വനിത സൂപ്പർ ലീഗിൽ ആഴ്‌സണൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സമനിലയിൽ

എഫ്.എ വനിത സൂപ്പർ ലീഗിൽ ആഴ്‌സണൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സമനിലയിൽ അവസാനിച്ചു. യുണൈറ്റഡിന്റെ മൈതാനത്ത് ആഴ്‌സണൽ ആധിപത്യം കണ്ടെങ്കിലും തിരിച്ചു വന്ന അവർ 1-1 ന്റെ സമനില പിടിക്കുക ആയിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് മത്സരത്തിൽ ഗോളുകൾ പിറന്നത്.

63 മത്തെ മിനിറ്റിൽ എമിലി ഫോക്സിന്റെ പാസിൽ നിന്നു മുൻ യുണൈറ്റഡ് താരം അലസിയോ റൂസോ ആഴ്‌സണലിനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. എന്നാൽ 82 മത്തെ മിനിറ്റിൽ കോർണറിൽ നിന്ന് ലഭിച്ച അവസരത്തിൽ നിന്നു റാച്ചൽ വില്യംസിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മെൽവിൻ മെലാർഡ് യുണൈറ്റഡിന് സമനില നൽകി. സീസണിൽ മോശം തുടക്കം ലഭിച്ച ആഴ്‌സണൽ അഞ്ചാം സ്ഥാനത്തും യുണൈറ്റഡ് നാലാം സ്ഥാനത്തും ആണ്.

സ്പർസിനെ 4 ഗോളിന് തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ FA കപ്പ് സ്വന്തമാക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ എഫ് എ കപ്പ് കിരീടം നേടി. ഇന്ന് വെംബ്ലിയിൽ നടന്ന ഫൈനലിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ടോട്ടനത്തെ തകർത്തുകൊണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ കിരീടം നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകളുടെ ആദ്യ എഫ് എ കപ്പ് കിരീടമാണ് ഇത്.

ഇന്ന് സമ്പൂർണ്ണ ആധിപത്യമാണ് മഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയത്. ആദ്യ ഗോൾ വരാൻ ആദ്യ പകുതിയുടെ അവസാനം വരെ സമയമെടുത്തു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ എല്ലാ ടോണിന്റെ ഒരു 25 യാർഡ് അകലെ നിന്നുള്ള ഒരു ലോങ്ങ് റേഞ്ചർ ആണ് യുണൈറ്റഡിന് ലീഡ് നൽകിയത്.

രണ്ടാം പകുതിയിൽ 54 മിനിട്ടിൽ റേച്ചൽ വില്യംസിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. അതിനുശേഷം ലൂസിയ ഗാർസിയ ഇരട്ടോളുകൾ കൂടെ നേടിയിട വിജയം ഉറപ്പിച്ചു. 57ആം മിനിറ്റിലും 74ആം മിനിറ്റിലും ആയിരുന്നു ലൂസിയയുടെ ഗോൾ.

ഒറ്റ സീസണിന് ശേഷം ഗെയ്സ് ഫെരെയ്ര ബാഴ്‌സലോണ വിട്ടു; താരത്തെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

ബ്രസീലിയൻ മുന്നേറ്റ താരം ഗെയ്സ് ഫെരെര ബാഴ്‌സലോണ വിട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. കൈമാറ്റ തുക എത്രയെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ബാഴ്‌സക്ക് ഒരിക്കലും തഴയാൻ സാധിക്കാത്ത തരത്തിൽ ഉള്ള ഉയർന്ന തുകയാണ് യുനൈറ്റഡ് സമർപ്പിച്ചത് എന്ന് വാരങ്ങൾക്ക് മുൻപ് മുണ്ടോ ഡിപ്പോർടിവോ റിപ്പോർട്ട് ചെയ്തിരുന്നു. താരത്തിന് ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ സമർപ്പിച്ച ഓഫറുകൾ ബാഴ്‌സ പരിഗണിച്ചിരുന്നില്ല. കൂടാതെ കഴിഞ്ഞ ദിവസം താരത്തെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇംഗ്ലീഷ് ടീം ഓഫർ വീണ്ടും പുതുക്കി നൽകിയതായി “സ്‌പോർടും” റിപ്പോർട്ട് ചെയ്‌തു. ഇതോടെ താരം മാഞ്ചസ്റ്ററിൽ എത്തി ബാക്കി നടപടികൾ പൂർത്തിയാക്കുകയാണ്. ജേണലിസ്റ്റ് ആയ മിഷേൽ മാക് കാൻ ആണ് ട്രാൻസ്ഫർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബാഴ്‌സലോണയിൽ ചാമ്പ്യൻസ് ലീഗും സൂപ്പർ കോപ്പയും ചാമ്പ്യൻസ് ലീഗും നേടിയ സീസണിന് ശേഷമാണ് ഗെയ്സ് ടീം വിടുന്നത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് താരം ബാഴ്‌സയിൽ എത്തുന്നത്. 2021-22 കാലഘട്ടത്തിൽ മാഡ്രിഡ് സിഎഫ്എഫ് ക്ലബ്ബിന് വേണ്ടി 20 ഗോളുകൾ കണ്ടെത്തി ഓഷ്വാലക്കൊപ്പം പിച്ചിച്ചി അവാർഡ് പങ്കു വെച്ച പ്രകടനമാണ് ബാഴ്‌സയെ ആകർഷിച്ചത്. കഴിഞ്ഞ സീസണിൽ പത്തു ഗോളും ഏഴ് അസിസ്റ്റും സ്വന്തമാക്കി. വമ്പൻ താരങ്ങൾ നിറഞ്ഞ ബാഴ്‌സ നിരക്ക് വേണ്ടി 24 ലീഗ് മത്സരങ്ങളിലെ കളത്തിൽ ഇറങ്ങിയുള്ളൂ. അത് കൊണ്ട് തന്നെ യുനൈറ്റഡിലേക്കുള്ള നീക്കം താരത്തിനും കൂടുതൽ അവസരങ്ങൾ നൽകും. അലസ്യാ റൂസോയെ നഷ്ടമായ യുനൈറ്റഡ് ആവട്ടെ താരത്തിനൊത്ത പകരക്കാരെ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. വേഗവും ഗോളടിയും കൈമുതലായുള്ള ഗെയ്സെക്ക് ഈ റോളിൽ തിളങ്ങാൻ ആവുമെന്നാണ് യുനൈറ്റഡ് കണക്ക് കൂട്ടുന്നത്.

