സംസ്ഥാന ജൂനിയർ ഫുട്ബോൾ ജൂൺ 29 മുതൽ

49ആമത് സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ജൂൺ 29ന് ആരംഭിക്കും. കുന്നംകുളം ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടക്കുക. 35 മിനിറ്റ് വീതം ഉള്ള രണ്ടു പകുതികളായിരിക്കും മത്സരം നടക്കുക. നാല് ഗ്രൂപ്പുകളിലായി 14 ടീമുകൾ ടൂർണ്ണമെൻറിൽ പങ്കെടുക്കും.

തൃശ്ശൂർ, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ എന്നിവരാണ് ഗ്രൂപ്പ് എയിൽ ഉള്ളത്. ഗ്രൂപ്പ് ബിയി കാസർകോട്, വയനാട്, പാലക്കാട്, ഇടുക്കി എന്നിവർ മത്സരിക്കും. എറണാകുളം, കണ്ണൂർ, കോട്ടയം എന്നിവർ ഗ്രൂപ്പ് സിയിലും മലപ്പുറം, കൊല്ലം, കോഴിക്കോട് എന്നിവർ ഗ്രൂപ്പ് ഡി യിലും മത്സരിക്കുന്നു. 29 ആം തീയതി നടക്കുന്ന ആദ്യ മത്സരത്തിൽ തൃശ്ശൂർ തിരുവനന്തപുരത്തെ നേരിടും.

ഓരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാർ മാത്രമാണ് സെമിയിലേക്ക് മുന്നേറുക. സെമിഫൈനൽ ജൂലൈ നാലാം തീയതിയും ഫൈനൽ ജൂലൈ ആറാം തീയതിയും നടക്കും.

സംസ്ഥാന ജൂനിയർ ഫുട്ബോൾ, തൃശ്ശൂരിനെ തോൽപ്പിച്ച് കണ്ണൂരിന് കിരീടം

സംസ്ഥാന ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂരിന് കിരീടം. ഇന്ന് തൃക്കരിപ്പൂരിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തൃശ്ശൂരിനെ ആണ് കണ്ണൂർ പരാജയപ്പെടുത്തിയത്‌. ഒമ്പതാം മിനുട്ടിൽ അഖിലയിലൂടെ ആണ് കണ്ണൂർ ഗോൾ വേട്ട തുടങ്ങിയത്. 30ആം മിനുട്ടിൽ ഗൗരിയിലൂടെ തൃശ്ശൂർ സമനിക നേടി. ആ ഗോളിന് ശേഷം പിന്നീട് തീർത്തും കണ്ണൂരിന്റെ ആധിപത്യം ആയിരുന്നു.

30ആം മിനുട്ടിൽ അനു ലോപസിലൂടെ കണ്ണൂർ വീണ്ടും ലീഡ് എടുത്തു. 38ആം മിനുട്ടിൽ ക്യാപ്റ്റൻ ജിഷ്ണ ഷിബു കണ്ണൂരിന്റെ മൂന്നാം ഗോൾ. രണ്ടാം പകുതിയിൽ സുബി ബിയും ജിഷണയും ഗോൾ നേടിയതോടെ കണ്ണൂരിന്റെ വിജയം പൂർത്തിയായി. ഇന്ന് രാവിലെ നടന്ന ലൂസേഴ്സ് ഫൈനലിൽ തിരുവനന്തപുരത്തെ തോൽപ്പിച്ച് കാസർഗോഡ് മൂന്നാം സ്ഥാനം സ്വന്തമാക്കി.

സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍: മലപ്പുറത്തിന് കിരീടം

കൊച്ചി: പൊരുതിക്കളിച്ച ആതിഥേയരായ എറണാകുളത്തെ 4-2ന് തോല്‍പ്പിച്ച് സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറത്തിന് കിരീടം. 2-1ന് പിന്നില്‍ നിന്ന ശേഷമാണ് നിലവിലെ ജേതാക്കളായ മലപ്പുറം കിരീടപ്പോരാട്ടം വിജയിച്ചത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ബോസ് തോങ്ബാമിന്റെ ഗോളില്‍ മലപ്പുറം ലീഡ് നേടി. രണ്ട് മിനിറ്റുകള്‍ക്കം കെവിന്‍ അനോജിലൂടെ എറണാകുളം തിരിച്ചടിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മധവേഷ് കൃഷ്ണയിലൂടെ ലീഡ് പിടിച്ച എറണാകുളത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു പിന്നീട് മലപ്പുറത്തിന്റേത്. കളം നിറഞ്ഞ് കളിച്ച നിലവിലെ ചാമ്പ്യന്‍മാര്‍ കൃത്യമായ ഇടവേളകളില്‍ ഗോള്‍ നേടി ജയം ഉറപ്പാക്കുകയായിരുന്നു. സിനാന്‍ ജലീല്‍ ഇരട്ടഗോള്‍ നേടി. ഗോള്‍വേട്ടക്കാരന്‍ അക്ഫല്‍ അജാസ് കലാശക്കളിയിലും ഗോള്‍വല ചലിപ്പിച്ചു.

രാവിലെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ കാസര്‍ക്കോട് 4-3ന് തൃശൂരിനെ തോല്‍പ്പിച്ചു. കാസര്‍ഗോഡിനായി അബ്ദുല്ല റൈഹാന്‍ ഹാട്രിക് നേടി. കാസര്‍ഗോഡിന്റെ ഉമര്‍ അഫാഫ് ആണ് ടൂര്‍ണമെന്റിലെ മികച്ച താരം. മികച്ച ഗോള്‍കീപ്പര്‍ നിരഞ്ജന്‍ എ (കോഴിക്കോട്), മികച്ച ഡിഫന്‍ഡര്‍ ധ്യാന്‍കൃഷ്ണ എസ് (എറണാകുളം) മികച്ച മിഡ്ഫീല്‍ഡര്‍ അജ്‌സല്‍ റബീഹ് (മലപ്പുറം) എന്നിവരാണ് മറ്റു പുരസ്‌കാര ജേതാക്കള്‍. അരീക്കോട് ഓറിയന്റ് സ്‌കൂള്‍ അധ്യാപകന്‍ സി.ഷാനിലാണ് മലപ്പുറം ടീമിനെ പരിശീലിപ്പിച്ചത്. ഇസ്മാഈല്‍ ചെങ്ങര മാനേജര്‍. സമാപന ചടങ്ങില്‍ കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

എറണാകുളം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.വി ശ്രീനിജന്‍ എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി വിജു ചൂളയ്ക്കല്‍, കെ.എഫ്.എ വൈസ് പ്രസിഡന്റ് പി.പൗലോസ്, മുന്‍ ഇന്ത്യന്‍ താരം സി.സി ജേക്കബ്, ജോസ് ലോറന്‍സ്, ഡെറിക് ഡി കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാന ജൂനിയര്‍ ഫുട്‌ബോളില്‍ മലപ്പുറം-എറണാകുളം ഫൈനല്‍

കൊച്ചി: സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശക്കളി നാളെ. വൈകിട്ട് 4ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന കിരീടപോരാട്ടത്തില്‍ മലപ്പുറം എറണാകുളത്തെ നേരിടും. രാവിലെ 7.30ന് മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ കാസര്‍ഗോഡ് തൃശൂരിനെ നേരിടും.

ചൊവ്വാഴ്ച വൈകിട്ട് നടന്ന ആദ്യസെമിയില്‍ കാസര്‍ഗോഡിനെ സഡന്‍ഡെത്തില്‍ (7-6) തോല്‍പ്പിച്ചാണ് മലപ്പുറം തുടര്‍ച്ചയായ രണ്ടാം തവണയും കലാശക്കളിക്ക് യോഗ്യത നേടിയത്. 9ാം മിനിറ്റില്‍ റിഹാന്‍ അബ്ദുല്‍ അസീസ് നേടിയ ഗോളില്‍ മുന്നിലെത്തിയ കാസര്‍ഗോഡിനെ, 60ാം മിനിറ്റില്‍ അജ്‌സല്‍ റബീഹിന്റെ ഗോളില്‍ നിലവിലെ ജേതാക്കളായ മലപ്പുറം ഒപ്പംപിടിച്ചു.

നിശ്ചിത സമയത്തും (1-1), ടൈബ്രേക്കറിലും (3-3) ഇരുടീമുകളും തുല്യത പാലിച്ചതോടെ മത്സരം സഡന്‍ഡെത്തിലേക്ക് നീങ്ങുകയായിരുന്നു. രണ്ടാം സെമിയില്‍ അവസാന മിനിറ്റില്‍ നേടിയ ഗോളിലാണ് എറണാകുളം നിലവിലെ റണ്ണേഴ്‌സ് അപ്പായ തൃശൂരിനെ അട്ടിമറിച്ചത്. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ജോഷ്വ ജെ തയില്‍ വിജയഗോള്‍ നേടുകയായിരുന്നു.

നാളെ വൈകിട്ട് നടക്കുന്ന സമാപന ചടങ്ങില്‍ കൊച്ചി മേയര്‍ എം.അനില്‍കുമാര്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.

