ലയണൽ മെസ്സി കോഹ്ലിക്കും ധോണിക്കും ഒപ്പം ക്രിക്കറ്റ് കളിക്കും!!



മുംബൈ: ഇന്ത്യൻ കായിക പ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കാഴ്ചക്ക് ഡിസംബറിൽ സാധ്യത തെളിയുന്നു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി മൂന്നു നഗരങ്ങളിൽ പര്യടനത്തിനായി ഇന്ത്യയിലെത്തുന്നു. ഈ പര്യടനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രത്യേക ക്രിക്കറ്റ് മത്സരമാണ്. ഡിസംബർ 14-ന് നടക്കുന്ന ഈ മത്സരത്തിൽ ഫുട്ബോൾ ബൂട്ട് മാറ്റി മെസ്സി ക്രിക്കറ്റ് ബാറ്റേന്തും.


സംഘാടകർ നൽകുന്ന സൂചനയനുസരിച്ച്, ഏഴംഗ ടീമുകൾ പങ്കെടുക്കുന്ന ഈ ക്രിക്കറ്റ് മത്സരത്തിൽ മെസ്സിക്ക് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട് കോഹ്ലി, എം.എസ്. ധോണി എന്നിവരുമായി ഏറ്റുമുട്ടാൻ അവസരം ലഭിച്ചേക്കും. സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ എന്നിവരും മത്സരത്തിൽ പങ്കെടുത്തേക്കുമെന്നും സൂചനകളുണ്ട്. ഈ പരിപാടിക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അനുമതി നൽകിയിട്ടുണ്ട്. മത്സരം ടിക്കറ്റുള്ള ഒരു പരിപാടിയായിരിക്കും.


ഡിസംബർ 13 മുതൽ 15 വരെയാണ് മെസ്സിയുടെ ഇന്ത്യാ സന്ദർശനം. കൊൽക്കത്തയും ഡൽഹിയും അദ്ദേഹം സന്ദർശിക്കും. കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസിൽ വെച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അദ്ദേഹത്തെ ആദരിക്കും.

ഇതിന്റെ ഭാഗമായി “ഗോട്ട് കപ്പ്” എന്ന പേരിൽ ഏഴംഗ ഫുട്ബോൾ ടൂർണമെന്റും കുട്ടികൾക്കായി ഒരു ഫുട്ബോൾ വർക്ക്‌ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്.
2011-ൽ അർജന്റീനയും വെനസ്വേലയും തമ്മിലുള്ള സൗഹൃദ മത്സരത്തിനായി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എത്തിയതിനു ശേഷം മെസ്സിയുടെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. നിലവിൽ അമേരിക്കൻ ലീഗായ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കു വേണ്ടി കളിക്കുന്ന ഈ 38-കാരൻ 2026-ൽ നടക്കുന്ന തന്റെ അവസാന ലോകകപ്പ് ലക്ഷ്യമിട്ടാണ് മുന്നേറുന്നത്.


ഇന്റർ മയാമിക്ക് സീസണിലെ ആദ്യ പരാജയം

കോൺകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ മെസ്സിയുടെ ഇന്റർ മയാമി LAFC യോട് 1-0 ന് തോറ്റു. ഇന്റർ മിയാമിയുടെ ഈ സീസണിലെ ആദ്യ തോൽവിയാണിത്. ഹാവിയർ മഷെറാനോയുടെ കീഴിൽ മയാമിയുടെ 14 മത്സരങ്ങളുടെ അപരാജിത കുതിപ്പിനാണ് അവസാനമായത്.

57-ാം മിനിറ്റിൽ ഓർഡാസ് ആണ് വിജയ ഗോൾ നേടിയത്. അടുത്ത ആഴ്ച ചേസ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം പാദത്തിൽ തിരികെ വരാം എന്നാകും മയാമിയുടെ പ്രതീക്ഷ. ലയണൽ മെസ്സി 90 മിനിറ്റും മുഴുവൻ കളിച്ചെങ്കിലും തന്റെ ടീമിന് ഇന്ന് രക്ഷിക്കാൻ കഴിഞ്ഞില്ല.