ജനുവരിയിൽ ലോക റെക്കോർഡ് തുക നിരസിച്ചു ഇപ്പോൾ സൂപ്പർ താരം ഫ്രീ ആയി ആഴ്‌സണലിലേക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് സൂപ്പർ താരം അലസിയ റൂസോ ഫ്രീ ആയിട്ട് ക്ലബ് വിടും. ഈ സീസണിൽ തന്റെ കരാർ കഴിയുമ്പോൾ താരം ക്ലബ് വിടും എന്നു സ്ഥിരീകരിച്ചു. 2020 തിൽ ക്ലബ്ബിൽ എത്തിയ റൂസോ 2022 ൽ ഇംഗ്ലണ്ടിന് യൂറോ കപ്പ് നേടി കൊടുത്തതിൽ പ്രധാന പങ്ക് വഹിച്ച താരം ആണ്. 24 കാരിയായ താരത്തിന് അര മില്യൺ യൂറോയുടെ ലോക റെക്കോർഡ് ഓഫർ ആണ് കഴിഞ്ഞ ജനുവരിയിൽ ആഴ്‌സണൽ മുന്നോട്ട് വച്ചത്.

എന്നാൽ ആഴ്‌സണലിന്റെ 2 റെക്കോർഡ് ഓഫറുകളും യുണൈറ്റഡ് നിരസിക്കുക ആയിരുന്നു. നിലവിൽ താരം ആഴ്‌സണലും ആയി ഫ്രീ ആയി കരാറിൽ ഒപ്പിടും എന്നാണ് സൂചന. കഴിഞ്ഞ സീസണിൽ വനിത സൂപ്പർ ലീഗിൽ 10 ഗോളുകളും 1 അസിസ്റ്റും ആണ് റൂസോ നേടിയത്. റൂസോയുടെ മികവിൽ ലീഗിൽ രണ്ടാമത് എത്തിയ യുണൈറ്റഡ് എഫ്.എ കപ്പ് ഫൈനലിലും എത്തി. അതേസമയം യുണൈറ്റഡിന്റെ സ്പാനിഷ് ഫുൾ ബാക്ക് ഒന ബാറ്റിലും ഫ്രീ ആയി ക്ലബ് വിടും. കഴിഞ്ഞ സീസണിൽ 9 അസിസ്റ്റുകളും 1 ഗോളും നേടിയ ഒന ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആയ ബാഴ്‌സലോണയിലേക്ക് ആണ് പോകുന്നത്.

ഇഞ്ച്വറി ടൈമിലെ ഗോളിൽ മാഞ്ചസ്റ്റർ ഡർബി വിജയിച്ച് യുണൈറ്റഡ് വനിതകൾ

വനിതാ സൂപ്പർ ലീഗ് കിരീട പോരാട്ടം അവസാന മത്സരം വരെ നീളും. ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയതെ അവർ ഒന്നാമതുള്ള ചെൽസിക്ക് തൊട്ടടുത്ത് എത്തി. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ടാം മിനുട്ടിൽ ഹെയ്ലൊ ലെഡ് നേടിയ ഗോൾ യുണൈറ്റഡിന് ലീഡ് നൽകി. എന്നാൽ പിന്നീട് സിറ്റി തിരിച്ചടിച്ചു.