48ആമത് സംസ്ഥാന ജൂനിയർ ഫുട്ബോൾ എറണാകുളത്ത്

48ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിന് ഇത്തവണ എറണാകുളം ആതിഥ്യം വഹിക്കും. ഓഗസ്റ്റ് 17 മുതൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാകും ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടക്കുക. രണ്ട് ഗ്രൂപ്പുകളിലായി കേരളത്തിലെ 14 ജില്ലകളും ടൂർണമെന്റിൽ പങ്കെടുക്കും. മലപ്പുറം ആണ് ജൂനിയർ ഫുട്ബോളിൽ നിലവിലെ ചാമ്പ്യന്മാർ. ഇരുപത്തി മൂന്നാം തീയതി ആകും ഫൈനൽ നടക്കുക.

ഗ്രൂപ്പ് എ : കാസർഗോഡ്, കോഴിക്കോട്, പത്തനംതിട്ട, പാലക്കാട്

ഗ്രൂപ്പ് ബി : ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ

ഗ്രൂപ്പ് സി: മലപ്പുറം, കൊല്ലം, ഇടുക്കി

ഗ്രൂപ്പ് ഡി: തൃശ്ശൂർ, കോട്ടയം, വയനാട്

ഫിക്സ്ചർ;

ജൂനിയർ ഫുട്ബോൾ; ഫൈനലിൽ മലപ്പുറം vs കോഴിക്കോട്

തൃക്കരിപ്പൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ലൈനപ്പ് ആയി. കോഴിക്കോടും മലപ്പുറവും ആകും ഫൈനലിൽ നേരിടുക. ഇന്ന് നടന്ന ആദ്യ സെമി ഫൈനലിൽ എറണാകുളത്തെ തോൽപ്പിച്ചാണ് മലപ്പുറം ഫൈനലിൽ എത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മലപ്പുറത്തിന്റെ വിജയം. മലപ്പുറത്തിനായി ഹാറൂൺ ദിൽഷാദാണ് സ്കോർ ചെയ്തത്.

രണ്ടാം സെമിയിൽ വയനാടിനെയാണ് കോഴിക്കോട് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു കോഴിക്കോടിന്റെ ജയം. ഗ്രൂപ്പ് ഡി ചാമ്പ്യന്മാർ ആയായിരുന്നു കോഴിക്കോട് സെമിയിലേക്ക് എത്തിയത്.

നാളെ വൈകിട്ട് 3 മണിക്കാണ് ഫൈനൽ മത്സരം നടക്കുക.

സംസ്ഥാന ജൂനിയർ ഫുട്ബോൾ; കൊല്ലത്തിന്റെ വലയിൽ ഒമ്പതു ഗോൾ നിറച്ച് കോഴിക്കോട്

തൃക്കരിപ്പൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ കോഴിക്കോടിന് വൻ ജയം. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ കൊല്ലത്തെ നേരിട്ട കോഴിക്കോട് എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കാണ് വിജയിച്ചത്. കോഴിക്കോടിനായി അനന്തു മാത്രം നാലു ഗോളുകളാണ് അടിച്ചത്. അനുരാഗും ഇന്ന് കോഴിക്കോടിനായി ഹാട്രിക്ക് നേടി. നവായിസ്, അക്ഷയ് എന്നിവരാണ് കോഴിക്കോടിന്റെ മറ്റു സ്കോറേഴ്സ്.

ഗ്രൂപ്പ് സിയിൽ നടന്ന മറ്റൊരു മത്സരത്തിൽ മലപ്പുറം തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മലപ്പുറത്തിന്റെ വിജയം. അക്മൽ ഷാനാണ് മലപ്പുറത്തിന്റെ വിജയഗോൾ നേടിയത്.

സംസ്ഥാന ജൂനിയർ ഫുട്ബോൾ; ടോസിന്റെ ബലത്തിൽ വയനാട് സെമിയിൽ

സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നാടകീയതക്ക് ശേഷം വയനാട് സെമി ഫൈനലിൽ. ഇന്ന് വൈകിട്ട് കാസർഗോഡും വയനാടും പോരിന് ഇറങ്ങുമ്പോൾ ഇരുവരും പോയന്റിൽ ഗോൾഡിഫറൻസിലും അടക്കം എല്ലാത്തിലും തുല്യരായിരുന്നു. ജയിക്കുന്നവർ സെമിയിൽ എത്തുമായിരുന്ന മത്സരം 2-2 എന്ന സമനിലയിൽ അവസാനിച്ചു. അവസാന ടോസ് വേണ്ടി വന്നു ഗ്രൂപ്പ് ചാമ്പ്യന്മാരെ കണ്ടെത്താൻ.

കാസർഗോഡിനായി ജ്യോതിഷ് ഇരട്ട ഗോളുകൾ നേടി. മുഹമ്മദ് സഫ്നാദും മുന്നാ റോഷനുമാണ് വയനാടിനായി സ്കോർ ചെയ്തത്. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പത്തനംതിട്ടയെയും ആലപ്പുഴയെയും ഇരു ടീമുകളും പരാജയപ്പെടുത്തിയിരുന്നു.

