മഹ്മുദുള്ള അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ടീം നിരാശാജനകമായി പുറത്തായതിനെത്തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം മഹ്മുദുള്ള റിയാദ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ടൂർണമെന്റിൽ ഒരു മത്സരം മാത്രമേ താരം കളിച്ചിരുന്നുള്ളൂ, ന്യൂസിലൻഡിനെതിരെ അന്ന് നാല് റൺസ് മാത്രമെ നേടിയുള്ളൂ.

അടുത്ത സീസണിൽ കേന്ദ്ര കരാറിൽ താൻ ഉണ്ടാകില്ലെന്ന് മഹ്മുദുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ (ബിസിബി) അറിയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ബംഗ്ലാദേശിന്റെ ഏറ്റവും ഉയർന്ന നാലാമത്തെ റൺസ് സ്കോററായാണ് അദ്ദേഹം വിരമിക്കുന്നത്‌.

433 ഇന്നിംഗ്‌സുകളിൽ നിന്ന് ഒമ്പത് സെഞ്ച്വറിയും 56 അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 11,047 റൺസ് നേടി. 2015, 2017 ഐസിസി ടൂർണമെന്റ് കാമ്പെയ്‌നുകളിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

ഫേസ്ബുക്കിൽ തന്റെ തീരുമാനം പ്രഖ്യാപിച്ച മഹ്മുദുള്ള തന്റെ പരിശീലകർക്കും സഹതാരങ്ങൾക്കും കുടുംബത്തിനും പിന്തുണയ്ക്ക് നന്ദി പറഞ്ഞു. മുഷ്ഫിഖുർ റഹിം അടുത്തിടെ ഏകദിനങ്ങളിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് മഹ്മുദുള്ളയുടെയും വിരമിക്കൽ.

ഹജ്ജിന് പോകുന്നു, മഹമ്മുദുള്ളയ്ക്ക് അഫ്ഗാന്‍ പരമ്പര നഷ്ടമാകും

ബംഗ്ലാദേശിന്റെ അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്ന് മഹമ്മുദുള്ള പിന്മാറി. താരത്തിന് ഹജ്ജിന് പോകുവാന്‍ ബോര്‍ഡിൽ നിന്ന് അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഇത്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് നേരത്തെ തന്നെ വിരമിച്ച മഹമ്മുദുള്ളയെ ബംഗ്ലാദേശ് അടുത്തിടെയായി വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും അധികമായി പരിഗണിച്ചിരുന്നില്ല.

മഹമ്മുദുള്ള റിയാദ് ജൂൺ 22 മുതൽ ജൂലൈ 6 വരെ ഹജ്ജിന് പോകുകയാണെന്നും അതിനാൽ തന്നെ താരത്തിന് ഏകദിന പരമ്പരയിൽ പങ്കെടുക്കാനാകില്ലെന്നാണ് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ ജലാല്‍ യൂനുസ് പറയുന്നത്. ജൂലൈ 5ന് ആണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം.

താരത്തിന്റെ ഈ നീക്കം ലോകകപ്പ് സ്ക്വാഡ് തിരഞ്ഞെടുക്കലിൽ താരത്തിന് തന്നെ തിരിച്ചടിയാകുവാന്‍ സാധ്യതയുണ്ട്.

ബംഗ്ലാദേശിന്റെ തിരിച്ചുവരവൊരുക്കി ലിറ്റൺ ദാസ്, താരത്തിന് ശതകം അഞ്ച് റൺസ് അകലെ നഷ്ടം

ഒരു ഘട്ടത്തിൽ 132/6 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ഹരാരെ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 294/8 എന്ന നിലയിലേക്ക് എത്തിച്ച് ലിറ്റൺ ദാസ്. 95 റൺസ് നേടിയ ലിറ്റൺ ദാസും 54 റൺസ് നേടി പുറത്താകാതെ നില്‍ക്കുന്ന മഹമ്മുദുള്ളയുമാണ് ബംഗ്ലാദേശിനെ വന്‍ നാണക്കേടിൽ നിന്ന് കരകയറ്റിയത്.

138 റൺസാണ് ഏഴാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയത്. 95 റൺസ് നേടിയ ദാസിനെ പുറത്താക്കി ടിരിപാനോ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. 54 റൺസ് നേടിയ മഹമ്മുദുള്ളയ്ക്കൊപ്പം 13 റൺസുമായി ടാസ്കിന്‍ അഹമ്മദ് ആണ് ക്രീസിലുള്ളത്. ലിറ്റൺ ദാസ് പുറത്തായി അടുത്ത പന്തിൽ മെഹ്ദി ഹസനെയും ബംഗ്ലാദേശിന് നഷ്ടമായി. 70 റൺസ് നേടിയ മോമിനുള്‍ ആണ് മറ്റൊരു പ്രധാന സ്കോറര്‍.

സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനി മൂന്നും ഡൊണാള്‍ഡ് ടിരിപാനോ, വിക്ടര്‍ ന്യൗച്ചി എന്നിവരും രണ്ട് വീതം വിക്കറ്റും നേടി.

സീനിയര്‍ താരങ്ങളുടെ പരിക്ക്, മഹമ്മുദുള്ളയ്ക്ക് ടെസ്റ്റ് ടീമിൽ ഇടം

സിംബാബ്‍വേയ്ക്കെതിരെയുള്ള മത്സരങ്ങള്‍ക്കുള്ള ബംഗ്ലാദേശ് ടീമുകളെ പ്രഖ്യാപിച്ചു. പരിക്കുകള്‍ അലട്ടുന്ന സീനിയര്‍ താരങ്ങളായ മുഷ്ഫിക്കുര്‍ റഹീമിനെയും തമീം ഇക്ബാലിനെയും ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കരുതലെന്ന നിലയിൽ മറ്റൊരു സീനിയര്‍ താരം മഹമ്മുദുള്ള റിയാദിനെയും ടെസ്റ്റ് ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

49 ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള മഹമ്മുദുള്ള ബംഗ്ലാദേശിനായി അവസാനം ടെസ്റ്റ് കളിച്ചിട്ടുള്ളത് 2020 ജനുവരിയിലാണ്. 80 ശതമാനം തമീമും മുഷ്ഫിക്കുറും കളിക്കുവാനാണ് സാധ്യതയെങ്കിലും കരുതലെന്ന നിലയിൽ ആണ് ആണ് മഹമ്മുദുള്ളയെ ടീമിലെടുത്തിട്ടുള്ളത്.

ടെസ്റ്റ് സ്ക്വാഡ് : Mominul Haque (capt), Tamim Iqbal, Shadman Islam, Saif Hassan, Najmul Hossain Shanto, Mushfiqur Rahim, Shakib Al Hasan, Liton Das, Mahmudullah, Yasir Ali, Nurul Hasan, Mehidy Hasan Miraz, Taijul Islam, Nayeem Hasan, Abu Jayed, Taskin Ahmed, Ebadat Hossain, Shoriful Islam

ഏകദിന സ്ക്വാഡ്: Tamim Iqbal (capt), Mohammad Naim, Liton Das, Shakib Al Hasan, Mushfiqur Rahim, Mahmudullah, Mosaddek Hossain, Mohammad Mithun, Afif Hossain, Nurul Hasan, Mehidy Hasan Miraz, Taijul Islam, Mohammad Saifuddin, Mustafizur Rahman, Taskin Ahmed, Rubel Hossain, Shoriful Islam

ടി20 സ്ക്വാഡ്: Mahmudullah (capt), Tamim Iqbal, Mohammad Naim, Liton Das, Shakib Al Hasan, Soumya Sarkar, Afif Hossain, Shamim Hossain, Nurul Hasan, Nasum Ahmed, Mahedi Hasan, Aminul Islam, Mohammad Saifuddin, Mustafizur Rahman, Taskin Ahmed, Shoriful Islam

ബൗളർ ആയി താൻ മടങ്ങിയെത്തിയെങ്കിലും ഗെയിം ശൈലിയിൽ മാറ്റമൊന്നുമില്ല – മഹമ്മുദുള്ള

ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തുവാൻ വേണ്ടി ബൗളിംഗ് ആരംഭിച്ച മഹമ്മുദുള്ള താൻ ടീമിന് ആവശ്യമായ ഘട്ടത്തിൽ എപ്പോൾ വേണമെങ്കിലും ബൗളിംഗ് ചെയ്യാനെത്താമെന്ന് താരം പറയുകയായിരുന്നു. താരം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റിംഗിൽ ടീമിനായി മുഷ്ഫിക്കുറിനൊപ്പം മികച്ച രണ്ട് പ്രകടനങ്ങൾ പുറത്തെടുത്ത താരം തന്റെ ശൈലിയിൽ മാറ്റമൊന്നും ഇല്ലെന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്.

തന്റെ ഫിറ്റ്നെസ്സ് ഇപ്പോൾ മെച്ചപ്പെട്ട നിലയിലാണെന്നും കരിയറിലെ ഏറ്റവും മികച്ച ഫിറ്റ്നെസ്സ് നിലയിലാണ് താനെന്നും കഴിഞ്ഞ ഏതാനും വർഷമായി അതിൽ താൻ ഏറെ പ്രയത്നിച്ചിട്ടുണ്ടെന്നും മഹമ്മുദുള്ള വ്യക്തമാക്കി. താനെന്നും ലേറ്റ് മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്യുന്നതിനാൽ തന്റഎ സംഭാവനകൾ അധികം ശ്രദ്ധിക്കപ്പെടാറില്ലെന്നും താരം പറഞ്ഞു.