1-1 എന്ന നിലയിൽ തുടർന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇഞ്ച്വറി ടൈമിൽ ആണ് വിജയ ഗോൾ നേടിയത്. ലൂസിയ ഗാർസിയയുടെ വക ആയിരുന്നു ഗോൾ. 21 മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 53 പോയിന്റുമായി രണ്ടാമത് നിലനിക്കുന്നു. 55 പോയിന്റുള്ള ചെൽസി ആണ് ഒന്നാമത്. ഇനി ഒരു മത്സരമെ ലീഗിൽ ബാക്കിയുള്ളൂ.

ആഴ്‌സണൽ വനിതകൾക്ക് കിരീടം മറക്കാം, മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഒന്നാമത്

ഇംഗ്ലീഷ് വനിത സൂപ്പർ ലീഗിൽ കിരീട പോരാട്ടത്തിൽ നിർണായകമായ മത്സരത്തിൽ ആഴ്‌സണൽ വനിതകളെ മറികടന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. മറുപടിയില്ലാത്ത ഒരു ഗോളിന് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ ആഴ്‌സണലിനെ ഇന്ന് തോൽപ്പിച്ചത്. പ്രമുഖ താരങ്ങളുടെ പരിക്കുകൾ വലക്കുന്ന ആഴ്‌സണലിന് മത്സരത്തിന്റെ 15 മത്തെ മിനിറ്റിൽ തന്നെ ക്യാപ്റ്റൻ ലീ വില്യംസണിനെ പരിക്ക് കാരണം നഷ്ടമായി.

തുടർന്ന് ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്ത് 51 മത്തെ മിനിറ്റിൽ നികിത പാരീസിന്റെ പാസിൽ നിന്നു അലസിയ റൂസോ യുണൈറ്റഡിന് ആയി ഗോൾ നേടുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയുള്ള ആഴ്‌സണൽ ശ്രമങ്ങൾ ഒന്നും ജയം കണ്ടില്ല. ജയത്തോടെ രണ്ടാമതുള്ള ചെൽസി വാണിതകളെക്കാൾ 2 മത്സരങ്ങൾ അധികം കളിച്ച യുണൈറ്റഡ് വനിതകൾ ലീഗിൽ നാലു പോയിന്റുകൾ മുന്നിലെത്തി. അതേസമയം നിലവിൽ യുണൈറ്റഡിനെക്കാൾ 1 മത്സരം കുറവ് കളിച്ചു അവരെക്കാൾ 6 പോയിന്റുകൾ പിന്നിലുള്ള ആഴ്‌സലിന്റെ കിരീട പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചു.

ത്രില്ലറിൽ ബ്രൈറ്റണിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ ചരിത്രത്തിലെ ആദ്യ എഫ്.എ കപ്പ് ഫൈനലിൽ

എഫ്.എ കപ്പ് സെമിഫൈനലിൽ ബ്രൈറ്റണിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ. 5 ഗോളുകൾ പിറന്ന ത്രില്ലറിൽ അവസാന മിനിറ്റിൽ പിറന്ന ഗോളിൽ ആണ് യുണൈറ്റഡ് വെമ്പ്ളിയിലേക്ക് ടിക്കറ്റ് എടുത്തത്. യുണൈറ്റഡ് ആധിപത്യം കണ്ട മത്സരത്തിൽ മേരി ഇർപ്സിന്റെ സെൽഫ്‌ ഗോളിൽ 36 മത്തെ മിനിറ്റിൽ ബ്രൈറ്റൺ ആണ് മുന്നിൽ എത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിയ ഗാൽറ്റന്റെ ഗോളിൽ യുണൈറ്റഡ് സമനില പിടിച്ചു.

71 മത്തെ മിനിറ്റിൽ സൂപ്പർ താരം അലസിയോ റൂസോ കേറ്റി സലമിന്റെ പാസിൽ നിന്നു ഗോൾ നേടിയതോടെ യുണൈറ്റഡ് മത്സരത്തിൽ മുന്നിലെത്തി. എന്നാൽ നാലു മിനിറ്റിനുള്ളിൽ ഡാനിയേല കാർട്ടറിലൂടെ ബ്രൈറ്റൺ തിരിച്ചടിച്ചു. തുടർന്ന് 89 മത്തെ മിനിറ്റിൽ കേറ്റി സലമിന്റെ പാസിൽ നിന്നു ആവേശകരമായ വിജയഗോൾ റേച്ചൽ വില്യംസ് നേടുക ആയിരുന്നു. ചരിത്രത്തിൽ ഇത് ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. ഫൈനലിൽ ചെൽസി, ആസ്റ്റൺ വില്ല മത്സരവിജയിയെ ആവും അവർ നേരിടുക.

Exit mobile version