മെസ്സി അറ്റ്ലാന്റയ്ക്ക് എതിരെ കളിക്കില്ല

ലയണൽ മെസ്സി മേജർ സോക്കർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്റർ മയാമിക്ക് ആയി കളിക്കില്ല. ഇന്ന് അർധ രാത്രി കഴിഞ്ഞ് 2.30ന് നടക്കുന്ന മത്സരത്തിൽ ഇന്റർ മയാമി അറ്റ്ലാന്റ യുണൈറ്റഡിനെ ആണ് മേജർ ലീഗ് സോക്കറിൽ നേരിടുന്നത്. എന്നാൽ മയാമിക്ക് ആയി ഇന്ന് മെസ്സി കളിക്കില്ല. അർജന്റീന ദേശീയ ടീമിനൊപ്പം ആയിരുന്ന മെസ്സി തിരികെ ഫ്ലോറിഡയിൽ എത്തി എങ്കിലും ഈ മത്സരത്തിൽ മെസ്സി വിശ്രമം നൽകാൻ ആണ് മയാമിയുടെ തീരുമാനം.

അർജന്റീനയുടെ അവസാന മത്സരത്തിൽ ബൊളീവിയക്ക് എതിരെയും മെസ്സി കളിച്ചിരുന്നില്ല. ലയണൽ മെസ്സിക്ക് പരിക്ക് ഇല്ല എങ്കിലും ചെറിയ കാലയളവിൽ കുറേ മത്സരങ്ങൾ കളിച്ച മെസ്സി ക്ഷീണിതനാണ് എന്ന് നേരത്തെ പറഞ്ഞിരുന്നു. ഇന്റർ മയാമി മെസ്സി ഇല്ലാതെ കഴിഞ്ഞ ആഴ്ച ഇറങ്ങിയ മത്സരത്തിൽ സ്പോർടിങ് കൻസാസ് സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.

മെസ്സി മാജിക്ക്!! ഇന്റർ മയാമിക്ക് ചരിത്രത്തിലെ ആദ്യ കിരീടം

അമേരിക്കയിലെ മെസ്സി മാജിക്ക് തുടരുന്നു. ഇന്ന് മെസ്സി ഇന്റർ മയാമിയെ അവരുടെ ചരിത്രത്തിലെ ആദ്യ കിരീടത്തിലേക്ക് നയിച്ചു. ഇന്ന് ലീഗ്സ് കപ്പ് ഫൈനലിൽ നാഷ്വലിനെ തോൽപ്പിച്ച് ആണ് ഇന്റർ മയാമി കിരീടം നേടിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു മയാമിയുടെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരോ ഗോൾ വീതമായിരുന്നു അടിച്ചിരുന്നത്. മെസ്സി ഇന്നും മയാമിക്ക് ആയി ഗോൾ നേടി. ഷൂട്ടൗട്ടിൽ 11-10നാണ് മയാമി വിജയിച്ചത്.

ഇന്ന് തുടക്കത്തിൽ നാഷ്വലിനെതിരെ ഇന്റർ മയാമിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. കളി നന്നായി തുടങ്ങിയത് നാഷ്വൽ ആയിരുന്നു. ആദ്യ 20 മിനുട്ടുകളിൽ അവർ കളി നിയന്ത്രിച്ചു. 23ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ ഒരു മാജിക് മൊമന്റ് ഇന്റർ മയാമിക്ക് ജീവൻ നൽകി. മെസ്സിയുടെ ഒരു കേർലർ വലയ്ക്ക് അകത്ത് പതിച്ചു. സ്കോർ 1-0.

