Picsart 23 09 16 11 26 32 304

മെസ്സി അറ്റ്ലാന്റയ്ക്ക് എതിരെ കളിക്കില്ല

ലയണൽ മെസ്സി മേജർ സോക്കർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്റർ മയാമിക്ക് ആയി കളിക്കില്ല. ഇന്ന് അർധ രാത്രി കഴിഞ്ഞ് 2.30ന് നടക്കുന്ന മത്സരത്തിൽ ഇന്റർ മയാമി അറ്റ്ലാന്റ യുണൈറ്റഡിനെ ആണ് മേജർ ലീഗ് സോക്കറിൽ നേരിടുന്നത്. എന്നാൽ മയാമിക്ക് ആയി ഇന്ന് മെസ്സി കളിക്കില്ല. അർജന്റീന ദേശീയ ടീമിനൊപ്പം ആയിരുന്ന മെസ്സി തിരികെ ഫ്ലോറിഡയിൽ എത്തി എങ്കിലും ഈ മത്സരത്തിൽ മെസ്സി വിശ്രമം നൽകാൻ ആണ് മയാമിയുടെ തീരുമാനം.

അർജന്റീനയുടെ അവസാന മത്സരത്തിൽ ബൊളീവിയക്ക് എതിരെയും മെസ്സി കളിച്ചിരുന്നില്ല. ലയണൽ മെസ്സിക്ക് പരിക്ക് ഇല്ല എങ്കിലും ചെറിയ കാലയളവിൽ കുറേ മത്സരങ്ങൾ കളിച്ച മെസ്സി ക്ഷീണിതനാണ് എന്ന് നേരത്തെ പറഞ്ഞിരുന്നു. ഇന്റർ മയാമി മെസ്സി ഇല്ലാതെ കഴിഞ്ഞ ആഴ്ച ഇറങ്ങിയ മത്സരത്തിൽ സ്പോർടിങ് കൻസാസ് സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു.

Exit mobile version