻ ആണ് യുണൈറ്റഡ് ഒരുങ്ങുന്നത്. പരിശീലകന്റെയും സഹതാരങ്ങളുടെയും നിലപാട് കൂടി അറിഞ്ഞ ശേഷമാണ് യുണൈറ്റഡ് നീക്കം എന്നാണ് സൂചന.

ക്ലബും ആയുള്ള കരാർ ലംഘിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു എന്നാണ് യുണൈറ്റഡിനു ലഭിച്ച നിയമ ഉപദേശം. അതിനാൽ തന്നെ റൊണാൾഡോയുടെ കരാർ റദ്ദാക്കുമ്പോൾ താരത്തിന് നഷ്ടപരിഹാരം നൽകേണ്ട കാര്യം അവർക്ക് ഉണ്ടാവില്ല. വേതന ഇനത്തിൽ ഏതാണ്ട് 16 മില്യൺ പൗണ്ട് ആവും കരാർ റദ്ദാക്കിയാൽ റൊണാൾഡോക്ക് നഷ്ടമാവുക. ഇതിനു പിറകെ താരത്തിന് എതിരെ ക്ലബ് നിയമനടപടി സ്വീകരിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും ഈ അഭിമുഖത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ രണ്ടാം വരവിനു ദുഖകരമായ അന്ത്യം ആവും ഉണ്ടാവുക എന്നുറപ്പാണ്.

റൊണാൾഡോക്കുള്ള മറുപടി നൽകാനുള്ള നടപടികൾ തുടങ്ങിയത് ആയി മാഞ്ചസ്റ്റർ യുണൈറ്റഡ്

പിയേഴ്‌സ് മോർഗനും ആയി നടത്തിയ അഭിമുഖത്തിൽ ക്ലബിനെ അടച്ച് ആക്ഷേപിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മറുപടി നൽകാനുള്ള നടപടി ക്രമങ്ങൾ തങ്ങൾ ആരംഭിച്ചത് ആയി വ്യക്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഔദ്യോഗിക കുറിപ്പിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് നിലപാട് പറഞ്ഞത്. ഇതോടെ റൊണാൾഡോക്ക് എതിരെ ക്ലബ് ഉടൻ തന്നെ നടപടി സ്വീകരിക്കും എന്നു ഉറപ്പായി. ഇതിനായി ക്ലബ് നിയമസഹായം നൽകിയ വാർത്ത നേരത്തെ പുറത്ത് വന്നിരുന്നു.

ഈ നടപടി ക്രമം പൂർത്തിയാവും വരെ ക്ലബ് റൊണാൾഡോ വിഷയത്തിൽ ഒന്നും പറയില്ലെന്നും കൂട്ടിച്ചേർത്തു. പരിശീലകൻ എറിക് ടെൻ ഹാഗിനോട് ബഹുമാനം ഇല്ലെന്നു പറഞ്ഞ റൊണാൾഡോ യുവതാരങ്ങൾക്ക് തന്നോട് ബഹുമാനം ഇല്ലെന്നും കൂട്ടിച്ചേർത്തിരുന്നു. പരിശീലകൻ ടെൻ ഹാഗിനും ഭൂരിഭാഗം താരങ്ങൾക്കും റൊണാൾഡോ യുണൈറ്റഡിൽ തുടരുന്നതിൽ താൽപ്പര്യം ഇല്ലെന്ന റിപ്പോർട്ടുകൾ ഉള്ളതിനാൽ തന്നെ കരാർ റദ്ദാക്കുക പോലുള്ള കടുത്ത നടപടി യുണൈറ്റഡ് എടുക്കുമോ എന്നു കണ്ടറിയാം.

റൊണാൾഡോ ആവശ്യപ്പെട്ടത് കൊണ്ടാണ് അഭിമുഖം എടുത്തത്,താൻ അങ്ങോട്ട് സമീപിച്ചിട്ടില്ല – പിയേഴ്സ് മോർഗൻ

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നോട് അങ്ങോട്ട് ആവശ്യപ്പെട്ടത് കൊണ്ടാണ് അഭിമുഖം ദ സണിനു ആയുള്ള അഭിമുഖം എടുത്തത് എന്നു വ്യക്തമാക്കി ഇംഗ്ലീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗൻ. മോർഗനോടുള്ള അഭിമുഖത്തിൽ ആണ് ലോകത്തെ ഞെട്ടിച്ചു കൊണ്ടു റൊണാൾഡോ തന്റെ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരെ ആഞ്ഞടിച്ചത്. സമീപകാലത്ത് തന്നെ റൊണാൾഡോ അഭിമുഖത്തിനു ആയി സമീപിക്കുക ആണെന്ന് പറഞ്ഞു.

അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയണം എന്ന് കുറച്ചു കാലങ്ങളായി റൊണാൾഡോക്ക് ഉണ്ടായിരുന്നു എന്നും മോർഗൻ വ്യക്തമാക്കി. ക്ലബിന് എതിരെയും മുൻ പരിശീലകർക്ക് എതിരെയും രൂക്ഷവിമർശനം ഉന്നയിച്ച റൊണാൾഡോ പരിശീലകൻ എറിക് ടെൻ ഹാഗിനെയും യുണൈറ്റഡ് ഇതിഹാസം വെയിൻ റൂണിയെയും വരെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ റൊണാൾഡോക്ക് ഇന്നും ഇഷ്ടമാണ് എന്നു പറഞ്ഞ മോർഗൻ ഇപ്പോൾ തുറന്നു പറഞ്ഞില്ലെങ്കിൽ യുണൈറ്റഡിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് റൊണാൾഡോക്ക് അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇന്ത്യൻ ടീം മുഴുവൻ ലജ്ജിക്കണം, ജയിക്കാൻ വേണ്ടി ഈ വഴി സ്വീകരിച്ചത് കഷ്ടം” – പിയേഴ്സ് മോർഗൻ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ ദീപ്തി ശർമ്മ മങ്കാദിങ് വഴി ഡീനിനെ പുറത്താക്കിയത് ഇംഗ്ലീഷ് ക്രിക്കറ്റ് പ്രേമികളെ രോഷാകുലരാക്കിയിരിക്കുക ആണ്‌. പല വിവാദ പരാമർശങ്ങളും നടത്താറുള്ള ഇംഗ്ലീഷ് മാധ്യമ പ്രവർത്തകൻ പിയേഴ്സ് മോർഗൻ ഇന്ത്യക്ക് എതിരെ ട്വീറ്റ് ചെയ്തു. ഇങ്ങനെ വിജയിക്കുന്നത് വൃത്തിക്കെട്ട രീതി ആണെന്ന് മോർഗൻ ട്വീറ്റ് ചെയ്തു.

ഇങ്ങനെ വിജയിച്ചതിൽ ഇന്ത്യൻ ടീം മുഴുവൻ ലജ്ജിക്കണം എന്നും പിയേഴ്സ് മോർഗൻ പറഞ്ഞു. ഈ ട്വീറ്റിന് പിന്നാലെ പിയേഴ്സ് മോർഗൻ വലിയ വിമർശനങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളിൽ നിന്ന് നേരിടുന്നുണ്ട്.

ഇംഗ്ലീഷ് താരങ്ങളായ സാം ബില്ലിങ്സ്, സ്റ്റുവർട്ട് ബ്രോഡ് എന്നിവരും ഇന്ത്യയുടെ ഈ രീതിയെ എതിർത്തു രംഗത്തു വന്നു.

Exit mobile version