മെസ്സി മയാമിയിൽ എത്തിയ ശേഷം തുടർച്ചയായ ഏഴാം മത്സരത്തിൽ ആണ് ഗോൾ നേടുന്നത്. 7 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ മെസ്സി നേടി കഴിഞ്ഞു. ആദ്യ പകുതിയിൽ മയാമി 1-0ന്റെ ലീഡ് നിലനിർത്തി. രണ്ടാ പകുതിയിൽ ആക്രമിച്ചു കളിച്ച നാഷ്വൽ 56ആം മിനുട്ടിൽ സമനില കണ്ടെത്തി. ഒരു കോർണറിൽ നിന്ന് ഫഫ പികോൽറ്റ് ആണ് അവർക്ക് സമനില ഗോൾ നൽകിയത്.

മെസ്സി ഒരിക്കൽ കൂടെ ഇന്റർ മയാമിക്ക് ലീഡ് നൽകുന്നതിന് അടുത്ത് എത്തി എങ്കിലും മെസ്സിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ഇരു ടീമുകൾക്കും വിജയ ഗോൾ കണ്ടെത്താൻ ആകാത്തതോടെ കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് എത്തി. ആദ്യ കിക്ക് എടുത്ത് മെസ്സി അനായാസം ലക്ഷ്യം കണ്ടു.

നാഷ്വലിന്റെ രണ്ടാം കിക്ക് നഷ്ടമായത് തുടക്കത്തിൽ മയാമിക്ക് മുൻതൂക്കം നൽകി. വിജയിക്കാമായിരുന്നു അഞ്ചാം കിക്ക് ഇന്റർ മയാമിയും നഷ്ടമാക്കിയതോടെ സ്കോർ 4-4 എന്നായി. തുടർന്ന് കളി സഡൻ ഡെത്തിലേക്ക് നീങ്ങി. ടീമിലെ 11 താരങ്ങളും പെനാൾട്ടി അടിക്കേണ്ടി വന്നു.ഗ് അവസാനം 11-10 എന്ന സ്കോറിന് മയാമി വിജയിച്ച് കിരീടം ഉയർത്തി.

മെസ്സിയുടെ ഗോളും അസിസ്റ്റും, വിജയ വഴിയിലേക്ക് തിരികെയെത്തി പി എസ് ജി

ലയണൽ മെസ്സിയുടെ ഗോളിന്റെയും അസിസ്റ്റിന്റെയും ബലത്തിൽ പി എസ് ജി വിജയ വഴിയിലേക്ക് തിരികെയെത്തി. തുടർച്ചയായ രണ്ടു പരാജയങ്ങൾക്ക് ശേഷം ഇന്ന് ഫ്രഞ്ച് ലീഗിൽ നീസിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. മെസ്സി തന്നെ ആയിരുന്നു ഇന്നത്തെ പി എസ് ജി ഹീറോ‌.

മത്സരം ആരംഭിച്ച് 26ആം മിനുട്ടിൽ മെസ്സി ഗോൾ നേടി. നൂനോ മെൻഡസ് ഇടതുവിങ്ങിൽ നിന്ന് നൽകിയ ക്രോസ് തന്റെ ഇടം കാലു കൊണ്ട് മെസ്സി വലയിലേക്ക് എത്തിക്കുക ആയിരുന്നു‌. രണ്ടാം പകുതിയിൽ റാമോസ് നേടിയ ഗോൾ പി എസ് ജി വിജയം ഉറപ്പിച്ചു. മെസ്സി ആയിരുന്നു ആ ഗോൾ ഒരുക്കിയത്‌.

അവസാന അഞ്ചു മത്സരങ്ങൾക്ക് ഇടയിൽ പി എസ് ജിയുടെ രണ്ടാം വിജയം മാത്രമാണിത്. 30 മത്സരങ്ങളിൽ നിന്ന് 69 പോയി‌ന്റുമായി പി എസ് ജി ലീഗിൽ ഒന്നാമത് തുടരുന്നു‌.

Exit mobile version