മത്സരത്തിന്റെ സാഹചര്യം അനുസരിച്ച് താൻ കളിക്കുന്നുണ്ടെന്നാണ് വിശ്വാസമെന്നും ചിലപ്പോൾ പരാജയം ആണ് ഫലമെങ്കിലും തന്റെ കഴിവിന്റെ പരമാവധി താൻ ശ്രമിക്കാറുണ്ടെന്നും ബംഗ്ലാദേശ് സീനിയർ താരം വ്യക്തമാക്കി.

മുഷ്ഫിക്കുറിന് ശതകം നഷ്ടം, ബംഗ്ലാദേശിനെ 257 റണ്‍സില്‍ ഒതുക്കി ശ്രീലങ്ക

ശ്രീലങ്കയ്ക്കെതിരെ എതിരെ 6 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിം, തമീം ഇക്ബാല്‍, മഹമ്മുദുള്ള എന്നിവരാണ് ബംഗ്ലാദേശിനെ ഈ സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്.

ലിറ്റണ്‍ ദാസിനെ തുടക്കത്തില്‍ തന്നെ നഷ്ടമായ ബംഗ്ലാദേശിന് ഷാക്കിബിന്റെ(15) വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 43 റണ്‍സായിരുന്നു. ക്യാപ്റ്റന്‍ തമീം ഇക്ബാലും മുഷ്ഫിക്കുര്‍ റഹിമും ചേര്‍ന്ന് ടീമിനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന ഘട്ടത്തിലാണ് ധനന്‍ജയ ഡി സില്‍വ തമീമിനെയും മുഹമ്മദ് മിഥുനിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ബംഗ്ലാദേശിനെ 99/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കിയത്.

52 റണ്‍സാണ് തമീം നേടിയത്. തുടര്‍ന്ന് 109 റണ്‍സിന്റെ മികച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമായി മുഷ്ഫിക്കുര്‍ റഹിമും മഹമ്മുദുള്ളയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്.

84 റണ്‍സ് നേടിയ റഹിം തന്റെ ശതകം പൂര്‍ത്തിയാക്കാനാകാതെ മടങ്ങിയപ്പോള്‍ മഹമ്മുദുള്ള അര്‍ദ്ധ ശതകം തികച്ചു. 54 റണ്‍സ് നേടിയ മഹമ്മുദുള്ളയുടെ വിക്കറ്റാണ് ബംഗ്ലാദേശിന് അടുത്തതായി നഷ്ടമായത്. ആ വിക്കറ്റും ധനന്‍ജയ ഡി സില്‍വയാണ് നേടിയത്.

ഏഴാം വിക്കറ്റില്‍ അഫിഫ് ഹൊസൈനും(27*) മൊഹമ്മദ് സൈഫുദ്ദീനും(13*) ചേര്‍ന്ന് നേടിയ 27 റണ്‍സ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ 257 റണ്‍സിലേക്ക് എത്തിച്ചത്.

ടെസ്റ്റ് മോഹങ്ങള്‍, ബൗളിംഗിലേക്ക് മടങ്ങിയെത്തി മഹമ്മുദുള്ള റിയാദ്

ബംഗ്ലാദേശിന്റെ ടെസ്റ്റ് ടീമിലേക്ക് തന്റെ തിരിച്ചുവരവിന് അരങ്ങൊരുക്കുവാനായി ബംഗ്ലാദേശ് താരം മഹമ്മുദുള്ള റിയാദ് വീണ്ടും ബൗളിംഗ് പുനരാരംഭിച്ചതായി വാര്‍ത്ത. ദേശീയ ടീമിനൊപ്പം താരം നെറ്റ്സില്‍ ബൗളിംഗ് പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് താരം തിരികെ ടെസ്റ്റ് ടീമിലേക്കുള്ള മോഹങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുവാന്‍ തുടങ്ങിയത്.

കരിയറില്‍ ബൗളര്‍ ആയാണ് മഹമ്മുദുള്ള തുടക്കം കുറിച്ചത്. പിന്നീട് താരത്തെ സനത് ജയസൂര്യ, ഷൊയ്ബ് മാലിക്ക്, സ്റ്റീവ് സ്മിത്ത് എന്നിവരെ പോലെ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധയും പാര്‍ട്ട് ടൈം ബൗളിംഗ് ദൗത്യത്തിലേക്കും പോയി. പിന്നീട് താരം സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്‍ എന്ന തരത്തിലേക്ക് മാറുകയായിരുന്നു.

2009ല്‍ വെസ്റ്റിന്‍ഡീസിനെതിരെ അരങ്ങേറ്റം നടത്തിയ മഹമ്മുദുള്ളയോട് 2020 ഫെബ്രുവരിയില്‍ മാനേജ്മെന്റ് തന്നെയാണ് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ആവശ്യപ്പെട്ടത്.

Exit mobile version