സംസ്ഥാന ജൂനിയർ ഫുട്ബോൾ; ആലപ്പുഴയും പത്തനംതിട്ടയും പുറത്ത്

തൃക്കരിപ്പൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്ന് ആലപ്പുഴയും പത്തനംതിട്ടയും പുറത്ത്. ഇന്ന് വൈകിട്ട് ഗ്രൂപ്പ് ബിയിൽ നടന്ന രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെയാണ് ഇരു ടീമുകളുടെയും സെമി പ്രതീക്ഷ അവസാനിച്ചത്. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ കാസർഗോഡ് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ആലപ്പുഴയെ തോൽപ്പിച്ചത്. മുഹമ്മദ് അംജാദ്, അഹമ്മദ് സ്വാബിഹ്, ജ്യോതിശ്, അക്ഷയ് മണി, അതുൽ ഗണേഷ് എന്നിവരാണ് കാസർഗോഡിനായി ഇന്ന് സ്കോർ ചെയ്തത്. ഇന്നലെ വയനാടിനോടും ആലപ്പുഴ തോറ്റിരുന്നു.

എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വയനാടിനോടാണ് പത്തനംതിട്ട ഇന്ന് തോറ്റത്. വയനാടിനായി മുഹമ്മദ് സഫ്വാൻ ഇരട്ട ഗോളുകൾ നേടി. ഗോൾഡിനാണ് മറ്റൊരു സ്കോറർ. ഇന്ന് വൈകിട്ട് നടക്കുന്ന കാസർഗോഡും വയനാടും തമ്മിലുള്ള പോരാട്ടം ആകും ആര് ബി ഗ്രൂപ്പിൽ നിന്ന് സെമിയിൽ എത്തുമെന്ന് തീരുമാനിക്കുക.

സംസ്ഥാന ജൂനിയർ ഫുട്ബോൾ; വയനാടിനും കാസർഗോഡിനും ജയത്തോടെ തുടക്കം

തൃക്കരിപ്പൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാടിനും കാസർഗോഡിനും ജയം. ഇന്നലെ വൈകിട്ട് ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിലാണ് ഇരു ടീമുകളും വിജയിച്ചത്. വയനാട് ഇന്നലെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആലപ്പുഴയെ ആണ് പരാജയപ്പെടുത്തിയത്. മുഹമ്മദ് സഫ്നാദ് വയനാടിനായി ഹാട്രിക്ക് നേടി. മുന്ന റോഷനാണ് മറ്റൊരു ഗോൾ നേടിയത്.

ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ കാസർഗോഡ് പത്തനംതിട്ടയെ ആണ് തോൽപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ജയം. അഹ്മദ് സ്വാഭിഹ് ആണ് രണ്ടു ഗോളുകളും സ്കോർ ചെയ്തത്. 19, 51 മിനുട്ടുകളിലായിരുന്നു ഗോളുകൾ.

ജൂനിയർ ഫുട്ബോൾ; എറണാകുളം സെമിയിൽ

സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിൽ നിന്ന് എറണാകുളം സെമിയിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ ഇടുക്കിയെ കൂടെ തോൽപ്പിച്ചതോടെയാണ് എറണാകുളം സെമി ഉറപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ന് എറണാകുളത്തിന്റെ ജയം. എറണാകുളത്തിനായി അർമാൻ അഹമദ് ആണ് ഇന്ന് ഗോൾ നേടിയത്.

എറണാകുളം ആദ്യ മത്സരത്തിൽ തൃശ്ശൂരിനെ പരാജയപ്പെടുത്തുകയും രണ്ടാം മത്സരത്തിൽ കണ്ണൂരിനോട് സമനില നേടുകയും ചെയ്തിരുന്നു‌. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ കണ്ണൂർ തൃശ്ശൂരിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റു.

ജൂനിയർ ഫുട്ബോൾ; കണ്ണൂരിനും എറണാകുളത്തിനും ജയത്തോടെ തുടക്കം

സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യ ദിവസം ഗ്രൂപ്പ് എയിൽ കണ്ണൂരിനും എറണാകുളത്തിനും ജയം. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് എറണാകുളം തൃശ്ശൂരിനെ പരാജയപ്പെടുത്തിയത്. അർമാൻ അഹ്മദ് ഇബ്രാഹീം ആണ് എറണാകുളത്തിനായി സ്കോർ ചെയ്തത്.

രണ്ടാം മത്സരത്തിൽ ഇടുക്കിയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കണ്ണൂർ പരാജയപ്പെടുത്തിയത്. ജയസൂര്യ ഹാട്രിക്ക് നേടി‌. അതുൽ ഗിരീഷാണ് മറ്റൊരു സ്കോറർ.

Exit mobile version